- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡൽഹി: 10 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച റോസ്ഗാർ മേളയുടെ ഭാഗമായി 71,056 പേർക്ക് കേന്ദ്രം ഇന്ന് നിയമന ഉത്തരവ് കൈമാറി. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമന ഉത്തരവ് കൈമാറിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ള ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഒഴികെ രാജ്യത്തെ 45 ഇടങ്ങളിലാണ് റോസ്ഗാർ മേള നടന്നത്. നേരത്തെ ഒക്ടോബർ 22ന് പ്രധാനമന്ത്രി മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തിരുന്നു. അന്ന് 75,000 പേർക്ക് നിയമന ഉത്തരവ് നൽകിയിരുന്നു. കഴിഞ്ഞ ഒരു മാസമായി എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇത്തരം ക്യാംപെയ്നുകൾ നടത്താറുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഇതാണ് ഇരട്ട എൻജിൻ സർക്കാരുകളുടെ ഇരട്ട ഗുണമെന്നും മോദി കൂട്ടിച്ചേർത്തു.
സാൻഫ്രാൻസിസ്‌കോ: ട്വിറ്ററിന്‍റെ 50 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ട ശേഷം ഇലോൺ മസ്ക് പുതിയ നിയമനങ്ങൾ നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിലെ 7,500 ജീവനക്കാരിൽ 3,700 പേരെ മസ്ക് കഴിഞ്ഞ ദിവസങ്ങളിൽ പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇപ്പോൾ കമ്പനിയിലെ പിരിച്ചുവിടൽ പ്രക്രിയകൾ പൂർത്തിയാക്കിയെന്നും വീണ്ടും നിയമനം നടത്തുകയാണെന്നും ട്വിറ്റർ സിഇഒ പറയുന്നു. എഞ്ചിനീയറിംഗ്, സെയിൽസ് വിഭാഗങ്ങളിൽ നിന്നും പിരിച്ചുവിട്ട തൊഴിലാളികൾക്ക് പകരമായി ട്വിറ്റർ ഇപ്പോൾ പുതിയ ജീവനക്കാരെ നിയമിക്കുകയാണെന്ന് ജീവനക്കാരുമായുള്ള കൂടിക്കാഴ്ചയിൽ മസ്ക് പറഞ്ഞതായാണ് റിപ്പോർട്ട്. മാത്രമല്ല, നിലവിലെ ജീവനക്കാരോട് ഈ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്യാനും മസ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ റിക്രൂട്ട്മെന്‍റിനായി ട്വിറ്റർ ഇതുവരെ പരസ്യങ്ങളൊന്നും നൽകിയിട്ടില്ല. കമ്പനിക്ക് ആവശ്യമുള്ള എഞ്ചിനീയറിംഗ് അല്ലെങ്കിൽ സെയിൽസ് പോസ്റ്റുകളുടെ പേരും മസ്ക് പറഞ്ഞില്ല. അതേസമയം, സോഫ്റ്റ്‌വെയർ മേഖലയിൽ കൂടുതൽ നിയമങ്ങൾ ഉണ്ടാകും എന്നാണ് സൂചന.
തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രൂ ചേയ്ഞ്ചിംഗ് കേന്ദ്രം അനുവദിക്കാൻ തടസമായി ഐ.എസ്.പി.എസ് കോഡിന്റെ അഭാവം. ഐ.എസ്.പി.എസ് കോഡ് പ്രകാരമുള്ള സുരക്ഷ നൽകാത്തതാണ് വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് നിർത്തലാക്കാൻ കാരണം. സർക്കാരിന് നല്ല വരുമാനമുണ്ടായിരുന്നെങ്കിലും, 2 വർഷം പൂർത്തിയാക്കിയ ക്രൂ ചേഞ്ചിനുള്ള അനുമതി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഏതാനും മാസങ്ങളായി തടസ്സപ്പെട്ട് കിടക്കുകയാണ്. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംസ്ഥാന സർക്കാരിന് ഉണ്ടായത്. ഐ.എസ്.പി.എസ് കോഡ് കൊണ്ടുവരാൻ തുറമുഖ വകുപ്പിൽ നിന്നോ കേരള മാരിടൈം ബോർഡിൽ നിന്നോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് സുരക്ഷാ ഏജൻസികളുടെ പരാതി. ക്രൂവിൽ നിന്ന് കോടിക്കണക്കിന് രൂപ വരുമാനം നേടിയിട്ടും 12 ലക്ഷത്തോളം രൂപ മാത്രം ചെലവ് വരുന്ന ക്യാമറകൾ സ്ഥാപിക്കാൻ അധികൃതർക്ക് താൽപ്പര്യമില്ലെന്ന് അവർ ആരോപിച്ചു. കൊവിഡ് കാലത്ത് ലോകത്തെ മറ്റ് തുറമുഖങ്ങളിൽ ക്രൂ ചേയ്ഞ്ചിന് അനുമതി നിഷേധിച്ചപ്പോഴാണ്, നിയന്ത്രിത തോതിൽ വിഴിഞ്ഞം തുറമുഖത്തിന് ക്രൂ ചേഞ്ചിംഗിന് അനുമതി ലഭിച്ചിരുന്നതെന്നതും ശ്രദ്ധേയമാണ്. 2020-22 കാലയളവിൽ…
തിരുവനന്തപുരം: കോൺഗ്രസിൽ നിന്നുകൊണ്ട് വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശശി തരൂർ മലബാർ ജില്ലകളിൽ നടത്തുന്ന പര്യടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. കോൺഗ്രസിൽ എല്ലാവർക്കും ഇടമുണ്ടെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. “ഇനി ഒരു വിഭാഗീയതയ്ക്ക് കോൺഗ്രസിന് ബാല്യമില്ല. സംഘടനയിൽ എല്ലാവരെയും കൂടെനിർത്തും. കോൺഗ്രസിലെ സംവിധാനം അനുസരിച്ച് ആരെയും ഒഴിവാക്കില്ല. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ സംഘടനയെ ശക്തിപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം. യുഡിഎഫ് ശക്തിപ്പെടുമ്പോൾ ദുർബലപ്പെടുത്താൻ പല അജണ്ടയുമുണ്ടാകും. അതിനെ ഫലപ്രദമായി നേരിടും. മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂണുകൾ പെട്ടെന്നു പൊട്ടും. ഞങ്ങളൊന്നും അങ്ങനെ പൊട്ടുന്ന ബലൂണല്ല.” -തരൂരിന്റെ യാത്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു തരൂരിന്റെ പേരു പരാമർശിക്കാതെ പ്രതിപക്ഷ നേതാവ് മറുപടി നൽകി. കെപിസിസി പ്രസിഡന്റ് എഴുതാത്ത കത്ത് എഴുതി എന്നു മാധ്യമങ്ങളിൽ വാർത്ത വന്നുവെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി പ്രസിഡന്റിനെ പ്രതിപക്ഷ നേതാവ് വിമർശിച്ചു എന്നും…
വ്യാജന്മാര് വ്യാപകം; ബ്ലൂ ടിക്ക് ബാഡ്ജിങ് താത്കാലികമായി നിര്‍ത്തിവെക്കുന്നെന്ന് മസ്ക്
ട്വിറ്ററിന്റെ ബ്ലൂ ടിക്ക് ബാഡ്ജിങ് തല്‍കാലികമായി നിര്‍ത്തി വെക്കുമെന്ന് ട്വിറ്ററിന്റെ സിഇഒ ഇലോണ്‍ മസ്‌ക്. വ്യാജ അക്കൗണ്ടുകള്‍ വ്യാപകമായതിന് പിന്നാലെയാണ് പുതിയ നടപടി. ഇതുവഴി വ്യാജ അക്കൗണ്ടുകള്‍ തടയാനാകുമെന്ന പ്രതീക്ഷയിലാണ് മസ്‌ക്. ഇനി ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ബ്ലൂ ടിക്ക് റീലോഞ്ച് ചെയ്യുകയുള്ളൂ എന്നും മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള ട്വിറ്ററിന്റെ ബ്ലൂ ടിക്ക് സേവനം ഈ മാസം 29 മുതല്‍ പുനരാരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇത് രണ്ടാം തവണയാണ് റിലോഞ്ചിങ് നടത്താനുള്ള തീരുമാനം. ആദ്യ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ നിരവധി വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഹൈ പ്രൊഫൈല്‍ അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന ബ്ലൂ ടിക്ക് എട്ട് ഡോളര്‍ അടയ്ക്കുന്ന ആര്‍ക്കും ലഭ്യമാക്കാന്‍ ട്വിറ്റര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരവധി അക്കൗണ്ടുകള്‍ ബ്ലൂ ടിക്കോടെ പ്രത്യക്ഷപ്പെട്ടത്. പ്രമുഖരുടെ പേരുകളില്‍ അടക്കം വ്യാജ അക്കൗണ്ടുകള്‍ ബ്ലൂ ടിക്കോടെ പ്രത്യക്ഷപ്പെട്ടു. ജീസസ് ക്രൈസ്റ്റ് മുതല്‍ ജോര്‍ജ് വാഷിംഗ്ടണിന്റെ…
ബാംഗ്ലൂർ: മംഗലാപുരം സ്ഫോടനത്തിന്‍റെ സൂത്രധാരൻ അബ്ദുള്‍ മദീന്‍ താഹ ദുബായിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പോലീസ്. താഹ ഷരീഖിന്‍റെ അക്കൗണ്ടിലേക്ക് ദുബായിൽ നിന്ന് പണം അയച്ചതിന്‍റെ രേഖകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ പ്രവര്‍ത്തനങ്ങൾ ദുബായ് കേന്ദ്രീകരിച്ചാണ് എന്ന് കര്‍ണാടക എഡിജിപി വ്യക്തമാക്കി. മുഖ്യപ്രതി മുഹമ്മദ് ഷരീഖ് സെപ്റ്റംബറിൽ കേരളത്തിലെത്തിയെന്നും അഞ്ച് ദിവസം ആലുവയിൽ തങ്ങിയെന്നും പൊലീസ് പറഞ്ഞു. ആമസോൺ വഴി വാങ്ങിയ വസ്തുക്കളുടെ കാര്യത്തിൽ ദുരൂഹതയുണ്ട്. ഫേസ് വാഷും വണ്ണം കുറയ്ക്കുന്നതിനുമുളള ടമ്മി ടിമ്മറുമാണ് വാങ്ങിയത്. വണ്ണം കുറയ്ക്കാനുളള ഉപകരണം ഷാരിഖ് വാങ്ങേണ്ട കാര്യമില്ലെന്ന നിഗമനത്തിലാണ് തീവ്രവാദ വിരുദ്ധ സ്വാഡ്. മംഗ്ലൂരു ഓട്ടോറിക്ഷ സ്ഫോടന കേസ് പ്രതിയായ ഷാരിഖിന് ഐഎസ് ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. ഓൺലൈനിൽ നിന്ന് സ്ഫോടക വസ്തുക്കൾ വാങ്ങി വാടകവീട്ടിൽ വച്ച് ബോംബ് നിർമ്മിച്ചു. വ്യാജ ആധാർ കാർഡിൽ തെറ്റായ വിലാസം ഉപയോഗിച്ചാണ് വീട് വാടകയ്ക്ക് എടുത്തത്. കോയമ്പത്തൂരിൽ നിന്നാണ് വ്യാജ സിം കാർഡ് വാങ്ങിയത്. ഐഎസ് മാതൃകയില്‍…
ലോകമൊട്ടാകെ സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാർ 2. ചിത്രത്തിന്റെ രണ്ടാം ഭാഗമായ അവതാർ ദ് വേ ഓഫ് വാട്ടറിന്റെ അവസാനത്തെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വൻ സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ ആണ് പുറത്തുവന്നിരിക്കുന്നത്. സംഗീതം, വിഷ്വൽസ്, ഡയലോഗ് എന്നിവ കൊണ്ട് സമ്പന്നമാണ് പുറത്തുവന്നിരിക്കുന്ന പുതിയ ട്രെയ്‌ലർ. മികച്ച ദൃശ്യാനുഭവം ആയിരിക്കും സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന കാര്യം ഉറപ്പു നൽകുന്നുണ്ട് ട്രെയ്‌ലർ. ക്രിസ്മസ് റിലീസായി ഡിസംബർ 16 ന് ചിത്രം തീയേറ്ററുകളിലെത്തും. 2009 ൽ ആയിരുന്നു അവതാർ പുറത്തിറങ്ങിയത്.
അഹമ്മദാബാദ്: ഡിസംബർ ഒന്നിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിൽ പ്രചാരണച്ചൂടിൽ പ്രധാന രാഷ്ട്രീയ പാർട്ടികൾ. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധിയും സജീവമായി പ്രചാരണം നടത്തുന്നുണ്ട്. ഡൽഹി മുഖ്യമന്ത്രിയും ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലാണ് ആം ആദ്മി പാർട്ടി പ്രചാരണം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മൂന്ന് റാലികളെ അഭിസംബോധന ചെയ്തു. ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സുരേന്ദ്രനഗര്‍, ആദിവാസി വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള നവ്‌സാരി, ബറൂച്ച് എന്നീ സ്ഥലങ്ങൾ മോദി സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും സംസ്ഥാനത്ത് പ്രചാരണം നടത്തുന്നുണ്ട്. അമിത് ഷായും ജെ.പി നദ്ദയും ചൊവ്വാഴ്ച 4 റാലികളെ അഭിസംബോധന ചെയ്യുമെന്ന് ബി.ജെ.പി അറിയിച്ചു. മഹാരാഷ്ട്രയിൽ പുരോഗമിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യിൽ നിന്ന് അവധിയെടുത്ത രാഹുൽ ഗാന്ധി തിങ്കളാഴ്ചയാണ് ഗുജറാത്തിൽ എത്തിയത്. നവംബർ…
മലപ്പുറം: ശശി തരൂര്‍ എംപി മലപ്പുറം ഡിസിസി ഓഫീസില്‍ എത്തിയപ്പോള്‍ വിട്ടുനിന്ന് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍. മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍, കെപിസിസി ഭാരവാഹികളായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല എന്നിവരാണ് വിട്ടുനിന്നത്. മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ തരൂരിനെ സ്വീകരിച്ചത്. ഡിസിസി പ്രസിഡന്റ് വിഎസ് ജോയി, മുന്‍ കെപിസിസി സെക്രട്ടറി വിഎ കരീം, വി സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം, തന്റെ പാണക്കാട് സന്ദര്‍ശനത്തില്‍ അസ്വാഭാവികതയില്ലെന്ന് ശശി തരൂര്‍ പ്രതികരിച്ചു. പാണക്കാട്ടേക്കുള്ള യാത്ര സാധാരണമാണ്. മലപ്പുറത്ത് വരുമ്പോഴെല്ലാം പോകാറുണ്ട്. കോണ്‍ഗ്രസിന് വേണ്ടിയും യുഡിഎഫിന് വേണ്ടിയുമാണ് താന്‍ സംസാരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. പാണക്കാട് തങ്ങള്‍ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.
പത്തനംതിട്ട: ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ദർശന സമയങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തി. ഇന്ന് മുതൽ ഉച്ചപൂജയ്ക്ക് ശേഷം 3 മണിക്ക് നട തുറക്കും. നേരത്തെ, രാവിലെയുള്ള ദർശന സമയവും രണ്ട് മണിക്കൂർ വർദ്ധിപ്പിച്ചിരുന്നു. ക്യൂ നിയന്ത്രിക്കുന്നതിനും ഭക്തർക്ക് സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനുമാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്. ഇന്ന് 62,000 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ 76,000 പേരാണ് ദർശനം നടത്തിയത്. ശബരിമല ശുചീകരിക്കാൻ പൊലീസ് ആരംഭിച്ച പുണ്യം പൂങ്കാവനത്തിന് ബദലായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പവിത്രം ശബരിമല പദ്ധതി. പുണ്യം പൂങ്കാവനം പദ്ധതിയെ പിന്നോട്ടടിക്കാനാണ് ദേവസ്വം ബോർഡിന്‍റെ നീക്കമെന്ന ആരോപണവും ഉയരുന്നുണ്ട്. ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വിവിധ സർക്കാർ വകുപ്പുകൾ, ഭക്തർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെ 2011ലാണ് പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമിട്ടത്. കേരള പോലീസ് ആരംഭിച്ച പദ്ധതി ഉടൻ തന്നെ ശ്രദ്ധ ആകർഷിച്ചു. കാര്യക്ഷമത കണക്കിലെടുത്ത് കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാൻ തുടങ്ങുമ്പോഴാണ്…
