Author: News Desk

കണ്ണൂര്‍: ശശി തരൂരിനെ വച്ച് യൂത്ത് കോൺഗ്രസ് കണ്ണൂരിൽ പരിപാടി സംഘടിപ്പിക്കുമെന്ന് വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി. കോഴിക്കോട് പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിൽ നടപടി ഭയക്കുന്നില്ലെന്നും റിജിൽ മാക്കുറ്റി പറഞ്ഞു. കോഴിക്കോട് താൻ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് തരൂർ ആവശ്യപ്പെട്ടു. അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാൻ പാടില്ലായിരുന്നുവെന്നും തരൂർ പറഞ്ഞു. സന്ദർശനവുമായി ബന്ധപ്പെട്ട് ഒരു ദിവസം നീണ്ട വിവാദത്തിനൊടുവിലാണ് തരൂർ ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത്. വിവാദങ്ങൾക്കിടെ തരൂരിന്റെ വടക്കൻ കേരള സന്ദർശനം തുടരുകയാണ്.    സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്ന് എം കെ രാഘവൻ എം പി പറഞ്ഞു. സംഭവം അതീവ ഗുരുതരമാണെന്നും ഇക്കാര്യം അന്വേഷിക്കാൻ കെ.പി.സി.സി കമ്മീഷനെ നിയോഗിക്കണമെന്നും എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ടു. അന്വേഷണ കമ്മീഷനെ നിയമിച്ചാൽ തെളിവുകൾ നൽകാൻ തയ്യാറാണ്. ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിച്ച ശേഷമാണ് തരൂരിന്റെ പരിപാടികൾ തീരുമാനിച്ചതെന്നും…

Read More

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിന് കോഴിക്കോട് വേദിയാകും. സംസ്ഥാന സ്കൂൾ കലോൽസവം ജനുവരി 3 മുതൽ 7 വരെയാണ് കോഴിക്കോട് നഗരത്തിൽ നടക്കുക. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനമായിരിക്കും മേളയുടെ പ്രധാന വേദി. ആകെ 25 വേദികളിലായാണ് പരിപാടികൾ നടക്കുക. കലോൽസവത്തിന്‍റെ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണം ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്നു. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നായി 14,000ത്തോളം വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുക്കാൻ കോഴിക്കോട്ടെത്തുന്നത്. അധ്യാപകരും രക്ഷിതാക്കളും ഇവരെ അനുഗമിക്കും. സാധാരണയായി ഒരാഴ്ച വരെ നീണ്ടുനിൽക്കുന്ന കലോൽസവം ഇത്തവണ അഞ്ച് ദിവസം കൊണ്ട് പൂർത്തിയാകും. വേദികളുടെ എണ്ണം വർദ്ധിപ്പിക്കുകയും ദിവസങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്തപ്പോൾ ഇത് യാഥാർത്ഥ്യമായി. കലോൽസവ വിജയികൾക്കുള്ള സമ്മാനത്തുക അടുത്ത വർഷം മുതൽ വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഇന്ന് കോഴിക്കോട്ടെത്തിയ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

Read More

കൊൽക്കത്ത: ബംഗാളി നടി ഐന്ദ്രില ശർമ്മ (24) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഹൗറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് നവംബർ ഒന്നിനാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്‍റിലേറ്ററിലായിരുന്ന നടിക്ക് നേരത്തെ ഹൃദയാഘാതമുണ്ടായെങ്കിലും സിപിആർ നൽകി ജീവൻ പിടിച്ചുനിർത്തുകയായിരുന്നു. ഇത്തവണ ഒന്നിലധികം തവണ ഹൃദയാഘാതം ഉണ്ടായതായി ആശുപത്രി അധികൃതർ പറയുന്നു. മുർഷിദാബാദ് ജില്ലയിൽ നിന്നുള്ള താരം ബംഗാളി ടെലിവിഷൻ ഷോകളിൽ സജീവമായിരുന്നു. ജിയോൺ കാതി, ജുമൂർ, ജിബാൻ ജ്യോതി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ അർബുദത്തെ അതിജീവിച്ച ശേഷം 2015 ലാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. ഐന്ദ്രിലയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി സുഹൃത്ത് സബ്യസാചി ശനിയാഴ്ച ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ പോസ്റ്റ് ഉടൻ തന്നെ ഡിലീറ്റ് ചെയ്തു.

Read More

കോഴിക്കോട്: എല്ലാവരുമായും ചർച്ച ചെയ്ത ശേഷമാണ് തരൂരിന്റെ പരിപാടി ആസൂത്രണം ചെയ്തതെന്ന് എം കെ രാഘവൻ എം പി. സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയതിനെക്കുറിച്ച് അന്വേഷണം നടത്തണം. കെ.പി.സി.സി പ്രസിഡന്‍റ് അന്വേഷണ കമ്മീഷനെ നിയോഗിക്കണം. ഇല്ലെങ്കിൽ പാർട്ടി വേദികളിൽ കാര്യങ്ങൾ തുറന്നുപറയേണ്ടി വരുമെന്നും രാഘവൻ പറഞ്ഞു. സംഭവിച്ചത് വളരെ ഗൗരവമേറിയ കാര്യമാണ്. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇന്ന് തന്നെ പരാതി നൽകും. കെ സുധാകരനും കെ മുരളീധരനും സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്നും രാഘവൻ പറഞ്ഞു. കോഴിക്കോട് നെഹ്റു ഫൗണ്ടേഷൻ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയ തരൂരിനെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്നാണ് യൂത്ത് കോൺഗ്രസ് പിൻമാറിയത്.  ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ തീരുമാനിച്ചത്. ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തരുതെന്ന ഉന്നത നേതാക്കളുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിന്‍റെ പിൻമാറ്റം. 

Read More

രാജ്‌കോട്ട്: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിക്കൊപ്പം നർമ്മദ ഡാം പദ്ധതിക്കെതിരായ പ്രതിഷേധം നയിക്കുന്ന സാമൂഹിക പ്രവർത്തക മേധാ പട്കർ പങ്കെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി. 3 പതിറ്റാണ്ടായി നർമ്മദ ഡാം പദ്ധതിയെ തടസ്സപ്പെടുത്തുന്ന ഒരു സ്ത്രീയോടൊപ്പം ഒരു കോൺഗ്രസ് നേതാവ് പദയാത്ര നടത്തുന്നത് കണ്ടു എന്ന് രാജ്കോട്ട് ജില്ലയിൽ നടന്ന റാലിയിൽ മോദി പറഞ്ഞു. നർമ്മദ നദിക്ക് കുറുകെ സർദാർ സരോവർ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി മേധാ പട്കർ ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകൾ സൃഷ്ടിച്ച നിയമതടസ്സങ്ങൾ കാരണം മൂന്നുപതിറ്റാണ്ടായി മുടങ്ങിക്കിടക്കുകയാണ് എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മേധാ പട്കർ ഗുജറാത്തിനെ അപകീർത്തിപ്പെടുത്തി. വോട്ട് ചോദിക്കാനെത്തുമ്പോൾ പദ്ധതിയെ എതിർക്കുന്നവരുടെ ചുമലിൽ കൈവച്ചാണ് പദയാത്ര നടത്തിയതെന്ന് കോൺഗ്രസിനോട് പറയണമെന്നും മോദി ആവശ്യപ്പെട്ടു. 2017 ലാണ് അണക്കെട്ട് ഉദ്ഘാടനം ചെയ്തത്. മേധാ പട്കറിനെ ചേർത്തുപിടിച്ചതിലൂടെ കോൺഗ്രസും രാഹുൽ ഗാന്ധിയും ഗുജറാത്തിനോടുള്ള ശത്രുതയാണ് പ്രകടിപ്പിച്ചതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. പതിറ്റാണ്ടുകളായി ഗുജറാത്തികൾക്ക് വെള്ളം നിഷേധിക്കുന്നവർക്കൊപ്പമാണ് രാഹുൽ, സംസ്ഥാനം…

Read More

ഷറം അൽ ഷെയ്ഖ്: കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്ന ദരിദ്ര വികസ്വര രാജ്യങ്ങൾക്കുള്ള നഷ്ടപരിഹാര ഫണ്ട് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ 27-ാമത് ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി 27) ധാരണ. മാലിദ്വീപ് പരിസ്ഥിതി മന്ത്രി അമിനത്ത് ഷോണയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടെടുപ്പിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നഷ്ടപരിഹാര ഫണ്ടിന്‍റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ വെള്ളിയാഴ്ച അവസാനിക്കാനിരുന്ന ഉച്ചകോടി ശനിയാഴ്ചയും തുടർന്നിരുന്നു. നവംബർ ആറിന് ഈജിപ്തിലെ ഷറം അൽ ഷെയ്ഖിലാണ് ഉച്ചകോടി ആരംഭിച്ചത്. കൂടുതൽ ഹരിത ഗ്രഹ വാതകം പുറന്തള്ളുന്ന സമ്പന്ന രാജ്യങ്ങൾ ദരിദ്ര രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തെ തുടർന്നാണ് ചർച്ചകൾ വൈകിയത്. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ചൈനയുടെയും അമേരിക്കയുടെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തി. സിഒപി-27 ന്‍റെ വിജയത്തിനായി ഇരു രാജ്യങ്ങളും പരിശ്രമിക്കുമെന്നായിരുന്നു ചൈനയുടെ പ്രതികരണം. യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങൾ കാർബൺ പുറന്തള്ളലിൽ മുൻപന്തിയിലാണ്. എന്നാൽ വികസിത രാജ്യമല്ലെന്നും ദുരിതാശ്വാസ നിധി രൂപീകരിക്കുന്ന കാര്യത്തിൽ ഒഴിവാക്കണമെന്നുമാണ് ചൈനയുടെ നിലപാട്. സഹായ നിധി…

Read More

മംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്ന് കർണാടക പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഓട്ടോറിക്ഷ യാത്രക്കാരൻ താമസിച്ചിരുന്ന മൈസൂരുവിലെ വാടകവീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ഒരു കുക്കർ ബോംബും സ്ഫോടകവസ്തുക്കളും ഇവിടെ നിന്ന് കണ്ടെടുത്തു. മംഗളൂരു പൊലീസിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സ്ഫോടനം നടന്ന ഓട്ടോറിക്ഷയിലെ യാത്രക്കാരൻ മുൻ യു.എ.പി.എ കേസ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ എത്തിയത്. ശിവമോഗ സ്വദേശി ഷാരിഖാണ് സ്ഫോടനത്തിന് പിന്നിൽ. 2020-ൽ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മറ്റൊരാളുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ വീട് വാടകയ്ക്കെടുത്തത്. ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിൽ തീവ്രവാദ ബന്ധം കണ്ടെത്തിയതായി കർണാടക പൊലീസ് അറിയിച്ചു. വലിയ സ്ഫോടനമായിരുന്നു ലക്ഷ്യമെന്ന് കർണാടക ഡി.ജി.പി പറഞ്ഞു. സ്ഫോടനത്തെ തുടർന്ന് മംഗളൂരുവിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Read More

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ഏഴ് നേതാക്കൾക്കെതിരെ നടപടിയെടുത്ത് ബിജെപി. ഏഴ് പേരെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രരായി മത്സരിക്കാൻ പദ്ധതിയിട്ടിരുന്നവർ ആണ് നടപടി നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ ഏഴ് പേരും സീറ്റ് ആവശ്യപ്പെട്ട് നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും വഴങ്ങിയില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഈ എംഎൽഎമാരെ ആറ് വർഷത്തേക്ക് ബിജെപി സസ്പെൻഡ് ചെയ്തുവെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്‍റ് സി.ആർ പാട്ടീൽ വ്യക്തമാക്കി. ഹർഷദ് വാസവ, അരവിന്ദ് ലദാനി, ഛത്രസിംഗ് ഗുഞ്ജരിയ, കേതൻഭായ് പട്ടേൽ, ഭാരത് ഭായ് ചാവ്ഡ, ഉദയ്ഭായ് ഷാ, കരന്‍ ഭായ് ബരയ്യ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അധികാര തുടർച്ച എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ നീക്കം. 42 സിറ്റിംഗ് എം.എൽ.എമാർക്ക് ഇത്തവണ ഗുജറാത്തിൽ മത്സരിക്കാൻ പാർട്ടി അനുമതി നല്‍കിയിരുന്നില്ല. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച 160 സ്ഥാനാർത്ഥികളിൽ 38 സിറ്റിംഗ്…

Read More

ന്യൂഡല്‍ഹി: സാഹിത്യത്തിനുള്ള അഞ്ചാമത് ജെ.സി.ബി പുരസ്‌കാരം പ്രശസ്ത ഉറുദു എഴുത്തുകാരൻ ഖാലിദ് ജാവേദിന്. നിമത് ഖാന (ദി പാരഡൈസ് ഓഫ് ഫുഡ്) എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ബാരൺ ഫാറൂഖിയാണ് ഉറുദുവിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. 25 ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് ജെസിബി അവാർഡ്. വിവർത്തകൻ ബാരൺ ഫാറൂഖിക്ക് 10 ലക്ഷം രൂപയുടെ സമ്മാനം ലഭിക്കും. ‘പാരഡൈസ് ഓഫ് ഫുഡ്’ ഒരു മധ്യവർഗ മുസ്ലിം കൂട്ടുകുടുംബത്തിന്‍റെ അരനൂറ്റാണ്ട് നീണ്ട ജീവിതയാത്രയുടെ കഥയാണ് പറയുന്നത്. ഗീതാഞ്ജലി ശ്രീയുടെ ടോം ഓഫ് സാൻഡ്, ഷീല ടോമിയുടെ മലയാള നോവൽ വല്ലി (ഇംഗ്ലീഷിലേക്കുള്ള വിവർത്തനം: ജയശ്രീ കളത്തിൽ) എന്നിവ ചുരുക്കപ്പട്ടികയിൽ ഇടം നേടി.

Read More

സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ടെങ്കിലും പരസ്യ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ നടനാണ് അബ്ബാസ്. സിനിമയിൽ നിന്ന് മാറി എഞ്ചിനീയറിംഗിലേക്ക് തിരിഞ്ഞ നടൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം ഇപ്പോൾ ആശുപത്രിയിലാണെന്നാണ് വിവരം. അബ്ബാസ് തന്നെയാണ് താൻ ആശുപത്രിയിലാണെന്ന വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്നു അബ്ബാസ്. തന്‍റെ കാലിലെ ശസ്ത്രക്രിയ പൂർത്തിയായതായി അബ്ബാസ് കുറിപ്പിൽ പറയുന്നു. ആശുപത്രിയിൽ കിടക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. “ആശുപത്രിയിൽ ആവുന്നത് ഏറെ ഉത്കണ്ഠാജനകമാണ്. എന്നാൽ എന്‍റെ ഭയങ്ങളെ അതിജീവിക്കാൻ ഞാൻ എന്നെത്തന്നെ പാകപ്പെടുത്തും. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി” അബ്ബാസ് പറയുന്നു.

Read More