Author: News Desk

കൊച്ചി/തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിൽ നിന്ന് പ്രവർത്തനങ്ങൾ ആരംഭിക്കാൻ ബിജെപി. പ്രഭാരിയായി ചുമതലയേറ്റ മുതിർന്ന നേതാവ് പ്രകാശ് ജാവഡേക്കർ ലോക്സഭാ മണ്ഡലങ്ങളിൽ പര്യടനം ആരംഭിച്ചു. എല്ലാ മണ്ഡലങ്ങളിലും നേതാക്കൾ പര്യടനം നടത്തുന്നുണ്ടെങ്കിലും പാർട്ടി സാധ്യതകൾ കാണുന്ന ആറ് മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനും കേരളത്തിലെ ഇരുമുന്നണികളുടെയും പൊള്ളത്തരം തുറന്ന് കാട്ടാനും പാർട്ടി ഗൃഹസമ്പർക്ക പരിപാടികൾ നടത്തുകയാണ്. പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സോഷ്യൽ മീഡിയ, അഭിഭാഷക പരിഷത്ത് എന്നിവയുൾപ്പെടെയുള്ള പാർട്ടിക്കുള്ളിലെ വിവിധ വിഭാഗങ്ങളുടെ യോഗം വിളിക്കാനും തീരുമാനമായി. ഭക്തരുടെ താൽപര്യങ്ങൾക്ക് കോട്ടം തട്ടുന്ന തരത്തിൽ ശബരിമല വിഷയത്തിൽ എന്തെങ്കിലും തീരുമാനമെടുത്താൽ പാർട്ടി ശക്തമായി ഇടപെടും. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ നീക്കം നടന്നാൽ ശക്തമായി പ്രതിരോധിക്കാനും ബിജെപി പദ്ധതിയിടുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

Read More

ഇറാൻ: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ നാല് പ്രതിഷേധക്കാർക്ക് കൂടി വധശിക്ഷ. ടെഹ്റാനിലെ റെവല്യൂഷണറി കോടതി പറയുന്നത് അവരിലൊരാൾ ഒരു പൊലീസുകാരനെ കാറുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി എന്നാണ്. രണ്ടാമത്തെയാൾക്കെതിരെ കത്തിയും തോക്കും കൈവശം വെച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മൂന്നാമത്തെയാൾ ഗതാഗതം തടസ്സപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി പറയപ്പെടുന്നു. നാലാം പ്രതിക്കെതിരെ കത്തികൊണ്ട് ആക്രമണം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.  എന്നാൽ വധശിക്ഷയെ മനുഷ്യാവകാശ പ്രവർത്തകർ ശക്തമായി അപലപിച്ചു. ഇതോടെ ഇതുവരെ അഞ്ച് പേരാണ് ഇവിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. അന്യായമായ വിചാരണകളുടെ ഫലമാണിതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. 

Read More

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഇന്‍റർനെറ്റ് ശൃംഖലയുടെ ദൈർഘ്യം അനുദിനം വർദ്ധിച്ചു വരികയാണ്. കടലിനടിയിൽ കേബിൾ ശൃംഖലകൾ സ്ഥാപിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ നിലവിലെ മാറിയ നയതന്ത്ര, അന്താരാഷ്ട്ര സഹകരണ സാഹചര്യത്തിൽ, പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ സ്ഥാപിക്കപ്പെടുന്ന കടലിനടിയിലെ കേബിൾ ശൃംഖലകൾ പ്രത്യേക പ്രാധാന്യമുള്ളവയാണ്. ഏഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഇന്‍റർനെറ്റ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന പദ്ധതിയാണ് മിസ്റ്റ് അല്ലെങ്കിൽ മ്യാൻമർ/മലേഷ്യ-ഇന്ത്യ-സിംഗപ്പൂർ ട്രാൻസിറ്റ്. മിസ്റ്റ്, ഇന്ത്യയെ മ്യാൻമർ, തായ്ലൻഡ്, മലേഷ്യ, സിംഗപ്പൂർ എന്നീ ഏഷ്യൻ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന കടലിനടിയിലൂടെയുള്ള കേബിൾ ആശയവിനിമയ ശൃംഖലയാണ്. 8,100 കിലോമീറ്റർ ദൈർഘ്യമുള്ള ഈ അന്തർദേശീയ ഫൈബർ-ഒപ്റ്റിക് കേബിൾ ശൃംഖല മുംബൈ, ചെന്നൈ നഗരങ്ങളെ സിംഗപ്പൂരുമായി ബന്ധിപ്പിക്കുന്നു. സിംഗപ്പൂരിലെ ട്വാസില്‍ നിന്ന് ആരംഭിക്കുന്ന കേബിൾ ചെന്നൈയിലെ സാന്തോം ബീച്ചിലും മുംബൈയിലെ വെര്‍സോവ ബീച്ചിലും ലാന്‍ഡ് ചെയ്യും. പദ്ധതിയുടെ ഭാഗമായി ചെന്നൈയിലെ എംആർസി നഗറിലും വെർസോവയിലും ഇന്‍റർനെറ്റ് ടെർമിനലുകൾ സ്ഥാപിക്കും.

Read More

ലുധിയാന: പ്രശസ്ത പഞ്ചാബി നടി ദൽജീത് കൗർ (69) അന്തരിച്ചു. നിരവധി പഞ്ചാബി ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ എത്തിയ കൗർ കഴിഞ്ഞ മൂന്ന് വർഷമായി ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു. ഒരു വർഷത്തിലേറെയായി കോമയിലായിരിക്കെ സുധാറിലെ ബന്ധുവീട്ടിൽ വച്ച് പുലർച്ചെയായിരുന്നു അന്ത്യം. ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ദൽജീത് ചലച്ചിത്ര രംഗത്തേക്ക് കടന്ന് വരുന്നത്. 1976 ൽ പുറത്തിറങ്ങിയ ‘ദാസ്’ ആയിരുന്നു ആദ്യ ചിത്രം. പട് ജട്ടന്‍ ദേ (1983), മാംല ഗര്‍ബര്‍ ഹേ (1983), കി ബാനു ദുനിയ ദാ (1986), പട്ടോല (1988), സൈദ ജോഗന്‍ (1979) എന്നിവയാണ് മറ്റുചിത്രങ്ങള്‍.

Read More

തിരുവനന്തപുരം: കുടുംബശ്രീയെ മറയാക്കി ആർ.സി.സി നിയമനങ്ങളിലും സിപിഎം ഇടപെടൽ. നഴ്സ്, ഫാർമസിസ്റ്റ്, സൂപ്പർവൈസർ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്കാണ് കുടുംബശ്രീ വഴി ശുപാർശ നൽകിയത്. ബയോമെഡിക്കൽ എഞ്ചിനീയർ‌ തസ്തികളിലേക്കുള്ള നിയമനങ്ങളിലും കുടുംബശ്രീ ശുപാർശ നൽകി. കുടുംബശ്രീയ്ക്ക് സ്വീപ്പര്‍, ക്ലീനർ‌ തസ്തികകളിൽ മാത്രമാണ് അനുമതിയുള്ളത്. ഇത് മറികടന്നാണ് നിയമനങ്ങളിൽ കുടുംബശ്രീ ഇടപെടൽ നടത്തിയത്. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ഡി.ആർ അനിൽ ആയിരുന്നു നിയമനങ്ങൾക്ക് നേതൃത്വം നൽകിയത്. ആർ.സി.സി, എസ്.എ.ടി മെഡിക്കൽ കോളേജ് ആശുപത്രി എന്നിവയുള്ള മെഡിക്കൽ കോളേജ് വാർഡിലെ കൗൺസിലറാണ് ഡി.ആർ അനിൽ. ആർ.സി.സിയിലെ നിയമനങ്ങളിലെ അഴിമതിയെക്കുറിച്ച് പാർട്ടി സംസ്ഥാന കമ്മിറ്റിക്കും പരാതി ലഭിച്ചിട്ടുണ്ട്. വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം വിതരണം ചെയ്യുന്നതിന് ആർ.സി.സിയിൽ നിന്ന് പ്രതിമാസം 50 ലക്ഷം രൂപ കുടുംബശ്രീക്ക് നൽകുന്നുണ്ട്. ബയോ മെഡിക്കൽ എഞ്ചിനിയർ, നഴ്‌സിങ് അസിസ്റ്റന്റ്, പേഷ്യന്റ് ഗൈഡ്, പേഷ്യന്റ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, പ്ലംബർ, ഇലക്‌ട്രീഷൻ, ലിഫ്റ്റ് ഓപ്പറേറ്റർ, റിസപ്ഷനിസ്റ്റ്, ഓക്‌സിജൻ പ്ലാന്റ് ജീവനക്കാർ, റേഡിയേഷൻ…

Read More

തിരുവനന്തപുരം: കേരളാ പൊലീസിൽ വൻ അഴിച്ചുപണി. തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യൂണിറ്റ് 1 മേധാവി കെ ഇ ബൈജുവിനെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായി സ്ഥലം മാറ്റി. റെജി ജേക്കബിനെയാണ് പകരക്കാരനായി നിയമിച്ചിരിക്കുന്നത്. 30 ഐപിഎസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. ആർ.ഇളങ്കോയ്ക്ക് പകരം തിരുവനന്തപുരം ഡി.സി.പി അജിത് കുമാറിനെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. കൊല്ലം റൂറൽ എസ്.പി കെ ബി രവിയെ സ്ഥലം മാറ്റി വിജിലൻസിലേക്ക് നിയമിച്ചു. അങ്കിത് അശോകനാണ് പുതിയ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ. കണ്ണൂർ റൂറൽ എസ്പി കെ ബി രാജീവിനെയും സ്ഥലം മാറ്റി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയദേവിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിലേക്ക് നിയമിച്ചു. ചൈത്ര തെരേസ ജോണാണ് പുതിയ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി.

Read More

കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ച കേസിൽ നടൻ ജയസൂര്യ അടക്കം നാല് പ്രതികളും ഡിസംബർ 29ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നേരിട്ട്​ ഹാജരാകാൻ ഉത്തരവ്. ഇത് സംബന്ധിച്ച് ഇവർക്ക് കോടതി സമൻസ് അയച്ചു. ചെലവന്നൂർ കായൽ കൈയേറി നിർമാണം നടത്തിയെന്ന കേസിലാണ്​ സമൻസ്​. ഒന്നും രണ്ടും പ്രതികളായ കൊച്ചി കോർപറേഷൻ വൈറ്റില സോണല്‍ ഓഫിസിലെ മുൻ ബിൽഡിങ്​ ഇൻസ്പെക്ടർ കെ.പി രാമചന്ദ്രൻ നായർ, ഇതേ ഓഫിസിലെ മുൻ അസിസ്റ്റന്‍റ്​ എക്സിക്യൂട്ടിവ് എഞ്ചിനീയർ ഗിരിജാ ദേവി, നാലാം പ്രതി കടവന്ത്ര ഡിസൈൻ ഹൈലൈറ്റ്സിലെ ആർക്കിടെക്ചർ എൻ.എം ജോസഫ് എന്നിവർക്കാണ് ജയസൂര്യയെ കൂടാതെ കോടതി നോട്ടീസ് അയച്ചത്. ഈ മാസം 13ന് വിജിലൻസ് അഴിമതി വിരുദ്ധ ബ്യൂറോ എറണാകുളം യുണിറ്റ് ഇൻസ്പെക്ടർ വി.വിമലാണ്​ മൂവാറ്റുപുഴ കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചത്​. കെ.പി. രാമചന്ദ്രൻ നായരും, ഗിരിജാ ദേവിയും കുറ്റകരമായ ക്രിമിനൽ ഗൂഢാലോചന നടത്തി ജയസൂര്യക്ക് അനുകൂലമായി കെട്ടിട നിര്‍മാണ പെര്‍മിറ്റ് അനുവദിക്കുകയും മറ്റ്…

Read More

ദോഹ: ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്‍റീന ടീം ദോഹയിലെത്തി. അബുദാബിയിൽ നടന്ന സൗഹൃദ മത്സരത്തിൽ യു.എ.ഇയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് മെസിയും കൂട്ടരും. വ്യാഴാഴ്ച പുലർച്ചെ ദോഹ വിമാനത്താവളത്തിൽ എത്തിയ നീലപ്പടയെ സ്വീകരിക്കാൻ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. ലോകകപ്പ് ഫേവറിറ്റുകളായ ബ്രസീൽ ശനിയാഴ്ച ദോഹയിലെത്തും. ഞായറാഴ്ച ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെ ലോകകപ്പിന് കിക്കോഫ് ആകും. മെസിക്കും സംഘത്തിനും ആവേശകരമായ സ്വീകരണമാണ് രാത്രി ഉറങ്ങാതെ കാത്തിരുന്ന ആരാധകർ നൽകിയത്. പുലർച്ചെ 2.30ഓടെ ദോഹ വിമാനത്താവളത്തിൽ ഇറങ്ങിയ അർജന്‍റീന സംഘം ബസിൽ കയറി ബേസ് ക്യാമ്പായ ഖത്തർ യൂണിവേഴ്സിറ്റി കാമ്പസിലെത്തി. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആരാധകരാണ് മെസിയെ കാണാൻ കാമ്പസിന് പുറത്ത് കാത്തുനിന്നത്. അർജന്‍റീനയുടെ യഥാർത്ഥ ആരാധകർ ആരാണെന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെയാണ് മെസിയും കൂട്ടരും ലോകകപ്പ് മത്സരത്തിനായി ഖത്തറിലെത്തിയത്. ദോഹ കോര്‍ണിഷില്‍ അർജന്‍റീന ജേഴ്സി അണിഞ്ഞ മലയാളി ആരാധകരുടെ റാലിയെ യൂറോപ്യൻ മാധ്യമങ്ങൾ തെറ്റായാണ് വ്യാഖ്യാനിച്ചത്. വീഡിയോ ഷൂട്ടിനായി…

Read More

ഗാസ: പലസ്തീനിലെ ഗാസയിൽ തീപിടിത്തത്തിൽ 21 പേർ മരിച്ചു. ജബാലിയ അഭയാർഥി ക്യാമ്പിലാണ് തീപിടിത്തം ഉണ്ടായത്.അഭയാർഥി ക്യാമ്പിലെ വീട്ടിൽ നിന്നും പാചക വാതകം ചോർന്നതാണ് തീപിടിത്തതിന് കാരണം. മരിച്ചവരിൽ 10 പേർ കുട്ടികളാണ്. നിരവധി പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാമെന്ന് പലസ്തീൻ ആരോഗ്യ വിഭാഗം വ്യക്തമാക്കി. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ദുഃഖാചരണമാണ്. ഗാസയിലെ എട്ട് അഭയാർഥി ക്യാമ്പുകളിൽ ഒന്നാണ് ജബാലിയ.

Read More

എട്ട് വർഷം മുമ്പ് കാട്ടുകുതിരകൾക്കൊപ്പം ഓടിപ്പോയ കുതിര, ഉടമസ്ഥനെ തേടി തിരികെയെത്തി. അമേരിക്കയിലെ ഉട്ടായിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. എട്ട് വർഷങ്ങൾക്ക് ശേഷം, ഉട്ടാ സ്വദേശിയായ ഷെയ്ന്‍ ആദത്തിന്റെ കുതിരയായ മോംഗോയാണ് ഉടമയുടെ അടുത്തേക്ക് തിരികെയെത്തിയത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടിരിക്കുന്ന സമയത്താണ് മോംഗോ തിരിച്ചെത്തിയതെന്ന് ഷെയ്ൻ പറയുന്നു. വിവാഹമോചനം, വീട് നഷ്ടപ്പെടൽ, കാറപകടത്തിൽ തലച്ചോറിന് കാര്യമായ ക്ഷതം എന്നിവയുൾപ്പെടെ നിരവധി വെല്ലുവിളികൾ ആദം നേരിട്ടു. “മോംഗോ തിരിച്ചെത്തിയെന്ന് കേട്ടപ്പോള്‍ സത്യമായിരിക്കില്ലെന്നാണ് ആദ്യം കരുതിയത്. ആരോ പറ്റിക്കാനായി ചെയ്യുന്ന കാര്യമെന്നാണ് കരുതിയത്. എന്നാല്‍ സംഭവം സത്യമാണെന്ന് വ്യക്തമായതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി.” 40 കാരനായ ആദം പറഞ്ഞു. കുതിരകളെ പരിശീലിപ്പിക്കുകയും കുതിര സവാരി പഠിപ്പിക്കുകയും ചെയ്തിരുന്ന ആദത്തിന്റെ പ്രിയപ്പെട്ട കുതിരയായിരുന്നു മോംഗോ. 2014 മാർച്ച് 31ന് അദ്ദേഹം സാൾട്ട് ലേക്ക് സിറ്റിക്ക് സമീപം ഒരു ക്യാമ്പിംഗ് യാത്ര പോയി. അവിടെ വച്ചാണ് മോംഗോയെ നഷ്ടപ്പെട്ടത്.…

Read More