- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
റഷ്യന്‍ ശാസ്ത്രജ്ഞര്‍ വളയമിട്ട് പറത്തിയ ദേശാടനപക്ഷിയെ കണ്ടെത്തി; ഇന്ത്യയിൽ രണ്ടാമത്തേത്
ചാവക്കാട്: റഷ്യൻ ശാസ്ത്രജ്ഞർ നിരീക്ഷണത്തിനായി കാലിൽ വളയമിട്ട് പറത്തി വിട്ട ഗ്രേറ്റ് നോട്ട് എന്നറിയപ്പെടുന്ന ശൈത്യകാല ദേശാടന പക്ഷിയെ ചാവക്കാട് തീരത്ത് കണ്ടെത്തി. റഷ്യയിലെ കാംചത്ക പെനിൻസുലയുടെ പടിഞ്ഞാറേതീരത്തെ ഖൈറുസോവ- ബെലോഗൊയോവായ നദികളുടെ അഴിമുഖത്ത് നിന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 12ന് പറത്തി വിട്ട പക്ഷിയാണ് ഇതെന്ന് പക്ഷിനിരീക്ഷകർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഈ പക്ഷി 9,000 കിലോമീറ്റർ പറന്നതായി കരുതപ്പെടുന്നു. പി.പി. ശ്രീനിവാസൻ, ഡോ. കലേഷ് സദാശിവൻ, പി.ബി. സാംകുമാർ എന്നിവരാണ് പക്ഷിയെ കണ്ടെത്തിയത്. 150 ലധികം ദേശാടനപക്ഷികൾക്കിടയിൽ നിന്നാണ് കാലിൽ ഒരു വളയം ഘടിപ്പിച്ച ഈ പക്ഷിയെ കണ്ടെത്തിയത്. പക്ഷിയെ സൂക്ഷ്മമായി നിരീക്ഷിച്ചതിലൂടെ കാലിലെ വളയത്തിൽ എഴുതിയ ലിഖിതം വായിച്ചെടുക്കാൻ കഴിഞ്ഞു എന്നും തുടർന്ന് റഷ്യൻ ബന്ധം മനസ്സിലാക്കാൻ കഴിഞ്ഞു എന്നും ഇവർ അറിയിച്ചു. കാംചത്ക പെനിൻസുലയിലെ ഡിമിത്രി ഡൊനേഫീവിനെ ഇതേക്കുറിച്ച് വിവരമറിയിച്ചു. അദ്ദേഹം പക്ഷിയെക്കുറിച്ചുള്ള സ്ഥിരീകരണം നടത്തി കൂടുതൽ വിവരങ്ങൾ നൽകിയെന്ന് ട്രാവൻകൂർ നേച്വർ ഹിസ്റ്ററി സൊസൈറ്റിയുടെ…
കാസര്‍കോട്: ബാലനീതി നിയമത്തിലെ ഭേദഗതിപ്രകാരം സംസ്ഥാനത്തെ ആദ്യത്തെ ദത്തെടുക്കലിന് അനുമതി നല്‍കി കാസര്‍കോട് കളക്ടറായ സ്വാഗത് ആര്‍. ഭണ്ഡാരി. 2015-ല്‍ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിൽ ദത്തെടുക്കൽ സംബന്ധിച്ച ഉത്തരവുകള്‍ കളക്ടറുടെ അധികാരപരിധിയിലാക്കിയ ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ ദത്തെടുക്കല്‍ ഉത്തരവാണിത്. കാസര്‍കോടുള്ള സംസ്ഥാന ശിശുക്ഷേമസമിതിയുടെ ശിശുവികാസ് ഭവനിലെ ഒരു വയസ് പ്രായമുള്ള 2 ആൺകുട്ടികളെയാണ് ദത്തെടുക്കാനുള്ള അനുമതി നല്‍കിയത്.
കൊച്ചി: 19കാരിയായ മോഡലിനെ കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ തെളിവെടുപ്പ് വ്യാഴാഴ്ച നടക്കും. കേസിലെ പ്രതിയായ രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാമ്പയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ പ്രതികൾ പലതവണ പരസ്പരം ആശയവിനിമയം നടത്തിയതായി കണ്ടെത്തി. കേസിൽ ഡിംപിൾ ഉൾപ്പെടെ എല്ലാ പ്രതികൾക്കും വ്യക്തമായ പങ്കുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. അറസ്റ്റിലായ പ്രതികളെ കോടതി കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഡിംപിള്‍ ലാമ്പ, വിവേക് സുധാകരന്‍, നിധിന്‍ മേഘനാഥന്‍, ടി.ആര്‍. സുദീപ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ എറണാകുളത്തെ ബാറിലെത്തിച്ച് സൗത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. ഈ ബാറിലാണ് ഡിംപിളിനൊപ്പം പീഡനത്തിനിരയായ പെൺകുട്ടി എത്തിയത്. മദ്യപാനത്തെ തുടർന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കാക്കനാട്ടെ വീട്ടിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേനയാണ് പ്രതികൾ കാറിൽ കൊണ്ടുപോയത്. കടവന്ത്ര, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. കേസിൽ ഉൾപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശികൾക്കെതിരെ മറ്റ്…
കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനേഴുകാരനായ സുൽത്താന്‍റെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയെ ചികിൽസിച്ച എല്ലു രോഗ വിദഗ്ദൻ ഡോ. വിജുമോനെതിരെയാണ് കേസ്. ചികിത്സാ പിഴവിനാണ് സുൽത്താന്‍റെ പിതാവിന്‍റെ പരാതിയിൽ കേസെടുത്തത്. തലശ്ശേരി എഎസ്പി പി നിഥിൻ രാജാണ് കേസ് അന്വേഷിക്കുന്നത്. ഫുട്ബോൾ കളിക്കുന്നതിന് ഇടയിൽ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു. ആശുപത്രിയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. തലശ്ശേരി ചെറ്റംകുന്ന് നാസ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബൂബക്കർ സിദ്ദീഖിന്‍റെ മകൻ സുൽത്താന്‍റെ കൈയാണ് നഷ്ടപ്പെട്ടത്. പാലയാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് സുൽത്താൻ. ഒക്ടോബർ 30ന് വൈകുന്നേരമാണ് അപകടമുണ്ടായത്. വൈകുന്നേരം വീടിനടുത്തുള്ള മൈതാനത്ത് ഫുട്ബോൾ കഴിക്കുന്നതിനിടെ നിലത്ത് വീണ് അസ്ഥി പൊട്ടി. തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ എക്സ്-റേ മെഷീൻ തകരാറിലായിരുന്നതിനാൽ കൊടുവള്ളി സഹകരണ ആശുപത്രിയിൽ എക്സ് റേ എടുക്കാൻ…
ചാലക്കുടി: അതിരപ്പിള്ളി–മലയ്ക്കപ്പാറ റൂട്ടിൽ വീണ്ടും കബാലി കൊമ്പന്റെ ആക്രമണം. ഇന്നലെ രാത്രിയാണ് കെഎസ്ആർടിസി ബസിന് നേരെ ആക്രമണമുണ്ടായത്. കൊമ്പൻ കൊമ്പ് കൊണ്ട് ബസ് ഉയർത്തി നിർത്തി. രാത്രി എട്ട് മണിയോടെ ചാലക്കുടിയിൽ നിന്ന് മലയ്ക്കപ്പാറയിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് ആന പാഞ്ഞടുത്തത്. അമ്പലപ്പാറ ഒന്നാം ഹെയർപിൻ വളവിലാണ് സംഭവം നടന്നത്. ആർക്കും പരിക്കേറ്റിട്ടില്ല, യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. രണ്ട് മണിക്കൂറിലധികം നേരം കൊമ്പൻ ആക്രമണം തുടർന്നു. രാത്രി എട്ട് മണിക്ക് മലയ്ക്കപ്പാറയിലെത്തേണ്ട ബസ് രാവിലെ 11 മണിയോടെയാണ് എത്തിയതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
തിരുവനന്തപുരം: വിശേഷാവസരങ്ങളിൽ തടവുകാർക്ക് പ്രത്യേക ശിക്ഷായിളവ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരൊഴികെ മറ്റെല്ലാ വ്യക്തികൾക്കും അനുവദിക്കുന്ന ഇളവിന് രാഷ്ട്രീയ കുറ്റവാളികൾക്കും അർഹതയുള്ള തരത്തിലാവും മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുന്നത്. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, പുനരേകീകരണ ദിനം തുടങ്ങിയ വിശേഷാവസരങ്ങളിൽ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളാണ് പരിഷ്കരിച്ചത്. ഇതനുസരിച്ച്, ജയിലിൽ ഒരു നിശ്ചിത കാലയളവ് പൂർത്തിയാക്കിയ രാഷ്ട്രീയ കുറ്റവാളികളെ അവരുടെ ശിക്ഷാകാലയളവ് അവസാനിക്കുന്നതിന് മുമ്പ് മോചിപ്പിക്കാൻ കഴിയും. വധഗൂഢാലോചന, മറ്റു സഹായങ്ങള്‍, വധശ്രമം എന്നീ കേസുകളിൽ ജീവപര്യന്തം ശിക്ഷിക്കപ്പെടാത്ത രാഷ്ട്രീയ കുറ്റവാളികൾ ശിക്ഷായിളവിന് അർഹരാകും. കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ദുരുപയോഗം ചെയ്തവർ, മയക്കുമരുന്ന് കേസിൽ ഏർപ്പെട്ടവർ, രാഷ്ട്രീയ കുറ്റവാളികൾ എന്നിവർക്ക് നിലവിൽ ശിക്ഷയിൽ ഇളവ് നൽകിയിട്ടില്ല. ഇപ്പോൾ രാഷ്ട്രീയക്കുറ്റവാളികളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: 35 വയസ്സിന് താഴെയുള്ളവരിൽ ഗര്‍ഭപാത്രം നീക്കല്‍ ശസ്ത്രക്രിയ വ്യാപകമാകുന്ന സാഹചര്യത്തിൽ, ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ വിശദാംശങ്ങൾ തേടി കേന്ദ്രസർക്കാർ. ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തി സ്ത്രീകളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ കേന്ദ്രം തീരുമാനിച്ചു. സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് തേടുന്നത്. ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗർഭപാത്രം നീക്കം ചെയ്യുന്നവരുടെ എണ്ണത്തിൽ 3.3 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രമരഹിതമായ രക്തസ്രാവത്തിനും ഗർഭപാത്രത്തിലെ ഫൈബ്രോയിഡുകളുടെ വളർച്ചയ്ക്കും ഒരു ശാശ്വത പരിഹാരമായി ഡോക്ടർമാർ സാധാരണയായി ഈ ശസ്ത്രക്രിയ നിർദ്ദേശിക്കാറുണ്ട്. 2019ലെ ദേശീയ ആരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ഗർഭപാത്രം നീക്കം ചെയ്ത സ്ത്രീകളുടെ ശരാശരി പ്രായം 34 ആണ്. യു.എസ്., ജര്‍മനി, ഓസ്ട്രേലിയ, അയര്‍ലന്‍ഡ്, യു.കെ. തുടങ്ങിയ രാജ്യങ്ങളില്‍ ഇത് 44-59 വയസ്സിനിടയിലാണെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്‍റെ ശുപാർശ കത്ത് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. തുടർന്ന് ഓഫീസിലെ ജീവനക്കാരെയും ചോദ്യം ചെയ്യും. സോഷ്യൽ മീഡിയ വഴി പ്രചരിച്ച കത്ത് കോർപ്പറേഷനിൽ തന്നെ തയ്യാറാക്കിയതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. ആരാണ് ഇത് തയ്യാറാക്കി വാട്സ്ആപ്പിലേക്ക് അയച്ചതെന്ന് കണ്ടെത്താൻ പൊലീസിന് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടിവരും. കേസ് രജിസ്റ്റർ ചെയ്യുന്നതിൽ ഉണ്ടായ കാലതാമസം കാരണം നിരവധി സുപ്രധാന തെളിവുകൾ ഇതിനകം നശിപ്പിക്കപ്പെട്ടിട്ടുണ്ടാകാം. പ്രാഥമികാന്വേഷണം നടത്തിയപ്പോൾ ക്രൈംബ്രാഞ്ച് ആര്യ രാജേന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ശുപാർശ കത്ത് വ്യാജമാണെന്ന ആര്യ രാജേന്ദ്രന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ശുപാർശ.
തലശ്ശേരി: മയക്കുമരുന്ന് മാഫിയ സംഘത്തെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് തലശേരിയിൽ രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തി. ഒരാൾക്ക് പരിക്കേറ്റു. തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ.ഖാലിദ്(52), സഹോദരീ ഭര്‍ത്താവും സി.പി.എം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനയില്‍ ഷമീര്‍(40) എന്നിവരാണ് മരിച്ചത്. തലശേരി സഹകരണ ആശുപത്രിയിൽ നിന്ന് വിളിച്ചിറക്കി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഖാലിദ് സഹകരണ ആശുപത്രിയിലും ഷമീർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. സഹകരണ ആശുപത്രി പരിസരത്ത് ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഇവരുടെ സുഹൃത്ത് നെട്ടൂര്‍ സാറാസില്‍ ഷാനിബ് (29) സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. മയക്കുമരുന്ന് വിൽപ്പന ചോദ്യം ചെയ്തതിന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ നെട്ടൂർ ചിറക്കക്കാവിനടുത്ത് ഷമീറിന്‍റെ മകൻ ഷെബിലിനെ ഒരാൾ മർദ്ദിച്ചിരുന്നു.ഇയാളെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് മയക്കുമരുന്ന് മാഫിയയിൽപ്പെട്ട ഒരാൾ ആശുപത്രിയിലെത്തി. പ്രശ്നം പരിഹരിക്കാനെന്ന വ്യാജേനയാണ് ഖാലിദിനെയും കൂട്ടരെയും പുറത്തേക്ക് വിളിച്ചത്. സംഘത്തിലെ നാലുപേർ ആശുപത്രിക്ക് പുറത്ത് കാത്തുനിന്നതായാണ് വിവരം. ഖാലിദ് ആശുപത്രി കാന്‍റീൻ പരിസരത്ത്…
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ചേരി തിരിവിനും ശീതപ്പോരുകൾക്കുമിടെ ശശി തരൂർ ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. പൊതുപരിപാടികൾക്കൊപ്പം കത്ത് വിവാദത്തിൽ കോർപ്പറേഷന് മുന്നിലെ യുഡിഎഫ് സമരവേദിയിലും അദ്ദേഹം രാവിലെ പത്തുമണിയോടെ എത്തും. തലസ്ഥാനത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധ പരിപാടികൾ നടന്നിട്ടും തരൂർ അതിൽ പങ്കാളിയാവുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ മറികടക്കാനാണ് തരൂർ ഇന്ന് എത്തുന്നതെന്നാണ് സൂചന. വിഴിഞ്ഞം സമരത്തോടും കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഭിന്നമായ നിലപാടാണ് തരൂർ സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇന്ന് ചർച്ചയിലേക്ക് വരാനാണ് സാധ്യത. വിഭാഗീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന വി ഡി സതീശന്‍റെ മുന്നറിയിപ്പ് അവഗണിച്ചാണ് ശശി തരൂർ മുന്നോട്ട് പോകുന്നത്. മലബാർ സന്ദർശനത്തിന് ശേഷം മറ്റ് ജില്ലകളിലും സമാനമായ പരിപാടി സംഘടിപ്പിക്കും. അടുത്ത മാസം മൂന്നിന് കോട്ടയത്തും അടുത്ത മാസം നാലിന് പത്തനംതിട്ടയിലും വിവിധ പരിപാടികളിൽ തരൂർ പങ്കെടുക്കും. അതേസമയം, വിഭാഗീയതയെക്കുറിച്ചുള്ള ചോദ്യങ്ങളോട് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ…
