Author: News Desk

ന്യൂയോർക്ക്: അഞ്ചു ദിവസത്തെ യാത്രയ്‌ക്കൊടുവിൽ, മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് അയക്കുന്നതിനു മുന്നോടിയായുള്ള ആർട്ടിമസ്-1 പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായുള്ള ഒറിയോൺ പേടകം ചന്ദ്രനിൽ എത്തി. ഇനി ഒരാഴ്ച ചന്ദ്രപഥത്തിൽ പഠനനിരീക്ഷണം നടത്തും. തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.28നായിന്നു ഇത്. 128 കിലോമീറ്റർ അരികിൽവരെ എത്തിയ പേടകം നിശ്ചിത ഭ്രമണപഥത്തിലേക്ക് നീങ്ങി. ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങുംവരെ ഈ പഥത്തിലാണ് പേടകം ചന്ദ്രനെ ചുറ്റുക. തിങ്കളാഴ്ച ഉച്ചയ്‌ക്കുശേഷമാണ് പേടകത്തിന്റെ ചാന്ദ്രപ്രവേശം തുടങ്ങിയത്. ഭൂമിയിൽനിന്ന് മൂന്നര ലക്ഷത്തിലധികം കിലോമീറ്റർ പിന്നിട്ടപ്പോൾ പേടകത്തിലെ തന്നെ ത്രസ്റ്ററുകൾ നാലുതവണ ജ്വലിപ്പിച്ച് ചന്ദ്രനിലേക്ക് അടുപ്പിച്ചു. വൈകിട്ട് നാലോടെ പേടകം പൂർണമായി ചന്ദ്രന്റെ ആകർഷണവലയത്തിൽ പെട്ടു. സ്വയംനിയന്ത്രണ സംവിധാനങ്ങൾ വഴി വേഗവും പഥവും നിയന്ത്രിച്ചാണ് പേടകം തുടർന്ന് നീങ്ങിയത്. ചന്ദ്രന്റെ മറുപുറത്തെത്തിയതോടെ ഭൂമിയുമായുള്ള പേടകത്തിന്റെ ആശയവിനിമയം നിലച്ചു. അരമണിക്കൂറിനുശേഷമാണ് ഇത് പുനഃസ്ഥാപിക്കാനായത്. അതും ഭൂമിയുടെ വിദൂരദൃശ്യം ഭൂമിയിലേക്ക് അയച്ചുകൊണ്ട്. പേടകത്തിന്റെ ഫ്ലൈബൈ വിജയകരമെന്ന് നാസ അറിയിച്ചു. ബഹിരാകാശ യാത്രികർക്ക് ചന്ദ്രനിലെ സാഹചര്യങ്ങൾ…

Read More

തിരുവനന്തപുരം: സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് റേഷൻ കടകൾ സംസ്ഥാന വ്യാപകമായി അടച്ചിടാനൊരുങ്ങി വ്യാപാര സംഘടനകൾ. സർക്കാർ റേഷൻ കമ്മീഷൻ പൂർണമായി നൽകാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുതൽ കടകൾ അനിശ്ചിതമായി അടച്ചിടാനാണ് തീരുമാനം. ഇടത് അനുകൂല സംഘടനകളും സമരത്തിന്റെ ഭാഗമാകും. നാളെ സർക്കാരിന് പണിമുടക്ക് നോട്ടീസ് നൽകുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചു. പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് റേഷൻ വ്യാപാരികൾ പണിമുടക്കുന്നത്. കഴിഞ്ഞ മാസത്തിലെ റേഷൻ കമ്മീഷൻ തുകയുടെ 49 ശതമാനം മാത്രമേ ഇപ്പോൾ നൽകാൻ സാധിക്കൂ എന്ന സർക്കാർ നിലപാടാണ് സമരത്തിന് കാരണം. റേഷൻ കുടിശിക സംബന്ധിച്ച് സർ‌ക്കാർ പുറത്തിറക്കിയ ഉത്തരവിൽ കുടിശ്ശിക എന്ന് നൽകി തീർക്കുമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നില്ല. തുടർന്നാണ് ഇടത് അനുകൂല സംഘടനകളടക്കം യോഗം ചേർന്ന് സമരാഹ്വാനം നടത്തിയത്.

Read More

ജാവാ: ഇന്തോനേഷ്യയിലെ ജാവയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 700ലധികം പേർക്ക് പരിക്കേറ്റു. ഇനിയും ഭൂചലനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ആളുകൾ തലസ്ഥാനത്ത് അഭയം തേടുകയാണ്. ഭൂകമ്പത്തിൽ 12ലധികം ബഹുനില കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. പല വീടുകളും മണ്ണിനടിയിലായി. ഭൂരിഭാഗം മരണങ്ങളും കെട്ടിടങ്ങളുടെ അടിയിൽപ്പെട്ടാണ് സംഭവിച്ചതെന്നാണ് കരുതുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണ്. പടിഞ്ഞാറൻ ജാവയിലെ സിയാൻജൂർ മേഖലയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഇവിടെ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ജക്കാർത്തയിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂപ്രകൃതിയുടെ പ്രത്യേകത കാരണം ഇന്തോനേഷ്യയിൽ ഭൂകമ്പങ്ങളും സുനാമികളും അസാധാരണമല്ല. 2021 ഫെബ്രുവരിയിൽ സുലവേസി ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു. 2018ൽ സുലവേസിയിലുണ്ടായ സുനാമിയിൽ രണ്ടായിരത്തോളം പേർക്കാണ് ജീവൻ നഷ്ടമായത്.  

Read More

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റായുടെ ജീവിതം സിനിമയാകുന്നതായി റിപ്പോർട്ട്. ദേശീയ പുരസ്‌കാര ജേതാവായ സംവിധായിക സുധ കൊങ്കരയായിരിക്കും ചിത്രം ഒരുക്കുക. സിനിമയുടെ റിസർച്ച് പുരോഗമിക്കുകയാണ് എന്നും 2023 അവസാനത്തോടെ സിനിമ ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്. ‘ടാറ്റ രാജ്യത്തെ അറിയപ്പെടുന്ന വ്യവസായികളിൽ ഒരാളാണ്, അദ്ദേഹത്തിന്റെ കഥ വെള്ളിത്തിരയിലേക്ക് രേഖപ്പെടുത്തുന്നതിൽ അഭിമാനമുണ്ട്. ടാറ്റയുടെ ജീവിതത്തിന്റെ പല ഭാഗങ്ങളും ഈ സിനിമ കൊണ്ടുവരും. ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അദ്ദേഹത്തിന്റെ ജീവിതം പ്രചോദനമാണ്. തിരക്കഥാ ജോലികളും പുരോഗമിക്കുകയാണ്, അടുത്ത വർഷം അവസാനത്തിൽ ചിത്രീകരണം ആരംഭിക്കാൻ നിർമ്മാതാക്കൾ പദ്ധതിയിടുന്നു’ സിനിമയോട് ചേർന്നുള്ള വൃത്തങ്ങൾ പറയുന്നു. ചിത്രത്തിന്റെ കാസ്റ്റിങ് ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. സൂര്യ അല്ലെങ്കിൽ അഭിഷേക് ബച്ചൻ സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന.

Read More

കോഴിക്കോട്: കോഴിക്കോട് ചേന്ദമംഗലൂരിൽ സിനിമ ചിത്രീകരണത്തിനെതിരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം. ചിത്രീകരണത്തിനായി തയ്യാറാക്കിയ അലങ്കാര ബൾബുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ അക്രമികൾ നശിപ്പിച്ചു. ഷമീർ പരവന്നൂർ സംവിധാനം ചെയ്യുന്ന ‘അനക്ക് എന്തിന്റെ കേട്’ എന്ന സിനിമയുടെ സെറ്റിലാണ് സംഭവം. അക്രമത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു. ചേന്ദമംഗലൂരിലെ മിനി പഞ്ചാബി പള്ളിയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ റോഡിലൂടെ കടന്നുപോയ രണ്ട് പേർ പള്ളിയിൽ ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് പറഞ്ഞ് സിനിമയുടെ സെറ്റിൽ പ്രവേശിച്ചതായി സംവിധായകൻ ഷമീർ പരവന്നൂർ പറഞ്ഞു. പള്ളി അധികൃതരുടെ അനുമതിയോടെയാണ് ഷൂട്ടിംഗ് ആരംഭിച്ചതെന്നും ആരാണ് അക്രമം നടത്തിയതെന്ന് അറിയില്ലെന്നും ഷമീർ പറഞ്ഞു. സംഭവത്തെക്കുറിച്ച് സംവിധായകനിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അക്രമം നടത്തിയവരെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും മുക്കം പൊലീസ് അറിയിച്ചു. 

Read More

തിരുവനന്തപുരം: ശശി തരൂരിനെ ‘വിലക്കിയത്’ സംബന്ധിച്ച് കോൺഗ്രസിൽ വിവാദം പുകയുന്നതിനിടെ തരൂരിനെ പുകഴ്ത്തി സ്പീക്കർ എ.എൻ ഷംസീർ. താൻ തരൂരിന്റെ കടുത്ത ആരാധകനാണെന്നായിരുന്നു ഷംസീറിന്റെ പ്രതികരണം. അദ്ദേഹത്തെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു ഷംസീറിന്റെ പ്രശംസ. മാഹി കലാഗ്രാമത്തില്‍ കഥാകാരന്‍ ടി പത്മനാഭന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയിലാണ് ഷംസീര്‍ തരൂരിനെ പുകഴ്ത്തിയത്. “ശശി തരൂരിന്റെ കടുത്ത ആരാധകനാണ് ഞാൻ. വർഷങ്ങൾക്ക് മുൻപ് വിദ്യാർത്ഥി സംഘടന നേതാവായിരിക്കുമ്പോഴാണ് തരൂരിനെ പരിചയപ്പെടുന്നത്. തിരുവനന്തപുരത്തെ ലീല ഹോട്ടലിൽ വെച്ചായിരുന്നു കണ്ടത്. അന്ന് അദ്ദേഹം യുഎൻ പ്രതിനിധിയായിരുന്നു. അദ്ദേഹം ചില വാക്കുകൾ പറയുമ്പോൾ അതിന് അർത്ഥം തേടി ഞങ്ങൾ പോകുമായിരുന്നു. വൊക്കാബുലറി ശക്തിപ്പെടുത്തണമെന്ന് ആഗ്രഹമുള്ളത് കൊണ്ടായിരിക്കാം പലപ്പോഴും അദ്ദേഹം പറഞ്ഞിരുന്ന വാക്കുകളെല്ലാം ഞാൻ നോട്ട് ചെയ്ത് വെക്കാറുണ്ട്.” ഷംസീർ പറഞ്ഞു.

Read More

ഖത്തർ ലോകകപ്പ് ഗ്രൂപ് ബിയിലെ ആദ്യ മത്സരത്തിൽ ഇറാന്‍റെ വല നിറച്ച് ഇംഗ്ലീഷ് ആക്രമണം. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇറാനെതിരെ ഇംഗ്ലണ്ട് 6-2ന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി. ജൂഡ് ബെല്ലിങ്ഹാം (35), ബുകായോ സാക (43, 62), റഹീം സ്റ്റെർലിങ് (45+1), മാർക്കസ് റാഷ്ഫോർഡ് (72), ജാക്ക് ഗ്രീലിഷ് (90) എന്നിവരാണ് ഇംഗ്ലണ്ടിനായി വല കുലുക്കിയത്. മെഹ്ദി തരേമിയാണ് ഇറാന്‍റെ രണ്ടു ഗോളുകളും നേടിയത്. 65, 90+13 (പെനാൽറ്റി) മിനിറ്റുകളിലായിരുന്നു ഗോളുകൾ. പന്തടക്കത്തിലൂടെയും പാസ്സിങ് ഗെയിമിലൂടെയും ആദ്യ പകുതിയിൽ ഇംഗ്ലണ്ട് സമ്പൂർണ മേധാവിത്തം പുലർത്തി. കൃത്യമായ ഇടവേളകളിൽ ഇറാൻ ഗോൾ മുഖം ഇംഗ്ലീഷ് താരങ്ങൾ വിറപ്പിച്ചു. മത്സരത്തിന്‍റെ ഒമ്പതാം മിനിറ്റിൽ പരിക്കേറ്റ ഇറാന്‍ ഗോള്‍കീപ്പര്‍ അലിരേസ ബെയ്‌റാന്‍വാന്‍ഡയെ പിന്‍വലിക്കേണ്ടി വന്നത് ഇറാന് തിരിച്ചടിയായി. ഇംഗ്ലണ്ടിന്റെ ആക്രമണം തടയുന്നതിനിടയില്‍ പ്രതിരോധതാരം മജീദ് ഹൊസൈനിയുമായി കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. കുറച്ച് സമയത്തിന് ശേഷം മത്സരം പുനരാരംഭിച്ചു.

Read More

ദോഹ: ഹിജാബ് വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം. ദേശീയഗാനം ആലപിക്കുന്ന കാര്യത്തിൽ ടീം ഒറ്റക്കെട്ടായി തീരുമാനമെടുക്കുമെന്ന് മത്സരത്തിന് മുമ്പ് ഇറാന്‍റെ താരം അലിറെസ് ജഹന്‍ബക്ഷെ പറഞ്ഞിരുന്നു. ഇറാനിലെ സർക്കാരിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണിത്. ഇതിന്‍റെ തുടർച്ചയെന്നോണം 11 ഇറാനിയൻ താരങ്ങളും ദേശീയഗാനം ആലപിച്ചില്ല. മഹ്‌സ അമീനി എന്ന സ്ത്രീ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ രണ്ട് മാസത്തോളമായി ഇറാനിൽ പ്രതിഷേധം തുടരുകയാണ്. അറസ്റ്റിലായി മൂന്ന് ദിവസത്തിന് ശേഷമാണ് അമീനി മരിച്ചത്. ഇറാനിലെ സ്ത്രീകളുടെ ഡ്രസ്സ് കോഡ് പാലിക്കാത്തതിനാണ് അമീനിയെ അറസ്റ്റ് ചെയ്തത്.

Read More

തിരുവനന്തപുരം: വാങ്ങുന്ന കാർ കടന്ന് ബുള്ളറ്റ് വരുമോ എന്ന് ഭയന്ന്​ ജീവിക്കേണ്ട അവസ്ഥ തനിക്കില്ലെന്നും തിരുവോണ ദിവസം ആർ.എസ്.എസുകാർ ഇരച്ചുകയറി തലങ്ങും വിലങ്ങും വെട്ടിയപ്പോൾ കവചമായി ആകെ ഉണ്ടായിരുന്നത് ചൂരൽക്കസേരയാണെന്നും പി. ജയരാജൻ. അതുപയോഗിച്ച് പ്രതിരോധിച്ചതി​ന്‍റെ ബാക്കിയാണ് ഇന്നും ജീവിച്ചിരിക്കുന്ന പി. ജയരാജനെന്നും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു. പരമാവധി 35 ലക്ഷത്തിന്‍റെ വാഹനത്തിനാണ് അനുമതി ലഭിച്ചതെന്ന് പി ജയരാജന്‍ വ്യക്തമാക്കി. ഖാദി ബോർഡ്​ വൈസ്​ ചെയർമാന്​​ ബുള്ളറ്റ്​ പ്രൂഫ്​ കാർ വാങ്ങുന്നുവെന്ന വാർത്തയെക്കുറിച്ചാണ്​ വൈകാരിക പ്രതികരണം. കഴിഞ്ഞ 10 വർഷമായി വൈസ് ചെയർമാൻ ഉപയോഗിക്കുന്നത് ഇന്നോവയാണ്. കാലപ്പഴക്കം കൊണ്ടും ഉപയോഗം കൊണ്ടും എന്നേ ആ വാഹനം മാറ്റേണ്ട നിലയിലാണ്​. ഖാദി ബോർഡിന്‍റെ ചുമതലകള്‍ നിർവ്വഹിക്കുന്നതിൻ്റെ ഭാഗമായി നിരന്തരം ദീർഘയാത്രകൾ വേണ്ടിവരാറുണ്ട്. നിരന്തരം അറ്റകുറ്റപ്പണി ചെയ്യേണ്ടി വരുന്ന ആ കാറിൽ പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താനാവാത്ത സ്ഥിതിയുമുണ്ട്​. ഈ അവസ്ഥയിലാണ് പുതിയ വാഹനം വാങ്ങാൻ അനുമതി ലഭിക്കുന്നത്. സ്ഥിരമായി കേടുവന്ന് യാത്രാപ്രശ്നങ്ങളിൽ പെടുന്ന…

Read More

അലഹബാദ്: കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി പള്ളിയിൽ നിന്ന് കണ്ടെത്തിയതായി പറയുന്ന ശിവലിംഗത്തിന് കാർബൺ ഡേറ്റിംഗ് പറ്റില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പരിശോധന നടത്തിയാൽ ശിവലിംഗത്തിന് കേടുപാടുകൾ സംഭവിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ശിവലിംഗത്തിന്റെ പഴക്കം നിർണ്ണയിക്കാൻ മറ്റ് മാർഗങ്ങൾ കണ്ടെത്താൻ മൂന്ന് മാസത്തെ സമയം തേടിയിട്ടുണ്ട്. അതേസമയം, ഗ്യാൻവാപി പള്ളി പരിസരത്തിന്‍റെ ഉടമസ്ഥാവകാശം ഹിന്ദു വിഭാഗത്തിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സമുദായം സമർപ്പിച്ച ഹർജി ഡിസംബർ രണ്ടിന് പരിഗണിക്കും. വിശ്വ വേദിക് സനാതൻ സംഘ് ജനറൽ സെക്രട്ടറി കിരൺ സിങ് സമർപ്പിച്ച ഹർജിയെ ചോദ്യം ചെയ്താണ് മുസ്ലീം സമുദായം രംഗത്തെത്തിയത്. പള്ളി മതിലിനോടു ചേർന്ന ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധനയും പള്ളി പരിസരത്തെ സർവേയിൽ കണ്ടതായി പറയുന്ന ശിവലിംഗത്തിൽ ആരാധനാ സ്വാതന്ത്ര്യവുമാണ് ഹിന്ദുവിഭാഗം ആവശ്യപ്പെട്ടത്. ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ ദൈനംദിന ആരാധന ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച…

Read More