Author: News Desk

ദോഹ: ദോഹയിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടനച്ചടങ്ങിന് തുടക്കമായി. വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഇന്ത്യൻ സമയം രാത്രി 8 മണിയോടെയാണ് ആരംഭിച്ചത്. ഖത്തറിന്‍റെ സാംസ്കാരിക പൈതൃകവും ഫിഫ ലോകകപ്പിന്‍റെ ചരിത്രവും ഉയർത്തിക്കാട്ടുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഉദ്ഘാടനച്ചടങ്ങിൽ അരങ്ങേറുക. പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബിടിഎസിലെ അംഗമായ ജുങ്‌കൂക്കിന്റെ സാന്നിധ്യമാണ് ഉദ്ഘാടന ചടങ്ങിന്‍റെ ഹൈലൈറ്റ്. ജുങ്‌കൂക്കിന്റെ ഡ്രീമേഴ്സ് എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്. അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ തത്സമയ അവതരണം നടക്കും. ബ്രിട്ടീഷ് ഗായകൻ റോബി വില്യംസ്, കനേഡിയൻ നടിയും ഗായികയുമായ നോറ ഫത്തേഹി എന്നിവരും പങ്കെടുക്കും.

Read More

2022 ഖത്തർ ഫുട്ബോൾ ലോകകപ്പിന് കൊടിയേറി. ലോകകപ്പ് ഇന്ത്യയിൽ ടെലികാസ്റ്റ് ചെയ്യുന്ന ചാനലുകൾ ഏതെല്ലാം എന്ന് അറിയേണ്ട. സപോർട്ട്സ് 18, സപോർട്ട്സ് 18 എച്ച്ഡി ചാനലുകളിലും ജിയോ സിനിമയിൽ സൗജന്യമായും ലോകകപ്പ് കാണാം. കേരള വിഷനിൽ ചാനൽ നമ്പർ 777ലും, ടാറ്റാ പ്ലെ/ടാറ്റാ പ്ലസിൽ 488 (SD),487 (HD)ലും എയർടെൽ ഡിജിറ്റൽ ടിവിയിൽ 293ലും, സൺ ഡയറക്റ്റിൽ 505 SD, 983 (HD) ലും, വീഡിയോകോൺ D2Hൽ 666ലും, ഡിഷ് ടിവിയിൽ 644 (SD),643 (HD) ലും കളി കാണാം.

Read More

കോട്ടയം: ഇലന്തൂർ നരബലി കേസിൽ ഡിഎൻഎ പരിശോധന പൂർത്തിയായതോടെ പത്മയുടെ മൃതദേഹം കുടുംബത്തിന് കൈമാറി. പത്മയുടെ സഹോദരി പളനിയമ്മയും മകൻ സെൽവരാജും മൃതദേഹം ഏറ്റുവാങ്ങാൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. മൃതദേഹം പത്മയുടെ നാടായ ധർമ്മപുരിയിലേക്ക് കൊണ്ടുപോയി. ഡിഎൻഎ പരിശോധനാ ഫലം ലഭിക്കാത്തതിനാൽ റോസ്ലിന്‍റെ മൃതദേഹം കൈമാറിയിട്ടില്ല. ജൂൺ എട്ടിന് റോസ്ലിയെയും സെപ്റ്റംബർ 26 ന് പത്മയെയും കൊച്ചിയിൽ നിന്ന് കാണാതാകുകയായിരുന്നു. ഇലന്തൂരിൽ ഇരുവരും നരബലിക്ക് ഇരകളായെന്ന് പിന്നീട് വ്യക്തമായി. ശരീരഭാഗങ്ങൾ വീടിന് സമീപം കുഴിച്ചിട്ട നിലയിലായിരുന്നു. ഏകദേശം 5 അടി താഴ്ചയിലായിരുന്നു ഇത്. മൃതദേഹം കുഴിച്ചിട്ട ശേഷം പുറത്ത് മണ്ണും അതിനു മുകളിൽ കല്ലുകൾ ഇട്ടിരുന്നു. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹാവശിഷ്ടം പൂർണമായി പുറത്തെടുത്തത്.

Read More

കാലിഫോര്‍ണിയ: ട്വിറ്ററിൽ നിന്നുള്ള പിരിച്ചുവിടലുകൾ അവസാനിച്ചിട്ടില്ലെന്ന് സൂചന. കമ്പനി ഉടമ എലോൺ മസ്ക് കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ട്വിറ്ററിന്‍റെ സെയിൽസ്, പാർട്ണർഷിപ്പ് വിഭാഗങ്ങളിലെ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുറത്താക്കൽ സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടായേക്കും. കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള മസ്കിന്‍റെ നിർദ്ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച മാർക്കറ്റിംഗ് ആൻഡ് സെയിൽസ് മേധാവി റോബിൻ വീലർ, പാർട്ണർഷിപ്പ് മേധാവി മാഗി സുനിവിക് എന്നിവരെ പുറത്താക്കിയെന്നും റിപ്പോർട്ട് ഉണ്ട് . കമ്പനി ഏറ്റെടുത്തതിന് ശേഷം 50 ശതമാനത്തിലധികം ജീവനക്കാരെ മസ്ക് ഇതിനകം പിരിച്ചുവിട്ടിട്ടുണ്ട്. കഠിനാധ്വാനം ചെയ്യാൻ കഴിയാത്ത ജീവനക്കാർ കമ്പനിയിൽ തുടരേണ്ടതില്ലെന്ന മസ്കിന്‍റെ അന്ത്യശാസനത്തിന് ശേഷം കൂടുതൽ ആളുകൾ ട്വിറ്റർ വിടുകയാണ്. ഇതുവരെ 1,200 ലധികം ജീവനക്കാർ കമ്പനിയിൽ നിന്ന് രാജിവെച്ചതായാണ് റിപ്പോർട്ട്.

Read More

തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ സുനുവിന് സസ്പെൻഷൻ. കൊച്ചി കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എ.ഡി.ജി.പിയുടെ നിർദേശപ്രകാരം കോഴിക്കോട് കമ്മിഷണർ ഉത്തരവ് പുറപ്പെടുവിക്കും. സുനുവിന് സാമൂഹ്യവിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ മൂന്നാം പ്രതിയാണ് പി.ആർ.സുനു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളെ തൃക്കാക്കര പൊലീസ്, സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. തെളിവുകളുടെ അഭാവത്തിൽ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച സുനു ഇന്ന് രാവിലെ ഡ്യൂട്ടിയിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ, എഡിജിപി എം ആർ അജിത് കുമാർ സുനുവിനോട് അവധിയിൽ പോകാൻ നിർദ്ദേശം നൽകി.  ആരോപണ വിധേയനായ വ്യക്തി സ്റ്റേഷൻ ചുമതല വഹിക്കുന്നത് കൂടുതൽ അവമതിപ്പ് ഉണ്ടാക്കുമെന്ന വിലയിരുത്തലിൽ ആണ് നടപടി. താൻ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് മേലുദ്യോഗസ്ഥർ തന്നെ ഡ്യൂട്ടിയിലേക്ക് മടങ്ങാൻ അനുവദിച്ചതെന്നായിരുന്നു സുനുവിന്റെ വിശദീകരണം.

Read More

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചുള്ള ആദ്യ ഞായറാഴ്ചയിൽ ശബരിമലയിൽ വലിയ തിരക്കില്ല. ഇന്ന് 48,000 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത്. സ്പോട്ട് ബുക്കിംഗിലൂടെ 10,000 ലധികം പേർ ബുക്ക് ചെയ്യുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. നടപന്തലിലും സോപാനത്തും മുൻ ദിവസങ്ങളെ അപേക്ഷിച്ച് ചെറിയ ക്യൂവായിരുന്നു ഉണ്ടായിരുന്നത്. നട പുലർച്ചെ 3 മണിക്ക് തുറന്ന് ഉച്ചപൂജയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് നട അടച്ചു. ശബരിമല തീർത്ഥാടകരെ കൊണ്ടുപോകുന്ന വാഹനങ്ങൾ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. വാഹനങ്ങൾ വൻ തോതിൽ അലങ്കരിക്കുന്നത് നിരോധിച്ചതുൾപ്പടെയുള്ള നിയമത്തിലെ സുരക്ഷാ നിർദ്ദേശങ്ങൾ തീർത്ഥാടകരുടെ വാഹനങ്ങൾക്കും ബാധകമാണെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ചിറയിൻകീഴ് ഡിപ്പോയിൽ നിന്ന് ശബരിമലയിലേക്ക് തീർത്ഥാടകരുമായി പോയ കെ.എസ്.ആർ.ടി.സി ബസ് പൂക്കളും മാലകളും കൊണ്ട് അലങ്കരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഇടപെടൽ. ഡിപ്പോയിൽ നിന്നുള്ള ആദ്യ സർവീസായതിനാലാണ് ഇത്തരത്തിൽ അലങ്കരിച്ചതാണെന്നാണ് അഭിഭാഷകന്‍റെ വിശദീകരണം.  

Read More

മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ ബേസിൽ ജോസഫ് സംവിധായകനെന്ന നിലയിൽ കരിയറിലെ ഏറ്റവും വലിയ വിജയം കൈവരിച്ചു. ഒരു അഭിനേതാവ് എന്ന നിലയിലും ബേസിലിന് ഇപ്പോൾ മലയാള സിനിമയിൽ മൂല്യം ഏറുകയാണ്. അദ്ദേഹം പ്രധാന വേഷത്തിൽ അഭിനയിച്ച മൂന്ന് ചിത്രങ്ങൾ തുടർച്ചയായി വിജയ പട്ടികയിൽ ഇടം നേടിയതോടെയാണിത്. ജാനേമൻ , പൽതു ജാൻവർ , ജയ ജയ ജയ ജയ ഹേ എന്നിവയാണ് ചിത്രങ്ങൾ . ഇപ്പോഴിതാ ബേസിൽ നായകനാകുന്ന മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുകയാണ്. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജാണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വേഷപ്പകർച്ചയിലാകും ബേസിലിനെ ചിത്രത്തിൽ കാണാൻ കഴിയുകയെന്ന് ചിത്രത്തിന്‍റെ സംവിധായകൻ പറയുന്നു. പുഴു, ഉണ്ട തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.…

Read More

മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചു. അക്രമത്തിന് പ്രേരിപ്പിക്കുന്ന ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് 2021 ൽ ട്വിറ്ററിന്‍റെ മുൻ ഉടമകൾ ട്രംപിന്‍റെ അക്കൗണ്ടിന് സ്ഥിരമായ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ട്രംപിന്‍റെ അക്കൗണ്ട് പുനസ്ഥാപിക്കുമെന്ന് ട്വിറ്റർ ഉടമ ഇലോൺ മസ്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 22 മാസത്തിന് ശേഷമാണ് ട്രംപിന്‍റെ ട്വിറ്റർ ഹാൻഡിൽ തിരിച്ചെത്തുന്നത്. അദ്ദേഹത്തിന്‍റെ പഴയ ട്വീറ്റുകൾ ഉൾപ്പടെ ട്വിറ്റർ പ്രൊഫൈലിൽ കാണാൻ കഴിയും. ട്വിറ്ററിൽ വോട്ടെടുപ്പ് നടത്തിയാണ് മസ്ക് ട്രംപിനെ തിരികെ കൊണ്ടുവന്നത്. ട്രംപിന്‍റെ അക്കൗണ്ട് പുനസ്ഥാപിക്കണമെന്ന ആശയത്തിനാണ് മുൻതൂക്കം ലഭിച്ചതെന്നും മസ്ക് വെളിപ്പെടുത്തി. ഏകദേശം 15 ദശലക്ഷം ആളുകൾ (51.8 ശതമാനം) ട്രംപിന്‍റെ അക്കൗണ്ട് പുനസ്ഥാപിക്കണമെന്ന ആശയത്തെ പിന്തുണച്ചു. ജനങ്ങൾ പറഞ്ഞു അതിനാൽ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നുവെന്ന് മസ്ക് പറഞ്ഞു. ജനങ്ങളുടെ വാക്കുകൾ ദൈവത്തിന്‍റെ വാക്കുകൾക്കൊപ്പമാണെന്നും മസ്ക് പറഞ്ഞു.

Read More

ഇടുക്കി: വട്ടവട പഞ്ചായത്തിലെ പഴത്തോട്ടത്തില്‍ പരിസ്ഥിതി പുനഃസ്ഥാപന മേഖലയിലെ പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി മൂന്നാർ ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിവിഷനും ഷോള ദേശീയോദ്യാനവും ഇക്കോടൂറിസം പദ്ധതിയുമായി മുന്നോട്ട്. പരിസ്ഥിതിയുടെ പുനഃസ്ഥാപനം ആനമുടി ഷോല ദേശീയോദ്യാനത്തിലെ വൈദേശിക സസ്യങ്ങൾ നീക്കം ചെയ്ത് പ്രകൃതിദത്ത വനമാക്കി മാറ്റിയിരിക്കുന്ന, പഴത്തോട്ടത്തിലെ പുനഃസ്ഥാപന മേഖലയിലാണ് വിനോദസഞ്ചാരികൾക്ക് താമസവും പ്രകൃതി പഠനവും പക്ഷി നിരീക്ഷണവും ഒരുക്കിയിരിക്കുന്നത്. ജിഒഐ, ജിഇഎഫ്, യുഎൻഡിപി, ഐഎച്ച്ആർഎംഎൽ തുടങ്ങിയ പദ്ധതികളുടെ സഹായത്തോടെ 50 ഹെക്ടർ ഭൂമിയാണ് പുൽമേടുകളാക്കി മാറ്റിയത്. 2020 മെയ് മാസത്തിലാണ് ആനമുടി ഷോള നിവാസികളെയും വനത്തെ ആശ്രയിക്കുന്ന സമൂഹങ്ങളെയും ഒരുമിപ്പിച്ച് ‘ഹരിത വസന്തം’ എന്ന പേരിൽ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി പുനഃസ്ഥാപന ഇ.ഡി.സി ആരംഭിച്ചത്.

Read More

തിരുവനന്തപുരം: ലോകകപ്പ് ഖത്തറിലാണെങ്കിലും ഇവിടെ ആവേശത്തിന് ഒരു കുറവുമില്ല. ഫുട്ബോൾ സ്നേഹത്തിന്‍റെ കാര്യം വരുമ്പോൾ രാഷ്ട്രീയ നേതാക്കളും ഒട്ടും പിന്നിലല്ല. തങ്ങളുടെ പ്രിയപ്പെട്ട ടീമുകൾക്കായി പക്ഷം പിടിക്കുന്ന നേതാക്കളുടെ കമന്‍റുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. “ബ്രസീൽ.. ബ്രസീൽ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം” പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ബ്രസീലിയൻ ജേഴ്സി അണിഞ്ഞിരിക്കുന്ന തന്‍റെ ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്. ഇതിന് പിന്നാലെയാണ് ടി എൻ പ്രതാപന്‍റെ കമന്‍റ് വന്നത്. സുരേഷ് ഗോപി സ്റ്റൈലിൽ, ‘കപ്പ് അർജന്‍റീനയ്ക്കാണ്, സതീശ… മെസ്സി ഖത്തർ ലോകകപ്പ് ഇങ്ങെടുക്കുവാ… വാമോസ് അർജന്റീന” എന്ന് അദ്ദേഹം എഴുതി. നിമിഷങ്ങൾക്കകം സതീശൻ മറുപടി നൽകി. “ഇത് നമ്മുടെ രണ്ടു പേരുടെയും സുഹൃത്തായ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുകയാണെന്ന് പറഞ്ഞത് പോലെയാണ്. തൃശൂർ നിങ്ങളല്ലെ എടുത്തത്. അത് പോലെ കപ്പ് ബ്രസീലെടുക്കും പ്രതാപാ” അദ്ദേഹം പറഞ്ഞു. ഇരുവരുടെയും പോസ്റ്റുകൾക്കിടയിൽ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയിരിക്കുന്നത്.

Read More