Author: News Desk

പാലക്കാട്: റേഷൻ പണിമുടക്ക് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. റേഷൻ കടയുടമകൾ പണിമുടക്കുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകില്ല. റേഷൻ കടയുടമകൾക്ക് നൽകേണ്ട മുഴുവൻ കമ്മീഷനും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ വകയിരുത്തിയ തുകയുടെ 98 ശതമാനവും ഇതിനകം നൽകിക്കഴിഞ്ഞു. റേഷൻ കടയുടമകൾക്ക് വിവിധ ഘട്ടങ്ങളിലായി അധിക തുക നൽകേണ്ടി വന്നു. അതുകൊണ്ടാണ് ഒരു ചെറിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. കട അടച്ചിടേണ്ട സാഹചര്യം എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  അതേസമയം വ്യാപാരി സംയുക്ത സമരസമിതി സമരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഒക്ടോബറിലെ കമ്മീഷൻ തുക 49 ശതമാനം മാത്രം നൽകിയാൽ മതിയെന്ന ഉത്തരവ് റേഷൻ കടയുടമകളെ പ്രതിസന്ധിയിലാക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുമെന്നും അതിനാൽ ഉത്തരവ് പിൻവലിക്കണമെന്നുമാണ് ആവശ്യം. അല്ലാത്ത പക്ഷം ശനിയാഴ്ച മുതൽ റേഷൻ കടകൾ അടച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പ്. 

Read More

അജയ് ദേവ്ഗണിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ഭോലാ’യുടെ ടീസർ പുറത്തിറങ്ങി. അജയ് ദേവ്ഗൺ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായ കൈതിയുടെ റീമേക്കാണ് ഭോലാ. ഒരു അനാഥാലയവും ജയിലുമാണ് ടീസറിലുള്ളത്. നായകന്‍റെ വിവരണമാണ് പശ്ചാത്തലത്തിൽ. നായകന്‍റെ പേര് പരാമർശിക്കാതെ ആരാണയാൾ എന്ന ചോദ്യമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രം 3ഡിയിൽ ആണ് റിലീസ് ചെയ്യുക. തബു, അമലാ പോൾ എന്നിവരും താരനിരയിലുണ്ട്. ഛായാഗ്രഹണം അസീം ബജാജ്, ജിസിബിടി എന്നിവരാണ്. സന്ദീപ് കെവ്ലാനിയും ആമിൽ കെയാൻ ഖാനും ചേർന്നാണ് അവലംബിത തിരക്കഥ ഒരുക്കിയിരിക്കുന്നത്. അങ്കുഷ് സിംഗ്, ശ്രീധർ രാജ്യാഷ് ദുബെ എന്നിവരാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.

Read More

ജിദ്ദ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ സൗദി ദേശീയ ടീമിന്‍റെ ആദ്യ മത്സരം തത്സമയം കാണുന്നതിനായി സൗദിയിലെ സർക്കാർ ജീവനക്കാർക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ അവധി പ്രഖ്യാപിച്ചു. രാജകീയ ഉത്തരവിലൂടെയാണ് ഇത് പ്രഖ്യാപിച്ചത്. ചില സ്വകാര്യ കമ്പനികളും ഇന്ന് ഉച്ച മുതൽ സ്വദേശി ജീവനക്കാർക്ക് അവധി നൽകിയിട്ടുണ്ട്. ഇന്ന് 3.30 ന് ലുസൈൽ സ്റ്റേഡിയത്തിൽ അർജന്‍റീനയെയാണ് സൗദി ടീം നേരിടുക. ഗ്രൂപ്പ് സിയിൽ സൗദി അറേബ്യയ്ക്കും അർജന്‍റീനയ്ക്കും പുറമെ പോളണ്ടും മെക്സിക്കോയും അംഗങ്ങളാണ്. ഇത് ആറാം തവണയാണ് സൗദി ടീം ലോകകപ്പിൽ പങ്കെടുക്കുന്നത്. സൗദി ടീം ഇന്ന് കളിക്കുന്നത് കാണാൻ സൗദി അറേബ്യയിൽ നിന്ന് ആയിരക്കണക്കിന് ആരാധകരാണ് ഖത്തറിലെത്തിയത്. ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിൽ നിന്ന് ദോഹയിലേക്കുള്ള പ്രതിദിന പ്രത്യേക വിമാനങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Read More

കോഴിക്കോട്: കഴിഞ്ഞ ദിവസം ഒരു ലീവ് ലെറ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അർജന്‍റീന ടീമിന്‍റെ കടുത്ത ആരാധകനായ മകന് വേണ്ടി അച്ഛൻ എഴുതിയ ലീവ് ലെറ്റർ ആണത്. ചൊവ്വാഴ്ച വൈകിട്ട് 3.30ന് അർജന്‍റീനയും സൗദി അറേബ്യയും തമ്മിലുള്ള മത്സരം കാണാൻ മകന് അവധി നൽകണമെന്നാണ് കത്തിൽ പറയുന്നത്. നിമിഷനേരം കൊണ്ടാണ് കത്ത് വൈറലായത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി സുനിൽകുമാറും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ പാര്‍ത്ഥിവുമാണ് കഥയിലെ അച്ഛൻ-മകൻ ജോഡി. ‘കളി ഉണ്ടെന്നും സ്കൂളിൽ പോകില്ലെന്നും ഒരാഴ്ച മുമ്പ് അവൻ എന്നോട് പറഞ്ഞിരുന്നു. ഞാൻ ടീച്ചറോട് പറയാൻ പറഞ്ഞു. അച്ഛന്‍റെ സമ്മത പത്രം ഉണ്ടെങ്കിൽ ലീവ് നൽകാമെന്ന് ടീച്ചർ അവനോട് പറഞ്ഞു. അവൻ വന്ന് എന്നോടത് പറഞ്ഞു. ഞാനത് കാര്യമാക്കിയില്ല. കഴിഞ്ഞ വെള്ളിയാഴ്ച അവൻ വന്ന് ലീവ് ലെറ്റർ വേണമെന്ന് പറഞ്ഞു. ഞാൻ ഒരു മണിക്ക് വരാമെന്നും എന്തെങ്കിലും നുണ പറയാമെന്നും പറഞ്ഞു. പക്ഷേ, അവൻ അതിന് സമ്മതിച്ചില്ല. അര്‍ജന്റീനയുടെ കളി ഉള്ളതുകൊണ്ട്…

Read More

ദേശീയ, സംസ്ഥാന പാതകളിലെ സ്ഥിരം അപകടമേഖലകളായ 323 ഇടനാഴികളെ അപകടരഹിതമാക്കാനുള്ള നടപടികൾ ആരംഭിച്ചു. അപകടങ്ങളിലേക്ക് നയിക്കുന്ന റോഡിലെ അപാകതകൾ കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി റോഡ് സുരക്ഷാ ഓഡിറ്റ് നടത്തും. സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി ഇത് സംബന്ധിച്ച് കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹന അപകടങ്ങൾ ആവർത്തിക്കുന്ന ബ്ലാക് സ്‌പോട്ടുകള്‍ ഉൾപ്പെടെ രണ്ട് മുതൽ 10 കിലോമീറ്റർ വരെ നീളമുള്ള പ്രദേശങ്ങൾ ഇടനാഴികളായി തിരിച്ചിരിക്കുന്നു. ഇവ പരിശോധിച്ച് അപകടകാരണം കണ്ടെത്തി പരിഹരിക്കും. കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായ അപകടങ്ങളുടെ എണ്ണം കണക്കിലെടുത്താണ് അപകട മേഖലകൾ തിരിച്ചറിഞ്ഞത്. നിലവിലെ റോഡുകളില്‍കൂടി പരിശോധന വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ശേഷമുണ്ടായിട്ടുള്ള പലവിധ മാറ്റങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഉദാഹരണത്തിന് റോഡ് രൂപകല്പന ചെയ്യുന്ന സമയത്തെ അപ്രധാനമായ കവല പിന്നീട് വ്യാപാരമേഖലയായി മാറിയിട്ടുണ്ടാകും.

Read More

ഹൈദരാബാദ്: തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസിലെ എംഎൽഎമാരെ കൂറുമാറ്റി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ തെലങ്കാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഓപ്പറേഷൻ താമരയുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാലാണ് നടപടി. ഡോ. ജഗ്ഗുസ്വാമിക്കും ലുക്കൗട്ട് നോട്ടീസുണ്ട്. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷൻ താമര’ പദ്ധതിക്ക് പിന്നിലെ കേന്ദ്രബിന്ദുവാണ് തുഷാറെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു. ടിആർഎസ് എംഎൽഎമാരെ സ്വാധീനിക്കാൻ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാറാണെന്ന് കെസിആർ ആരോപിച്ചിരുന്നു. ടിആർഎസ് എംഎൽഎമാരോട് തുഷാറിന്‍റെ ഏജന്‍റുമാർ ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോയും കെസിആർ പുറത്തുവിട്ടിരുന്നു. തുടർന്ന് കൊച്ചി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെലങ്കാന പൊലീസ് റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം തുഷാറിന്‍റെ കണിച്ചുകുളങ്ങരയിലെ വീട് സന്ദർശിച്ച് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. 21ന് ഹൈദരാബാദിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനായിരുന്നു നോട്ടീസ്. നൽഗൊണ്ട എസ്.പി രമ മഹേശ്വരിയുടെ…

Read More

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണ ഉത്തരവ് വന്നിട്ട് 100 ദിവസമായിട്ടും നിർമാണ പ്രവർത്തനം തടസപ്പെട്ടതായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. എന്നാല്‍ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയിൽ ഉറപ്പു നൽകി. അദാനി ഗ്രൂപ്പിൻ്റെ ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.

Read More

ന്യൂഡല്‍ഹി: യുദ്ധത്തിനുശേഷം യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളിൽ 170 പേർ മറ്റ് രാജ്യങ്ങളിൽ പഠനം തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ പഠനം തുടരുവാൻ അനുവദിക്കണമെന്ന 382 വിദ്യാർത്ഥികളുടെ ആവശ്യം വിവിധ വിദേശ മെഡിക്കൽ കോളേജുകൾ നിരസിച്ചതായും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഇന്ത്യയിൽ നിന്നുള്ള 15,783 വിദ്യാർത്ഥികൾ യുക്രൈനിലെ വിവിധ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്നുണ്ടായിരുന്നു. ഇതിൽ 14,973 വിദ്യാർത്ഥികൾ ഇപ്പോൾ ഓൺലൈനിൽ പഠനം തുടരുകയാണ്. 670 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രൈനിലെ മെഡിക്കൽ കോളേജുകളിൽ ഓഫ്ലൈനായി പഠിക്കുന്നു. വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമില്ലായ്മ, ഫീസ് അടയ്ക്കുന്നതിലെ കാലതാമസം, സൗജന്യ സീറ്റുകളുടെ ലഭ്യതക്കുറവ് എന്നിവ കണക്കിലെടുത്ത് മറ്റ് രാജ്യങ്ങളിലെ മെഡിക്കൽ കോളേജുകൾ പഠനം തുടരാനുള്ള 382 വിദ്യാർത്ഥികളുടെ അഭ്യർത്ഥന നിരസിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നു. ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പഠനം തുടരാൻ അനുമതി തേടി വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ…

Read More

2030ന് മുമ്പ് മനുഷ്യർക്ക് ചന്ദ്രനിൽ സജീവമായി പ്രവർത്തിക്കാൻ കഴിയുമെന്ന് യുഎസ് ഓറിയോൺ ചാന്ദ്ര ബഹിരാകാശ പദ്ധതിയുടെ തലവനായ ഹോവാർഡ് ഹു. മനുഷ്യന് ഉതകുന്ന ആവാസ വ്യവസ്ഥ ചന്ദ്രനിൽ ഉണ്ടായിരിക്കുമെന്ന് മാത്രമല്ല, മനുഷ്യനെ ജോലിയിൽ സഹായിക്കാനായി ചുറ്റും റോവറുകൾ വരെ ഉണ്ടാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “തീർച്ചയായും ഈ ദശകത്തിന്റെ അവസാനത്തോടെ ആളുകൾ ചന്ദ്രനിലേക്ക് പോകും. അവിടെ അവർക്ക് ആവാസവ്യവസ്ഥകൾ ഉണ്ടായിരിക്കും എന്ന് മാത്രമല്ല അവരുടെ ജോലിയിൽ സഹായിക്കാൻ അവിടെ റോവറുകളും ഉണ്ടായിരിക്കും.” അദ്ദേഹം പറഞ്ഞു. നാസയുടെ ഓറിയോണിന്റെ രൂപകൽപ്പന, വികസനം, ഉൽപ്പാദനം, പ്രവർത്തനങ്ങൾ എന്നിവയുടെ ഉത്തരവാദിത്തം വഹിക്കുന്ന ലീഡ് ഓറിയോൺ മാനേജർ ആണ് ഹോവാർഡ് ഹു. 

Read More

അഹമ്മദാബാദ് : രാജ്യത്തെ ആദ്യത്തെ ഗിയർഡ് ഇ-ബൈക്ക് എന്ന സവിശേഷതയോടെ, അഹമ്മദാബാദ് ആസ്ഥാനമായുള്ള മാറ്റർ എനർജി ആദ്യ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചു. ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ മോട്ടോര്‍സൈക്കിള്‍ എന്ന ടാഗ് ലൈനോടെ വരുന്ന മോഡലിന്റെ പേര് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, മാറ്ററിന്‍റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, വാഹനത്തിന്‍റെ ഇരുവശത്തും സ്റ്റിക്കർ 07 കാണാം. 4 സ്പീഡ് ഗിയർബോക്സും എബിഎസുമാണ് ബൈക്കിന്‍റെ പ്രധാന സവിശേഷതകൾ. 5.0 കിലോവാട്ട് ലിക്വിഡ്-കൂൾഡ് ബാറ്ററിയാണ് മോഡലിന് കരുത്തേകുന്നത്. മൂന്ന് വേരിയന്‍റുകളിൽ എത്തുന്ന ബൈക്കിന് 125-150 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 5 മണിക്കൂറിനുള്ളിൽ ബൈക്ക് പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയും. 10.5 കിലോവാട്ട് മോട്ടോർ 520 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നുണ്ട്. ഏഴ് ഇഞ്ച് എൽസിഡി സ്ക്രീനും ബൈക്കിലുണ്ട്. 2023ന്‍റെ തുടക്കത്തിൽ തന്നെ മോഡലിന്‍റെ പേരും വിലയും മാറ്റർ പ്രഖ്യാപിക്കും. ബുക്കിംഗും ആ സമയത്ത് ആരംഭിക്കും.

Read More