- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയിൽ ഉറപ്പ് നൽകി. തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ അദാനി ഗ്രൂപ്പും നിർമ്മാണ കരാർ സ്വന്തമാക്കിയ കമ്പനിയും സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. നിർമ്മാണ സാമഗ്രികളുമായി വെള്ളിയാഴ്ച പദ്ധതി പ്രദേശത്ത് എത്തുമ്പോൾ ഈ വാഹനങ്ങൾ തടയില്ലെന്ന പ്രതിഷേധക്കാരുടെ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി. കോടതിയലക്ഷ്യ ഹർജികളിൽ സമരത്തിന്‍റെ കാരണങ്ങളും മറ്റ് കാര്യങ്ങളും പരിശോധിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കി. ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.
തിരുവവന്തപുരം: അതിഥികൾക്ക് യാത്ര ചെയ്യാൻ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവര്‍മാരെയും വിട്ടുനല്‍കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് രാജ്ഭവൻ. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്ര കുമാർ ധൊഡാവത്ത് പൊതുഭരണ സെക്രട്ടറി കെ.ആർ ജ്യോതിലാലിന് നേരത്തെ അയച്ച കത്താണ് പുറത്ത് വന്നത്. കാറുകളും ഡ്രൈവര്‍മാരെയും ആറ് മാസത്തേക്ക് അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. നേരത്തെ രാജ്ഭവനിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവർണർ എഴുതിയ കത്ത് പുറത്ത് വന്നിരുന്നു. പിന്നാലെയാണ് കാറുകളും ഡ്രൈവർമാരും വേണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പുറത്ത് വന്നിരിക്കുന്നത്. 2021 സെപ്റ്റംബർ 23നാണ് രാജ്ഭവനിൽ നിന്ന് കത്തയച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അതിഥികളായി രാജ്ഭവനിൽ എത്തുന്നവർക്ക് ടൂറിസം വകുപ്പിന്‍റെ മൂന്ന് കാറുകൾ ആറ് മാസത്തേക്ക് വിട്ടുനൽകണമെന്നാണ് ആവശ്യം. 2021 ഒക്ടോബർ 10 മുതൽ 2022 മാർച്ച് വരെ കൂടുതൽ അതിഥികൾ രാജ്ഭവനിൽ എത്തുമെന്നും അവർക്ക് യാത്ര ചെയ്യാൻ കൂടുതൽ വാഹനങ്ങൾ ആവശ്യമാണെന്നുമാണ് ഗവർണർക്ക് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ടത്. ഗവർണറുടെ ഔദ്യോഗിക വാഹനവും അകമ്പടി വാഹനവും…
കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം വർദ്ധിപ്പിക്കാൻ ചീഫ് ജസ്റ്റിസ് സർക്കാരിനോട് ശുപാർശ ചെയ്തു. ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 ൽ നിന്ന് 58 വയസ്സായി ഉയർത്തണമെന്നാണ് ശുപാർശ. ശുപാർശ ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഒക്ടോബർ 25നാണ് ശുപാർശ സമർപ്പിച്ചത്. ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നത് കോടതിയുടെ പ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ശുപാർശയിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിക്കൽ പ്രായം ഉയർത്തിയാൽ ഗസറ്റഡ് റാങ്കിലുള്ള 40 ഉദ്യോഗസ്ഥർക്കും നൂറോളം നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർക്കും 2 വർഷം വീതം നീട്ടി കിട്ടും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ നിർദ്ദേശം പിൻവലിക്കേണ്ടി വന്നിരുന്നു. നേരത്തെ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പങ്കെടുത്ത യോഗത്തിൽ ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉയർന്നിരുന്നു. ആ യോഗത്തിന്‍റെ അടിസ്ഥാനത്തിൽ, ജഡ്ജിമാർ അടങ്ങുന്ന സമിതി നിർദ്ദേശങ്ങൾ പരിശോധിച്ചാണ്…
ന്യൂ ഡൽഹി: കേരളം, ജമ്മു കശ്മീർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ തൊഴിലാളികളുടെ പ്രതിദിന വേതന നിരക്കിൽ മുന്നിൽ. ആർബിഐ പുറത്തുവിട്ട പുതിയ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനങ്ങൾ മുന്നിലെത്തിയത്. അതേസമയം, വേതനം കുറവുള്ള വ്യവസായിക സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവ നിക്ഷേപം ആകർഷിക്കുന്നതിൽ മുൻപന്തിയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആർബിഐയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ നിർമ്മാണ തൊഴിലാളികളുടെ ശരാശരി ദിവസ വേതനം ത്രിപുര, മധ്യപ്രദേശ് തുടങ്ങിയ ഏറ്റവും കുറഞ്ഞ ശമ്പളമുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം വരും. ത്രിപുരയിൽ ഇത് 250 രൂപയും മധ്യപ്രദേശിൽ 267 രൂപയും ഗുജറാത്തിൽ 296 രൂപയും മഹാരാഷ്ട്രയിൽ 362 രൂപയുമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ഒരു നിർമ്മാണത്തൊഴിലാളിക്ക് പ്രതിദിനം ശരാശരി 837.3 രൂപ ദിവസ വേതനം ലഭിക്കുന്നുണ്ടെന്നാണ് സെൻട്രൽ ബാങ്കിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്.
ലോകകപ്പിൽ ഉജ്ജ്വല വിജയം നേടി സൗദി. ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ അർജന്‍റീനയെ സൗദി പരാജയപ്പെടുത്തി. അൽ ഷെഹ്റി, അൽ ദൗസാരി എന്നിവരാണ് സൗദിക്കായി വല കുലുക്കിയത്. രണ്ടാം പകുതിയിലാണ് സൗദിയുടെ രണ്ട് ഗോളും പിറന്നത്. ലോകകപ്പ് ഫൈനൽ നടക്കാനിരിക്കുന്ന ലുസൈൽ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ലയണൽ മെസി തന്റെ അവസാന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനാണ് ഇറങ്ങിയത്. ആരാധകരുടെ കാത്തിരിപ്പ് സഫലമാക്കി പത്താം മിനിറ്റിൽ മെസിയുടേതായിരുന്നു ആദ്യ ഗോൾ. അവസാനം കളിച്ച 36 മത്സരങ്ങളിലും ജയിച്ച അർജൻ്റീനയെ ഞെട്ടിച്ചാണ് സൗദിയുടെ ജയം.
ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി20 മാച്ച് ടൈയിൽ അവസാനിച്ചു. രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മത്സരം മഴമൂലം തടസ്സപ്പെട്ടതോടെ ടൈയിൽ അവസാനിക്കുകയായിരുന്നു. ഇതോടെ 3 മത്സരങ്ങളുടെ പരമ്പര 1-0ന് ഇന്ത്യയ്ക്ക് സ്വന്തമായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 19.4 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തിരുന്നു. മഴ മൂലം വൈകിയാണ് മത്സരം ആരംഭിച്ചത്.
ദോഹ: ലോകകപ്പിൽ ഇതുവരെ 29.50 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചെന്ന് ഫിഫ. ഞായറാഴ്ച വരെയുള്ള കണക്കാണിത്. കഴിഞ്ഞ നാല് വർഷത്തിനിടെ ഫിഫയുടെ വരുമാനം 7.5 ബില്യൺ ഡോളറായി ഉയർത്താൻ ടൂർണമെന്‍റ് സഹായിച്ചെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു. ഖത്തറിന്‍റെ ആതിഥേയത്വത്തെക്കുറിച്ചുള്ള നെഗറ്റീവ് പ്രചാരണങ്ങൾക്കിടയിലും മത്സരങ്ങൾക്ക് ആരാധകർക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് ടിക്കറ്റ് വിൽപ്പനയിലെ വർദ്ധനവ് സൂചിപ്പിക്കുന്നത്. 29 ദിവസങ്ങളിലായി നടക്കുന്ന 64 മത്സരങ്ങളിലേക്കായി 29.50 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ദോഹയിലെ ഫിഫ ടിക്കറ്റ് സെന്ററിന് പുറത്ത് ടിക്കറ്റിനായി കാത്തിരിക്കുന്ന ആളുകളുടെ നീണ്ട നിരയാണുള്ളത്. ഔദ്യോഗിക ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്ഫോമിലും ഏറെ സമയം കാത്തിരിക്കണം. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ 24 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കറ്റ് വിൽപ്പനയിൽ ഖത്തർ ഇതിനകം റഷ്യയെ മറികടന്നു. ഖത്തർ, സൗദി അറേബ്യ, അമേരിക്ക, മെക്സിക്കോ, ബ്രിട്ടൻ, യുഎഇ, അർജന്‍റീന, ഫ്രാൻസ്, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ടിക്കറ്റ് വാങ്ങുന്നതിൽ മുന്നിലുള്ളത്.
ഗുജറാത്ത്: ഗുജറാത്തിൽ വോട്ടെടുപ്പിന് ഇനി 10 ദിവസം മാത്രം ബാക്കി. സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികൾ അതി ഗംഭീര പ്രചാരണത്തിലാണ്. കേന്ദ്ര മന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ‘കാർപ്പറ്റ് ബോംബിങ്’ പരിപാടിയുടെ രണ്ടാം ഘട്ടം ഇന്ന് നടക്കുകയാണ്. ചെറിയ യോഗങ്ങളിലും വീടുവീടാന്തരം കയറിയുള്ള പ്രചാരണങ്ങളിലുമാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബർ 8 ന് നടക്കും.
തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഈ മാസം 24 നും 30 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. കേരളം വിട്ട് പോകരുത്. പാസ്പോർട്ട് 7 ദിവസത്തിനകം കോടതിയിൽ ഹാജരാക്കണം. അറസ്റ്റ് രേഖപ്പെടുത്തിയാൽ 1 ലക്ഷം രൂപയോ തത്തുല്യമായ ആൾജാമ്യമോ ഉണ്ടെങ്കിൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നവ്യ ആക്രമണത്തിലെ പ്രധാന കണ്ണിയാണെന്നും, ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂട്ടർ ഹരീഷ് കുമാർ വാദിച്ചു. എന്നാൽ കേസിൽ നവ്യയുടെ പങ്ക് തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ താൽക്കാലിക നിയമനത്തിന് പാർട്ടി പട്ടിക ആവശ്യപ്പെട്ടുള്ള മേയർ ആര്യ രാജേന്ദ്രന്‍റെ പേരിലുള്ള ശുപാർശക്കത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ രേഖ ചമയ്ക്കല്‍ വകുപ്പുകളാണ് മേയറുടെ പരാതിയില്‍ ചുമത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 466, 469 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മേയറുടെ ലെറ്റർപാഡിൽ കൃത്രിമം കാട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടില്ലെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തോട് ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു. കത്ത് വ്യാജമാണെന്ന് സ്ഥിരീകരിക്കാൻ ഒറിജിനൽ കണ്ടെത്തണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്. പ്രാഥമിക അന്വേഷണം നടത്തിയ സംഘത്തിന് സ്ക്രീൻഷോട്ട് മാത്രമാണ് ലഭിച്ചത്. ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ചിനോ പൊലീസിനോ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ശുപാർശ അംഗീകരിച്ച് ഡി.ജി.പി ഉത്തരവിറക്കിയത്. യഥാർത്ഥ കത്ത് നശിപ്പിച്ചതിനാൽ ആരാണ് തയ്യാറാക്കിയതെന്ന് കണ്ടെത്തിയാൽ മാത്രമേ തെളിവ് നശിപ്പിക്കലും ഗൂഢാലോചനയും ഉൾപ്പെടെയുള്ള അന്വേഷണവുമായി മുന്നോട്ട് പോകാൻ ക്രൈംബ്രാഞ്ചിന് കഴിയൂ. അതേസമയം സി.പി.എം ജില്ലാ…
