- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് കരീന കപൂർ. ഹൻസാല്‍ മേത്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് കരീന കപൂർ ഇപ്പോൾ. കരീന തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. മർഡർ മിസ്റ്ററി ചിത്രത്തിൻ്റെ ലണ്ടൻ ഷെഡ്യൂൾ കരീന പൂർത്തിയാക്കി. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ഏക്താ കപൂറാണ് ചിത്രത്തിന്‍റെ സഹനിർമ്മാതാവ്. ഇത് ഒരു മികച്ച ടീമായിരുന്നുവെന്ന് കരീന കപൂർ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് കുറിച്ചു. ചിത്രത്തിന്‍റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കരീനയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
തൃശൂർ: കുന്നംകുളം തൃശ്ശൂർ റോഡിൽ ഓടുന്ന കാറിന് തീപിടിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വാട്ടർ അതോറിട്ടിക്ക് സമീപം കുന്നംകുളം ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്നവർ തീ ആളിക്കത്തുന്നതിന് മുൻപ് ഇറങ്ങി ഓടിമാറി രക്ഷപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉടൻ തന്നെ അഗ്നിശമന സേന എത്തി തീ അണച്ചു.
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിൽ ഹരിത നിയമങ്ങൾ പാലിച്ച് എരുമേലി. പ്ലാസ്റ്റിക് നിരോധനം മൂലം ഹോട്ടലുകളിലും മറ്റും സ്റ്റീൽ ഗ്ലാസുകളും സ്റ്റീൽ പാത്രങ്ങളും മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ. ഭക്തരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി എല്ലാ ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രസിദ്ധീകരിച്ചു. ലീഗൽ മെട്രോളജി വിഭാഗവും സപ്ലൈകോയും ചൂഷണം തടയാൻ സ്ക്വാഡുകളായി പരിശോധന നടത്തും. തീർത്ഥാടകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ 24 മണിക്കൂർ സേവനം ക്രമീകരിച്ചിട്ടുണ്ട്. സർക്കാരിൻ്റെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ച് നല്ല ഒരു തീർത്ഥാടനകാലം അയ്യപ്പഭക്തർക്ക് നൽകാൻ സാധിക്കും എന്ന് ജില്ലാ കളക്ടർ പറഞ്ഞു. പുറത്തുനിന്ന് വരുന്ന അയ്യപ്പഭക്തർക്കായി വിവിധ സ്ഥലങ്ങളിൽ ദിശ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ വധക്കേസിലെ പ്രതി അഫ്താബ് അമീൻ പൂനവാല പുലർച്ചെ ബാഗുമായി ഒറ്റയ്ക്ക് നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്. ശ്രദ്ധയുടെ ശരീരഭാഗങ്ങൾ അടങ്ങിയ ബാഗാണ് ഇതെന്നാണ് സംശയിക്കുന്നത്. ഒക്ടോബർ 18ലേതാണ് ദൃശ്യം. അതിരാവിലെ തോളിൽ ബാഗും കയ്യിൽ ഒരു പൊതിയുമായി ഇയാൾ തെരുവിലൂടെ നടക്കുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുഖം വ്യക്തമല്ലെങ്കിലും ദൃശ്യങ്ങളിലുള്ളയാൾ അഫ്താബ് ആണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം അഫ്താബ് ശ്രദ്ധയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കുകയും അവ 18 ദിവസമെടുത്ത് വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയും ആയിരുന്നു.
തിരുവനന്തപുരം: കൗൺസിൽ യോഗം ആവശ്യപ്പെട്ടവർ മര്യാദ കാണിക്കണമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. നിയമന കത്ത് വിവാദത്തിൽ ചർച്ച വേണ്ടെന്ന് ആഗ്രഹിക്കുന്ന ചിലരാണ് യോഗത്തിൽ പ്രതിഷേധിച്ചത്. ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും മേയർ പറഞ്ഞു. പ്രതിപക്ഷം എന്തിനെയാണ് ഭയപ്പെടുന്നതെന്നും മേയർ ചോദിച്ചു. നിയമന കത്ത് വിവാദം ചർച്ച ചെയ്യാൻ ചേർന്ന തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗം ഭരണ-പ്രതിപക്ഷ സംഘർഷത്തെ തുടർന്ന് പിരിച്ചുവിട്ടു. യോഗം ആരംഭിച്ചയുടൻ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബറിലേക്ക് കടക്കാൻ ശ്രമിച്ചു. ഇതോടെയാണ് പ്രതിഷേധം കടുത്തത്. ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കരിങ്കൊടിയും ‘മേയർ ഗോ ബാക്ക്’ ബാനറുകളും ഉയർത്തിപ്പിടിച്ച് ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി. തുടർന്ന് ഭരണപക്ഷവും മേയറെ അനുകൂലിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും ബാനർ ഉയർത്തി. കെ സുരേന്ദ്രനും വി വി രാജേഷിനുമെതിരെ ബാനറുകൾ ഉയർത്തി ഭരണപക്ഷ കൗൺസിലർമാരും പ്രതിരോധിച്ചു. ഒരു മണിക്കൂറിനുശേഷം കൗൺസിൽ യോഗം പിരിച്ചുവിട്ടതായി മേയർ അറിയിച്ചു.
ബാങ്കോക്ക്: ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്‍റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ മണിക ബത്ര. ഏഷ്യൻ കപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് താരമായി മണിക മാറി. ലോക ആറാം നമ്പർ താരവും മൂന്ന് തവണ ഏഷ്യൻ ചാമ്പ്യനുമായ ജപ്പാന്‍റെ ഹിന ഹയാറ്റയെ പരാജയപ്പെടുത്തിയാണ് മണിക ബത്ര ഈ നേട്ടം കൈവരിച്ചത്. സ്കോർ: 4-2 (11-6, 6-11, 11-7, 12-10, 4-11, 11-2). നേരത്തെ സെമിയിൽ ജപ്പാന്‍റെ മിമ ഇറ്റോയോട് താരം തോറ്റിരുന്നു.
തിരുവനന്തപുരം: കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ 19 കാരിയായ മോഡലിനെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. “രാത്രിയിലടക്കം സജീവമായ നഗരത്തിലെ പൊതുനിരത്തിൽ മൂന്നര മണിക്കൂറോളം പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. മാരകമായ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്‍റെയും അനുബന്ധ കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമായി കൊച്ചി നഗരം മാറിയിരിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ആഭ്യന്തര വകുപ്പിനും പൊലീസിനും എങ്ങനെ നിഷ്ക്രിയരാകാൻ കഴിയും? ഈ സംഭവത്തിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ആഭ്യന്തര വകുപ്പിനും പൊലീസിനും കൈകഴുകാൻ കഴിയില്ലെന്നും” സതീശൻ പറഞ്ഞു. “എ.കെ.ജി സെന്‍ററിൽ അടിമ പണി ചെയ്യലും, മയക്കുമരുന്ന്-ഗുണ്ടാ മാഫിയകൾക്ക് വിടുപണി ചെയ്യലും സർക്കാരിന്റെ ജനവിരുദ്ധ മനോഭാവങ്ങൾക്കും അഴിമതിക്കുമെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നതും മാത്രമാണ് കേരള പൊലീസിന്‍റെ ഏക ജോലി. പൊലീസ് സേന സി.പി.എം നേതാക്കളുടെ ഏറാന്‍മൂളികളായി മാറുന്നതിന്‍റെ ദാരുണമായ പ്രത്യാഘാതങ്ങളാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. നമ്മുടെ കുട്ടികൾക്ക് നിർഭയമായി റോഡിൽ ഇറങ്ങാൻ പോലും…
മുംബൈ: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ചെലവ് ചുരുക്കലിൻ്റെ ഭാഗമായാണ് നടപടി. മൊത്തം തൊഴിലാളികളുടെ 4% പേരെ പിരിച്ചുവിടാനാണ് പദ്ധതി. രാജ്യത്തെ ഏറ്റവും പഴയ ഓൺലൈൻ ഫുഡ് അഗ്രഗേഷൻ ആൻഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ. 4.5 വർഷത്തെ സേവനത്തിന് ശേഷം സഹസ്ഥാപകൻ മോഹിത് ഗുപ്ത വെള്ളിയാഴ്ച രാജിവച്ചതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചു വിടുന്നതായി കമ്പനി അറിയിച്ചത്. ഗുരുഗ്രാം ആസ്ഥാനമായുള്ള സൊമാറ്റോ 2020 മെയ് മാസത്തിൽ 520 ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് ലോക്ക് ഡൗൺ മൂലമായിരുന്നു അത്. നേരത്തെ, 2015 ൽ സൊമാറ്റോ 300 ഓളം ജീവനക്കാരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടിരുന്നു. സൊമാറ്റോയുടെ അറ്റനഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 429.6 കോടി രൂപയിൽ നിന്ന് സെപ്റ്റംബർ പാദത്തിൽ 251 കോടി രൂപയായി കുറഞ്ഞു. വാർഷിക വരുമാനത്തിൽ ബില്യൺ ഡോളർ കടന്ന ആദ്യ പാദമാണിതെന്നും കമ്പനി വെളിപ്പെടുത്തി. അതേസമയം, വരുമാനം 62.2 ശതമാനം ഉയർന്ന്…
കൊച്ചി: യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്‍റെയും ടെസിയുടെയും മകൾ അനൂജ (21) ആത്മഹത്യ ചെയ്ത കേസിലാണ് മുട്ടാർ കുന്നുംപുറം ബ്ലായിപ്പറമ്പിൽ വൈശാഖ് (24) അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. യുവതിയുമായി ബന്ധമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയാണ് ഇയാളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. വൈശാഖ് നിരവധി തവണ യുവതിയിൽ നിന്ന് പണം വാങ്ങിയെന്നതുൾപ്പടെയുള്ള ആരോപണങ്ങൾ അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം ചർച്ച ചെയ്യാൻ മേയർ ആര്യ രാജേന്ദ്രൻ വിളിച്ചുചേർത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. പ്രതിപക്ഷ കൗൺസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കരിങ്കൊടിയും ‘മേയർ ഗോ ബാക്ക്’ മുദ്രാവാക്യങ്ങളും ഉയർത്തി മേയറുടെ രാജിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മേയറെ പിന്തുണച്ച് ഭരണപക്ഷ കൗൺസിലർമാർ രംഗത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. പ്രതിപക്ഷ കൗൺസിലർമാരെ പ്രതിരോധിച്ച് എൽ.ഡി.എഫ് വനിതാ കൗൺസിലർമാർ രംഗത്തെത്തി. കത്ത് വിവാദം മേയറെ അധ്യക്ഷസ്ഥാനത്തിരുത്തി ചർച്ച ചെയ്യാനാവില്ലെന്ന നിലപാടിലാണ് ബി.ജെ.പിയും യു.ഡി.എഫും. മേയറെ മാറ്റിനിർത്തി ചർച്ച നടത്തണമെന്ന് കാണിച്ച് ഇരുപാർട്ടികളും കത്ത് നൽകിയിരുന്നു. എന്നാൽ എൽ.ഡി.എഫ് ഇത് അംഗീകരിച്ചില്ല.
