Author: News Desk

സാൻഫ്രാൻസിസ്കോ: മുൻ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിക്കും. പുതിയ തലവൻ ഇലോൺ മസ്‌ക് ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ട്വിറ്റർ യൂസർമാർക്കിടയിൽ നടത്തിയ പോളിങ്ങിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് മസ്‌ക് പറയുന്നത്. 2021 ജനുവരി ആറിന് ട്രംപ് അനുകൂലികൾ നടത്തിയ യു.എസ് കാപിറ്റോൾ ആക്രമണത്തിന് പിന്നാലെയാണ് ട്വിറ്റർ ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് പൂട്ടിയത്. 2020ലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കാപിറ്റോളിലടക്കം യു.എസ് നഗരങ്ങളിൽ ട്രംപ് അനുകൂലികൾ കലാപം അഴിച്ച് വിട്ടത്. ഇതിനു പ്രേരണ നൽകുന്ന തരത്തിൽ ട്വിറ്ററിലടക്കം ആഹ്വാനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ട്രംപിനെതിരായ നടപടി. ട്വിറ്ററിൽ തിരിച്ചെത്താൻ ട്രംപ് പലതവണ നീക്കം നടത്തിയിരുന്നെങ്കിലും അനുകൂലമായ നടപടിയുണ്ടായിരുന്നില്ല. പിന്നീട് ‘ട്രൂത്ത് സോഷ്യൽ’ എന്ന പേരിൽ ട്രംപ് സ്വന്തമായി ഒരു സമൂഹമാധ്യമത്തിന് തുടക്കമിടുകയും ചെയ്തു. ഇതുവഴി അനുയായികളുമായി സംവദിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച പ്രതികരണമുണ്ടാക്കാനായിരുന്നില്ല. മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ ട്രംപിനെ തിരിച്ചെത്തിക്കാൻ നീക്കമുണ്ടാകുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മസ്‌ക്…

Read More

ദോഹ: ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് കനത്ത തിരിച്ചടി. ടീമിന്‍റെ സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമ ലോകകപ്പിൽ കളിക്കില്ലെന്ന വാര്‍ത്തയാണ് ഫുട്ബോള്‍ പ്രേമികളില്‍ ഞെട്ടലുണ്ടാക്കിയത്. പരിശീലനത്തിനിടെ ഇടത് തുടയിലേറ്റ പരിക്കാണ് താരത്തിനും ടീമിനും തിരിച്ചടിയായത്. മൂന്നാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് ബെൻസേമയുടെ പിന്മാറ്റം. ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാര ജേതാവാണ് ബെൻസേമ. ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെ താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് ഔദ്യോഗികമായി അറിയിച്ച് കഴിഞ്ഞു. മുന്‍നിര താരങ്ങളായ പോള്‍ പോഗ്ബ, എന്‍ഗോളോ കാന്റെ, ക്രിസ്റ്റഫര്‍ എന്‍കുന്‍കു എന്നിവര്‍ പരിക്കേറ്റ് ടീമില്‍ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു.

Read More

മംഗളൂരു: തീരദേശ കർണാടകയിലെ മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനം. ഡ്രൈവറും യാത്രക്കാരനും ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷ നിർമാണ പ്രവൃത്തികൾ നടക്കുന്ന കെട്ടിടത്തിന് സമീപം എത്തിയപ്പോൾ പൊട്ടിത്തെറിക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്. സ്ഫോടനത്തിന്‍റെ ഭയാനകമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെട്ടെന്നുള്ള പൊട്ടിത്തെറിയിൽ ഓട്ടോറിക്ഷക്ക് തീപിടിക്കുന്നതും നാട്ടുകാർ ഓടിക്കൂടുന്നതും ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ ഇരുവരുടേയും നില തൃപ്തികരമാണ്. യാത്രക്കാരന്‍റെ കൈയ്യിലുണ്ടായിരുന്ന ബാഗ് തുറക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ട്.

Read More

ഒത്തുകളി ആരോപണങ്ങൾ ഇന്ത്യൻ ഫുട്ബോളിലും ആശങ്ക ഉയർത്തുന്നു. സംഭവത്തിൽ അഞ്ച് ഐ ലീഗ് ക്ലബ്ബുകൾക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചു. അന്താരാഷ്ട്ര തലത്തിൽ കുപ്രസിദ്ധനായ ഒത്തുകളി ഇടപാടുകാരൻ ഒരു സോഫ്റ്റ്‌വെയർ കമ്പനിയുടെ മറവിൽ ഇന്ത്യൻ ക്ലബുകളിൽ പണം നിക്ഷേപിച്ചെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ പറയുന്നത്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൽസൻ രാജ് പെരുമാൾ എന്ന ഇടപാടുകാരനെതിരെയാണ് സംശയങ്ങൾ ഉയർന്നിരിക്കുന്നത്. ഒളിമ്പിക്സ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ എന്നിവയിൽ ഒത്തുകളി നടത്തിയതിന്‍റെ പേരിൽ നിരവധി രാജ്യങ്ങളിൽ ഇയാൾ ജയിലിലായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ചയാണ് സിബിഐ സംഘം ഡൽഹിയിലെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ആസ്ഥാനത്ത് എത്തിയത്. ഈ അഞ്ച് ക്ലബ്ബുകളെക്കുറിച്ചുള്ള വിവരങ്ങൾ ആരായാനാണ് സിബിഐ സംഘം എത്തിയത്. കരാറുകൾ, സ്പോൺസർഷിപ്പുകൾ, ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പങ്കിടാൻ ഈ അഞ്ച് ക്ലബുകൾക്കും സിബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

ലഖ്‌നൗ: ഉത്തർ പ്രദേശിലെ വാരണാസിയിൽ കാശി തമിഴ് സംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തമിഴ്നാടും വാരണാസിയും തമ്മിലുള്ള പഴയ ബന്ധം പുനഃസ്ഥാപിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി നടത്തുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയാണിത്. തമിഴ്നാട്ടിൽ നിന്ന് 2,500 ലധികം പ്രതിനിധികൾ വാരണാസിയിൽ എത്തുന്നുണ്ട്. ഇവർ സെമിനാറുകളിൽ പങ്കെടുക്കുകയും സമാനമായ വൈദഗ്ധ്യവും താൽപ്പര്യങ്ങളുമുള്ള സ്വദേശികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. പണ്ഡിതർ, വ്യാപാരികൾ, കരകൗശല വിദഗ്ദ്ധർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ പൗരാണിക സ്ഥലങ്ങളിൽ നിന്നുള്ള അവരുടെ അറിവും സംസ്കാരവും പങ്കിടാനും അവരുടെ അനുഭവങ്ങളിൽ നിന്ന് പരസ്പരം പഠിക്കാനും ഒരു വലിയ അവസരം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വാരാണസിയിൽ കൈത്തറി, കരകൗശല വസ്തുക്കൾ, പുസ്തകങ്ങൾ, ഡോക്യുമെന്‍ററികൾ, കലാരൂപങ്ങൾ, പാചകരീതികൾ, ചരിത്രം, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെ ഒരു മാസം നീളുന്ന പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. മദ്രാസ് ഐഐടിയും ബനാറസ് ഹിന്ദു സർവകലാശാലയുമാണ് പരിപാടിയുടെ സംഘാടകർ.

Read More

ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദിനെതിരെ തകർപ്പൻ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം വിജയിച്ചത്. പതിനെട്ടാം മിനിറ്റിൽ ദിമിട്രിയോസ് ഡയമൻ്റാകോസ് ആണ് കേരളത്തിനായി ഗോൾ നേടിയത്. കഴിഞ്ഞ ആഴ്ച എഫ് സി ഗോവയ്ക്കെതിരായ മത്സരത്തിൽ വിജയിച്ച അതേ സ്റ്റാർട്ടിംഗ് ഇലവനെയാണ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് കളത്തിലിറക്കിയത്. പ്രഭ്സുഖാൻ ഗില്ലാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഗോൾ വല കാത്തത്. സന്ദീപ് സിംഗ്, മാർക്കോ ലെസ്കോവിച്ച്, റുവ ഹോർമിപാം, നിഷു കുമാർ എന്നിവർക്കായിരുന്നു പ്രതിരോധത്തിന്‍റെ ചുമതല. സഹൽ അബ്ദുൾ സമദ്, കെ.പി.രാഹുൽ എന്നിവർ വിങ്ങിലും ഇവാൻ കലുഷ്നി, ജെയ്ക്സൺ സിങ് എന്നിവർ സെൻട്രൽ മിഡ്ഫീൽഡിന്‍റെയും ചുമതല വഹിച്ചു. പരിക്കേറ്റ മലയാളി താരം വി ബിജോയ് ഇന്ന് ടീമിലുണ്ടായിരുന്നില്ല. സീനിയർ താരങ്ങളായ അപ്പസ്തോലോസ് ജിയാനു, വിക്ടർ മോംഗിൽ, ഹർമൻജോത് ഖബ്ര, ജെസ്സൽ കാർനെയ്റോ എന്നിവരാണ് പകരക്കാരായി അണിനിരന്നത്.

Read More

ന്യൂഡല്‍ഹി: റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ഇതിന് അനുമതി നൽകി. നവംബർ 19ന് വൈകിട്ട് 7 മണിയോടെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഡിസംബറിൽ ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരുൺ ഗോയലിനെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുള്ള പ്രഖ്യാപനം. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അരുൺ ഗോയൽ.

Read More

കോഴിക്കോട്: ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറി. തരൂരിനെ പങ്കെടുപ്പിച്ച് കോഴിക്കോട്ട് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദേശം നൽകി. ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്നതായിരുന്നു വിഷയം. കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന സെമിനാർ നടത്തിപ്പ് ഏറ്റെടുത്തു. കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ മത്സരിച്ച് കോളിളക്കം സൃഷ്ടിച്ച ശശി തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായി മലബാറിൽ പര്യടനം നടത്തുകയാണ്. 14 ജില്ലകളിലും പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിനുള്ള ആദ്യപടിയാണ് മലബാർ യാത്ര. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ശശി തരൂർ ശനിയാഴ്ച രാത്രി കോഴിക്കോട്ടെത്തും. ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തിൽ തരൂർ സെമിനാറിൽ പങ്കെടുക്കാനിരിക്കെയാണ് യൂത്ത് കോൺഗ്രസ് സെമിനാർ നടത്തുന്നതിൽ നിന്ന് പിൻമാറിയത്. ശശി തരൂർ നടത്തുന്ന സമാന്തര പരിപാടിയിൽ സഹകരിക്കേണ്ടതില്ല എന്ന തരത്തിൽ മുതിർന്ന നേതാക്കളുടെ ഭാഗത്തുനിന്ന് വിലക്കുണ്ടെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ അനൗദ്യോഗികമായി ചൂണ്ടിക്കാണിക്കുന്നത്. യൂത്ത് കോൺഗ്രസിന്‍റെയും…

Read More

ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻ ചാംപ്യൻമാരായ ചെന്നൈയിൻ എഫ്സിക്ക് തകർപ്പൻ ജയം. ചെന്നൈയിൻ എഫ്സി 3-1ന് ജംഷഡ്പൂർ എഫ്സിയെ തോൽപ്പിച്ചു. ആറ് മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുള്ള ചെന്നൈയിൻ എഫ്സി നിലവിൽ അഞ്ചാം സ്ഥാനത്താണ്. 27-ാം മിനിറ്റിൽ ചെന്നൈയിൻ എഫ്.സി ലീഡ് നേടി. സ്ട്രൈക്കർ സ്ലിസ്‌ക്കോവിക്കാണ് ഗോൾ നേടിയത്. 76-ാം മിനിറ്റിൽ ജംഷഡ്പൂർ തിരിച്ചടിച്ചു. ഇഷാൻ പണ്ഡിറ്റയാണ് ആദ്യ ഗോൾ നേടിയത്. 77-ാം മിനിറ്റിൽ വിന്‍സി ബാരെറ്റോയിലൂടെ ചെന്നൈയിൻ ലീഡ് നേടി. 85-ാം മിനിറ്റിൽ അബ്ദെനസർ എൽ ഖയാട്ടിയിലൂടെയാണ് ചെന്നൈയിൻ മൂന്നാം ഗോൾ നേടിയത്. ആറ് മത്സരങ്ങളിൽ നിന്ന് 4 പോയിന്‍റുള്ള ജംഷഡ്പൂർ എഫ്സി ഒമ്പതാം സ്ഥാനത്താണ്.

Read More

ഒമർ ലുലുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയത്തിന്‍റെ’ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഫൺ ത്രില്ലർ സ്റ്റോണർ വിഭാഗത്തിൽ പെടുന്നതാണെന്ന് ട്രെയിലർ വെളിപ്പെടുത്തുന്നു. 4 പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഇർഷാദ് അലിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീന മധു, നോറ ജോൺ, നന്ദന സഹദേവൻ, ഗായത്രി ശങ്കർ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഒറ്റരാത്രിയിൽ നടക്കുന്ന സംഭവങ്ങളെ ദൃശ്യവത്കരിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാർഥ് കൈകാര്യം ചെയ്യുന്നു. ഒമർ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്. ഒമർ ലുലു, ചിത്ര എസ് എന്നിവർ ചേർന്ന് രചനയും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്വപ്നേഷ് കെ നായർ, സോങ് കട്ട് ഹേമന്ത് കുമാർ, കാസ്റ്റിംഗ് ഡയറക്ടർ വൈശാഖ് പി വി, സെക്കൻഡ് ക്യാമറ അജ്മൽ ലത്തീഫ്. കെ.ജി.സി സിനിമാസിന്‍റെ ബാനറിൽ നവാഗതനായ കലന്തൂരാണ് ചിത്രം നിർമ്മിക്കുന്നത്. നവംബർ 25ന് തീയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.

Read More