- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മിക്ക സ്ത്രീകളും ആർത്തവ സമയത്ത് സാനിറ്ററി പാഡുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോൾ സാനിറ്ററി പാഡുകളെ കുറിച്ച് പുറത്ത് വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ക്യാൻസറിനും വന്ധ്യതയ്ക്കും കാരണമാകുന്ന ഹാനികരമായ രാസവസ്തുക്കൾ ഇന്ത്യയിലെ സാനിറ്ററി പാഡുകളിൽ ഉണ്ടെന്ന് പുതിയ പഠനം കണ്ടെത്തി. ഇന്‍റർനാഷണൽ പൊല്യൂട്ടന്റ്‌സ് എലിമിനേഷൻ നെറ്റ്‍വർക്കിന്റെ ഭാഗമായ എൻജിഒ നടത്തിയ പഠന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. “ഇത് ഭയാനകമായ ഒരു കണ്ടെത്തലാണ്, പ്രത്യേകിച്ച് ഇന്ത്യയിലെ കൗമാരക്കാരായ ഓരോ നാലിൽ മൂന്ന് പേരും സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നു എന്നത് കണക്കിലെടുക്കുമ്പോൾ. കാർസിനോജനുകൾ, പ്രത്യുൽപ്പാദന വിഷവസ്തുക്കൾ, എൻഡോക്രൈൻ ഡിസ്‌റപ്റ്ററുകൾ എന്നിവ പോലുള്ള വിഷ രാസവസ്തുക്കൾ ഉൾപ്പെടെ, പൊതുവായി ലഭ്യമായ സാനിറ്ററി ഉൽപ്പന്നങ്ങളിൽ നിരവധി ദോഷകരമായ രാസവസ്തുക്കൾ കണ്ടെത്തുന്നത് ഞെട്ടിക്കുന്നതാണ്”, ഗവേഷകരിൽ ഒരാളും പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ. അമിത് പറഞ്ഞു.
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. റേഷൻ വ്യാപാരികൾക്ക് 102 കോടി രൂപ അധികമായി അനുവദിക്കുമെന്നും അതിനുള്ള ശുപാർശ ധനവകുപ്പിന്‍റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുതൽ പ്രഖ്യാപിച്ച കട അടപ്പ് സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം അനുവദിച്ച ഭക്ഷ്യ ധാന്യങ്ങള്‍ക്കുള്ള കമ്മീഷൻ കൂടി കണ്ടെത്തേണ്ടതിനാലാണ് ബജറ്റ് വിഹിതം പര്യാപ്തമാകാതെ വന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ (2022-23) 216 കോടി രൂപയാണ് റേഷൻ വ്യാപാരികൾക്കായി കമ്മീഷനായി വകയിരുത്തിയത്. റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകാൻ പ്രതിമാസം 15-16 കോടി രൂപയാണ് സർക്കാരിന് വേണ്ടി വരുന്നത്. എന്നിരുന്നാലും, പിഎംജികെവൈ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ച ഭക്ഷ്യ ധാന്യങ്ങളുടെ വിതരണ കമ്മീഷനും കണക്കിലെടുക്കുമ്പോൾ പ്രതിമാസം 28-30 കോടി രൂപ കണ്ടെത്തേണ്ട സാഹചര്യമുണ്ടായി. മന്ത്രി കൂട്ടിച്ചേർത്തു.
യുഎഇ: യു.എ.ഇ.യുടെ പല ഭാഗങ്ങളിലും ഇന്ന് ഉച്ചയോടെ വീണ്ടും കനത്ത മഴ ലഭിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്‍റർ മുതൽ ജുമൈറ, കരാമ എന്നിവിടങ്ങളിലേക്കും അയൽ എമിറേറ്റുകളായ ഷാർജ, അജ്മാൻ, അബുദാബി, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലും മഴ പെയ്തതായി റിപ്പോർട്ടുകളുണ്ട്. റാസ് അൽ ഖൈമയിലും ഫുജൈറയിലും മഴ ശക്തമായതോടെ കാൽനട യാത്രക്കാർ കുടകളുമായി നടക്കുന്നത് കാണാമായിരുന്നു. രാജ്യത്തുടനീളമുള്ള താപനില ഈ ആഴ്ചയും കുറഞ്ഞിരുന്നു. റാസ് അൽ ഖൈമയിലെ ജെയ്സ് പർവതത്തിൽ ഇന്ന് രാവിലെ 6.30ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസാണ്.
കെഎസ്ആർടിസി ചൂഷണം ചെയ്യുന്നു; അയ്യപ്പഭക്തർക്ക് സൗജന്യ യാത്രാ സൗകര്യം, കത്ത് നൽകി വിഎച്ച്പി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി അയ്യപ്പഭക്തരെ ചൂഷണം ചെയ്യുകയാണെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത്. അധിക നിരക്ക് ഈടാക്കി കെ.എസ്.ആർ.ടി.സി അയ്യപ്പഭക്തരെ ചൂഷണം ചെയ്യുകയാണെന്നും ഇതിന് പകരമായി നിലയ്ക്കൽ-പമ്പ സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് പറഞ്ഞു. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരികെയും അയ്യപ്പഭക്തരെ എത്തിക്കാൻ 20 വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതി തേടി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംസ്ഥാന ഘടകം പത്തനംതിട്ട ജില്ലാ കളക്ടർക്ക് കത്ത് നൽകി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് വിജി തമ്പിയുടെ നേതൃത്വത്തിലുള്ള സംഘം കളക്ടർ ഡോ.ദിവ്യ എസ്. അയ്യർക്ക് നിവേദനം സമർപ്പിച്ചു. സർക്കാർ വകുപ്പുകൾ അനുമതി നൽകിയാലുടൻ സൗജന്യ യാത്രാ പദ്ധതിക്കായി 20 ടെമ്പോ ട്രാവലറുകൾ റോഡിലിറക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു. സമാനമായ ആവശ്യം ഉന്നയിച്ച് ദേവസ്വം ബോർഡിനും ശബരിമല സ്പെഷ്യൽ കമ്മീഷണർക്കും നിവേദനം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ.അനിൽ വിളയിൽ, സംസ്ഥാന ഭരണസമിതി അംഗങ്ങളായ സതീഷ്, ഗിരീഷ് രാജൻ എന്നിവരും…
തൃപ്പുണിത്തുറ: തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട മൂന്ന് അധ്യാപകർക്ക് ജാമ്യം. തൃപ്പൂണിത്തുറ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രധാനധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കാണ് ജാമ്യം അനുവദിച്ചത്. പീഡന വിവരം മറച്ച് വെച്ചതിനാണ് മൂവരെയും അറസ്റ്റ് ചെയ്തത്. അധ്യാപകനായ കിരൺ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് അറിഞ്ഞിട്ടും വിവരം മറച്ച് വെച്ച് കുടുംബത്തെ സമ്മർദ്ദത്തിലാക്കിയെന്നാണ് കണ്ടെത്തൽ. കലോൽസവത്തിൽ പങ്കെടുക്കാൻ ഇരുചക്രവാഹനത്തിൽ കൊണ്ടുപോയ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പൊന്നുരുന്നിയിൽ കലോൽസവത്തിൽ പങ്കെടുക്കാൻ ഇരുചക്രവാഹനത്തിൽ അധ്യാപകനൊപ്പം പോയതായിരുന്നു കുട്ടി. രാത്രിയിൽ മടങ്ങവെയാണ് അധ്യാപകൻ ലൈംഗികമായി ആക്രമിച്ചത്. ലൈംഗിക ചുവയോടെ സംസാരിച്ച അധ്യാപകൻ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. സംഭവം പുറത്തറിഞ്ഞാൽ കൊന്നുകളയുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. പിറ്റേന്ന് സ്കൂൾ അധികൃതർ വിവരം അറിഞ്ഞെങ്കിലും മൂടിവച്ചു. കുട്ടി തന്‍റെ ദുരനുഭവം സഹപാഠികളുമായി പങ്കുവച്ചത്തോടെയാണ് വിവരം പൊലീസ് അറിഞ്ഞതും കേസെടുത്തതും. വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് നാട്…
ഇസ്‌ലാമാബാദ്: ആറ് വർഷം പാക് സൈനിക മേധാവിയായിരിക്കെ ജനറൽ ഖമർ ജാവേദ് ബജ്വയും കുടുംബാംഗങ്ങളും കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപണം. പാക് വെബ്സൈറ്റായ ഫാക്ട് ഫോക്കസിലെ റിപ്പോർട്ട് പ്രകാരം ബജ്വയുടെ കുടുംബം 12.7 ബില്യൺ ഡോളർ (1,270 കോടി രൂപ) ആണ് സമ്പാദിച്ചത്. സൈനിക സേവനത്തിൽ നിന്ന് വിരമിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. 2013 മുതൽ 2021 വരെയുള്ള കാലയളവിലുള്ള ജനറൽ ബജ്വയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളുടെ വിശദാംശങ്ങളും വെബ്സൈറ്റ് പുറത്ത് വിട്ടിട്ടുണ്ട്. ബജ്വയുടെ ഭാര്യ അയേഷ അംജദിന്റെ ആസ്തി ആറ് വർഷത്തിനുള്ളിൽ 2.2 ബില്യൺ ഡോളറായി (220 കോടി രൂപ) ഉയർന്നു. 2018 ഒക്ടോബർ അവസാനത്തിനും നവംബർ ആദ്യ വാരത്തിനും ഇടയിൽ ബജ്വയുടെ മകന്‍റെ ഭാര്യ മഹ്നൂർ സാബിറിന്‍റെ ആസ്തി 1271 മില്യൺ ഡോളർ (127.1 കോടി രൂപ) ആയിരുന്നു. അതിനുമുമ്പ്, അവരുടെ പേരിൽ ഒരു സമ്പാദ്യവും ഉണ്ടായിരുന്നില്ല. മഹ്നൂറിന്‍റെ സഹോദരി ഹംന നസീറിനും 2016-17…
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതലി’ന്‍റെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടിയുടെയും ജ്യോതികയുടെയും രംഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരും അഭിനേതാക്കളുടെ കൂട്ടത്തിലുണ്ട്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ആദർശ് സുകുമാരൻ, പോള്‍സണ്‍ സക്കറിയ എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു കെ തോമസാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ജോര്‍ജാണ്. എഡിറ്റിംഗ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, കല: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്സ്, സൗണ്ട് ഡിസൈൻ: ടോണി ബാബു എം.പി.എസ്.ഇ, ഗാനരചന: അലീന, വസ്ത്രാലങ്കാരം:…
കോട്ടയം: റബറിന്‍റെ താങ്ങുവില 250 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോർജിന്റെ ഏകദിന ഉപവാസ സമരം. “റബർ വെട്ടിക്കളയണം എന്ന് തന്നെയാണ് അഭിപ്രായം. നിസ്സഹായരായ കർഷകർക്ക് വേണ്ടി മാത്രമാണ് ഇപ്പോഴത്തെ സമരം. ആദ്യമായി താങ്ങുവില 150 രൂപയായി ഉയർത്തിയത് കെ എം മാണിയാണ്”. അന്തസ്സുണ്ടെങ്കിൽ റബർ കർഷകരെ ദ്രോഹിക്കുന്ന സർക്കാരിൽ നിന്ന് ജോസ് കെ മാണി പുറത്ത് വരണമെന്നും പി.സി ജോർജ് പറഞ്ഞു. കേരളത്തിലെ കാർഷിക മേഖലയാകെ താറുമാറായ അവസ്ഥയിലാണ്. റബറിന്‍റെ താങ്ങുവില 250 രൂപയായി ഉയർത്തുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. അധികാരത്തിൽ വന്നിട്ട് രണ്ട് വർഷമായിട്ടും തീരുമാനമായില്ല. 145 രൂപയാണ് റബറിന്‍റെ ഇപ്പോഴത്തെ വില. കർഷകർ ആത്മഹത്യയുടെ വക്കിലാണെന്നും പി.സി ജോർജ് പറഞ്ഞു.
തിരുവനന്തപുരം: ‘പ്രേതവിചാരണ’ പൊലീസിന്‍റെ ഔദ്യോഗിക ഭാഷയിൽ നിന്ന് പടിയിറങ്ങി. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. സാമൂഹിക പ്രവർത്തകനായ ബോബൻ മാട്ടുമന്തയുടെ കൊളോണിയല്‍ പദങ്ങള്‍ക്ക് എതിരായുള്ള പ്രവര്‍ത്തനങ്ങളാണ് ആഭ്യന്തര വകുപ്പിനെ മാറ്റത്തിലേക്ക് നയിക്കുന്നത്. പ്രേത വിചാരണയ്ക്ക് പകരം ഇൻക്വസ്റ്റ് എന്ന വാക്ക് മലയാളത്തിൽ ഉപയോഗിക്കാനാണ് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി ജി അജികുമാർ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് മുൻപുള്ള മൃതശരീര പരിശോധനയെ പ്രേതവിചാരണ എന്നും മൃതദേഹത്തിന്‍റെ സുരക്ഷയെ പ്രേതബന്ധവസ് ഡ്യൂട്ടി എന്നുമാണ് വിളിച്ചിരുന്നത്. മൃതശരീരത്തെ ആദരവോടെ സമീപിക്കുന്നത് കേരളത്തിന്‍റെയും നാടിന്‍റെയും സംസ്കാരമാണ്. ജനപ്രതിനിധികളും സർക്കാരും പോലും മൃതശരീരം, ഭൗതികശരീരം എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക പൊലീസ് പദാവലിയിൽ മാറ്റം വരുത്തണമെന്ന് ബോബൻ ആവശ്യപ്പെട്ടത്.
മേഘാലയ: മുക്കോഹിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പിനെത്തുടർന്ന് മേഘാലയ സർക്കാർ ഏഴ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ചൊവ്വാഴ്ച മുതൽ 48 മണിക്കൂർ നേരത്തേക്ക് നിരോധനം ഏർപ്പെടുത്തി. വെസ്റ്റ് ജയന്തിയാ ഹിൽസ്, ഈസ്റ്റ് ജയന്തിയാ ഹിൽസ്, ഈസ്റ്റ് ഖാസി ഹിൽസ്, റി-ഭോയ്, ഈസ്റ്റേൺ വെസ്റ്റ് ഖാസി ഹിൽസ്, വെസ്റ്റ് ഖാസി ഹിൽസ്, സൗത്ത് വെസ്റ്റ് ഖാസി ഹിൽസ് എന്നിവയുൾപ്പെടെയുള്ള ജില്ലകളിലാണ് ഇന്റർനെറ്റ് താൽക്കാലികമായി നിരോധിച്ചത്. ചൊവ്വാഴ്ച പുലർച്ചെ പശ്ചിമ കർബി ആംഗ്ലോംഗ് ജില്ലയിലെ അസം-മേഘാലയ അതിർത്തിയിൽ അനധികൃത തടി കടത്തുകയായിരുന്ന ട്രക്ക് തടഞ്ഞതിനെ തുടർന്നുണ്ടായ അക്രമത്തിലാണ് ഫോറസ്റ്റ് ഗാർഡ് ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടത്.
