- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊല്ലം: ലോകകപ്പിൻറെ പേരിൽ കൊല്ലത്ത് ശക്തികുളങ്ങരയിൽ ആരാധകർ തമ്മിൽ സംഘര്‍ഷം. ഞായറാഴ്ച ലോകകപ്പിന്‍റെ പശ്ചാത്തലത്തിൽ ഫുട്ബോൾ ആരാധകരുടെ പ്രകടനമുണ്ടായിരുന്നു. ഇതിനിടയിൽ ബ്രസീൽ ആരാധകരും അർജന്‍റീന ആരാധകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പ്രശ്നം പിന്നീട് മധ്യസ്ഥതയിലൂടെ പരിഹരിച്ചു. സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് കൂട്ടം ആരാധകരും റോഡിൽ വച്ച് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പോലീസ് വിവരമറിഞ്ഞ് എത്തുന്നതിന് മുമ്പ് തന്നെ മുതിര്‍ന്നവര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. എന്നാൽ ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് സംഘർഷത്തിന്‍റെ വ്യാപ്തി പൊലീസിന് മനസ്സിലായത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്. കൊല്ലത്ത് പലയിടത്തും ലോകകപ്പിനോടനുബന്ധിച്ച് യുവാക്കളുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നിരുന്നു.
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡിന്റെ പുത്തൻ അപ്‌ഡേറ്റുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ചിത്രത്തിൻറെ റിലീസ് ഉടൻ ഉണ്ടാകുമെന്നും, റിലീസ് തീയതി നവംബർ 23ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്നുമാണ് ലിസ്റ്റിൻ സ്റ്റീഫൻ അറിയിച്ചത്. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻറെ പുത്തൻ അപ്പ്‌ഡേറ്റ് ലിസ്റ്റിൻ സ്റ്റീഫൻ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഡിസംബറിൽ തന്നെ തിയേറ്ററുകളിലേക്ക് എത്തുമെന്ന് നടൻ ബാബുരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. നേരത്തെ ഓണം റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതും മൂലം റിലീസ് മാറ്റി വെക്കുകയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. യഥാര്‍ഥകത്ത് കണ്ടെത്തിയില്ലെന്നും കത്തിന്റെ ഉറവിടം കണ്ടെത്താന്‍ കേസെടുത്ത് അന്വേഷിക്കണമെന്നുമാണ് നിര്‍ദേശം. തുടര്‍ അന്വേഷണത്തില്‍ ഡിജിപിയാകും തീരുമാനമെടുക്കുക. കത്ത് വ്യാജമെന്ന മേയറുടെ മൊഴിയടക്കമാണ് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയത്. നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് മേയർ സി.പി.എം ജില്ലാ സെക്രട്ടറിക്ക് കൈമാറിയെന്ന് പറയപ്പെടുന്ന കത്ത് പുറത്തുവന്ന് ഒന്നര ആഴ്ച പിന്നിടുമ്പോഴാണ് റിപ്പോർട്ട്. കത്ത് വ്യാജമാണെന്ന് മേയർ മൊഴി നൽകിയെങ്കിലും കത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കത്തുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഈ ആഴ്ച പരിഗണിക്കുന്നുണ്ട്. അതിന് മുമ്പ് തന്നെ റിപ്പോർട്ടിൽ തീരുമാനമെടുക്കുമെന്നാണ് വിവരം. അതേസമയം, കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. വരും ദിവസങ്ങളിൽ കോർപ്പറേഷൻ ഓഫീസിൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാനാണ് ബി.ജെ.പിയുടെയും യു.ഡി.എഫിന്‍റെയും തീരുമാനം. മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കും വരെ സമരം തുടരുമെന്നാണ് ഇരുവിഭാഗങ്ങളും പറയുന്നത്.
ബെംഗളൂരു/കൊച്ചി: സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖ് ആലുവയിൽ എത്തിയെന്നത് ഉറപ്പായതോടെ കേരള പൊലീസും കേസിൽ പരിശോധന നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് മംഗളൂരുവിൽ എത്തിയിട്ടുണ്ട്. അതേസമയം, മംഗളൂരു സ്ഫോടനക്കേസിലെ അന്വേഷണം കർണാടക പോലീസ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. പ്രതി മുഹമ്മദ് ഷാരിഖ് രണ്ട് സംസ്ഥാനങ്ങളിലും എത്തിയിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. കേസിലെ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനാൽ എൻഐഎ അന്വേഷണം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. കർണാടക പോലീസ് നടത്തിയ അന്വേഷണത്തിൽ ബോംബുകൾ നിർമ്മിക്കാനാവശ്യമായ ചില വസ്തുക്കൾ ഷാരിഖ് ഓൺലൈനായി വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഈ സാമഗ്രികൾ ആലുവയിലെ വിലാസത്തിൽ എത്തിയതായും കണ്ടെത്തി. ഇതോടെ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. കൂടാതെ, കോയമ്പത്തൂരിൽ കാറിൽ സ്ഫോടനം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് ഇയാൾ കോയമ്പത്തൂരിലേക്ക് പോയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വിജയ് ഹസാരെ ട്രോഫിയില്‍ ചരിത്രനേട്ടവുമായി തമിഴ്‌നാട് ഓപ്പണര്‍ നാരായണ്‍ ജഗദീഷന്‍. അരുണാചല്‍ പ്രദേശിനെതിരെ ഇരട്ട സെഞ്ചുറി (141 പന്തില്‍ 277) നേടിയതോടെ ലിസ്റ്റ് എ മത്സരങ്ങളില്‍ തുടര്‍ച്ചയായി അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ജഗദീഷന് സ്വന്തമായത്. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര, മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം അല്‍വിരോ പീറ്റേഴ്‌സണ്‍, ഇന്ത്യന്‍ താരം ദേവ്ദത്ത് പടിക്കല്‍ എന്നിവരെയാണ് ജഗദീഷന്‍ പിന്തള്ളിയത്. മൂവരും തുടര്‍ച്ചയായ നാല് ഇന്നിംഗ്‌സുകളില്‍ സെഞ്ചുറി നേടിയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ജഗദീഷന്‍ പിന്തള്ളി. 264 നേടിയിട്ടുള്ള രോഹിത് മൂന്നാമനാണിപ്പോള്‍. മുന്‍ ഇംഗ്ലണ്ട് താരം എഡി ബ്രൗണിനെയാണ് (268) ജഗദീഷന്‍ പിന്തള്ളിയത്. ഓസ്‌ട്രേലിയന്‍ താരം ഡാര്‍സി ഷോര്‍ട്ട് (257), ശിഖര്‍ ധവാന്‍ (248) എന്നിവരും പട്ടികയിലുണ്ട്.
തിരുവനന്തപുരം: പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നല്‍കുന്ന അംഗീകാരം കേരള പൊലീസിന്. ന്യൂഡൽഹിയില്‍ നടന്ന ചടങ്ങില്‍ പൊലീസ് ആസ്ഥാനത്തെ എസ്.പി ഡോ.നവനീത് ശര്‍മ്മ വിദേശകാര്യമന്ത്രി ഡോ.സുബ്രഹ്മണ്യം ജയശങ്കറില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. കേരളത്തിനു പുറമെ തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ വര്‍ഷവും പ്രവര്‍ത്തനമികവിന്‍റെ അടിസ്ഥാനത്തില്‍ പാസ്പോര്‍ട്ട് സേവാ ദിനാചരണത്തോടനുബന്ധിച്ച് നല്‍കുന്ന പുരസ്കാരം കേരള പൊലീസിന് കഴിഞ്ഞ വര്‍ഷങ്ങളിലും ലഭിച്ചിരുന്നു. പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധയിലെ കാലതാമസം ഒഴിവാക്കുവാൻ പൊലീസിലെ സാങ്കേതികവിദഗ്ധര്‍ നിര്‍മ്മിച്ച ഇ-വി.ഐ.പി എന്ന സംവിധാനമാണ് കേരളാ പൊലീസിന് സഹായകമായത്. തൃശ്ശൂര്‍ റൂറല്‍ പൊലീസ് ജില്ലയില്‍ 2017ല്‍ നടപ്പിലാക്കിയ ഈ സംവിധാനം, രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് വിതരണം ചെയ്യുന്ന ജില്ലയായ മലപ്പുറത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത് വന്‍ വിജയമായിരുന്നു. 20 പൊലീസ് ജില്ലകളിലേക്ക് തുടര്‍ന്ന് ഇത് വ്യാപിപ്പിച്ചു. ഇതുവഴി പൊലീസ് ക്ലിയറന്‍സിനുളള കാലയളവ് 48 മുതല്‍ 120 മണിക്കൂര്‍ വരെ ചുരുക്കാന്‍ കഴിഞ്ഞു.
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 46 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനം രക്ഷ തേടി റോഡിലേക്ക് ഇറങ്ങി ഓടുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. വെസ്റ്റ് ജാവ പ്രവിശ്യയിലെ സിയാന്‍ജൂര്‍ മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഇവിടം കേന്ദ്രീകരിച്ച് 6 തുടര്‍ചലനങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തെത്തുടര്‍ന്ന് നിരവധി സ്‌കൂളുകള്‍ ആശുപത്രികള്‍, പൊതു സ്ഥാപനങ്ങള്‍ തുടങ്ങിയവ തകര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രേറ്റര്‍ ജക്കാര്‍ത്ത മേഖലയിലാണ് ഭൂകമ്പം കനത്ത നാശം വിതച്ചത്.കഴിഞ്ഞ ഫെബ്രുവരിയില്‍ വെസ്റ്റ് സുമാത്ര പ്രവിശ്യയിലുണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍, 25 പേര്‍ മരിക്കുകയും 460 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജനുവരിയില്‍ വെസ്റ്റ് സുലെവാസി പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ നൂറിലേറെ പേരാണ് മരിച്ചത്.
ന്യൂഡല്‍ഹി: പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ മെഡിക്കല്‍ പി.ജി. പ്രവേശനത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവരുടെ ക്വാട്ടയിലേക്ക് പരിഗണിക്കാനാകില്ലെന്ന കേരളത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേരളത്തിന്‍റെ ഹർജി തള്ളിയത്. പാലക്കാട് മെഡിക്കൽ കോളേജിന്‍റെ ഭരണം നടത്തുന്ന സമിതിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണെന്ന കാരണത്താലാണ് സർക്കാർ അപ്പീൽ സുപ്രീം കോടതി തള്ളിയത്. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ മെഡിക്കല്‍ പി.ജി. പ്രവേശനത്തിനുള്ള സര്‍ക്കാര്‍ ക്വാട്ടയിലേക്ക് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. പാലക്കാട് മെഡിക്കൽ കോളേജിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരായി പരിഗണിക്കാനാവില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി ഗിരി, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷോങ്കർ എന്നിവർ വാദിച്ചു. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ഒരു സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് പാലക്കാട് മെഡിക്കൽ കോളേജ്. ഡോക്ടർമാരെയും മറ്റ്…
സംവരണപട്ടികയുടെ പുനഃപരിശോധന: ഹർജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറി ജസ്റ്റിസ് ഋഷികേശ് റോയ്
ന്യൂഡൽഹി: കേരളത്തിൽ സംവരണാനുകൂല്യത്തിന് അർഹരായ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി ഋഷികേശ് റോയ് പിൻമാറി. ജസ്റ്റിസ് റോയ് അംഗമല്ലാത്ത ബെഞ്ചിന് മുന്നിൽ ഹർജി ലിസ്റ്റ് ചെയ്യാൻ ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എന്നിവർക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ലിസ്റ്റ് ചെയ്തത്. എന്നാൽ, തിങ്കളാഴ്ച ഹർജി പരിഗണിച്ചപ്പോൾ, ജസ്റ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി. ഇതേതുടർന്ന് ജസ്റ്റിസ് ഋഷികേശ് റോയ് ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് പിൻമാറി. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റ് ചെയർമാനും പ്രമുഖ അഭിഭാഷകനുമായ…
റിയാദ്: സൗദി അറേബ്യയിലെത്തുന്ന വിദേശ സന്ദർശകർക്ക് ഇനി കാറുകൾ വാടയ്ക്ക് എടുക്കാം.പബ്ലിക് സെക്യൂരിറ്റി ജനറല്‍ ഡയറക്റേറ്റിന് കീഴിലുള്ള ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ അബ്ശിര്‍ ബിസിനസ് പ്ലാറ്റ്‍ഫോം വഴി, കാർ വാടകയ്ക്ക് നൽകുന്ന കമ്പനികൾക്ക് സന്ദർശകരുടെ ബോര്‍ഡര്‍ നമ്പർ ഉപയോഗിച്ച് വാഹനമോടിക്കാൻ അനുമതി നേടാൻ കഴിയും. അബ്ഷീർ പ്ലാറ്റ്ഫോമിലൂടെ ഈ മാസം 14ന് പ്രഖ്യാപിച്ച അഞ്ച് പുതിയ ഓൺലൈൻ സേവനങ്ങളിൽ ഒന്നാണിത്. ഇത് പ്രകാരം സൗദി അറേബ്യയിലേക്കുള്ള സന്ദർശകർക്ക് ഒരു കാർ വാടകയ്ക്കെടുത്ത് ഓടിക്കാം. ഇതിനായി സന്ദർശകർ മന്ത്രാലയം ഓഫീസുകളിൽ പോയി അനുമതി വാങ്ങേണ്ട ആവശ്യമില്ല. കാർ റെന്‍റൽ കമ്പനികൾക്ക് ഓൺലൈനായി ഈ പ്രക്രിയ പൂർത്തിയാക്കി നല്കാൻ കഴിയും. അയൽരാജ്യമായ ഖത്തറിൽ ഫിഫ ലോകകപ്പ് മത്സരങ്ങൾ കാണാൻ എത്തിയ ആരാധകർക്കും പുതിയ സേവനം പ്രയോജനപ്പെടുത്താം. വിഷൻ 2030 ന്‍റെ ഭാഗമായുള്ള സൗദി അറേബ്യയുടെ പൗരൻമാരുടെയും സ്ഥിര താമസക്കാരുടെയും സന്ദർശകരുടെയും സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യാൻ ലക്ഷ്യമിടുന്നതിന്‍റെ ഭാഗമായാണ് പുതിയ…
