Author: News Desk

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്‍റെ പേരിലുള്ള നിയമന ശുപാർശ കത്ത് പുറത്ത് വന്ന് ഒന്നര ആഴ്ച കഴിഞ്ഞിട്ടും കത്തിന്‍റെ ഉറവിടം കണ്ടെത്താനാവാതെ ക്രൈംബ്രാഞ്ചും, വിജിലൻസും. കത്തിൻ മേൽ പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് റിപ്പോർട്ടും ഇതുവരെ ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയിട്ടില്ല. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ക്രൈംബ്രാഞ്ച് സംഘം കേസെടുത്ത് അന്വേഷണം നടത്തണമെന്ന ശുപാർശയാണ് തയ്യാറാക്കിയിട്ടുള്ളത്. അവധിയിലായിരുന്ന ക്രൈംബ്രാഞ്ച് മേധാവി വെള്ളിയാഴ്ച തിരിച്ചെത്തിയെങ്കിലും റിപ്പോർട്ട് കൈമാറിയില്ല. റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും. അതേസമയം, കത്തിൻ മേലുള്ള വിജിലൻസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. കത്തിന്‍റെ ഒറിജിനൽ പകർപ്പ് നശിപ്പിച്ച സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. കേസിൽ അന്വേഷണം വൈകുന്നതിനാൽ തെളിവുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതേസമയം, വരും ദിവസങ്ങളിൽ കോർപ്പറേഷൻ ഓഫീസിൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാനാണ് ബി.ജെ.പിയുടെയും യു.ഡി.എഫിന്‍റെയും തീരുമാനം. മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കും വരെ സമരം തുടരുമെന്നാണ് ഇരുവിഭാഗങ്ങളും പറയുന്നത്. എന്നാൽ മേയർ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന നിലപാടിലാണ് സി.പി.എമ്മും ഇടതുപക്ഷവും. മേയർക്കെതിരെ ഉയർന്ന…

Read More

കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ തരൂരിന്റെ വടക്കൻ കേരള സന്ദർശനം ഇന്നും തുടരും. അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ടി.പി രാജീവന്‍റെ വസതിയിൽ രാവിലെ എത്തുന്ന തരൂർ പിന്നീട് മാഹി കലാഗ്രാമത്തിലെ ചടങ്ങിലും പങ്കെടുക്കും. നാളെ പാണക്കാട് തറവാട് സന്ദർശനമാണ് തരൂരിന്റെ പ്രധാന പരിപാടി. ഇവിടെ മുസ്ലീം ലീഗ് നേതാക്കളുമായി തരൂർ ചർച്ച നടത്തും. ബുധനാഴ്ച കണ്ണൂരിൽ നടക്കുന്ന വിവിധ പരിപാടികളിലും തരൂർ പങ്കെടുക്കും. കോഴിക്കോട് താൻ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് ശശി തരൂർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാൻ പാടില്ലായിരുന്നുവെന്നും തരൂർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്ന് എം കെ രാഘവൻ എം പി പറഞ്ഞു. തന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒരു ദിവസം നീണ്ട വിവാദത്തിനൊടുവിലാണ് ശശി തരൂർ ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടത്. നെഹ്റു ഫൗണ്ടേഷൻ സംഘടിപ്പിച്ച മതേതരത്വവും…

Read More

ആലുവ: ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി ആലുവയിൽ റാലി നടത്തിയ അമ്പതോളം വാഹന ഉടമകൾക്കെതിരെ കേസെടുത്തു. കീഴ്മാട് പഞ്ചായത്തിലെ ക്ലബ്ബുകൾ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത വാഹന ഉടമകൾക്കെതിരെ ആലുവ പൊലീസ് ആണ് കേസെടുത്തത്. അപകടകരമായ രീതിയിൽ ഡോറുകളും ഡിക്കികളും തുറന്ന് വച്ച് സാഹസിക പ്രകടനം നടത്തിയ കാറുകൾ, സൈലൻസറുകളിൽ ചവിട്ടി നിന്ന് പ്രകടനം നടത്തിയ ഇരുചക്ര വാഹനങ്ങൾ, ചെറിയ കുട്ടികൾ ഓടിച്ച വാഹനങ്ങൾ, അഭ്യാസ പ്രകടനം നടത്തിയ ഓട്ടോറിക്ഷകൾ എന്നിവയുടെ ഉടമകൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആരാധകർ ലോകകപ്പ് ആഘോഷിക്കുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഫാൻ മത്സരം കട്ടൗട്ട് പോരാട്ടത്തിലേക്ക് എത്തിയ സാഹചര്യവും സംസ്ഥാനത്തുണ്ടായിരുന്നു. ഖത്തർ ലോകകപ്പിന്‍റെ വരവ് അറിയിച്ച് എറണാകുളം പറവൂരിൽ ലോകകപ്പ് വിളംബര റാലിയും നടത്തിയിരുന്നു.

Read More

തെന്മല: തെന്മല കഴുതുരുട്ടിക്ക് സമീപം നാഗമലയിലെ റബ്ബർ എസ്റ്റേറ്റിൽ കാട്ടാന പ്രസവിച്ചു. നാഗമല ‘2015 ഫീൽഡിൽ’ രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കാടിനോട് ചേർന്നുള്ള പ്രദേശത്ത് കുട്ടിയാനയ്ക്കൊപ്പം ആന നിൽക്കുന്നത് കണ്ടത്. പ്രസവ ശേഷമുള്ള ലക്ഷണങ്ങൾ കണ്ടതിനാൽ വിവരം ഫീൽഡ് വാച്ചറായ രാജനെ അറിയിക്കുകയായിരുന്നു. പിന്നാലെ നാഗമല എസ്റ്റേറ്റിലെ എബിയും രാജനും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ ഭാഗത്ത് റബ്ബർ എസ്റ്റേറ്റും വനാതിർത്തിയും തമ്മിൽ 600 മീറ്റർ ദൂരമേ ഉള്ളൂ. റബ്ബർ മുറിച്ച പ്രദേശത്ത് വിഷപ്പയർ വളരുന്ന വിശാലമായ പ്രദേശമാണിത്. കാട്ടാനകൾ പതിവായി ഇറങ്ങുന്ന ഈ പ്രദേശത്ത് സൗരോർജ വേലി ഇല്ല. മൂന്ന് മണിയോടെ വനത്തിൽ നിന്ന് 4 ആനകൾ ഇവിടെയെത്തി. തുടർന്ന് കുട്ടിയാനയും അമ്മയും അവരോടൊപ്പം കാട്ടിലേക്ക് പോയി. കുഞ്ഞിനെ ആനകളുടെ നടുവിൽ സുരക്ഷിതമായി നിർത്തിയായിരുന്നു മടക്കം.

Read More

ദോഹ: കായിക പ്രേമികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഖത്തറിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ലോകകപ്പിന് കിക്കോഫ്. ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോറും 2022 ലോകകപ്പിലെ ആദ്യ വിജയത്തിനായി കളത്തിലിറങ്ങി. മത്സരത്തിൽ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഇക്വഡോർ 2022 ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി. തുടക്കം മുതൽ, ഇക്വഡോർ വലിയ മുന്നേറ്റങ്ങളിലൂടെ ഫീൽഡ് നിറച്ചു. മത്സരം ആരംഭിച്ച് 270 സെക്കൻഡിനുള്ളിൽ ഇക്വഡോർ ഗോൾ നേടി. ഇക്വഡോർ സ്ട്രൈക്കർ എന്നെര്‍ വലൻസിയയാണ് ഗോൾ നേടിയത്. എന്നാൽ റഫറി ഗോൾ നിഷേധിച്ചു. ഓഫ്സൈഡ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗോൾ അനുവദിക്കാതിരുന്നത്. എന്നാൽ ഇത് ഗോളല്ലെന്ന് വിധിച്ചപ്പോൾ ആരാധകരിൽ ഭൂരിഭാഗവും ഞെട്ടി. അത് ഗോൾ ആണെന്നും ഓഫ്സൈഡ് അല്ലെന്നും വാദങ്ങൾ ഉണ്ടായി. ഇക്വഡോർ കളിക്കാർക്ക് മുന്നിൽ ഒരു ഖത്തർ ഡിഫൻഡർ ഉണ്ടായിരുന്നതിനാൽ ഇത് ഓഫ്സൈഡ് അല്ലെന്നായിരുന്നു പ്രധാന വാദം.

Read More

പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ഇ4 എന്‍റർടെയ്ൻമെന്‍റ് പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ജെക്സണ്‍ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘അഞ്ച് സെന്‍റും സെലീനയും’ എന്നാണ് പേരിട്ടിരിക്കുന്നത്. മാത്യു തോമസ്, അന്ന ബെൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകരായ അന്‍വര്‍ റഷീദ്, വിനീത് ശ്രീനിവാസൻ, അമൽ നീരദ്, ബേസിൽ ജോസഫ്, വൈശാഖ്, അജയ് വാസുദേവ് എന്നിവരാണ് ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചിത്രത്തിന്‍റെ പൂജയും സ്വിച്ചോൺ ചടങ്ങും നവംബർ 21 രാവിലെ 7 മണിക്ക് വല്ലാർപാടം പള്ളിയിൽ നടക്കും. സുധി കോപ്പ, സിബി തോമസ്, അരുൺ പാവുമ്പ, രാജേഷ് പറവൂർ, ഹരീഷ് പേങ്ങൻ, ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോൾ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി, പോളി വത്സൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇ4 എന്‍റർടെയ്ൻമെന്‍റ്, എപി ഇന്‍റർനാഷണൽ എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്…

Read More

തിരുവനന്തപുരം: തരൂര്‍ വിഷയത്തില്‍ പരാതിയുമായി എ കെ രാഘവൻ എംപി മുന്നോട്ട് പോകരുതെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. എ കെ രാഘവൻ പരാതിക്കാരനാവുന്നത് ശരിയല്ല. കേരളത്തിൽ 14 ജില്ലകളിലും ജില്ലാ കോൺഗ്രസ് കമ്മിറ്റികളുണ്ട്. തരൂരിന് പരിപാടിയിൽ പങ്കെടുക്കണമെന്ന് താല്‍പ്പര്യമുണ്ടെങ്കില്‍ അറിയിച്ചാൽ അവർ സ്വീകരിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കോഴിക്കോട്ട് ശശി തരൂർ പങ്കെടുത്ത സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്ന് എം കെ രാഘവൻ എം പി പറഞ്ഞിരുന്നു. സംഭവം അതീവ ഗൗരവകരമാണെന്നും ഇക്കാര്യം അന്വേഷിക്കാൻ കെപിസിസി കമ്മീഷനെ നിയോഗിക്കണമെന്നും എം കെ രാഘവൻ എം പി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ കമ്മീഷനെ നിയോഗിച്ചാൽ തെളിവ് നൽകാൻ തയ്യാറാണെന്നും അല്ലാത്ത പക്ഷം തനിക്കറിയാവുന്ന കാര്യങ്ങൾ തുറന്ന് പറയേണ്ടി വരുമെന്നും രാഘവൻ വ്യക്തമാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് പിൻമാറിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് തരൂരും ആവശ്യപ്പെട്ടിരുന്നു.

Read More

ദോഹ: ഇന്ന് ഖത്തറിൽ ഫുട്ബോൾ ഉത്സവത്തിന് തുടക്കമാകുന്നു. അടുത്ത 29 ദിവസം 32 ടീമുകൾ സ്വർണ്ണ കിരീടത്തിനായി മത്സരിക്കും. ഡിസംബർ 18-ന് യുസെയ്ല്‍ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിലാണ് എല്ലാ ടീമുകളും കണ്ണുവെക്കുന്നത്. എന്നാൽ കിരീടവിജയത്തോടൊപ്പം, ഓരോ ടീമിനെയും വലിയ സമ്മാനത്തുക കാത്തിരിക്കുന്നു. ചാമ്പ്യൻമാർക്കും റണ്ണേഴ്സ് അപ്പിനും പുറമെ സെമി ഫൈനലിസ്റ്റുകൾക്കും ക്വാർട്ടർ ഫൈനലിസ്റ്റുകൾക്കും ഞെട്ടിക്കുന്ന തുക ലഭിക്കും. അടുത്തിടെ സമാപിച്ച ടി20 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് ലഭിച്ചതിനേക്കാള്‍ 25 മടങ്ങ് കൂടുതലാണ് ഖത്തർ ലോകകപ്പിൽ ജേതാക്കളാകുന്ന ടീമിനുള്ള സമ്മാനത്തുക. 2500 കോടിയിലേറെ രൂപയാണ് ഖത്തര്‍ ലോകകപ്പില്‍ ടീമുകള്‍ക്കും താരങ്ങള്‍ക്കുമായി ലഭിക്കുക. ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ കിരീടം നേടിയ ഇംഗ്ലണ്ടിന് ലഭിച്ച സമ്മാനത്തുക 1.6 ദശലക്ഷം ഡോളര്‍ (ഏകദേശം 13 കോടിയോളം ഇന്ത്യന്‍ രൂപ) ആയിരുന്നു. റണ്ണറപ്പുകളായ പാകിസ്താന് 0.8 ദശലക്ഷം ഡോളറും (ഏകദേശം ആറര കോടിയോളം ഇന്ത്യന്‍ രൂപ), സെമി ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്കും ന്യൂസീലന്‍ഡിനും 4,00000 ഡോളര്‍ (മൂന്നേകാല്‍…

Read More

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയൻ സർക്കാരും തമ്മിൽ ഒത്തുകളിയുണ്ടെന്ന് ആരോപിക്കുന്ന കോൺഗ്രസ് നേതാക്കൾ സ്വയം തിരുത്താൻ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സർവകലാശാലകളിലെ ബന്ധുനിയമനം, അഴിമതി, ക്രമക്കേട് എന്നിവ പ്രതിപക്ഷം ഏറ്റെടുക്കേണ്ട വിഷയങ്ങളാണ്. പ്രതിപക്ഷത്തിന്‍റെ പരാജയം മൂലമാണ് ഗവർണർക്ക് അഴിമതിക്കെതിരെ രംഗത്തുവരേണ്ടി വരുന്നത്. ഇത് കോൺഗ്രസിന്‍റെ പരാജയമാണെന്ന് തിരിച്ചറിയാത്തവർ ബുദ്ധിഭ്രമം ബാധിച്ചവരാണെന്നും മുരളീധരൻ ആരോപിച്ചു. കഴിഞ്ഞ ദിവസം രാജ്ഭവന് മുന്നിൽ നടന്ന എൽഡിഎഫ് സമരത്തെ ജനം തമാശയായാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പരിഹസിച്ചിരുന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഒരുമിച്ചാണ് തകർത്തത്. യു.ജി.സി നിയമം ലംഘിച്ച് ഒമ്പത് വി.സിമാരെയും ഒരുമിച്ച് കൂടിയാലോചിച്ചാണ് നിയമിച്ചത്. ഇപ്പോൾ ഒരു പ്രതി മറ്റൊരു പ്രതിക്കെതിരെ പ്രതിഷേധിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ചയുടെ ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകാനുള്ള നാടകമാണ് രാജ്ഭവനിലേക്കുള്ള സമരം. തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം, വിലക്കയറ്റം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്ന്…

Read More

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരർക്ക് ശക്തമായ മറുപടി നൽകി സൈന്യവും പൊലീസും. മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരരെ ശ്രീനഗറിൽ അറസ്റ്റ് ചെയ്തു. തോക്കുകളും പിസ്റ്റളുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. ഭീകരരെ ചോദ്യം ചെയ്തു വരികയാണ്. അനന്ത്നാഗിലെ ചെക്കി ഡൂഡൂ മേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ലഷ്കറെ ഭീകരൻ സജ്ജാദ് തന്ത്ര കൊല്ലപ്പെട്ടു. നവംബർ 13ന് റാഖ്മോമെനിൽ തൊഴിലാളികളെ ആക്രമിച്ച ‘ഹൈബ്രിഡ്’ തീവ്രവാദിയാണ് സജ്ജാദ് തന്ത്രയെന്ന് കശ്മീർ സോൺ പൊലീസ് പറഞ്ഞു. സജ്ജാദിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയായ ഛോട്ടാ പ്രസാദ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇയാൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ ഭീകരർ ഉപയോഗിച്ച പിസ്റ്റളും വാഹനവും കണ്ടെത്തി. സംഭവത്തിൽ കൂടുതൽ ഭീകരരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Read More