Author: News Desk

മലയാള സിനിമയിലെ മുൻനിര യുവ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ ബേസിൽ ഒരു നടനെന്ന നിലയിലും വെള്ളിത്തിരയിൽ തിളങ്ങി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാൻ ബേസിലിന് കഴിഞ്ഞു. ഇപ്പോൾ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിം​ഗ് യങ് പേഴ്സൺ അവാർഡും ബേസിലിനെ തേടി എത്തിയിരിക്കുകയാണ്.  അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ ടെണ്ടുൽക്കർ, പി.ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്ത വ്യക്തിത്വങ്ങൾ നേടിയിട്ടുള്ള പുരസ്കാരമാണ് ബേസിൽ ജോസഫിനു ലഭിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യൻ സിനിമയുടെ വിശാലമായ ലോകത്ത് നടനായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിക്കുകയും ആഗോള ശ്രദ്ധ നേടുകയും ചെയ്ത യുവ കലാകാരനുള്ള ജെസിഐ ഇന്ത്യയുടെ അംഗീകാരമാണ് ഈ പുരസ്കാരം. ഡിസംബർ 27ന് നടക്കുന്ന നാറ്റ്കോൺ ഉദ്ഘാടനച്ചടങ്ങിൽ മറ്റ് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ താരത്തിനു പുരസ്കാരം സമ്മാനിക്കും.

Read More

ആലപ്പുഴ: കെ കെ ശൈലജയെ മന്ത്രിയാക്കാത്തതിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾ രൂക്ഷവിമർശനവുമായി രംഗത്തെത്തി. മന്ത്രിയെന്ന നിലയിൽ നല്ല പ്രവർത്തനം നടത്തി ജനപ്രീതി നേടിയ ശൈലജയെ ഒഴിവാക്കിയത് ശരിയല്ലെന്ന് ചർച്ചയിൽ ചില പ്രതിനിധികൾ കുറ്റപ്പെടുത്തി. സംഘടനാപരവും വ്യക്തിപരവുമായ മികവ് തെളിയിച്ച അത്തരം സ്ത്രീകളെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രതിനിധികൾ ഓർമ്മിപ്പിച്ചു. ശൈലജയ്ക്ക് പകരം മന്ത്രിയായ വീണാ ജോർജ് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ലെന്നും ചില പ്രതിനിധികൾ ആരോപിച്ചു. ബുധനാഴ്ച നടക്കുന്ന പൊതുയോഗത്തോടെ സമ്മേളനം സമാപിക്കും. സൂസൻകോടി പ്രസിഡന്റും സി.എസ്. സുജാത സെക്രട്ടറിയുമായി നിലവിലുള്ള കമ്മിറ്റിതന്നെ തുടരാനാണു സാധ്യത. ചൊവ്വാഴ്ച സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, കിസാൻ സംഘം സംസ്ഥാന പ്രസിഡന്‍റ് എം.വിജയകുമാർ, കെ.എസ്.കെ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Read More

ദോഹ: ലോകകപ്പിന്‍റെ ഗ്രൂപ്പ് ഡിയിലെ ഫ്രാൻസ്-ഓസ്ട്രേലിയ മത്സരം ചേട്ടന് പകരം അനിയൻ എത്തുന്ന അപൂർവ കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ലൂക്കാസ് ഹെർണാണ്ടസ്, തിയോ ഹെർണാണ്ടസ് എന്നീ സഹോദരങ്ങളായ ഫ്രാൻസ് താരങ്ങളാണ് ഒരാൾക്ക് പകരം മറ്റൊരാൾ എന്ന രീതിയിൽ കളിക്കാനിറങ്ങിയത്. മത്സരത്തിന്‍റെ ഒമ്പതാം മിനിറ്റിൽ ലെഫ്റ്റ് ബാക്ക് ലൂക്കാസിന് കാൽമുട്ടിനു പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നു. അദ്ദേഹത്തിന് പകരം സഹോദരൻ തിയോ ആണ് മൽസരത്തിന് ഇറങ്ങിയത്. മത്സരത്തിൽ ഓസ്ട്രേലിയ ലീഡ് നേടിയതിന് തൊട്ടുപിന്നാലെ സഹോദരങ്ങൾ തമ്മിലുള്ള സബ്സ്റ്റിറ്റ്യൂഷൻ നടന്നു. രണ്ട് ഹെര്‍ണാന്‍ഡസുമാരും കളിക്കുന്നത് ലെഫ്റ്റ് ബാക്ക് പൊസിഷനിലായതിനാല്‍ തന്നെ ഒരുമിച്ച് കളത്തിലുണ്ടാകാറില്ല. അതേസമയം ലൂക്കാസിനേറ്റ പരിക്കിനെ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഗുരുതരമായ പരിക്കാണ് താരത്തിനേറ്റിരിക്കുന്നതെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരം.

Read More

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ വാഹനത്തെ കൊച്ചി നഗരത്തിലൂടെ 4 കിലോമീറ്ററോളം അക്രമി പിന്തുടർന്ന സംഭവത്തിൽ പോലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ സുരക്ഷാവീഴ്ച. കൺട്രോൾ റൂമിൽ വിവരമറിയിച്ചിട്ടും ചീഫ് ജസ്റ്റിസിന്‍റെ സുരക്ഷയ്ക്കോ അക്രമിയെ പിടികൂടാനോ ഒരു പൊലീസ് വാഹനം പോലും എത്തിയില്ല. സുരക്ഷാവീഴ്ച സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് ഏജൻസികളും സംസ്ഥാന ആഭ്യന്തര വകുപ്പും റിപ്പോർട്ട് തേടും. ഞായറാഴ്ച രാത്രി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ കൊച്ചി വിമാനത്താവളത്തിൽ നിന്ന് കാറിൽ നഗരത്തിലെ ഔദ്യോഗിക വസതിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പൈലറ്റായുള്ള പോലീസ് ജീപ്പ് മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. കണ്ടെയ്നർ ടെർമിനൽ റോഡിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് കയറിയപ്പോഴാണ് സ്കൂട്ടറിൽ പോകുകയായിരുന്ന ഇടുക്കി സ്വദേശി ടിജോ തോമസ് (34) പൈലറ്റ് വാഹനത്തിനും ചീഫ് ജസ്റ്റിസിന്‍റെ കാറിനുമിടയിൽ കയറിയത്. ചീഫ് ജസ്റ്റിസിനൊപ്പമുണ്ടായിരുന്നവരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. ഇതിന് ശേഷവും ടിജോ ചീഫ് ജസ്റ്റിസിന്‍റെ കാറിനെ പിന്തുടർന്നിരുന്നു.

Read More

ഡൽഹി : ശബരിമലയിലെ തിരുവാഭരണ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും. പി രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. 2006ൽ ശബരിമലയിൽ നടന്ന ദേവപ്രശ്‌നം ശരിവെച്ചുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടെയാണ് നടപടി. ആറ് തവണ കേസ് പരിഗണനാ പട്ടികയിലുണ്ടായെങ്കിലും സമയക്കുറവ് കാരണം കഴിഞ്ഞയാഴ്ച ബെഞ്ച് വാദം കേട്ടില്ല. ജസ്‌റ്റിസുമാരായ കൃഷ്‌ണ മുരാരി, എസ്‌.രവീന്ദ്ര ഭട്ട്‌ എന്നിവരാണ് കേസ് പരിഗണിക്കുന്നത്. 2020 ഫെബ്രുവരിയിൽ അയ്യപ്പന്‍റെ തിരുവാഭരണം കണക്കെടുത്ത് മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ സുപ്രീം കോടതി നിയമിച്ചിരുന്നു. രാജകുടുംബത്തിന്‍റെ കൈവശമുള്ള തിരുവാഭരണം അവിടെ തുടരുന്നതിൽ എന്തെങ്കിലും സുരക്ഷാ പ്രശ്നമുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന് അന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

Read More

അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യ 40 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. 2047 ഓടെ സാമ്പത്തികാടിസ്ഥാനത്തിൽ ഇന്ത്യ 13 മടങ്ങ് വളരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള പ്രധാന ശക്തി ക്ലീൻ എനർജി വിപ്ലവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നിൽ. ഗൗതം അദാനിയെക്കാൾ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് മുകേഷ് അംബാനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. 2050ഓടെ ഇന്ത്യ 40 ട്രില്യൺ ഡോളറിന്‍റെ സമ്പദ് വ്യവസ്ഥയായി മാറുമെന്നാണ് അദാനിയുടെ വിലയിരുത്തൽ. സാമൂഹിക-സാമ്പത്തിക രംഗത്തെ ഒരു വലിയ മാറ്റം ഇതിന് ശക്തി പകരുമെന്ന് അദ്ദേഹം പറഞ്ഞു. “നിലവിൽ 3 ട്രില്യൺ ഡോളറിന്‍റെ രാജ്യമാണ് ഇന്ത്യ. 40 ട്രില്യൺ ഡോളറിന്‍റെ രാജ്യമായി മാറുക എന്നതാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. ആ സമയത്ത്, ലോകത്തിലെ മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറും”…

Read More

മാഞ്ചസ്റ്റർ: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. പരസ്പര ധാരണയോടെയാണ് താരം ക്ലബ് വിടുന്നതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പ്രതികരിച്ചു. ഓൾഡ് ട്രാഫോർഡിലെ പ്രകടനത്തിന് നന്ദിയെന്ന് യുണൈറ്റഡ് ട്വീറ്റ്‌ ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡിലെ ചിലർ തന്നെ വഞ്ചിച്ചുവെന്നും കോച്ച് എറിക് ടെൻ ഹാഗിനോട് തനിക്ക് യാതൊരു ബഹുമാനവുമില്ലെന്നും റൊണാൾഡോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താൻ പുറത്തുകടക്കാൻ ശ്രമിക്കുകയാണെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു. തന്നെ ക്ലബ്ബിൽ നിന്ന് പുറത്താക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, പരിശീലകൻ എറിക് ടെൻ ഹാഗും ക്ലബ്ബിന്‍റെ രണ്ടോ മൂന്നോ ആളുകളും തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും തനിക്ക് എറികിനോട് ബഹുമാനമില്ലെന്നും റൊണാൾഡോ പറഞ്ഞു. ജനുവരി ട്രാൻസ്ഫറിൽ താരം ടീം വിട്ടേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടയിൽ പരിശീലകനെ കടുത്ത ഭാഷയിൽ വിമർശിച്ച് റൊണാൾഡോ രംഗത്തെത്തി. “ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ ആഗ്രഹിക്കാത്ത ആളുകൾ ക്ലബിലുണ്ട്. കഴിഞ്ഞ വർഷവും ഉണ്ടായിരുന്നു. കോച്ച്…

Read More

ഖത്തർ: ഫിഫ ലോകകപ്പിൽ സൗദി അറേബ്യ-അർജന്‍റീന മത്സരം കാണാനെത്തിയ ഖത്തർ അമീർ സൗദി അറേബ്യയ്ക്ക് പിന്തുണ അറിയിച്ച് കഴുത്തിൽ സൗദി പതാക അണിഞ്ഞു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് സൗദി പതാക കഴുത്തിൽ അണിഞ്ഞ് ലോകകപ്പിൽ അയൽരാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്. മത്സരം കാണാനെത്തിയ ഖത്തർ അമീറിന് ഒരു ആരാധകൻ ആണ് സൗദി പതാക കൈമാറിയത്. അമീർ സന്തോഷത്തോടെ പതാക സ്വീകരിച്ച് കഴുത്തിൽ അണിഞ്ഞു. ഖത്തർ അമീറിന്‍റെ പിന്തുണയെ സൗദി ആരാധകർ സ്റ്റേഡിയത്തിൽ കൈയടികളോടെയാണ് സ്വീകരിച്ചത്. 36 മത്സരങ്ങളിലെ അപരാജിത ചാമ്പ്യൻമാരായ അർജന്‍റീനയെയാണ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യ തോൽപ്പിച്ചത്. ആദ്യപകുതിയിൽ 1-0ന് പിറകിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടി സൗദി അറേബ്യ തിരിച്ചടിച്ചു.

Read More

ന്യൂഡൽഹി: കുടുംബത്തിലെ പ്രായപൂർത്തിയായ പുരുഷ അംഗങ്ങൾക്ക് മാത്രമേ സമൻസ് സ്വീകരിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്യുന്ന ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 64 ലിംഗ വിവേചനമാണോ എന്ന് പരിശോധിക്കാൻ സുപ്രീം കോടതി. സമൻസ് കൈപ്പറ്റാൻ സ്ത്രീകളെ അനുവദിക്കാത്തതിനെതിരായ റിട്ട് ഹർജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഇക്കാര്യത്തിൽ നാലാഴ്ചയ്ക്കകം കേന്ദ്ര സർക്കാർ മറുപടി നൽകണം. 1908ലെ സിവിൽ നടപടിച്ചട്ടത്തിൽ ഈ വിവേചനമില്ല. പ്രായപൂർത്തിയായ ഏതൊരാൾക്കും സമൻസ് കൈപ്പറ്റാം. എന്നാൽ 1973 ൽ 65 വർഷത്തിന് ശേഷം പാസാക്കിയ ക്രിമിനൽ നടപടിച്ചട്ടത്തിൽ സമൻസിന്‍റെ കാര്യത്തിൽ ലിംഗ വിവേചനമുണ്ടെന്ന് കുഷ് കൽറ സമർപ്പിച്ച ഹർജിയിൽ പറയുന്നു. സമൻസ് സ്വീകരിക്കേണ്ട വ്യക്തി വീട്ടിലില്ലെങ്കിൽ കുടുംബത്തിലെ പ്രായപൂർത്തിയായ പുരുഷ അംഗത്തിന് അത് സ്വീകരിക്കാമെന്നാണ് സെക്ഷൻ 64ൽ പറയുന്നത്.

Read More

ലുസെയ്ൽ: ലയണൽ മെസ്സിക്ക് തോൽവിയിലും ആശ്വാസം പകരാൻ റെക്കോർഡ്. 4 ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ അർജന്‍റീനിയൻ താരമായി മെസ്സി മാറി. 2006, 2014, 2018, 2022 ലോകകപ്പുകളിൽ ഗോളുകൾ നേടിയാണ് മെസ്സി ചരിത്രം കുറിച്ചത്. 2006 ലോകകപ്പിൽ സെര്‍ബിയ & മൊണ്ടിനെഗ്രോയ്‌ക്കെതിരായ ഗോളോടെയാണ് മെസ്സി തുടക്കം കുറിച്ചത്. ആ ഗോളോടെ ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും മെസ്സി മാറി. സൗദിക്കെതിരായ ഇന്നത്തെ മത്സരത്തിൽ 10-ാം മിനിറ്റിൽ അർജന്‍റീന ആധിപത്യം പുലർത്തിയപ്പോൾ മെസ്സിയാണ് ഗോൾ നേടിയത്. അതും പെനാൽറ്റിയിൽ നിന്ന്. മെസിയുടെ 92-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. ലോകകപ്പിലെ ഏഴാം ഗോളും. 2010 ൽ മാത്രമാണ് ലോകകപ്പിൽ മെസ്സിക്ക് ഗോൾ നേടാൻ കഴിയാതിരുന്നത്. എന്നാൽ അടുത്ത ലോകകപ്പിൽ മെസ്സി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 4 ഗോളുകൾ നേടിയ മെസ്സി ടൂർണമെന്‍റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി മാറി. 2018 ലോകകപ്പിൽ ഒരു ഗോൾ മാത്രമാണ് മെസ്സി നേടിയത്.

Read More