- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കോഴിക്കോട്: പരസ്യമായ അഭിപ്രായപ്രകടനങ്ങൾ പാടില്ലെന്ന കെ.പി.സി.സി തീരുമാനം കാര്യമാക്കുന്നില്ലെന്ന് കോൺഗ്രസ് എം.പി ശശി തരൂര്‍. പാർട്ടി വേദിയിൽ പ്രതികരിക്കുന്നതിൽ എന്താണ് വിലക്കെന്ന് അദ്ദേഹം ചോദിച്ചു. കോഴിക്കോട് ബാർ അസോസിയേഷന്‍റെ പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്‍റെ ഐക്യം തകർക്കുന്ന പരസ്യപ്രതികരണം പാടില്ലെന്ന കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എം.പിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം. കോൺഗ്രസിന്‍റെ ഐക്യത്തെയും സുസ്ഥിരതയെയും ബാധിക്കുന്ന പ്രവർത്തനങ്ങളും പരസ്യ പ്രതികരണങ്ങളും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്ന് കെ സുധാകരൻ കർശന നിർദേശങ്ങൾ നൽകിയിരുന്നു. ശശി തരൂർ വിഷയത്തിൽ കോൺഗ്രസിനെ പരസ്യമായി അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് നേതാക്കൾ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി: പുനഃപരിശോധനാ ഹർജി നൽകാൻ കോൺഗ്രസ്
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ സുപ്രീംകോടതി നടപടിക്കെതിരെ റിവ്യൂ ഹർജി നൽകുമെന്ന് കോൺഗ്രസ്. പ്രതികളെ വിട്ടയച്ച നടപടി നിർഭാഗ്യകരവും അസ്വീകാര്യവുമാണെന്നായിരുന്നു കോൺഗ്രസിന്റെ നിരീക്ഷണം. പ്രതികളെ കുറ്റവിമുക്തരാക്കി 10 ദിവസങ്ങൾക്ക് ശേഷമാണ് റിവ്യൂ ഹർജി നൽകാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറും വെള്ളിയാഴ്ച ഹർജി നൽകിയിരുന്നു. നളിനി ഉൾപ്പെടെ ആറ് പ്രതികളെയാണ് സുപ്രീംകോടതി കുറ്റവിമുക്തരാക്കിയിരുന്നത്. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. 30 വർഷത്തോളം ശിക്ഷ അനുഭവിച്ചുവെന്നും ജയിലിലെ പെരുമാറ്റം നല്ലതാണെന്നും ചൂണ്ടിക്കാട്ടിയും തമിഴ്നാട് സർക്കാർ ഇവരെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും വ്യക്തമാക്കിയുമായിരുന്നു നടപടി. 1991 മേയ് 21ന് എല്‍.ടി.ടി.ഇയുടെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ധനുവെന്ന തേന്‍മൊഴി രാജരത്‌നമാണ് ചാവേറായി പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ പതിനഞ്ചോളം പേര്‍ കൊല്ലപ്പെടുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 26 പേരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. ചെന്നൈ ടാഡാ കോടതി 26 പ്രതികള്‍ക്കും 1998…
തിരുവനന്തപുരം: 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അയച്ച കത്ത് സംബന്ധിച്ച് വിശദീകരണവുമായി രാജ്ഭവൻ. അനുവദിക്കപ്പെട്ടതിൽ കൂടുതൽ ആളുകളെ പേർസണൽ സ്റ്റാഫിൽ നിയമിച്ചിട്ടില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി. 10 വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്തുന്നത് സർക്കാർ നയമാണ്. അതുകൊണ്ടാണ് സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ടത്. ഗവർണറുടെ സ്റ്റാഫുകൾക്ക് പെൻഷനില്ല. ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്താൻ പുതിയ തസ്തിക സൃഷ്ടിച്ചില്ലെന്നും രാജ്ഭവൻ വ്യക്തമാക്കി. അഞ്ച് വർഷത്തിൽ താഴെ മാത്രം സേവനമുള്ളവരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു രാജ്ഭവൻ ആവശ്യപ്പെട്ടത്. സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ട 20 പേർക്കും അഞ്ചുവർഷത്തിൽ താഴെയായിരുന്നു പ്രവൃത്തന പരിചയം. 2020 ഡിസംബറിലാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നു. ഇഷ്ടപ്പെട്ടവരെ സ്ഥിരപ്പെടുത്താൻ ശുപാർശകത്ത് നൽകിയ ഗവർണറുടെ നടപടിയിൽ രാഷ്ട്രപതി ഇടപെടണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. ഗവർണർ ജനങ്ങളോട് മാപ്പ് പറയണമെന്നും ഭരണഘടനാ വിരുദ്ധമായ നടപടിയില്‍ സമഗ്രാന്വേഷണം നടത്തണമെന്നും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഷിജു ഖാൻ ആവശ്യപ്പെട്ടു. 20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവശ്യപ്പെട്ട് ഗവർണർ നൽകിയ ശുപാശ കത്ത് പുറത്തുവന്നതിന് പിന്നാലെ ഡിവൈഎഫ്ഐ…
പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തികളുടെ ഗുണനിലവാരം പരിശോധിക്കും; മന്ത്രി മുഹമ്മദ് റിയാസ്
കൊല്ലം: പൊതുമരാമത്ത് വകുപ്പുകളുടെ പ്രവർത്തികളുടെ ഗുണനിലവാരം പരിശോധിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മാനുവൽ പ്രകാരമാണോ നിർമ്മാണം എന്ന് വിലയിരുത്തും എന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരം ഇല്ലാത്തത് റോഡുകളും മറ്റും തകരാൻ ഇടയാക്കുന്നു. അതിനാൽ മൊബൈൽ ക്വാളിറ്റി ലാബുകൾ സജ്ജമാക്കുമെന്നും നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുമ്പോൾ തന്നെ മൊബൈൽ ക്വാളിറ്റി ലാബുകൾ എത്തിച്ച് റോഡ് നിര്‍മ്മാണത്തിൻ്റെ ഗുണനിലവാര പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വിശദമാക്കി. കൊല്ലത്തെ റോഡുകളിലെ പരിശോധനയ്ക്കും അവലോകന യോഗത്തിനും ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അതോടൊപ്പം മൂന്ന് മേഖലകളിൽ മൂന്ന് മൊബൈൽ ക്വാളിറ്റി ലാബുകൾ 2023ൽ സജ്ജമാക്കും എന്നും, നിർമാണം നടത്തുന്ന സ്ഥലത്ത് എത്തി അപ്പോൾ തന്നെ പരിശോധന നടത്തും, കെ.എച്.ആർ.ഐ ലാബുകൾ വിപുലീകരിക്കും, പരിശോധനക്ക് അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കും അതിനുള്ള സാങ്കേതികവിദ്യ വിദേശ നിലവാരത്തിൽ സ്ഥാപിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കൊല്ലത്ത് പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തികൾ വേഗത്തിലല്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. പത്തും പന്ത്രണ്ടും വർഷമായി നീങ്ങാത്ത…
തലാഖ് ചൊല്ലിയതിന് ഭാര്യയ്ക്ക് 31 ലക്ഷത്തോളം രൂപ ജീവനാംശം വിധിച്ച് ഹൈക്കോടതി; കേരളത്തിൽ ആദ്യം
കൊച്ചി: തലാഖ് ചൊല്ലിയ ഭർത്താവിനോട് 31,98,000 രൂപ ജീവനാംശമായി നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കേരളത്തിൽ ആദ്യമായാണ് ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശം നൽകുന്നത്. നഷ്ടപരിഹാരം നൽകണമെന്ന കളമശ്ശേരി മജിസ്ട്രേറ്റ് കോടതി വിധി ഹൈക്കോടതി ശരിവച്ചു. എറണാകുളം പള്ളിക്കര സ്വദേശി ഷിഹാബാണ് നഷ്ടപരിഹാരം നൽകേണ്ടത്. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവിന് പ്രതിമാസം രണ്ട് ലക്ഷം രൂപ ശമ്പളമുണ്ടെന്നും അതനുസരിച്ച് നഷ്ടപരിഹാരം നൽകണമെന്നും ഭാര്യ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, മുസ്ലിം സമുദായത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹങ്ങളെ വ്യക്തിനിയമപ്രകാരം പോക്സോ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി ഇന്നലെ വിധിച്ചിരുന്നു. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ പോക്സോ കുറ്റം ചുമത്താമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. പോക്സോ കേസിൽ ജാമ്യം തേടി തിരുവല്ല സ്വദേശിയായ മുസ്ലീം മതവിഭാഗത്തിൽപ്പെട്ട മുപ്പത്തിയൊന്നുകാരൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
കൊച്ചി: കണ്ണൂർ യൂണിവേഴ്സിറ്റിയിലെ മുപ്പതിനായിരത്തിലധികം വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു. ഹാക്കർ ഡാർക്ക് വെബിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ കൊച്ചിയിലെ സ്വകാര്യ സൈബർ സെക്യൂരിറ്റി ഏജൻസിയാണ് കണ്ടെത്തിയത്. സർവകലാശാലയുടെ വെബ്സൈറ്റിലെ പിശകാണ് വിവരങ്ങൾ ചോർന്നതെന്നാണ് നിഗമനം. കണ്ണൂര്‍ സര്‍വകലാശാലയിലെ 2018 മുതല്‍ 2022 വരെയുള്ള മുപ്പതിനായിരത്തിലധികം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്. ഹാക്കർമാർ അവരുടെ ഫോറങ്ങളിലൊന്നിൽ ഇത് പ്രദർശിപ്പിച്ചിരുന്നു. ഇതേതുടർന്ന് കൊച്ചിയിലെ സൈബർ സെക്യൂരിറ്റി സ്ഥാപനം നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളുടെ ആധാർ നമ്പർ, ഫോട്ടോകൾ, ഫോൺ നമ്പർ എന്നിവ കണ്ടെത്തിയിരുന്നു. സര്‍വകലാശാലയുടെ അപേക്ഷാ ഫോം പൂരിപ്പിക്കുന്ന സമയത്ത് നല്‍കിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും ചോര്‍ന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ണൂർ സർവകലാശാല വിഷയത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. സൈബർ സെല്ലിനും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. ചോര്‍ന്ന കാലത്തെ വിവരങ്ങള്‍ ഡാറ്റാ ബേസില്‍നിന്ന് നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
പ്രമുഖ ശീതളപാനീയ നിർമാതാക്കളായ രസ്ന ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ അരീസ് പിറോജ്ഷാ ഖംബട്ട അന്തരിച്ചു. 85 വയസായിരുന്നു. അരീസ് ഖംബട്ട ബെനവലന്റ് ട്രസ്റ്റിന്റെയും രസ്ന ഫൗണ്ടേഷന്റെയും ചെയര്‍മാന്‍ കൂടിയായിരുന്നു അരീസ് പിറോജ്ഷാ ഖംബട്ട. ഇന്ത്യന്‍ വ്യവസായ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് അദ്ദേഹം. കൂടാതെ സാമൂഹിക സേവന രംഗത്തും നിറഞ്ഞുനിന്നിരുന്നു. ഒരുകാലത്ത് രാജ്യത്തെ ശീതള പാനീയ രംഗത്തെ ജനപ്രിയ ബ്രാന്‍ഡായിരുന്നു രസ്ന. വീടുകളില്‍ എല്ലാവര്‍ക്കും സുപരിചിതമായ പേരായിരുന്നു ഇത്. നിലവില്‍ 18 ലക്ഷം ചില്ലറ വില്‍പ്പന ശാലകളിലൂടെയാണ് രസ്ന വില്‍ക്കുന്നത്. 53ല്‍ അധികം രാജ്യങ്ങളിലേക്ക് വളര്‍ന്ന രസ്‌ന ഇന്ന് ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ് ഡ്രിങ്ക് കോണ്‍സണ്‍ട്രേറ്റര്‍ നിര്‍മാതാക്കളാണ്. 1970ലാണ് അരീസ് പിറോജ്ഷാ ഖംബട്ട രസ്നയ്ക്ക് തുടക്കമിട്ടത്. ചെലവുകുറഞ്ഞ ശീതള പാനീയം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു രസ്ന അവതരിപ്പിച്ചത്. 5 രൂപയുടെ പായ്ക്കറ്റ് വാങ്ങിയാല്‍ 32 ഗ്ലാസ് ശീതളപാനീയമാക്കി മാറ്റാം എന്നതായിരുന്നു അവകാശവാദം. 80കളിലും 90കളിലും ‘ഐ ലവ്…
തിരുവനന്തപുരം: ശശി തരൂർ വിഷയത്തിൽ പരസ്യപ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തി കെ.പി.സി.സി. കോൺഗ്രസ് പാർട്ടിയുടെ സുസ്ഥിരതയെയും ഐക്യത്തെയും ബാധിക്കുന്ന ഒരു പ്രതികരണവും ഉണ്ടാകരുത് എന്നാണ് കെ.പി.സി.സി നിർദേശം നൽകിയത്. കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ തരൂരിന് അവകാശമുണ്ട്. പാർട്ടി പരിപാടികളിൽ നിന്ന് തരൂരിനെ തടഞ്ഞു എന്ന പ്രചാരണം ശരിയല്ലെന്ന് കെ.പി.സി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു. പാർട്ടിയുടെ ഐക്യത്തെയും സുസ്ഥിരതയെയും ബാധിക്കുന്ന പരസ്യ പ്രതികരണങ്ങളോ പ്രവർത്തനങ്ങളോ പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. പരസ്യപ്രതികരണം പാർട്ടിക്ക് ഒട്ടും നല്ലതല്ല. ശശി തരൂർ വിഷയവുമായി ബന്ധപ്പെട്ട് പൊതുരംഗത്ത് കോൺഗ്രസിനെ അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കണം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായ ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസ്സവുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ഇടത് സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരായ പോരാട്ടത്തിൽ പാർട്ടിയും അനുബന്ധ സംഘടനകളും മുൻപന്തിയിലാണ്. അതിൽ…
ഡൽഹി: കുഫോസ് വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മുൻ വി.സി കെ.റിജി ജോൺ നൽകിയ ഹർജി ഇന്ന് പരിഗണിച്ച സുപ്രീം കോടതി സ്റ്റേ അനുവദിച്ചില്ല. രണ്ടാഴ്ച്ചക്ക് ശേഷം കേസ് പരിഗണിക്കും. അപ്പിലീൽ കേസിലെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കേസ് തീർപ്പാകും വരെ ആക്ടിംഗ് വിസിയെ ചാൻസലറാണ് നിയമിക്കുക. ഈ കാലയളവിൽ എന്ത് നിയമനം നടന്നാലും അത് സുപ്രിം കോടതിയുടെ അന്തിമ വിധി അനുസരിച്ചാകുമെന്നും ചിഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് റിജി ജോണിന്‍റെ ഹർജി. കാർഷിക വിദ്യാഭ്യാസം സംസ്ഥാന പട്ടികയിൽ ഉൾപ്പെടുന്നതാണ്. യു.ജി.സി നിയമങ്ങൾ ബാധകമല്ല. എന്നാൽ ഹൈക്കോടതി ഇത് കണക്കിലെടുത്തില്ലെന്ന് ഹർജിയിൽ പറയുന്നു. കുഫോസ് വിസി ഡോ. കെ റിജി ജോണിൻ്റെ നിയമനം റദ്ദാക്കിയത് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ്. റിജി ജോണിന്‍റെ നിയമനം യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഹൈക്കോടതി വിധിച്ചത്.…
ന്യൂഡൽഹി: കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2019ലെ വോട്ടർപട്ടിക ഉപയോഗിച്ച് നടത്തിയാൽ മതിയെന്ന ഹൈക്കോടതി വിധിക്കെതിരായ ഹർജി അപ്രസക്തമായെന്ന് സുപ്രീം കോടതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജി സുപ്രീം കോടതി തീർപ്പാക്കി. ഹർജിയിലെ നിയമപ്രശ്നങ്ങൾ കോടതി പരിഗണിക്കണമെന്ന കമ്മിഷന്‍റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. 2019ലെ വോട്ടർപട്ടിക ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന ഹൈക്കോടതി വിധി 2020 മാർച്ചിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. 2015ലെ വാർഡ് അടിസ്ഥാനമാക്കിയുള്ള പട്ടിക പ്രകാരമാണ് സുപ്രീം കോടതി പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് നടന്നതോടെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ഹർജികൾ അപ്രസക്തമായെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഹൈക്കോടതി വിധി ഭാവിയിലും അതുമായി ബന്ധപ്പെട്ട കേസുകളിലും ഉയർന്നുവന്നേക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ടി ഹാജരായ അഭിഭാഷകൻ കെ പരമേശ്വർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ നിയമപരമായ പ്രശ്നങ്ങൾ പരിഗണിക്കാൻ അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു. എന്നാൽ…
