- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കോഴിക്കോട്: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ പരിപാടിയിൽ നിന്ന് ശശി തരൂർ എംപിയെ വിലക്കിയതിനെതിരെ കോഴിക്കോട് എംപി എം കെ രാഘവൻ ഹൈക്കമാന്റിന് പരാതി നൽകി. പരിപാടിക്ക് വിലക്കിട്ടതിനു പിന്നിൽ ആരാണെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി,കെ സുധാകരൻ എന്നിവർക്ക് പരാതി നൽകുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ രാഘവന്റെ നടപടി. പരിപാടി മാറ്റിവയ്ക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന സമകാലിക പ്രധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യപ്പെടുന്ന സെമിനാര്‍ എന്തുകൊണ്ടാണ് മാറ്റിവെച്ചതെന്നും കാരണക്കാര്‍ ആരാണെന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്ക് യാതൊരു മുന്‍വിധിയുമില്ലെന്നും അന്വേഷിച്ചാലേ ആരാണ് കുറ്റക്കാരെന്ന് കണ്ടെത്താന്‍ കഴിയൂവെന്നും എം.കെ. രാഘവന്‍ പറഞ്ഞു. ശശി തരൂർ എം.പിയുടെ മലബാർ സന്ദർശനത്തിൽ വിഭാഗീയ പ്രവർത്തനമില്ലെന്ന് അദ്ദേഹം പറഞ്ഞു. “തങ്ങള്‍…
കണ്ണൂർ: കോണ്‍ഗ്രസിനുള്ളില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരുവനന്തപുരം എംപി ശശി തരൂര്‍. “ഇത്തരം ആരോപണങ്ങള്‍ വിഷമമുണ്ടാക്കുന്നതാണ്. മലബാറില്‍ പങ്കെടുത്തവയെല്ലാം പൊതുപരിപാടികളാണ്. ഇതില്‍ വിഭാഗീയതയുണ്ടാക്കുന്നത് ഏതാണെന്ന് എനിക്ക് അറിയണം,” തരൂര്‍ വ്യക്തമാക്കി. ആരേയും അധിക്ഷേപിക്കുന്ന വ്യക്തിയല്ല താനെന്നും ശശി തരൂർ ആവർത്തിച്ചു. മലബാറിലേക്കുള്ള സന്ദര്‍ശനം കോഴിക്കോട് എംപിയായ എംകെ രാഘവന്റെ ആവശ്യ പ്രകാരമാണ്. രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ ആര്‍ക്കാണ് വിഷമം. എന്നെ ആരെങ്കിലും ഭയക്കുന്നുണ്ടെങ്കില്‍ അത് എനിക്കും അറിയണമെന്നുണ്ട്,” തരൂര്‍ പറഞ്ഞു. തരൂരിന് കെ മുരളീധരന്‍ എംപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ പരിപാടിയിൽ നിന്ന് ശശി തരൂർ എംപിയെ വിലക്കിയതിനെതിരെ കോഴിക്കോട് എംപി എം കെ രാഘവൻ ഹൈക്കമാന്റിന് പരാതി നൽകി. പരിപാടിക്ക് വിലക്കിട്ടതിനു പിന്നിൽ ആരാണെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. പരിപാടി മാറ്റിവയ്ക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ആദ്യ മത്സരത്തിൽ ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യ മൊറോക്കയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. റഷ്യന്‍ ലോകകപ്പില്‍ അമ്പരിപ്പിക്കുന്ന കുതിപ്പുമായി ഫൈനല്‍ വരെ എത്തി ചരിത്രം സൃഷ്ടിച്ച ടീമാണ് ക്രൊയേഷ്യ. ഫൈനലിൽ ഫ്രാന്‍സിനോട് തോറ്റു എങ്കിലും മികച്ച പോരാട്ടം കാഴ്ച്ച വച്ചാണ് ലൂക്ക മോഡ്രിച്ചും ടീമും മടങ്ങിയത്. ചെൽസി താരമായ ഹക്കിം സീയേച്ചും പിഎസ്ജി താരം അഷറഫ് ഹക്കീമിയും അണിനിരക്കുന്ന മൊറോക്കൻ ടീം യൂറോപ്യന്‍ സംഘത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്താൻ പോന്നവര്‍ തന്നെയാണ്. ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ജര്‍മനി, ജപ്പാനെ നേരിടും. റഷ്യയില്‍ നേരിട്ട തിരിച്ചടി മറക്കാനുള്ള തയാറെടുപ്പുകളുമായാണ് ജര്‍മനി ഖത്തറില്‍ എത്തിയിരിക്കുന്നത്. ലോക ചാമ്പ്യന്മാരായി വന്ന് റഷ്യന്‍ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ നാണംകെട്ട് പുറത്തായതിന്‍റെ ക്ഷീണം മാനുവല്‍ ന്യൂയര്‍ക്കും സംഘത്തിനും തീർക്കേണ്ടതുണ്ട്.
ന്യൂഡല്‍ഹി: 2019ൽ അഞ്ച് തരം ബാക്ടീരിയകൾ ഇന്ത്യയിൽ 6,78,846 പേരുടെ ജീവൻ അപഹരിച്ചതായി മെഡിക്കൽ ജേണൽ ലാൻസെറ്റിൻ്റെ റിപ്പോർട്ട്. എഷ്ചെറിഷ്യ കോളി, സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയേ, ക്ലെബ്സിയെല്ല ന്യുമോണിയേ, സ്റ്റഫൈലോകോക്കസ് ഓറിയസ്, അസിനെറ്റോ ബാക്റ്റര്‍ ബോമനി എന്നിവയാണ് ഈ കൊലയാളി ബാക്ടീരിയകൾ. 2019ൽ ലോകത്ത് എട്ടിൽ ഒരാൾ ബാക്ടീരിയ ബാധ മൂലം മരിച്ചതായാണ് റിപ്പോർട്ട്. ഇസ്കെമിക് ഹൃദ്രോഗം (കൊറോണറി ഹൃദ്രോഗം) കഴിഞ്ഞാൽ, ആ വർഷം ലോകത്തിലെ ഏറ്റവും സാധാരണമായ രണ്ടാമത്തെ മരണ കാരണം ബാക്ടീരിയ അണുബാധയാണ്. 33 ഇനം ബാക്ടീരിയകൾ മൂലം 7.7 ദശലക്ഷം മനുഷ്യ ജീവനുകൾ ആണ് പൊലിഞ്ഞത്. ഇതിൽ 5 വിധം ബാക്ടീരിയകളാണ് പകുതിയിലധികം മരണങ്ങൾക്കും കാരണമായത്. വയറിളക്ക രോഗങ്ങൾക്ക് കാരണമാകുന്ന ഇ.കോളിയാണ് ഇന്ത്യയിൽ 1,57,082 പേരുടെ മരണത്തിനു കാരണം. 2019ൽ ലോകത്തിലെ ഏറ്റവും കൂടുതൽ ജീവൻ എടുത്ത ബാക്ടീരിയകളായിരുന്നു ഇ.കോളിയും എസ്.ഔറിയസും.
പത്തനംതിട്ട: പത്തനംതിട്ടയിൽ റവന്യൂ വകുപ്പിലെ എൽഡി ക്ലാർക്ക് നിയമനം വിവാദമാകുന്നു. നിയമനം ലഭിച്ച 25 പേരിൽ രണ്ടുപേർക്ക് മാത്രമാണ് നിയമന ഉത്തരവ് ലഭിച്ചത്. ബാക്കി 23 പേർക്കും നിയമന ഉത്തരവ് ലഭിച്ചിരുന്നില്ല. ഈ മാസം 18നാണ് 25 പേർക്കും ജില്ലാ കളക്ടർ നിയമന ഉത്തരവ് നൽകിയത്. ഇതേതുടർന്ന് ഈ മാസം 21ന് രണ്ട് പേർ അടൂർ താലൂക്ക് ഓഫീസിൽ ജോലിക്ക് കയറി. എന്നാൽ, ബാക്കിയുള്ള 23 പേർക്ക് ഉത്തരവ് അയച്ചില്ല. ഈ 23 പേർക്ക് ഇന്നലെയാണ് നിയമന ഉത്തരവ് നൽകിയത്. ഉത്തരവ് 25 പേർക്കും ഒരുപോലെ തപാൽ വഴി അയയ്ക്കണമെന്നാണ് ചട്ടം. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് രാജ്‌ഭവൻ തിരിച്ചയച്ചു. സർക്കാർ നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിലാണിത്. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ സഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ബിൽ ആയാലും, ഓർഡിനൻസ് ആയാലും ചാൻസലർ പദവിയിൽ നിന്ന് തന്നെ മാറ്റുന്ന തീരുമാനത്തിൽ ഒപ്പിടില്ലെന്ന് ഗവർണറും നിലപാടെടുത്തു. തന്നെമാത്രം ലക്ഷ്യമിട്ടുള്ള നിയമനിർമാണമാണെങ്കിൽ രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനും പകരം അതത് മേഖലകളിലെ വിദഗ്‌ദ്ധരെ ചാൻസലറായി നിയമിക്കാനുമുള്ള ഓർഡിനൻസിനാണ് സർക്കാർ രൂപം നൽകിയത്. സർവകലാശാലാ വി.സി. നിയമനത്തിൽ സർക്കാരും ഗവർണറും തമ്മിൽ പോര് രൂക്ഷമായതിനെത്തുടർന്നായിരുന്നു ഇത്.
അഹമ്മദബാദ്: മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനോട് രാഹുൽ ഗാന്ധിയെ താരതമ്യം ചെയ്ത് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വശർമ്മ. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ ബിജെപി സ്ഥാനാർത്ഥിയുടെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഗുജറാത്ത് സന്ദർശിച്ചതിനെയും ശർമ്മ പരിഹസിച്ചു. വിസിറ്റിംഗ് പ്രൊഫസറെ പോലെയാണ് രാഹുൽ ഗാന്ധി സംസ്ഥാനം സന്ദർശിച്ചത്. രാഹുൽ ഗാന്ധി ഹിമാചൽ പ്രദേശിൽ പ്രചാരണം നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലങ്ങളിൽ മാത്രമാണ് രാഹുൽ ഗാന്ധി പോകുന്നത്. പരാജയത്തെ ഭയന്നാണ് ഇങ്ങനെ ചെയ്യുന്നത് എന്നും ഹിമന്ത ബിശ്വ ആരോപിച്ചു. പൂജ ഭട്ട്, അമോൽ പലേക്കർ തുടങ്ങിയ ബോളിവുഡ് താരങ്ങൾ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതിനെയും അദ്ദേഹം വിമർശിച്ചു. പണം നൽകിയാണ് എല്ലാവരെയും പങ്കെടുപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഹോളിവുഡ് സിനിമയില്‍ ചൈനീസ് ആയോധന കലയ്ക്ക് വന്‍ പ്രാധാന്യം നേടിക്കൊടുത്ത ബ്രൂസ് ലീയുടെ മരണം അമിതമായി വെള്ളം കുടിച്ചത് കാരണമാകാമെന്ന് പുതിയ കണ്ടെത്തൽ. 1973 ജൂലൈയിൽ 32ാം വയസ്സിൽ സെറിബ്രൽ എഡിമ ബാധിച്ചാണ് ബ്രൂസ് ലീ മരിക്കുന്നത്. തലച്ചോറിലുണ്ടാകുന്ന നീർ വീക്കമാണ് സെറിബ്രൽ എഡിമ. അമിതമായി വേദന സംഹാരികൾ ഉപയോഗിക്കുന്നത് മൂലമാണ് ഇത്തരമൊരു അവസ്ഥ വന്നതെന്നും ഡോക്ടർമാർ പറയുന്നു. അതേസമയം, ഹൈപ്പോനാട്രീമിയയാണ് തലച്ചോറിലെ നീർവീക്കത്തിന് കാരണമായതെന്നാണ് പുതിയ കണ്ടെത്തൽ. ക്ലിനിക്കൽ കിഡ്നി ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗവേഷകരുടെ അഭിപ്രായത്തിൽ, അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായി ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുമ്പോഴാണ് ഹൈപ്പോനാട്രീമിയ ഉണ്ടാകുന്നത്. ഇത് തലച്ചോറിൽ നീർവീക്കമുണ്ടാക്കുകയും ചെയ്യും. ലീയുടെ വൃക്കകൾക്ക് അധികമായി ശരീരത്തിൽ എത്തുന്ന വെള്ളത്തെ നിയന്ത്രിക്കാനും സാധിച്ചില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. കഞ്ചാവ് ഉപയോഗവും ലീയുടെ ദാഹത്തെ കൂട്ടിയെന്നും പഠന റിപ്പോർട്ടിലുണ്ട്. ഹൈപ്പോനാട്രീമിയ കാരണം ലീയുടെ വൃക്കകൾ തകരാറിലായെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ഗവേഷകർ പറയുന്നു.…
കണ്ണൂർ: മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ ഉമ്മൻചാണ്ടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിസ്താരത്തിനു ഹാജരാകാത്തതിന് ടി സിദ്ദിഖ് എം.എൽ.എയ്ക്കെതിരെ വാറണ്ട്. ഹാജരാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച കണ്ണൂർ അസി. സെഷൻസ് കോടതി സിദ്ദീഖിനെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ചയും സിദ്ദിഖ് ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് വീണ്ടും പുറപ്പെടുവിച്ചത്. വിചാരണയ്ക്ക് ഹാജരാകാത്ത രണ്ട് സാക്ഷികൾക്കെതിരെയും കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 41-ാം സാക്ഷി എം.ദിജിത്ത്, 42-ാം സാക്ഷി വസീം എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാകാതിരുന്ന പ്രതി സതീശൻ കോമത്തിനെ ചൊവ്വാഴ്ച റിമാൻഡ് ചെയ്തു. 17ന് കോടതിയിൽ ഹാജരാകുമെന്ന് സിദ്ദിഖ് അഭിഭാഷകൻ മുഖേന നേരത്തെ അറിയിച്ചിരുന്നു. ഹിയറിംഗിന് നോട്ടീസ് നൽകിയിട്ടും അദ്ദേഹം ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
കോഴിക്കോട്: സംസ്ഥാനത്ത് നിന്നുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതി വെള്ളിയാഴ്ച മുതൽ നിലയ്ക്കും. ജി.എസ്.ടിയിലെ വർദ്ധനവും വിമാനക്കമ്പനികളുടെ നിരക്ക് വർദ്ധനവുമാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് എക്സ്പോർട്ടേഴ്സ് അസോസിയേഷനെയും കേരള എക്സ്പോർട്ടേഴ്സ് ഫോറത്തെയും കയറ്റുമതി നിർത്താൻ പ്രേരിപ്പിച്ചത്. കപ്പൽ വഴിയുള്ള കയറ്റുമതിയും നിർത്തിവയ്ക്കുകയാണ്. അനിശ്ചിതകാലത്തേക്കാണ് സമരം. കയറ്റുമതി ചരക്കുനീക്കത്തിന് ഏർപ്പെടുത്തിയ സംയോജിത ചരക്ക്-സേവന നികുതി (ഐജിഎസ്ടി) ഒക്ടോബർ മുതൽ പിൻവലിക്കണമെന്നാണ് കയറ്റുമതിക്കാരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് സംഘടന കേന്ദ്ര ധനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും മെമ്മോറാണ്ടം അയച്ചിട്ടുണ്ട്. ഒക്ടോബർ മുതൽ, വിമാനമാർഗം കയറ്റുമതി ചെയ്യുന്ന ചരക്ക് ചാർജിനു 18 ശതമാനവും ഷിപ്പിംഗിന് 5 ശതമാനവും ജി.എസ്.ടി ഏർപ്പെടുത്തിയിട്ടുണ്ട്. ഈ തുക റീഫണ്ട് ചെയ്യാനോ ക്രെഡിറ്റ് എടുക്കാനോ സാധ്യമല്ല
