Author: News Desk

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 65 റൺസിനാണ് ജയം. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് ഇന്ത്യ നേടിയത്. പുറത്താകാതെ 111 റണ്സെടുത്ത സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 51 പന്തിൽ ഏഴ് സിക്സും 11 ബൗണ്ടറിയും സഹിതമാണ് സൂര്യകുമാറിന്റെ ഇന്നിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇഷാൻ കിഷനും റിഷഭ് പന്തും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇഷാൻ കിഷൻ 31 പന്തിൽ നിന്ന് 36 റണ്സും പന്ത് 13 പന്തിൽ ആറ് റൺസും ആണ് നേടിയത്. ശ്രേയസ് അയ്യർ 9 പന്തിൽ 13 റൺസും നായകൻ ഹാർദിക് പാണ്ഡ്യ 13 പന്തിൽ 13 റൺസും നേടി. ദീപക് ഹൂഡയും വാഷിങ്ടന്‍ സുന്ദറും പൂജ്യം റണ്‍സുമായി മടങ്ങിയപ്പോൾ ഭുവനേശ്വർ കുമാർ പുറത്താകാതെ ഒരു റൺ നേടി. ന്യൂസിലൻഡിനായി ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെർഗൂസൻ…

Read More

തിരുവനന്തപുരം: നെടുമങ്ങാട് സുനിത വധക്കേസിൽ നിർണായക ഉത്തരവുമായി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. സുനിതയുടെ മക്കളുടെ ഡിഎൻഎ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടു. സുനിത വധക്കേസിലെ വിചാരണയ്ക്കിടെ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പുറത്തുവന്നതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ. 2013 ഓഗസ്റ്റ് മൂന്നിനാണ് വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് സുനിതയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സുനിതയെ ഭർത്താവ് ജോയ് ആന്‍റണി ചുട്ടുകൊന്ന ശേഷം പല കഷണങ്ങളായി മുറിച്ച് സെപ്റ്റിക് ടാങ്കിൽ ഇട്ടതായി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.സുനിതയുടെ ശരീരഭാഗങ്ങളിൽ നിന്ന് ശേഖരിച്ച ഡിഎൻഎ ഫലങ്ങൾ മക്കളുടെ ഡിഎൻഎയുമായി താരതമ്യപ്പെടുത്തിയുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചില്ല. സുനിതയാണ് കൊല്ലപ്പെട്ടതെന്ന് തെളിയിക്കുന്ന രേഖയില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഇതേതുടർന്ന് സുനിതയുടെ മക്കളുടെ ഡിഎൻഎ പരിശോധന വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗത്തിന്‍റെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിട്ടത്. സുനിതയുടെ കുട്ടികളുടെ ഡിഎൻഎ പരിശോധന ബുധനാഴ്ച നടക്കും.

Read More

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കുടുംബ വിസ നൽകുന്നത് ഉടൻ പുനരാരംഭിച്ചേക്കുമെന്ന് സൂചന. റസിഡന്‍റ് അഫയേഴ്സ് മേഖല പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ കുടുംബ വിസ നൽകുന്നത് പുനരാരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയേക്കും. ഒരു പ്രാദേശിക അറബ് ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ആദ്യ ഘട്ടത്തിൽ മന്ത്രാലയം നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് കുട്ടികൾക്ക് മാത്രമായിരിക്കും വിസ അനുവദിക്കുക. പിന്നീട് ഭാര്യ, അമ്മ, അച്ഛൻ എന്നിവർക്കും ഫാമിലി വിസ നൽകിത്തുടങ്ങും.

Read More

ന്യൂഡല്‍ഹി: കേരളത്തിൽ സംവരണാനുകൂല്യങ്ങൾക്ക് അർഹതയുള്ള പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എന്നിവർക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി നൽകിയിരിക്കുന്നത്. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നത്. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മീഷന്‍ ട്രസ്റ്റ് ചെയർമാനും പ്രമുഖ അഭിഭാഷകനുമായ വി.കെ. ബീരാൻ ആണ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. സംവരണ പട്ടിക കൃത്യമായ ഇടവേളകളിൽ പുനഃപരിശോധിക്കണമെന്നും പിന്നാക്ക പദവിയിൽ നിന്ന് മറികടന്നവർക്ക് പകരം പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തണമെന്നും ഇന്ദിരാ സാഹ്നി കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ നിർദ്ദേശം നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിൽ പിന്നാക്ക വിഭാഗങ്ങളെ നിർണ്ണയിക്കാനുള്ള പഠനം നടത്തി പട്ടിക പുതുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേരളത്തിലെ സാമൂഹിക-സാമ്പത്തിക പിന്നാക്ക…

Read More

തിരുവനന്തപുരം: പൊലീസുകാരനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ രവിശങ്കറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസുകാരൻ ഒളിവിലാണ്. ഇയാൾക്കെതിരെ നെടുമങ്ങാട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ചിട്ടുണ്ട്. ഷെയർ മാർക്കറ്റുകളിൽ രജിസ്റ്റർ ചെയ്യാനെന്ന പേരിൽ സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഒരു കോടിയോളം രൂപ ഇയാൾ പിരിച്ചെടുത്തതായി പരാതിയിൽ പറയുന്നു. ഇതിൽ നിന്നുള്ള ലാഭവിഹിതം ആദ്യ നാളുകളിൽ പരാതിക്കാർക്ക് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി തുകയോ പലിശയോ ലഭിച്ചിട്ടില്ല. പൊലീസുകാരൻ സാമ്പത്തിക തട്ടിപ്പ് നടത്തി വഞ്ചിച്ചെന്നാണ് പരാതി. മെഡിക്കൽ അവധിക്ക് പോയ ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച വിവരം.

Read More

കോഴിക്കോട്: മാധ്യമങ്ങൾക്ക് മേൽ ബാഹ്യനിയന്ത്രണം പാടില്ലെന്നും മാധ്യമങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. മാധ്യമങ്ങളിലൂടെയാണ് പല കാര്യങ്ങളും കോടതി അറിയുന്നതെന്നും കോടതി വിധികൾ മാധ്യമങ്ങളിലൂടെയാണ് ജനങ്ങളിലേക്കെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബിന്‍റെ സുവർണജൂബിലി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളില്ലാതെ ജനാധിപത്യമില്ല. മാധ്യമങ്ങൾ ജനങ്ങളുടെ ശബ്ദമാണ്. ചില വിമർശനങ്ങൾക്കിടയിലും, നമ്മുടെ മാധ്യമങ്ങൾ അതിന്‍റെ ജോലി നന്നായി ചെയ്യുന്നു. ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ ജഡ്ജിമാർക്ക് പ്രവർത്തിക്കാൻ കഴിയൂ. നിയമം ഭരണഘടനാപരമാണ്. എല്ലാവരും അതിന് കീഴിലാണ്. ഇതറിഞ്ഞ് നീതി നടപ്പാക്കേണ്ടതാണ് ജഡ്ജിയുടെ കടമ. ചിലപ്പോൾ നിയമം കൊണ്ട് മാത്രം നീതി നടപ്പാക്കാൻ കഴിയില്ല, ജഡ്ജിയുടെ ഇടപെടലും അനിവാര്യമാണ്. ന്യായാധിപരുടെ വിധികൾ ജനങ്ങൾ അറിഞ്ഞില്ലെങ്കില്‍ അത് സമൂഹത്തിൽ ഒരു ചലനവും സൃഷ്ടിക്കില്ല. അതുകൊണ്ട് തന്നെ കോടതി വിധികൾ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തേണ്ടത് അനിവാര്യമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

Read More

തെക്കേ അമേരിക്കൻ ദമ്പതികൾ തങ്ങളുടെ ശരീരത്തിൽ നൂറോളം മാറ്റങ്ങൾ വരുത്തി ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, ഇരുവരും തങ്ങളുടെ ശരീരത്തിൽ 98 മാറ്റങ്ങൾ വരുത്തിയാണ് ലോക റെക്കോർഡ് സ്ഥാപിച്ചത്. ടാറ്റൂ, മൈക്രോഡെർമലുകൾ, ബോഡി ഇംപ്ലാന്‍റുകൾ തുടങ്ങിയ 98 മാറ്റങ്ങളിലൂടെയാണ് അവർ ശരീരത്തിൻ്റെ സ്വാഭാവിക രൂപം മാറ്റിയത്. ഉറുഗ്വേയിൽ നിന്നുള്ള വിക്ടർ ഹ്യൂഗോ പെരാൾട്ട, അർജന്‍റീനയിൽ നിന്നുള്ള ഗബ്രിയേല പെരാൾട്ട എന്നിവരാണ് ദമ്പതികൾ. 2014 ൽ, അവർ അവരുടെ ശരീരത്തിൽ 84 മാറ്റങ്ങൾ വരുത്തുകയും ഏറ്റവും കൂടുതൽ ശരീരത്തിൽ മാറ്റങ്ങൾ വരുത്തുന്ന വിവാഹിതരായ ദമ്പതികളായി മാറുകയും ചെയ്തിരുന്നു. ആ റെക്കോർഡ് ആണ് ഇപ്പോൾ ഇരുവരും വീണ്ടും തകർത്തത്. അവരുടെ ശരീരത്തിൽ അവർ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ ആരും ആശ്ചര്യപ്പെടും. ഇരുവരുടെയും ശരീരത്തിൽ 50 ദ്വാരങ്ങൾ, എട്ട് മൈക്രോഡെർമലുകൾ, 14 ബോഡി ഇംപ്ലാന്‍റുകൾ, അഞ്ച് ഡെന്‍റൽ ഇംപ്ലാന്‍റുകൾ, 4 ഇയർ എക്സ്പാൻഡറുകൾ, രണ്ട് ഇയർ ബോൾട്ടുകൾ…

Read More

കോഴിക്കോട്: തൃക്കാക്കര ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ സി.ഐ പി.ആർ സുനുവിനോട് അവധിയിൽ പോകാൻ ഡിജിപി നിർദേശം നൽകി. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ മൂന്നാം പ്രതിയായ സുനു ഇന്ന് രാവിലെ ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിൽ തിരിച്ചെത്തി ജോലിക്ക് പ്രവേശിച്ചിരുന്നു. പീഡനക്കേസിലെ പ്രതിയായ സുനുവിനെ ഒരാഴ്ച മുമ്പാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. മതിയായ തെളിവുകളുടെ അഭാവത്തിൽ സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു. ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ ഇൻസ്പെക്ടർ പി.ആർ സുനുവിനെതിരായ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കാൻ കഴിഞ്ഞ ദിവസം ഡി.ജി.പി നിർദേശം നൽകിയിരുന്നു. 15 തവണ വകുപ്പുതല അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. അവസാനിപ്പിച്ച കേസ് ഉൾപ്പെടെ പുനഃപരിശോധിക്കാനാണ് ഡി.ജി.പിയുടെ നിർദേശം. സുനുവിനെ സേനയിൽ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം.

Read More

ന്യൂഡല്‍ഹി: കീഴ്ക്കോടതികളിലെ ജഡ്ജിമാർ ഭയം കൊണ്ടാണ് ജാമ്യം അനുവദിക്കാൻ മടിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ബാർ കൗൺസിൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കീഴ്‌കോടതികള്‍ ജാമ്യം നല്‍കാന്‍ മടിക്കുന്നതിനാല്‍ മേല്‍ക്കോടതികളില്‍ ജാമ്യാപേക്ഷകള്‍ കുന്നുകൂടുകയാണ്. അത് അവര്‍ കുറ്റകൃത്യം മനസിലാക്കാത്തതുകൊണ്ടല്ല. നീചമായ കുറ്റകൃത്യങ്ങളില്‍ ജാമ്യം നല്‍കിയാല്‍ തങ്ങള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുമോ എന്ന ഭയം മൂലമാണ്.” അദ്ദേഹം പറഞ്ഞു. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവും ചടങ്ങിൽ സന്നിഹിതനായിരുന്നു. സ്ഥലം മാറ്റത്തിനായി അഭിഭാഷകർ ചീഫ് ജസ്റ്റിസിനെ സമീപിക്കുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

Read More

കൊച്ചി: വ്യക്തിനിയമപ്രകാരം മുസ്ലീം മതവിഭാഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹങ്ങളെ പോക്സോ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ പോക്സോ കുറ്റം ചുമത്താമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. പോക്സോ കേസിൽ ജാമ്യം തേടി തിരുവല്ല സ്വദേശിയായ 31കാരൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. പശ്ചിമ ബംഗാൾ സ്വദേശിനിയായ 16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നാണ് പ്രതിക്കെതിരെയുള്ള കേസ്. പെൺകുട്ടി ചികിത്സയ്ക്കെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.  തുടർന്ന് പരാതിക്കാരനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എന്നാൽ, താൻ പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്നും മുസ്ലീം വ്യക്തിനിയമപ്രകാരം വിവാഹം കഴിക്കാൻ പെൺകുട്ടിക്ക് പതിനെട്ട് തികയേണ്ടതില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.  മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾ തന്നെ ഇക്കാര്യത്തിൽ പുറപ്പെടുവിച്ച ഉത്തരവും കോടതിയിൽ ഹാജരാക്കി. എന്നാൽ പ്രതിയുടെ വാദം തളളിയ കോടതി പോക്സോ നിയമം നിലനിൽക്കുമെന്ന് വ്യക്തമാക്കി. പോക്സോ കേസിനെ മുസ്ലിം വ്യക്തിനിയമത്തിന്‍റെ പരിധിയിൽ…

Read More