- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തൃശ്ശൂർ: 20 വർഷം മുൻപ് താൻ കണ്ട കേരളമല്ല ഇതെന്നും മലയാളികളുടെ മനോഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ക്വീർ കമ്മ്യൂണിറ്റിയെ ചേർത്തുനിർത്തുന്ന കേരള സർക്കാരിനോട് നന്ദിയുണ്ടെന്നും നടി ഷക്കീല. ചങ്ങമ്പുഴ ഹാളിൽ സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘സഹയാത്രിക’യുടെ ഇരുപതാം വാർഷികാഘോഷമായ ‘ഇട’ത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എഴുത്തുകാരി രേഖാരാജ് അധ്യക്ഷത വഹിച്ചു. റിയാസ് സലീം, ക്വീർ ആർട്ടിസ്റ്റ് സാക്ഷി, മുൻ എം.എൽ.എ വി.ടി ബൽറാം, എഴുത്തുകാരി വിജയരാജമല്ലിക, ഫൈസൽ ഫൈസു, ദീപ വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട്ട് സിനിമയുടെ ട്രെയിലർ ലോഞ്ചിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർന്നപ്പോൾ, തനിക്ക് ചില സ്ഥലങ്ങളിൽ അവഗണനയാണെന്നും ഇടം പോലുള്ള വേദികളിൽ തനിക്ക് ലഭിക്കുന്ന സ്വീകരണത്തിൽ സന്തോഷമുണ്ടെന്നും ഷക്കീല പറഞ്ഞു.
മുംബൈ: ‘മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയേ’ എന്ന ചിത്രത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ അവതരിപ്പിക്കാൻ നടൻ പങ്കജ് ത്രിപാഠി. മാധ്യമപ്രവർത്തകനായ ഉല്ലേഖ് എൻ പിയുടെ ‘ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രവി ജാദവ് ആണ് സംവിധായകൻ. ഉത്കർഷ് നൈതാനിയുടേതാണ് തിരക്കഥ. മനുഷ്യത്വമുള്ള ഒരു രാഷ്ട്രീയക്കാരനെ സ്ക്രീനിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് പങ്കജ് ത്രിപാഠി പറഞ്ഞു. ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി എഴുത്തുകാരനും കവിയുമായിരുന്നു വാജ്പേയിയെന്നും അദ്ദേഹം പറഞ്ഞു. ചിത്രം 2023 ക്രിസ്മസിന് റിലീസ് ചെയ്യും.
ബെയ്ജിങ്ങ് : ആറ് മാസത്തിനിടയിലെ ആദ്യ കോവിഡ് മരണം ചൈനയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ ചൈന കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ബെയ്ജിങ്ങിൽ അധികൃതർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്കൂളുകൾ ക്ലാസുകൾ ഓൺലൈനാക്കി. നഗരത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശമായ ചായോങ്ങിലെ ഓഫീസുകളും റെസ്റ്റോറന്‍റുകളും അടച്ചുപൂട്ടി. വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ താമസക്കാരോട് ആവശ്യപ്പെട്ടതായാണ് വിവരം. നവംബർ 19 ന് ചൈനയിൽ 24,435 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു ദിവസം മുമ്പ് കേസുകളുടെ എണ്ണം 24,473 ആയിരുന്നു. ഇതിൽ നേരിയ കുറവുണ്ടായതായി ദേശീയ ആരോഗ്യ കമ്മിഷൻ പറഞ്ഞു.
പാലക്കാട്: മധു വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ സുബ്രഹ്മണ്യനെ ഇന്ന് വിചാരണക്കോടതിയിൽ വിസ്തരിക്കും. അഗളി ഡിവൈഎസ്പി ആയിരുന്ന ടി.കെ സുബ്രഹ്മണ്യനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. സബ് കളക്ടർ ആയിരുന്ന ജെറോമിക് ജോർജിന്‍റെ വിസ്താരം ഈ മാസം 24ന് ശേഷം തീരുമാനിക്കും. മുൻ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജാണ് മജിസ്റ്റീരിയൽ റിപ്പോർട്ട് തയ്യാറാക്കിയത്. ചോദ്യം ചെയ്യലിനെതിരെ പ്രതിഭാഗം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. എന്നാൽ വിധി പറയുന്നത് ഈ മാസം 24ലേക്ക് മാറ്റിയിരുന്നു. മധുവിന്‍റെ മരണം കസ്റ്റഡി മരണമാണോ എന്നറിയാൻ 2018ൽ ഒറ്റപ്പാലം സബ് കളക്ടർ ആയിരുന്ന ജെറോമിക് ജോർജിന്‍റെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയിരുന്നു. മുക്കാലിയിൽ നിന്ന് മധുവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി. ആൾക്കൂട്ടം മധുവിന് നേരെ മനുഷ്യത്വരഹിതമായ ആക്രമണമാണ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വിവിധ മോഷണക്കേസുകളിൽ ഉൾപ്പെട്ട മധുവിനെ പിടികൂടിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് അഡീഷണൽ എസ്.ഐ പ്രസാദ് വർക്കിയുടെ നേതൃത്വത്തിലുള്ള…
മുംബൈ: മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഇഷയ്ക്കും ഭർത്താവ് ആനന്ദ് പിരാമലിനും ഒരു മകനും ഒരു മകളും ജനിച്ചതായി അംബാനി കുടുംബം അറിയിച്ചു. ആദിയ, കൃഷ്ണ എന്നീ പേരുകളാണ് കുട്ടികൾക്ക് ഇട്ടിരിക്കുന്നത്. “2022 നവംബർ 19ന് സർവ്വശക്തൻ ഞങ്ങളുടെ മക്കളായ ഇഷയ്ക്കും ആനന്ദിനും ഇരട്ടക്കുട്ടികളെ സമ്മാനിച്ച വാർത്ത പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇഷയും മകൾ ആദിയയും മകൻ കൃഷ്ണയും സുഖമായിരിക്കുന്നു” മുകേഷ് അംബാനിയുടെ പേരിൽ റിലയൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. “ആദിയ, കൃഷ്ണ, ഇഷ, ആനന്ദ് എന്നിവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ഘട്ടത്തിൽ ഞങ്ങൾ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു,” പ്രസ്താവനയിൽ പറയുന്നു.
തിരുവനന്തപുരം: മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന് പുതിയ കാർ. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ് പുതിയ കാർ വാങ്ങുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനമാണ് വാങ്ങുന്നത്. ഇതിനായി 35 ലക്ഷം രൂപ പാസാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് തീരുമാനം. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ തീരുമാനിച്ചത്. ഈ തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഈ മാസം 17 നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് തീരുമാനം.
കാസർകോട്: കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെതിരെ മാനനഷ്ടക്കേസുമായി പാർട്ടി വിട്ട മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് സി.കെ ശ്രീധരൻ. സുധാകരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനൽ, സിവിൽ നടപടികൾ സ്വീകരിക്കുമെന്നും ശ്രീധരൻ പറഞ്ഞു. ടി.പി ചന്ദ്രശേഖരൻ കേസിൽ സി.പി.എം നേതാവ് പി മോഹനനെ ഒഴിവാക്കിയത് സി.കെ ശ്രീധരന് സി.പി.എമ്മുമായുള്ള ബന്ധം മൂലമാണെന്ന് സുധാകരൻ ആരോപിച്ചിരുന്നു. കാസർകോട് ചിറ്റാരിക്കാലിൽ ഇന്നലെ നടത്തിയ പ്രസംഗത്തിലാണ് സുധാകരൻ ആരോപണം ഉന്നയിച്ചത്. സുധാകരൻ അസംബന്ധം പറയുകയാണെന്ന് സി.കെ ശ്രീധരൻ പറഞ്ഞു. സുധാകരന്‍റെ പ്രസ്താവന അപകീർത്തികരവും സത്യവിരുദ്ധവും അബദ്ധവുമാണെന്നും പ്രസ്താവനയിൽ കോടതിയലക്ഷ്യമുണ്ടോയെന്ന് പരിശോധിക്കുമെന്നും സി.കെ ശ്രീധരൻ പറഞ്ഞു. വലിയ മഴ പെയ്യുമ്പോൾ ചെറിയ തുള്ളി പോകുന്നത് പോലെയാണ് സി.കെ ശ്രീധരന്‍റെ പാർട്ടി മാറ്റമെന്ന് ഇന്നലെ കാസർകോട് ഒരു പാർട്ടി പരിപാടിയിൽ സംസാരിക്കവെ സുധാകരൻ പറഞ്ഞിരുന്നു. ടി.പി ചന്ദ്രശേഖരൻ വധക്കേസ് മുതൽ സി.കെ ശ്രീധരനും സി.പി.എമ്മും തമ്മിൽ ബന്ധമുണ്ട്. ദീർഘകാലമായി കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പാർട്ടി വിട്ടപ്പോൾ അദ്ദേഹത്തോടൊപ്പം…
തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്ന് ആരോപണം. ഫുട്ബോൾ കളിക്കുന്നതിനിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ച് മാറ്റേണ്ടി വന്നു. ആശുപത്രിയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രിയിൽ നിന്ന് ശസ്ത്രക്രിയ നടത്താൻ തയ്യാറായതെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ അപ്പോഴേക്കും കുട്ടിയുടെ കൈയിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ ലഭിച്ചില്ല. ഒടിഞ്ഞ കൈ പൂർണമായും മുറിച്ച് മാറ്റണമെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞതിനെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് കൈമുട്ടിന് താഴെയുള്ള ഭാഗം മുറിച്ച് മാറ്റി. സംഭവത്തിൽ സർക്കാർ ആശുപത്രി അധികൃതരുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കുട്ടിയുടെ കുടുംബം ആരോഗ്യമന്ത്രി വീണാ ജോർജ്ജിനും മുഖ്യമന്ത്രിക്കും പരാതി നൽകി. എന്നാൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുട്ടിയുടെ എല്ലൊടിഞ്ഞ് മൂന്നാം ദിവസം, കൈയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കംപാർട്ട്മെന്‍റ് സിൻഡ്രോം…
കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി പൊലീസ്. പന്നിയങ്കര എസ്എച്ച്ഒയാണ് എൻഐഎ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കണ്ണൂർ പാലയാട് ലോ കോളേജ് കാമ്പസിൽ വച്ച് മർദ്ദിച്ചെന്ന എസ്എഫ്ഐയുടെ പരാതിയിലാണ് കേസെടുത്തത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. അലൻ ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പന്നിയങ്കര പൊലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ സർവകലാശാല പാലയോട് കാമ്പസിലെ നാലാം വർഷ എൽഎൽബി വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്. എൽഎൽബി ഒന്നാം വർഷ വിദ്യാർത്ഥിയായ അഥിൻ്റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ പ്രവർത്തകർ രണ്ടാം വർഷ വിദ്യാർത്ഥിയായ ബദറുദ്ദീനെ മർദ്ദിച്ചുവെന്നാരോപിച്ചാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അലന്‍റെ നേതൃത്വത്തിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ കാമ്പസിൽ പ്രതിഷേധം നടത്തി. തൊട്ടുപിന്നാലെ അലൻ ഷുഹൈബും ബദറുദ്ദീനും ചേർന്ന് തന്നെ മർദ്ദിച്ചുവെന്ന് കാണിച്ച് അഥിൻ പൊലീസിൽ പരാതി നൽകി. തങ്ങളെ റാഗ് ചെയ്തെന്നാരോപിച്ച് കോളേജ് പ്രിൻസിപ്പലിനും പരാതി നൽകിയിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത അലനെ മർദ്ദനക്കുറ്റം ചുമത്തി…
പാലക്കാട്: ലോകകപ്പിനെ വരവേൽക്കാൻ ഒരു കൂട്ടം ഫുട്ബോൾ പ്രേമികൾ സംഘടിപ്പിച്ച റാലിക്കിടെ സംഘർഷവും കല്ലേറും. പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. സംഘർഷത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് 4 മണിയോടെ ജയ്‌നമേട്ടിൽനിന്ന് ഒലവക്കോട്ടേക്കുള്ള റാലിക്കിടെയായിരുന്നു സംഭവം. നൂറുകണക്കിന് ഫുട്ബോൾ പ്രേമികൾ ആണ് വിവിധ ടീമുകളുടെ ജേഴ്സി അണിഞ്ഞ് അണിനിരന്നത്. പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് തങ്ങൾ ഇടപെട്ടതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, റാലി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വാഹനങ്ങൾ പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചതായി ഫുട്ബോൾ പ്രേമികൾ പറഞ്ഞു. ഇതിനിടയിലാണ് കല്ലേറുണ്ടായത്. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മോഹൻ ദാസ്, സി.പി.ഒ സുനിൽകുമാർ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, അനുമതിയോടെയാണ് റാലി നടത്തിയതെന്ന് ഫാൻസ് ക്ലബ് ഭാരവാഹികൾ പറഞ്ഞു. പൊലീസിന് നേരെ കല്ലെറിഞ്ഞിട്ടില്ല. മറ്റ് പല കാരണങ്ങളാലും നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതാണെന്നും റാലിയിൽ പങ്കെടുത്തവരെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും ഫുട്ബോൾ…
