- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മംഗളൂരു: മംഗളൂരുവിലെ സ്‌ഫോടനത്തിന് തീവ്രവാദബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് കര്‍ണാടക പൊലീസ്. സ്‌ഫോടനം യാദൃച്ഛികമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന തീവ്രവാദ പ്രവര്‍ത്തനമാണെന്നും കര്‍ണാടക ഡി.ജി.പി. പ്രവീണ്‍ സൂദ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് കര്‍ണാടക പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പൊലീസിനെ സഹായിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്രയും പറഞ്ഞു. പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കാളികളാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, സ്‌ഫോടനം നടന്ന ഓട്ടോറിക്ഷയില്‍നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ ഒരു പ്രഷര്‍ കുക്കറും ബാറ്ററികളും കണ്ടെടുത്തതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തൃശ്ശൂർ: തൃശൂർ കേരള വർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനവും വിവാദത്തിലേക്ക്. പൊളിറ്റിക്കൽ സയൻസിലെ ഗസ്റ്റ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഉയരുന്ന വിവാദം. പിന്മാറാൻ ഒന്നാം റാങ്കുകാരിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് ആരോപണം. ഒന്നാം റാങ്കുകാരി കോളേജിലെ അധ്യാപികയ്ക്ക് അയച്ച ചാറ്റ് പുറത്തായി. സമ്മർദ്ദം രണ്ടാം റാങ്കുകാരനായ മുൻ എസ്എഫ്ഐക്കാരന് വേണ്ടിയെന്നാണ് ആക്ഷേപം. മുൻ എസ്എഫ്ഐക്കാരനെ നിയമിക്കാൻ ഡിപ്പാർട്ട്മെന്റ് മേധാവിയും ഇടപെട്ടെന്നാണ് ഉയരുന്ന പരാതി. സബ്ജറ്റ് എക്സ്പർട്ടായ ഡോ. ജ്യൂവൽ ജോൺ ആലപ്പാട്ടാണ് മേധാവിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു നിയമനത്തിനായുള്ള നടപടികൾ പൂർത്തിയാക്കിയത്. നാല് പേരാണ് ഇന്റർവ്യൂ പാനലിൽ ഉണ്ടായിരുന്നത്. പ്രിൻസിപ്പൽ, പൊളിറ്റിക്കൽ സയൻസിലെ ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ്, സബ്ജക്ട് എക്സ്പർട് ആയ അധ്യാപിക ജ്യൂവൽ ജോൺ ആലപ്പാട്ട്, മറ്റൊരു അധ്യാപകൻ എന്നിവരായിരുന്നു പാനൽ. അഭിമുഖത്തിൽ പാലക്കാട് സ്വദേശിയായ യുവതിയാണ് മികച്ച രീതിയിൽ പെർഫോം ചെയ്തത്. രണ്ട് വർഷമായി ഗസ്റ്റ് അധ്യാപകനായി കേരള വർമ്മയിൽ…
ന്യൂഡല്‍ഹി: ഡിജിറ്റൽ ഇന്ത്യ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിനായി, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 2023 ഏപ്രിൽ മുതൽ എല്ലാ കൗണ്ടറുകളിലും ഓൾ-ഡിജിറ്റൽ പേയ്മെന്‍റുകൾ ആരംഭിക്കുമെന്ന് അറിയിച്ചു. രോഗികൾക്കായി എല്ലാ കൗണ്ടറുകളിലും സ്മാർട്ട് കാർഡ് അവതരിപ്പിച്ചിട്ടുണ്ടെന്നും 2023 ഏപ്രിൽ 1 മുതൽ യുപിഐ, കാർഡ് പേയ്മെന്‍റുകൾക്ക് പുറമേ എല്ലാ പേയ്മെന്‍റുകളും പൂർണ്ണമായും ഡിജിറ്റൽ ആയിരിക്കുമെന്നും എയിംസ് പ്രസ്താവനയിൽ പറഞ്ഞു. ഇതിന് പുറമെ, ഡോക്ടർമാരുടെയും രോഗികളുടെയും സൗകര്യാർത്ഥം ഇ-പ്രിസ്ക്രിപ്ഷൻ സംവിധാനവും ആരംഭിച്ചു.
തിരുവനന്തപുരം: സർവീസ് ചട്ടങ്ങൾ ലംഘിച്ച് സർക്കാർ ഉദ്യോഗസ്ഥരും രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തതായി ബി.ജെ.പി നേതാവ് വി.വി രാജേഷ് ആരോപിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടാണ് ബി.ജെ.പി ആരോപണം ഉന്നയിച്ചത്. ആയിരക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥർ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തിട്ടുണ്ട്. ഓഫീസിലെത്തി പഞ്ചിംഗ് നടത്തിയ ശേഷമാണ് പലരും മാർച്ചിൽ പങ്കെടുത്തത്. നന്ദാവനം പാണക്കാട് മെമ്മോറിയൽ ഹാളിലും കുടപ്പനക്കുന്ന് തീർത്ഥ ഓഡിറ്റോറിയത്തിലും മാര്‍ച്ചിന്റെ മുന്നൊരുക്കത്തിനായി സർക്കാർ ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. ഡ്യൂട്ടിയിലായിരിക്കെയാണ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തത്. 15ന് രാവിലെ മൂന്ന് സ്വകാര്യ ബസുകളിൽ രണ്ട് തവണ വീതമാണ് സർക്കാർ ഉദ്യോഗസ്ഥരെ സെക്രട്ടേറിയറ്റിൽ നിന്ന് രാജ്ഭവനിലേക്ക് കൊണ്ടുപോയത് എന്നും രാജേഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഗവർണർക്കെതിരെ സർക്കാർ ഉദ്യോഗസ്ഥർ മുദ്രാവാക്യം വിളിക്കുന്നത് നിയമവ്യവസ്ഥയ്ക്ക് എതിരാണെന്നും അദ്ദേഹം ആരോപിച്ചു.
ആന്‍റണി വർഗീസിന്‍റെ പുതിയ ചിത്രം ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ലെ ഗാനം പുറത്തിറങ്ങി. ലോകം ലോകകപ്പിന് തയ്യാറെടുക്കുന്ന സമയത്ത് ഫുട്ബോളിന്‍റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ഈണം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറും ശ്രീഹരിയും ചേർന്നാണ്. മനു മഞ്ജിത്തിന്‍റേതാണ് വരികൾ. നവാഗതനായ നിഖിൽ പ്രേംരാജാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ നിർമ്മാതാക്കൾ ഇതിനെ ഒരു ഫാന്‍റസി സ്പോർട്സ് ഡ്രാമ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. നവംബർ 4ന് ചിത്രം തീയേറ്ററുകളിലെത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. വടക്കൻ കേരളത്തിലെ ഒരു ഗ്രാമം ഫുട്ബോൾ ലോകകപ്പിനെ സ്വാഗതം ചെയ്യാൻ ഒരുങ്ങുന്നതാണ് സിനിമയുടെ കഥാപശ്ചാത്തലം. കടുത്ത ഫുട്ബോൾ പ്രേമിയായ ഒരു ഒൻപത് വയസ്സുകാരന്‍റെ ജീവിതത്തിലേക്കുള്ള അപ്രതീക്ഷിതമായ ഒരു അതിഥിയുടെ വരവും, അവന്‍റെ ജീവിതത്തിൽ തുടർന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
ന്യൂഡൽഹി: ഇന്ത്യയിൽ 492 പുതിയ കോവിഡ് കേസുകൾ. ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,69,015 ആയി. അതേസമയം സജീവ കേസുകൾ 7,175 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തം അണുബാധയുടെ 0.01 ശതമാനമാണ് സജീവ കേസുകൾ. അതേസമയം ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.79 ശതമാനമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,31,952 ആയും മരണ നിരക്ക് 1.19 ശതമാനമായും ഉയർന്നു. രാജ്യവ്യാപകമായ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 219.86 കോടി ഡോസ് കോവിഡ് വാക്സിൻ നൽകിയതായും മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പറയുന്നു.
മസ്‌കത്ത്: ന്യൂനമർദ്ദത്തെ തുടർന്ന് വരും ദിവസങ്ങളിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മുസന്ദം, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന തുടങ്ങിയ ഗവർണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വത നിരകളിലും മഴ ലഭിച്ചേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊതുമേഖലാ ബാങ്കുകളുടെ മാനേജിംഗ് ഡയറക്‌ടർ, സി.ഇ.ഒ പദവികളുടെ കാലാവധി നിലവിലെ അഞ്ച് വർഷത്തിൽ നിന്ന് 10 വർഷമാക്കി കേന്ദ്രസർക്കാർ. വൈദഗ്ദ്ധ്യമുള്ളവരുടെ സേവനത്തുടർച്ച ഉറപ്പാക്കാനാണിത്. ഇനി മുതൽ പരമാവധി 10 വർഷമോ വിരമിക്കൽ പ്രായപരിധിയായ 60 വയസ് തികയുന്നത് വരെയോ (ഏതാണോ ആദ്യം) പദവിയിൽ തുടരാൻ ബാങ്ക് മേധാവികൾക്ക് കഴിയും. പുതിയ ഭേദഗതി ബാങ്കുകളുടെ മുഴുവൻസമയ ഡയറക്‌ടർമാർക്കും ബാധകമാണ്. അതേസമയം മാനേജിംഗ് ഡയറക്‌ടർ, സി.ഇ.ഒ, മുഴുവൻസമയ ഡയറക്‌ടർമാർ എന്നിവരുടെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും അവരെ ഒഴിവാക്കാനും നാഷണലൈസ്ഡ് ബാങ്ക്സ് (മാനേജ്‌മെന്റ് ആൻഡ് മിസലേനിയസ് പ്രൊവിഷൻസ്) അമെൻഡ്‌മെന്റ് സ്കീം-2022 എന്ന പുതിയ ഭേദഗതി സർക്കാരിനെ അനുവദിക്കുന്നുണ്ട്.
എറണാകുളം: ശബരിമല തീർത്ഥാടകരെ കൊണ്ട് പോകുന്ന വാഹനങ്ങൾ ഗതാഗത നിയമത്തിലെ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കരുതെന്ന് കേരള ഹൈക്കോടതി കർശനമായി നിർദ്ദേശിച്ചു. തീർത്ഥാടകരുടെ വാഹനങ്ങളിലെ വലിയ തോതിലുള്ള അലങ്കാരം നിരോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ചിറയൻകീഴ് ഡിപ്പോയിൽ നിന്ന് തീർത്ഥാടകരുമായി വന്ന കെ.എസ്.ആർ.ടി.സി ബസ് വൻതോതിൽ അലങ്കരിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതി അടിയന്തരമായി വിഷയം പരിഗണിച്ചത്. ബസിന്‍റെ ചിത്രങ്ങളും കോടതി പരിശോധിച്ചു. ശബരിമല തീർത്ഥാടകരുമായി വന്ന ബസ് ളാഹയിൽ അപകടത്തിൽപ്പെട്ട പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വാഹനങ്ങൾ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ റോഡ് സുരക്ഷാ കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും കോടതി പറഞ്ഞു.
തിരൂർ: മലപ്പുറം പുറത്തൂരിൽ കക്ക വാരൽ തൊഴിലാളികൾ സഞ്ചരിച്ച തോണി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി. ഇതോടെ അപകടത്തിൽ മരണം നാലായി. ഇഷ്ടികപ്പറമ്പില്‍ അബ്‌ദുല്‍ സലാം (55), കുയിനിപ്പറമ്പില്‍ അബൂബക്കര്‍ (65) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഭാരതപ്പുഴയിൽ പുറത്തൂർ കളൂർ കുറ്റിക്കാട് കടവിൽ, കക്ക വാരി തിരിച്ചു വരുന്നതിനിടെയാണ് ആറ് തൊഴിലാളികൾ സഞ്ചരിച്ച തോണി മറിഞ്ഞത്. കക്ക വാരാൻ പോയ നാല് സ്ത്രീകളുൾപ്പെടുന്ന ആറംഗ സംഘം കക്കയുമായി കരയിലേക്ക് മടങ്ങുന്നതിനിടെ തോണി താഴുകയും ആറ് പേരും ഒഴുക്കിൽ പെടുകയുമായിരുന്നു. നാല് പേരെ കണ്ടെത്തിയെങ്കിലും രണ്ട് സ്ത്രീകൾ മരണപ്പെട്ടിരുന്നു. ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), സഹോദരി വിളക്കത്ര വളപ്പിൽ മുഹമ്മദിൻ്റെ ഭാര്യ സൈനബ (54) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ഇന്ന് ഖബറടക്കും. രക്ഷപ്പെട്ട ചക്കിട്ടപറമ്പിൽ ബീപാത്തു (62), മകൾ കുറുങ്ങാട്ട് റസിയ (40) എന്നിവർ ആലത്തിയൂർ ഇമ്പിച്ചിബാവ…
