Author: News Desk

കണ്ണൂർ: പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സി.ബി.ഐ കോടതി നിർദ്ദേശിച്ചു. നാളെ ഹാജരാകണമെന്നാണ് ജയിൽ സൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചത്. പെരിയ കേസിലെ ഒന്നാം പ്രതിയും സി.പി.എം നേതാവുമായ പീതാംബരനെ സി.ബി.ഐ കോടതിയുടെ അനുമതിയില്ലാതെയാണ് സെൻട്രൽ ജയിൽ മെഡിക്കൽ ബോർഡ് 40 ദിവസത്തെ ആയുർവേദ ചികിത്സയ്ക്ക് ശുപാർശ ചെയ്തത്. നിലവിൽ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് പീതാംബരൻ. ഒക്ടോബർ 14ന് പീതാംബന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ജയിൽ ഡോക്ടറായ അമർനാഥിനോട് അദ്ദേഹത്തെ പരിശോധിക്കാൻ ജയിൽ സൂപ്രണ്ട് നിർദ്ദേശം നൽകിയത്. പരിശോധിച്ച ശേഷം വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകി. 19 നാണ് പീതാംബരന് കിടത്തി ചികിത്സ ആവശ്യമാണെന്ന് അറിയിച്ചത്.  24ന് സി.ബി.ഐ കോടതിയുടെ അനുമതിയില്ലാതെ ജയിൽ സൂപ്രണ്ട് സ്വന്തമായി മെഡിക്കൽ ബോർഡ് രൂപീകരിക്കുകയായിരുന്നു. 40 ദിവസം ആശുപത്രിയിൽ കിടത്തി ചികിത്സ നല്‍കണം എന്ന്…

Read More

കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അപ്രഖ്യാപിത വിലക്ക് നേരിടുന്ന ശശി തരൂർ എം.പിയെ പിന്തുണച്ച് കെ മുരളീധരൻ. തരൂരിന്റെ മലബാർ സന്ദർശനം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു. തരൂരിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിനെതിരെയും മുരളീധരൻ രൂക്ഷവിമർശനം നടത്തി. ശശി തരൂരിനെ വിലക്കിയതിന് പിന്നിൽ ഗൂഡാലോചനയുണ്ട്. സംസ്ഥാന നേതൃത്വത്തിലെ മുഖ്യമന്ത്രി കുപ്പായം തയ്ച്ച് വെച്ച ചിലർക്ക് ഇതിൽ പങ്കുണ്ട്. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. അറിയാത്തത് കണ്ടെത്താൻ ആണ് അന്വേഷണം നടത്തേണ്ടത്. ഇവിടെ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. പരിപാടി മാറ്റിയതിന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റിനെ കുറ്റപ്പെടുത്തില്ല. ഇതിന്‍റെ കാരണം തനിക്കറിയാമെന്നും പാർട്ടി കാര്യമായതിനാൽ പുറത്ത് പറയില്ലെന്നും മുരളീധരൻ പറഞ്ഞു. ഷാഫിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും നേതാക്കൾക്ക് വിവരം അറിയാമെന്നും മുരളീധരൻ പറഞ്ഞു. അതുകൊണ്ടാണ് അന്വേഷണം നടത്തണമെന്ന നിർദ്ദേശമില്ലാത്തത്. ഇത് കോൺഗ്രസിന് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ടെഹ്റാന്‍: സർക്കാർ വിരുദ്ധ സമരത്തെ പരസ്യമായി പിന്തുണച്ചതിന് പ്രമുഖ ഇറാനിയൻ നടിമാർ അറസ്റ്റിൽ. ഔദ്യോഗിക സർക്കാർ മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാൻ സർക്കാരിനെതിരെ പ്രവർത്തിച്ചതിന് ഹെൻഗാമെ ഗാസിയാനി, കതയോൻ റിയാഹി എന്നീ രണ്ട് നടിമാരെയാണ് അറസ്റ്റ് ചെയ്തത്. ഇറാനിൽ ഉയരുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് ഇവർ രണ്ട് പേരും ശിരോവസ്ത്രം ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇത്. സെപ്റ്റംബറിൽ മഹ്സ അമിനി എന്ന യുവതി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നാണ് ഇറാനിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ നടിമാരായ ഹെൻഗാമെ ഗാസിയാനി, കതയോൻ റിയാഹി എന്നിവരെ ഇറാൻ പ്രോസിക്യൂട്ടറുടെ ഓഫീസിന്‍റെ നിർദ്ദേശപ്രകാരം ഞായറാഴ്ച അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.

Read More

2018-22 കാലയളവില്‍ ഫിഫ നേടിയത് 7.5 ബില്യൺ ഡോളറിന്‍റെ വരുമാനം. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട 4 വർഷത്തെ വരുമാനമാണിത്. 2018ലെ റഷ്യൻ ലോകകപ്പ് സർക്കിളിൽ ഫിഫയുടെ വരുമാനം 6.4 ബില്യൺ ഡോളറായിരുന്നു. ഇത്തവണ വരുമാനത്തിൽ 1 ബില്യൺ ഡോളറിലധികം വർദ്ധനവുണ്ടായി. മികച്ച സ്പോൺസർഷിപ്പുകളും ടൂർണമെന്‍റിന്‍റെ കുറഞ്ഞ ചെലവുമാണ് വരുമാനം വർദ്ധിക്കാൻ കാരണം. ഖത്തർ എനർജി, ഖത്തർ എയർവേയ്സ്, ടെലികോം കമ്പനിയായ ഊറിദൂ, ഖത്തർ നാഷണൽ ബാങ്ക് എന്നിവ ലോകകപ്പിനായി ഫിഫയുമായി സഹകരിക്കുന്നുണ്ട്. ഇത്തവണ ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളും 50 കിലോമീറ്റർ ചുറ്റളവിലാണ്. ഇത് യാത്രയുടെയും താമസത്തിന്‍റെയും കാര്യത്തിൽ ചെലവിൽ ഗണ്യമായ കുറവ് വരുത്തി. അടുത്ത 4 വർഷത്തിനുള്ളിൽ ഫിഫയുടെ വരുമാനം 10 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 ഫിഫ ലോകകപ്പ് മെക്സിക്കോ, കാനഡ, അമേരിക്ക എന്നിവിടങ്ങളിലാണ് നടക്കുക. ആകെ 42 ടീമുകളാണ് അടുത്ത ലോകകപ്പിൽ മത്സരിക്കുക. 32 ടീമുകളാണ് ഖത്തറിൽ മത്സരിക്കുന്നത്. 440 മില്യൺ ഡോളറാണ് ഫിഫ ഈ വർഷം…

Read More

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്‍റിലേയ്ക്കും പ്രവിശ്യകളിലേക്കും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഞായറാഴ്ച 61 % പോളിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. പല പോളിംഗ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് തടസ്സപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്. 22,000 പോളിംഗ് സ്റ്റേഷനുകളിൽ പ്രാദേശിക സമയം രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 5 മണിക്ക് അവസാനിച്ചു. പോളിംഗ് ശതമാനം പ്രതീക്ഷിച്ചതിലും കുറവാണെന്നും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വിശദാംശങ്ങൾ ലഭിക്കുമ്പോൾ വോട്ടിംഗ് ശതമാനം ഉയരാൻ സാധ്യതയുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ദിനേശ് കുമാർ തപാലിയ മാധ്യമങ്ങളോട് പറഞ്ഞു. ബജുറയിലെ ട്രിബെനി മുനിസിപ്പാലിറ്റിയിലെ നടേശ്വരി ബേസിക് സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ ഉണ്ടായ വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം 2 പാർട്ടികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് 24കാരൻ വെടിയേറ്റ് മരിച്ചത്. കൈലാലി ജില്ലയിലെ ധംഗധി സബ് മെട്രോപൊളിറ്റൻ സിറ്റിയിലെ ശാരദ സെക്കൻഡറി സ്കൂൾ പോളിംഗ് സ്റ്റേഷന് സമീപം ചെറിയ സ്ഫോടനം നടന്നു. എന്നാൽ ഇതുവരെ…

Read More

കണ്ണൂര്‍: മരുന്ന് പാക്കറ്റിന്‍റെ മുകളിൽ ബാർകോഡ് അല്ലെങ്കിൽ ക്യുആർ കോഡ് രേഖപ്പെടുത്തണമെന്ന നിബന്ധന രാജ്യത്ത് നടപ്പാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് ഭേദഗതി ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. ആദ്യഘട്ടത്തിൽ കൂടുതല്‍ വിറ്റഴിയുന്ന 300 ബ്രാൻഡുകളിൽ ഈ സംവിധാനം നടപ്പാക്കും. സർക്കാർ ഉത്തരവിനൊപ്പം ഈ മരുന്നുകളുടെ പട്ടികയും പുറത്തിറക്കി. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിലെ എട്ടാം ഭേദഗതിയിൽ ഇത് എച്ച് 2 വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2023 ഓഗസ്റ്റ് 1ന് ശേഷം, ഈ ഉൽപ്പന്നങ്ങളിൽ ബാർകോഡ്/ക്യുആർ കോഡ് നിർബന്ധമായിരിക്കും. വിവിധ ഘട്ടങ്ങളിലായി മറ്റ് ബ്രാൻഡുകൾക്കും നിയമം ബാധകമാക്കും. നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് ഓഗസ്റ്റ് വരെ സമയം അനുവദിച്ചത്. ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡുമായി കൂടിയാലോചിച്ചാണ് സർക്കാർ തീരുമാനം കൈക്കൊണ്ടത്.

Read More

ലക്‌നൗ: ശ്രദ്ധ വാൽക്കറുടെ കൊലപാതകത്തിന് പിന്നാലെ ഉത്തർപ്രദേശിലെ അസംഗഢിലും സമാനമായ ക്രൂരത. അസംഗഢിലെ പശ്ചിംപട്ടി ഗ്രാമത്തിൽ മുൻ കാമുകിയെ കൊലപ്പെടുത്തി ആറ് കഷണങ്ങളാക്കി ഉപേക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആരാധന പ്രജാപതി (22) ആണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലും കുളത്തിലും തള്ളിയ യുവതിയുടെ മുൻ കാമുകൻ പ്രിൻസ് യാദവിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 15ന് പശ്ചിംപട്ടി ഗ്രാമത്തിലെ കിണറ്റിൽ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് കൊലപാതകം പുറത്തറിയുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ ദിവസങ്ങൾ പഴക്കമുണ്ടായിരുന്നതായും അർദ്ധനഗ്നാവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തനിക്ക് പകരം മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യം മൂലമാണ് ആരാധനയെ കൊലപ്പെടുത്തിയതെന്ന് പ്രിൻസ് പൊലീസിനോട് പറഞ്ഞു. നവംബർ 10 മുതൽ യുവതിയെ കാണാനില്ലെന്ന പരാതി പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് കിണറ്റിൽ കണ്ടെത്തിയ മൃതദേഹം ആരാധനയുടേതെന്ന് സ്ഥിരീകരിച്ചത്. പ്രിൻസിൻ്റെ മാതാപിതാക്കൾക്കും കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നു. മാതാപിതാക്കളുടെയും ബന്ധു സർവേഷിന്‍റെയും സഹായത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് വർഷത്തോളം…

Read More

കൊച്ചി: കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം. ഗോശ്രീ പാലത്തിൽ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. വിമാനത്താവളത്തിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാർ തടഞ്ഞത്. ഇത് തമിഴ്നാടല്ലെന്ന് പറഞ്ഞാണ് ആക്രമണം നടത്തിയത്. ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. കണ്ടെയ്നർ ലോറി ഡ്രൈവറാണ് ടിജോ. ചീഫ് ജസ്റ്റിസാണെന്ന് അറിഞ്ഞാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തിൽ ടിജോയെ ചോദ്യം ചെയ്യുകയാണ്.

Read More

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പരിപാടികളുടെ സമയനിഷ്ഠ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. മത്സരവേദിയിൽ നമ്പർ വിളിക്കുമ്പോൾ ഹാജരാകാത്ത വിദ്യാർഥികൾക്ക് അവസരം നഷ്ടപ്പെടും. ഒരു തരത്തിലുള്ള ഫൗൾ പ്ലേയും അനുവദിക്കില്ല. അടുത്ത വർഷം മുതൽ സംസ്ഥാന സ്കൂൾ കലോൽസവത്തിലെ വിജയികൾക്ക് സമ്മാനത്തുക 1,000 രൂപയിൽ നിന്ന് വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനാധിപത്യപരമായി കുറ്റമറ്റ രീതിയിലായിരിക്കും മേള സംഘടിപ്പിക്കുക. നേരത്തെ ആസൂത്രണം ചെയ്തതുപോലെ എല്ലാ വേദികളിലും മത്സരങ്ങൾ കൃത്യസമയത്ത് ആരംഭിക്കും. 14,000 ത്തോളം വിദ്യാർത്ഥികളാണ് സംസ്ഥാന മേളയിൽ പങ്കെടുക്കുന്നത്. ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലും മത്സരിക്കാൻ കഴിയും. ഈ വർഷവും ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലയ്ക്ക് 117.5 പവനിൽ രൂപകൽപ്പന ചെയ്ത സ്വർണക്കപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ…

Read More

കൊച്ചി: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ ചാൻസലറായി നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ധാരണയും ഉടമ്പടിയുമാണ്. അത് സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല. അതിനെ മറികടക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. സർവകലാശാലകളുടെ സ്വയംഭരണാവകാശം ഉറപ്പാക്കാനും അനധികൃത ഇടപെടൽ ഒഴിവാക്കാനുമാണ് ചാൻസലർ തസ്തികയിൽ ഗവർണറെ നിയമിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോടതി തീരുമാനമെടുക്കട്ടെ. 1956ന് മുൻപേ ഗവര്‍ണറാണ് സർവകലാശാലകളുടെ ചാന്‍സലര്‍. സർക്കാർ പ്രവർത്തിക്കുന്നത് കേഡറിന് വേണ്ടിയാണ്, ജനങ്ങൾക്ക് വേണ്ടിയല്ല. തന്‍റെ പേഴ്സണല്‍ സ്റ്റാഫിനെ താൻ തന്നെയാണ് തീരുമാനിക്കുന്നത്. ആ നിയമനങ്ങളില്‍ നിയമലംഘനം ഇല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് സർവകലാശാലകളെ നിയന്ത്രിക്കുന്നു. സർവകലാശാലകൾ മുതൽ കോർപറേഷനുകളിൽ വരെ സ്വന്തം ആളുകളെ നിയമിക്കാനാണ് അവർ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് അനധികൃത നിയമനങ്ങൾ നടക്കുന്നത് അദ്ദേഹം അറിയുന്നില്ലെങ്കിലും അത് കുറ്റകരമാണ്. കെ.ടി.യു വി.സിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ അത് പരിശോധിക്കും. ജോലി…

Read More