- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
വാഷിങ്ടണ്‍: സമയം നോക്കാതെ പണിയെടുക്കണമെന്നും അല്ലാത്തവർക്ക് പിരിഞ്ഞ് പോകാമെന്നുമുള്ള ഇലോൺ മസ്കിന്‍റെ അന്ത്യശാസനത്തിന് പിന്നാലെ ട്വിറ്ററിൽ കൂട്ടരാജി. നൂറുകണക്കിന് ജീവനക്കാരാണ് ഇതിനകം രാജിവെച്ചത്. ഇതോടെ ഓഫീസുകള്‍ അടിയന്തരമായി അടച്ചിടുന്നുവെന്നും നവംബര്‍ 21ന് വീണ്ടും തുറക്കുമെന്നും അറിയിച്ച് തൊഴിലാളികള്‍ക്ക് ട്വിറ്റര്‍ ഇ-മെയില്‍ വഴി സന്ദേശം അയച്ചു. മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി 3000ഓളം ജീവനക്കാരെ പിരിച്ച് വിട്ടിരുന്നു. പുതിയ തീരുമാനങ്ങൾ അംഗീകരിക്കാനാകുന്നവർ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മസ്‌ക് ജീവനക്കാർക്ക് ഇ-മെയിൽ അയച്ചിരുന്നു. ‘പുതിയ ട്വിറ്ററിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടോ’ എന്ന പോളിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിനകം നിലപാട് അറിയിക്കാനാണ് നിർദേശം നൽകിയത്. അല്ലാത്തവർക്ക് പിരിഞ്ഞ് പോകാമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ട രാജി. നൂറുകണക്കിന് ജീവനക്കാർ ട്വിറ്ററിന്റെ ഇന്‍റേണൽ മെസ്സേജിങ് പ്ലാറ്റ്ഫോമായ സ്ലാക്കിൽ രാജിവെച്ചതായുള്ള സന്ദേശങ്ങളും ഇമോജികളും പോസ്റ്റ് ചെയ്തതായും മസ്‌കിന്റെ അന്ത്യശാസനം വേണ്ടെന്ന് അറിയിച്ചതായുമാണ് റിപ്പോർട്ട്. നിശ്ചിത സമയത്തിനകം വിവരം അറിയിക്കാത്തവരെ മൂന്നു മാസത്തെ ശമ്പളം നൽകി…
ലണ്ടന്‍: ഷേക്സ്പിയറിന്റെ ജീവിത കാലഘട്ടത്തിൽ വരച്ച് അദ്ദേഹം ഒപ്പിട്ട ഏക ഛായാചിത്രം വില്‍പ്പനയ്ക്ക്. പടിഞ്ഞാറൻ ലണ്ടനിലെ ഗ്രോസ് വെനര്‍ ഹോട്ടലിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രത്തിന് 10 മില്യൺ പൗണ്ടാണ് (ഏകദേശം 96 കോടി രൂപ) വില. ജെയിംസ് ഒന്നാമൻ രാജാവിന്‍റെ കൊട്ടാരത്തിലെ ചിത്രകാരനായിരുന്ന റോബർട്ട് പീക്ക് ആണ് ഷേക്സ്പിയറുടെ അപൂർവ പെയിന്‍റിംഗിന് പിന്നിൽ. 1608ൽ വരച്ച ഈ പെയിന്‍റിംഗിൽ ഷേക്സ്പിയറുടെ ഒപ്പും തീയതിയും രേഖപെടുത്തിയിട്ടുണ്ട്. ഇതിന്റെ ഇപ്പോഴത്തെ ഉടമ ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലേലമില്ലാതെ സ്വകാര്യ ഇടപാടിലൂടെ ചിത്രം വിൽക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. 1975-ന് മുമ്പ് വടക്കന്‍ ഇംഗ്ലണ്ടിലെ ലൈബ്രറിയിലായിരുന്നു ചിത്രം. പിന്നീടാണ് സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറിയത്.
സ്വകാര്യമേഖലയില്‍ വികസിപ്പിച്ച രാജ്യത്തെ ആദ്യ റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയായി. സ്‌കൈ റൂട്ട് എന്ന സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്ത ‘വിക്രം എസ്’ 3 കുഞ്ഞന്‍ ഉപഗ്രഹങ്ങളുമായാണ് 11.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് കുതിച്ചുയർന്നത്. ഇതോടെ ബഹിരാകാശത്തേക്ക് റോക്കറ്റ് വക്ഷേപിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യകമ്പനിയായി സ്‌കൈ റൂട്ട് മാറി. ‘പ്രാരംഭ്’ എന്ന് പേരിട്ടിരിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈ റൂട്ട് എയ്‌റോസ്‌പേസിന്റെ കന്നി ദൗത്യം കൂടിയാണിത്. ചെലവ് കുറഞ്ഞ ഉപഗ്രഹ വിക്ഷേപണവും ബഹിരാകാശ ദൗത്യവുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും ശാസ്ത്രജ്ഞനുമായ വിക്രം സാരാഭായിയോടുള്ള ആദര സൂചകമായാണ് വിക്ഷേപണ വാഹനത്തിന് ‘വിക്രം’ എന്ന് പേരിട്ടിരിക്കുന്നത്. 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ സ്‌പേസ് ഇന്‍ഡസ്ട്രി സ്വകാര്യ മേഖലക്കായി തുറന്നുകൊടുത്തിരുന്നു. സ്വകാര്യ റോക്കറ്റിന്റെ വിക്ഷേപണം രാജ്യത്തെ യുവാക്കൾക്കു വലിയ സ്വപ്നങ്ങൾ കാണാനും സാക്ഷാത്കരിക്കാനുമുള്ള പ്രേരണയാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു.
കൊച്ചി: പൊലീസ് സബ് ഇൻസ്പെക്ടർ (സിവിൽ, ആംഡ്) നിയമനത്തിന് നവംബർ 22ന് നടത്താനിരുന്ന മുഖ്യപരീക്ഷ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) എറണാകുളം ബെഞ്ച് സ്റ്റേ ചെയ്തു. ഈ പരീക്ഷക്ക് വേണ്ടി തയാറാക്കിയ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാത്ത ചില ഉദ്യോഗാർഥികൾ നൽകിയ ഹർജിയിലാണ് കെ.എ.ടി സ്റ്റേ അനുവദിച്ചത്. ഇതിനെതിരെ പി.എസ്.സി ഹൈക്കോടതിയിൽ അപ്പീൽ നൽകും. വെള്ളിയാഴ്ച ഹൈക്കോടതി അപ്പീൽ പരിഗണിച്ചേക്കും. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്താതിരുന്നത് തെറ്റാണെന്നും അതിനാൽ തങ്ങളെയും പരീക്ഷയെഴുതിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. പരീക്ഷ നടത്തുന്നത് തടയണമെന്ന് ഹർജിക്കാർപോലും ആവശ്യപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി.എസ്.സിയുടെ അപ്പീൽ.
അബുദാബി: കഴിഞ്ഞ ദിവസം തെക്കൻ ഇറാനിൽ ഉണ്ടായ ഭൂകമ്പം യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നേരിയ തോതിൽ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ ഏജൻസി അറിയിച്ചു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ആളുകൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഭൂചലനം ഉണ്ടായതായി യു.എ.ഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സ്ഥിരീകരിച്ചു. പ്രാദേശിക സമയം വൈകിട്ട് 5.59നാണ് യു.എ.ഇയിൽ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തെക്കൻ ഇറാനിലെ ബന്ദര്‍-ഇ-ലേങിന് സമീപമാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം. എവിടെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഇറാനിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഈ വർഷം നിരവധി തവണ ചെറിയ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കാൻബറ: ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാം ടൂർണമെന്‍റിൽ പങ്കെടുക്കാൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ സർക്കാർ വിസ അനുവദിച്ചു. കോവിഡ് വാക്സിൻ സ്വീകരിക്കാത്തതിന്‍റെ പേരിൽ കഴിഞ്ഞ വർഷം ഓസ്ട്രേലിയ താരത്തിന്‍റെ വിസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്തിരുന്നു. പ്രഖ്യാപിച്ച വിസ നിരോധനം മൂന്ന് വർഷം വരെ സാധുതയുള്ളതാണ്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ജോക്കോവിച്ചിന് വിസ അനുവദിച്ചതെന്ന് ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ഗൈൽസ് പറഞ്ഞു. ഈ തീരുമാനത്തിൽ താൻ വളരെ സന്തുഷ്ടനാണെന്ന് ജോക്കോവിച്ച് പറഞ്ഞു. അടുത്ത വർഷം ജനുവരി 16 മുതൽ 29 വരെയാണ് ടൂർണമെന്‍റ് നടക്കുക.
ലിസ്ബൺ: പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വയറ്റിലെ അണുബാധയെ തുടർന്ന് നൈജീരിയയ്ക്കെതിരായ സന്നാഹ മത്സരം നഷ്ടമാകും. ഇന്നലത്തെ പരിശീലന സെഷനിലും റൊണാൾഡോ പങ്കെടുത്തിരുന്നില്ല. നിലവിൽ ലിസ്ബണിൽ പരിശീലനം നടത്തുന്ന ടീം മത്സരശേഷം ഖത്തറിലേക്ക് തിരിക്കും. 24ന് ഘാനയ്ക്കെതിരെയാണ് പോർച്ചുഗലിന്‍റെ ലോകകപ്പിലെ ആദ്യ മത്സരം.
പാരിസ്: ഫ്രാൻസിന്‍റെ ലോകകപ്പ് ടീമിൽ നിന്ന് സ്ട്രൈക്കർ ക്രിസ്റ്റഫർ എൻകുകു പുറത്താക്കപ്പെട്ട സംഭവത്തിൽ സഹതാരം എഡ്വേഡോ കമാവിൻഗയ്ക്ക് നേരെ വംശീയാധിക്ഷേപം. പരിശീലനത്തിനിടെ എഡ്വേഡോയുടെ ടാക്കിളിൽ എൻകുകുവിന് പരിക്കേറ്റതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് വംശീയാധിക്ഷേപം തീവ്രമായത്. പോഗ്ബ, കാന്റെ, കിംബപെ എന്നിവർക്ക് പിന്നാലെയാണ് എൻകുകുകുവിന് പരിക്കേറ്റത്.
ഉപ്പ് അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നേരത്തെയുള്ള പഠനങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ഉപ്പ് അമിതമായി കഴിക്കുന്നത് മാനസിക സമ്മർദ്ദത്തിന്‍റെ അളവ് വർദ്ധിപ്പിക്കുമെന്നാണ് പുതിയ പഠനം. കാർഡിയോ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഉപ്പ് അമിതമായി കഴിക്കുമ്പോൾ മാനസിക സമ്മർദ്ദമുണ്ടാക്കുന്ന ഹോർമോണിന്‍റെ അളവ് 75% വരെ വർദ്ധിക്കുന്നു. എഡിന്‍ബര്‍ഗിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഉപ്പ് അമിതമായി കഴിക്കുന്നത് മാനസിക സമ്മര്‍ദങ്ങളോട് ശരീരം പ്രതികരിക്കുന്നത് നിയന്ത്രിക്കുന്ന തലച്ചോറിലെ പ്രോട്ടീനുകളുടെ ഉത്പാദനത്തിന് കാരണമായ ജീനുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കുമെന്നും പഠനം കണ്ടെത്തി.
പത്തനംതിട്ട: നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. സുഹൃത്ത് ശരത്തിനൊപ്പമാണ് ദിലീപ് ശബരിമലയിൽ എത്തിയത്. വ്യാഴാഴ്ച രാത്രി ശബരിമലയിൽ എത്തിയ സംഘം ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ തങ്ങി വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ വർഷവും ഏപ്രിലിൽ ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നു. വിശേഷാൽ പൂജകളും വഴിപാടുകളും നടത്തുകയും മേൽശാന്തിയെയും തന്ത്രിയെയും നേരിൽ കാണുകയും ചെയ്തു. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’യാണ് ദിലീപിന്‍റെ ഏറ്റവും പുതിയ പ്രൊജക്ട്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ തമന്നയാണ് നായികയായി എത്തുന്നത്.
