Author: News Desk

മലപ്പുറം: ശശി തരൂരിനെ എങ്ങനെ ഉപയോഗിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിൽ പ്രശ്നമുണ്ടായാൽ അത് കോൺഗ്രസ് തന്നെ പരിഹരിക്കും. അതിനുള്ള കഴിവ് കോൺഗ്രസിനുണ്ട്. ശശി തരൂരിന്റെ സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയതിനെ കുറിച്ച് താൻ പ്രതികരിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. ഐക്യ ജനാധിപത്യ മുന്നണി ദൃഢതയോടെ തന്നെ മുന്നോട്ടുപോകും. സ്വാഭാവികമായും രാഷ്ട്രീയ വിഷയങ്ങൾ നാളത്തെ ശശി തരൂരുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും. അജണ്ട അടിസ്ഥാനമാക്കിയുള്ള ചർച്ച ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം സുധാകരന്‍റെ ആർഎസ്എസ് അനുകൂല വിവാദ പരാമർശം അടഞ്ഞ അധ്യായമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.  

Read More

കൊച്ചി: കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികളുടെ ഉന്നതരുടെ സംയുക്ത അടിയന്തര യോഗം കൊച്ചിയിൽ ചേരും. ചൊവ്വാഴ്ച കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ ആസ്ഥാനത്താണ് യോഗം. റോ ഉൾപ്പെടെയുള്ള ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്നാണ് വിവരം. കോയമ്പത്തൂരിലെയും മംഗളൂരുവിലെയും സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ വിലയിരുത്തുന്നതിനും മുൻകരുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനുമാണ് യോഗം ചേരുന്നത്. കോയമ്പത്തൂരിന് പിന്നാലെ മംഗളൂരുവിലും ഉണ്ടായ സ്ഫോടനം ഏജൻസികൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനം നടത്തിയ വ്യക്തിയെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ 3 മാസത്തിനിടെ നിരവധി തവണ ഇയാൾ കേരളം സന്ദർശിച്ചതായി കണ്ടെത്തി. ഇയാളുടെ തീവ്രവാദ ബന്ധവും ഏജൻസികൾ ഗൗരവമായി അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും യോഗം ചർച്ച ചെയ്യും. മംഗളൂരുവിലെ കങ്കനാടിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. ശിവമോഗ സ്വദേശി ഷാരിഖാണ് സ്ഫോടനത്തിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിച്ചതിന് ശേഷമുള്ള സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുക എന്നതും യോഗത്തിന്‍റെ ലക്ഷ്യമാണ്. തീവ്രവാദ ബന്ധമുള്ളവർക്ക്…

Read More

കൊച്ചി: പത്തൊൻപതുകാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ സെക്സ് റാക്കറ്റ് ബന്ധം ഉൾപ്പെടെ അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. അറസ്റ്റിലായ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. കേസിൽ സെക്സ് റാക്കറ്റ്, മയക്കുമരുന്ന് എന്നിവ സംബന്ധിച്ചും അന്വേഷണം നടത്തും. മോഡലിന് മയക്കുമരുന്ന് നൽകിയോ എന്ന് സ്ഥിരീകരിക്കാൻ പരിശോധനാ ഫലം ലഭിക്കണമെന്നും ഇതിന് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അറസ്റ്റിലായ രാജസ്ഥാൻ സ്വദേശിയും മോഡലുമായ ഡിംപിൾ ലാമ്പയുടെ പശ്ചാത്തലം പരിശോധിച്ചു വരികയാണ്. ഇവരുടെ കെ.വൈ.സി രേഖകളടക്കം പരിശോധിക്കുന്നുണ്ട്. ഡിംപിൾ കൊച്ചിയിൽ എത്തിയിട്ട് എത്രകാലമായെന്ന് വ്യക്തമല്ലെന്നും കമ്മീഷണർ പറഞ്ഞു. അതേസമയം, കൊച്ചി കൂട്ടബലാത്സംഗ കേസിൽ പ്രാഥമിക തെളിവെടുപ്പ് പൊലീസ് പൂർത്തിയാക്കി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച അപേക്ഷ നൽകും. ഇവരെ കസ്റ്റഡിയിൽ എടുത്താൽ ഒരാഴ്ചത്തേക്ക് ചോദ്യം ചെയ്യും. ഇതോടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Read More

തിരുവനന്തപുരം: സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിൽ. നിർദ്ദിഷ്ട കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കെ-റെയിൽ പറഞ്ഞു. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നാണ് വിശദീകരണം. പദ്ധതിക്ക് കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകിയതിനെ തുടർന്ന് ആരംഭിച്ച പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റെയിൽവേ ബോർഡിന്‍റെ അന്തിമാനുമതി ലഭിക്കുന്ന മുറയ്ക്ക്, 50 വർഷത്തെ കേരളത്തിന്‍റെ വികസനം കണക്കിലെടുത്ത് വിഭാവനം ചെയ്ത സിൽവർ ലൈൻ പദ്ധതി മുന്നോട്ട് പോകും. അന്തിമ അംഗീകാരത്തിന് മുന്നോടിയായി, ഡിപിആർ സംബന്ധിച്ച് സെൻട്രൽ റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിശദാംശങ്ങൾ കെ റെയിൽ കോർപ്പറേഷൻ ദക്ഷിണ റെയിൽവേ അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. 

Read More

തൃശ്ശൂര്‍: ഗുരുവായൂർ ഏകാദശി തീയതിയിൽ വിവാദം. ഏകാദശി ഡിസംബർ 3ന് അല്ലെന്ന് ജ്യോത്സ്യൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്. ഡിസംബർ 4നാണ് പഞ്ചാംഗം ഗണിച്ച് നൽകിയത്. താൻ നൽകിയതിൽ തിരുത്തൽ വരുത്തി. ശ്രദ്ധയിൽപ്പെടുത്തിയിട്ടും ദേവസ്വം മറുപടി തന്നില്ല. സംഭവം ദേവസ്വം അന്വേഷിക്കണമെന്നും കാണിപ്പയ്യൂര്‍ ആവശ്യപ്പെട്ടു.

Read More

കൊച്ചി: സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്കെതിരായ കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി തീർപ്പാക്കി. നടിയെ ആക്രമിച്ച കേസിൽ വിചാരണ ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് ബൈജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ ബൈജു നിരുപാധികം മാപ്പ് പറഞ്ഞതോടെയാണ് കേസ് തീർപ്പായത്. കഴിഞ്ഞ വർഷം മെയ് 9 നാണ് ജഡ്ജിക്കെതിരെ വിവാദ പരാമർശം നടത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ ജഡ്ജിക്ക് കഴിവില്ലെന്നും നീതിബോധമുള്ള ജഡ്ജിയാണെങ്കിൽ ഇറങ്ങിപ്പോകണമെന്നും ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ പറഞ്ഞതിനെ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കേസിൽ നേരത്തെ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ജഡ്ജിയെ ആക്ഷേപിക്കാൻ ഉദ്ദേശിച്ചില്ലെന്നും ജുഡീഷ്യറിയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല പ്രസ്താവനയെന്നും ബൈജു കോടതിയെ അറിയിച്ചു. വിവാദ പരാമർശം നടത്തിയ അതേ ചാനലിലൂടെ ബൈജു കൊട്ടാരക്കര ക്ഷമാപണം നടത്തിയിരുന്നു. കേസിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി രണ്ട് തവണ ആവശ്യപ്പെട്ടിട്ടും ബൈജു ഹാജരായില്ല. മൂന്നാം തവണ നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയതോടെ ബൈജു കോടതിയിൽ ക്ഷമാപണം നടത്തുകയായിരുന്നു.…

Read More

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവ് സംഭവിച്ചെന്ന ആരോപണം ഗുരുതരമാണെന്നും വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കാൻ ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഫുട്ബോൾ കളിക്കുന്നതിനിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈയ്യാണ് മുറിച്ച് മാറ്റേണ്ടിവന്നത്. തലശ്ശേരി ചേറ്റംകുന്ന് നാസാ ക്വാർട്ടേർസിൽ താമസിക്കുന്ന അബൂബക്കർ സിദ്ദീഖിന്‍റെ മകൻ സുൽത്താന്‍റെ കൈയ്യാണ് നഷ്ടപ്പെട്ടത്. പാലയാട് ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് 17 കാരനായ സുൽത്താൻ. ഒക്ടോബർ 30ന് വൈകുന്നേരമാണ് അപകടമുണ്ടായത്. വൈകുന്നേരം വീടിനടുത്തുള്ള മൈതാനത്ത് ഫുട്ബോൾ കഴിക്കുന്നതിനിടെ വീണ് എല്ല് പൊട്ടുകയായിരുന്നു. തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയുടെ അശ്രദ്ധയാണ് കൈ മുറിച്ച് മാറ്റാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രിയിൽ നിന്ന് സർജറി നടത്താൻ പോലും തയ്യാറായത്. അപ്പോഴേക്കും കൈയിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. പിന്നീട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ ലഭിച്ചില്ല. സംഭവത്തിൽ ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും…

Read More

തിരുവനന്തപുരം: രാജ്ഭവനിൽ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്ത്. കുടുംബശ്രീ മുഖേന നിയമിതരായവരെ സ്ഥിരപ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം. അഞ്ച് വർഷത്തിൽ താഴെ മാത്രം സേവനമുള്ളവരെ സ്ഥിരപ്പെടുത്തണമെന്നാണ് കത്തിൽ പറയുന്നത്. 20 പേർക്കും അഞ്ച് വർഷത്തിൽ താഴെയായിരുന്നു പ്രവർത്തന പരിചയം. 2020 ഡിസംബറിലാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. രാജ്ഭവനിലെ ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും കത്തിലുണ്ട്. ഗവർണറുടെ ആവശ്യം പരിഗണിച്ച് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിയിരുന്നു.

Read More

കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് കാനം രാജേന്ദ്രൻ. ഇപ്പോൾ പ്രവർത്തനമില്ലാത്തതിനാലാണ് ഉദ്യോഗസ്ഥരെ പിൻവലിക്കുന്നതെന്നും കാനം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കാനം പറഞ്ഞു. മന്ത്രിമാരുടെ സ്റ്റാഫിനെ ലക്ഷ്യമിട്ടുള്ള ഗവർണറുടെ നീക്കത്തോടും കാനം പ്രതികരിച്ചു. ഗവർണറുടെ പേഴ്സണൽ സ്റ്റാഫ് നിയമനവും ചർച്ചയാകുന്നുണ്ടെന്നും കാനം പറഞ്ഞു. അതേസമയം, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന് പുതിയ കാർ വാങ്ങിയതിൽ അസ്വാഭാവികതയില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഇത് സർക്കാർ നൽകിയ കാറല്ലെന്നും കാനം പറഞ്ഞു. കാർ വാങ്ങണോ വേണ്ടയോ എന്ന് ഖാദി ബോർഡിന് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ് പി ജയരാജന് പുതിയ കാർ വാങ്ങുന്നത്. ഇതിനായി 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് വാഹനമാണ് വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സമയത്താണ് കാർ വാങ്ങുന്നത്. വ്യവസായ മന്ത്രി പി രാജീവിന്‍റെ…

Read More

മലപ്പുറം: കൽപകഞ്ചേരി സ്വദേശിയായ 68 കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസിൽ വ്‌ളോഗർ ദമ്പതിമാര്‍ അറസ്റ്റില്‍. മലപ്പുറം താനൂർ സ്വദേശി റാഷിദ (30), ഭർത്താവ് കുന്നംകുളം സ്വദേശി നിഷാദ് (36) എന്നിവരെയാണ് തൃശൂരിലെ വാടകവീട്ടിൽ നിന്ന് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. റാഷിദയും നിഷാദും യുട്യൂബ് വ്ലോഗർമാരാണ്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിലും ഇരുവരും സജീവമാണ്. കഴിഞ്ഞ വർഷം ജൂലൈയിലാണ് റാഷിദ കല്‍പകഞ്ചേരി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ 68 കാരന് ഫെയ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. തുടർന്ന് ഇരുവരും ഫേസ്ബുക്കിൽ സുഹൃത്തുക്കളാവുകയും ചാറ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്തു. ട്രാവൽ വ്ലോഗർ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് റാഷിദ 68 കാരനുമായി ചങ്ങാത്തത്തിലായത്. സൗഹൃദം വളർന്നതോടെ ആലുവയിലെ ഒരു ഫ്‌ളാറ്റിലേക്കും ഇദ്ദേഹത്തെ ക്ഷണിച്ചു. ഭർത്താവ് അറിഞ്ഞാലും പ്രശ്നമില്ലെന്നും ഇതിനെല്ലാം സമ്മതം നൽകുന്ന ആളാണ് ഭര്‍ത്താവ് എന്നുമാണ് യുവതി പറഞ്ഞത്. ഇതനുസരിച്ച് 68 കാരന്‍ ആലുവയിലെ ഫ്ളാറ്റിലെത്തി. തുടർന്ന് ദമ്പതികൾ…

Read More