Author: News Desk

മലപ്പുറം: കോൺഗ്രസിൽ ഗ്രൂപ്പുണ്ടാക്കാൻ ഉദ്ദേശ്യമില്ലെന്ന് ശശി തരൂർ എംപി. പാർട്ടിയിൽ ഇനിയൊരു ഗ്രൂപ്പുണ്ടാക്കുന്നുവെങ്കിൽ അത് ഒരുമയുടെ ഗ്രൂപ്പായിരിക്കും പാണക്കാട്ടേക്കുള്ള തന്റെ വരവിൽ അസാധാരണമായി ഒന്നുമില്ലെന്നും തരൂർ പറഞ്ഞു. മലബാർ പര്യടനത്തിന്റെ ഭാഗമായി പാണക്കാട്ട് മുസ്‌ലീം ലീഗ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്ന തരൂർ. ശശി തരൂരിന്റേത് സൗഹൃദ സന്ദർശനമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ തരൂർ സജീവമാകണോ എന്ന ചോദ്യത്തിന്, രണ്ടു തവണ എംപിയായ തരൂർ സംസ്ഥാന നേതാവാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. മറ്റു പാർട്ടികളുടെ ആഭ്യന്തരവിഷയം ലീഗ് ചർച്ച ചെയ്യാറില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മലബാര്‍ പര്യടനത്തെചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയാണ് ശശി തരൂര്‍ പാണക്കാട്ടെത്തിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ , പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. എം.കെ.രാഘവന്‍ എം.പിയും ഒപ്പമുണ്ടായിരുന്നു. ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ ലീഗിനുണ്ട്. കോണ്‍ഗ്രസിന്‍റെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഇടപെടാതെയും…

Read More

വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’. അഭിനവ് സുന്ദർ നായക് ആണ് ചിത്രം സംവിധാനം ചെയ്തത്. വിനീത് ശ്രീനിവാസൻ ചിത്രത്തിൽ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. തമിഴ് റീമേക്ക് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. പ്രേക്ഷകര്‍ക്ക് നന്ദി പറയാൻ എത്തിയപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ അറിയിച്ചിരുന്നു. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ നവംബർ 11നാണ് റിലീസ് ചെയ്തത്. ജോയ് മൂവി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അജിത് ജോയിയാണ് ചിത്രം നിർമ്മിച്ചത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനു പുറമേ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത്…

Read More

ചെന്നൈ: രജനീകാന്ത് ചിത്രം ബാബ വീണ്ടും തിയറ്ററുകളിലേക്ക്. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2002 ല്‍ പുറത്തെത്തിയ ചിത്രം ഡിജിറ്റല്‍ റീമാസ്റ്ററിംഗിനു ശേഷമാണ് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. പടയപ്പയുടെ വന്‍ വിജയത്തിനു ശേഷം രജനീകാന്തിന്റേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ബാബ. ലോട്ടസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ രജനീകാന്ത് തന്നെയായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. പടയപ്പയുടെ വിജയത്തിനു ശേഷം എത്തുന്ന ചിത്രമായതിനാല്‍ വന്‍ പണം മുടക്കിയാണ് വിതരണക്കാര്‍ ചിത്രം എടുത്തത്. എന്നാല്‍ പ്രീ റിലീസ് പബ്ലിസിറ്റി അനുസരിച്ച് ബോക്സ് ഓഫീസില്‍ മുന്നേറാന്‍ ചിത്രത്തിന് സാധിച്ചില്ല. വിതരണക്കാര്‍ക്കും വന്‍ നഷ്ടം നേരിട്ടു. അന്ന് ബാബ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് നേരെ ആക്രമണങ്ങൾ നടന്നതും സിനിമയ്ക്കുവേണ്ടി നിക്ഷേപിച്ച തുകയുടെ 25% രജനീകാന്ത് മടക്കിനൽകിയതുമെല്ലാം വൻവാർത്തകളായിരുന്നു. രജനീകാന്ത് കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയത് ഗോപു- ബാബു, എസ് രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഛോട്ട കെ നായിഡു ആയിരുന്നു ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വി ടി വിജയന്‍. സംഗീതം എ ആര്‍ റഹ്‍മാന്‍. 2002…

Read More

തിരുവനന്തപുരം: ഡിസംബർ ഒന്ന് മുതൽ മിൽമ പാൽ ലിറ്ററിന് ആറ് രൂപ കൂടും. മന്ത്രി ചിഞ്ചുറാണിയും മിൽമ ചെയർമാൻ കെ എസ് മണിയും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് വില വർദ്ധന സംബന്ധിച്ച് തീരുമാനമായത്. വില വർദ്ധന ഉടനടി നടപ്പാക്കാനാണ് മിൽമ ആലോചിച്ചത്. എന്നാൽ വിലവർദ്ധന സംബന്ധിച്ച സർക്കാരിന്‍റെ അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച ഭരണസമിതി യോഗം ചേർന്ന് ഡിസംബർ ഒന്ന് മുതൽ വില വർദ്ധന നടപ്പാക്കുമെന്നാണ് സൂചന. നേരത്തെ പാൽ വില ആറ് മുതൽ പത്ത് രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന നഷ്ടം 8.57 രൂപയാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ നഷ്ടം നികത്താന്‍ വില വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് നേരത്തെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. മൂന്ന് തരത്തിലുള്ള വില വര്‍ധനയാണ് ശുപാര്‍ശ…

Read More

ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെയായിരുന്നു സ്റ്റേഡിയങ്ങളില്‍ മദ്യം നല്‍കില്ലെന്ന് ഫിഫ പ്രഖ്യാപിച്ചത്. അതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി ബഡ്‌വെയ്‌സര്‍ രംഗത്തെത്തി. ശേഷിക്കുന്ന ബിയര്‍ ലോകകപ്പ് നേടുന്ന രാജ്യത്തിന് നല്‍കുമെന്ന പ്രഖ്യാപനവുമായാണ് ബഡ്‌വെയ്‌സര്‍ എത്തിയത്. ബിയര്‍ നിയന്ത്രണം പരിധി വിട്ട്‌പോയെന്നായിരുന്നു ബഡ്‌വെയ്‌സറിന്റെ പ്രതികരണം. ആതിഥേയ രാജ്യത്തെ അധികാരികളും ഫിഫയും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ പരിധിയില്‍ നിന്ന് മദ്യവില്‍പന പോയിന്റുകള്‍ നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് ഫിഫ ഫാന്‍ ഫെസ്റ്റിവലിലും മറ്റ് ആരാധന കേന്ദ്രങ്ങളിലും ലൈസന്‍സുളള വേദികളിലും മാത്രമാണ് മദ്യ വില്‍പ്പന നടത്താനുളള അനുമതി ലഭിച്ചത്. എട്ട് സ്റ്റേഡിയങ്ങളുടെ പരിസരത്ത് മാത്രമായി ഓരോ മത്സരത്തിന് മൂന്ന് മണിക്കൂര്‍ മുമ്പും ഒരു മണിക്കൂറിന് ശേഷവും നോണ്‍ ആല്‍ക്കഹോള്‍ ബിയര്‍ വില്‍ക്കാനായിരുന്നു അനുമതി. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ഖത്തര്‍ ലോകകപ്പ് സംഘാടക സമിതിയും ബഡ്‌വെയ്‌സറും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പുതിയ പ്രഖ്യാപനം. ബിയര്‍ വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ഇക്വഡോര്‍ ആരാധകരുടെ…

Read More

തിരുവനന്തപുരം: കോർപ്പറേഷൻ കത്ത് വിവാദത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് വിശദമായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാജരേഖ ചമച്ചതിന് കേസെടുത്ത് അന്വേഷണം നടത്തും. ഏത് യൂണിറ്റാണ് കേസ് അന്വേഷിക്കേണ്ടതെന്ന് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. സംഭവത്തിൽ ക്രൈംബ്രാഞ്ച് നേരത്തെ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ പ്രചരിക്കുന്ന കത്തിന്‍റെ യഥാർഥ പകർപ്പ് കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താൻ അന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. അതേസമയം, മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ നഗരസഭ ഇന്ന് യോഗം ചേരും. പ്രതിപക്ഷ ബഹളത്തെ തുടർന്ന് കഴിഞ്ഞ യോഗം നിർത്തിവയ്ക്കേണ്ടി വന്നു.

Read More

കോഴിക്കോട്: ലൈഫ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 37 സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാലിടങ്ങളിൽ മാത്രമാണ് നിർമ്മാണം അവസാന ഘട്ടത്തിലെത്തിയത്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് പദ്ധതി സ്വർണക്കടത്ത് വിവാദത്തിൽ നിറഞ്ഞപ്പോൾ മറ്റിടങ്ങളിൽ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും ധനവകുപ്പിന്‍റെ പിടിവാശിയും വില്ലനായി. ബില്ലുകൾ പാസാക്കുന്നതിന് മുൻഗണന നൽകണമെന്ന ലൈഫ് മിഷന്‍റെ ആവശ്യം നടപ്പായില്ല. ലൈഫ് മിഷന് കീഴിൽ വിവിധ ജില്ലകളിലായി 36 സ്ഥലങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിൽ 29 സ്ഥലങ്ങളിൽ കരാറുകളോടെ നിർമ്മാണം ആരംഭിച്ചു. ഏഴിടങ്ങളിലെ ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം കരാറിലെത്താൻ കഴിഞ്ഞില്ല. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ പ്രീ-ഫാബ് സാങ്കേതികവിദ്യ അനുസരിച്ച് ഫ്ലാറ്റുകൾ നിർമ്മിക്കാനായിരുന്നു പദ്ധതി. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനികളുമായി കരാർ ഒപ്പിട്ടത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് ഭൂരിഭാഗം ജോലികളും ഏറ്റെടുത്തത്. എന്നാൽ നിർമ്മാണം ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോഴും നാലിടങ്ങളിൽ മാത്രമാണ് പണി അവസാനഘട്ടത്തിലെത്തിയത്. കണ്ണൂർ ജില്ലയിലെ കടമ്പൂർ,…

Read More

നിക്കോളാസ് പുറാൻ വെസ്റ്റ് ഇൻഡീസ് ഏകദിന, ടീം നായകസ്ഥാനം രാജിവച്ചു. ടി20 ലോകകപ്പിൽ സൂപ്പർ 12ൽ പോലും ഇടം നേടാൻ വിൻഡീസിന് കഴിയാത്തതിനാൽ വൈറ്റ് ബോൾ ടീമുകളുടെ ക്യാപ്റ്റൻസിയിൽ നിന്ന് അദ്ദേഹം പടിയിറങ്ങുകയാണ്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം പരിക്ക് കാരണം കീറോൺ പൊള്ളാർഡ് പുറത്തായതിന് ശേഷമാണ് പുറാൻ വെസ്റ്റ് ഇൻഡീസ് ടീമിനെ നയിക്കുന്നത്. ഈ വർഷം മെയ് മാസത്തിലാണ് പൊള്ളാർഡിന്‍റെ വിരമിക്കലിനെ തുടർന്ന് പുറാനെ സ്ഥിരം ക്യാപ്റ്റനായി നിയമിച്ചത്. എന്നാൽ പുറാന്‍റെ കീഴിൽ വെസ്റ്റ് ഇൻഡീസിന്‍റെ പ്രകടനം നിരാശാജനകമായിരുന്നു. വെസ്റ്റ് ഇൻഡീസിനെ 17 ഏകദിനങ്ങളിൽ അദ്ദേഹം നയിച്ചു. ഇതിൽ നാലെണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. 23 ടി20 മത്സരങ്ങളിൽ എട്ടെണ്ണത്തിൽ ടീം ജയിച്ചിട്ടുണ്ട്. പുറാന് പകരം റോവ്മൻ പവൽ ടി20യിലും ഷായ് ഹോപ് ഏകദിനത്തിലും വിൻഡീസ് ക്യാപ്റ്റനാകുമെന്നാണ് സൂചന.

Read More

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ ഉയരും. ബി.ജെ.പി കൗൺസിലർമാരുടെ അനിശ്ചിതകാല ഉപവാസ സമരവും യു.ഡി.എഫിന്‍റെ അനിശ്ചിതകാല സത്യാഗ്രഹസമരവും തുടരുകയാണ്. കത്തിന്‍റെ ഉറവിടമോ യഥാർത്ഥ കത്തോ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനാൽ ഡി.ജി.പിയുടെ തീരുമാനം നിർണായകമാകും. കത്ത് വിവാദം സി.ബി.ഐ അന്വേഷിക്കണം എന്ന് ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ, വിജിലൻസും പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. മേയർ രാജിവെക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. അതേസമയം സമരം ഒരുവഴിക്ക് നടക്കട്ടെ, കോർപറേഷൻ പ്രവർത്തനം തടസമില്ലാതെ നടത്തും എന്ന നിലപാടിലാണ് മേയർ. പ്രതിപക്ഷ പ്രതിഷേധം കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ ആവർത്തിക്കുന്നു. നിയമനക്കത്ത് വിവാദത്തിൽ പ്രതിഷേധം ഭയന്ന് രാജിയില്ലെന്ന് മേയറും സി.പി.എം നേതൃത്വവും നേരത്തെ വ്യക്തമാക്കിയതാണ്. കത്ത് വിവാദത്തിൽ അന്വേഷണം നടക്കുകയാണ്. എല്ലാ വശങ്ങളും അന്വേഷിച്ച് കണ്ടെത്തട്ടേയെന്നും മേയർ…

Read More

ഡൽഹി: ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് & ഡിജിറ്റല്‍ ഫൗണ്ടേഷന്റെ (ഐബിഡിഎഫ്) പ്രസിഡന്റായി കെ മാധവനെ തെരഞ്ഞെടുത്തു. ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റും കണ്‍ട്രി മാനേജറുമാണ് കെ മാധവന്‍. ഡല്‍ഹിയില്‍ നടന്ന 23ാമത് വാര്‍ഷിക പൊതുയോഗത്തിന് (എജിഎം) ശേഷമാണ് തുടര്‍ച്ചയായി മൂന്നാം തവണയും കെ മാധവനെ ബോര്‍ഡ് ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്. ഇന്ത്യയിലെ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റേഴ്‌സിന്റെയും ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെയും അപെക്‌സ് ബോഡിയാണ് ഐബിഡിഎഫ്.

Read More