- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ദില്ലി: സിറോ മലബാർ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ ഇന്ന് സുപ്രീംകോടതിയിൽ. ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമർപ്പിച്ച ഹർജിയാണ് പരിഗണനയിലുള്ളത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ കോടതിയെ സമീപിച്ചിരുന്നു. പള്ളികളുടെ ഭൂമിയും സ്വത്തുക്കളും വിൽക്കാൻ ബിഷപ്പുമാർക്ക് അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ദോഹ: ഖത്തർ ലോകകപ്പിലെ സ്‌പെയിൻ കോസ്റ്ററീക്ക മത്സരം മറ്റൊരു റെക്കോർഡിനുകൂടി സാക്ഷ്യം വഹിക്കുന്നതായിരുന്നു. അത് ഗാവി എന്ന സ്‌പെയിൻ താരത്തിന്റെ ബൂട്ടുകളിൽ നിന്ന് ഉതിർന്ന ഗോളായിരുന്നു. ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി ഗാവി മാറി. ഒപ്പം ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്പാനിഷ് താരവും കൂടിയാണ് ഇപ്പോൾ ഗാവി. 2004 ഓഗസ്റ്റ് 5 നു ജനിച്ച ഗാവിക്ക് നിലവിൽ 18 വയസ്സും 110 ദിവസവും ആണ് പ്രായം. ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ പെലെ ആണ്. പെലെയ്ക്ക് ശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് മാനുവല്‍ റൊസാസയ്ക്കാണ്. 1958-ലോകകപ്പില്‍ ഗോള്‍ നേടുമ്പോള്‍ പെലെയ്ക്ക് 17 വര്‍ഷവും 249 ദിവസവുമാണ് പ്രായം. മാനുവല്‍ റൊസാസ ഗോള്‍ നേടുമ്പോള്‍ 18 ര്‍ഷവും 93 ദിവസവുമാണ് പ്രായം. ഏകപക്ഷീയമായ മത്സരത്തിൽ ഗാവിയുടെ ഗോളടക്കം ഏഴ് ഗോളുകൾക്കാണ് സ്പെയിൻ കോസ്റ്റാറിക്കയെ…
ദോഹ: കോസ്റ്ററീക വല നിറച്ച് ലോകകപ്പിൽ മുൻ ചാമ്പ്യൻമാരായ സ്പെയിൻ പടയോട്ടം തുടങ്ങി. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളിനായിരുന്നു വിജയക്കുതിപ്പ്. അതിവേഗ മുന്നേറ്റങ്ങളിലൂടെയും പാസിങ്ങിലൂടെയും സ്പാനിഷ് താരങ്ങൾ എതിരാളികളെ നിലംപരിശാക്കി. വിജയികൾക്കായി ഫെറാൻ ടോറസ് ഇരട്ട ഗോൾ നേടിയപ്പോൾ ഡാനി ഓൽമോ, മാർകോ അസൻസിയോ, ഗാവി, കാർലോസ് സോളർ, അൽവാരോ മൊറാട്ട എന്നിവർ ശേഷിക്കുന്ന ഗോളുകൾ നേടി. ലോകകപ്പ് ചരിത്രത്തിലെ ടീമിന്റെ ഏറ്റവും വലിയ വിജയം കൂടിയാണ് ഇത് 1998 ലോകകപ്പിൽ ബൾഗേറിയയ്ക്കെതിരെയായിരുന്നു സ്പെയിനിന്‍റെ ഏറ്റവും വലിയ ലോകകപ്പ് വിജയം. കോസ്റ്റാറിക്കയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തോൽപ്പിച്ച ലൂയിസ് എന്റിക്വെയും പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും സ്പെയിനിന് ജയത്തോടെ തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടില്ല. 2018ൽ പോർച്ചുഗലിനെതിരെ സമനില, 2014ൽ നെതർലൻഡ്സിനോട് തോൽവി, 2010ൽ സ്വിറ്റ്സർലൻഡിനോടും തോൽവി എന്നീ ക്രമത്തിലാണ് സ്പാനിഷ് ടീം ലോകകപ്പിന് തുടക്കമിട്ടത്.
കൊച്ചി: ശബരിമല സ്പെഷ്യൽ ട്രെയിനുകളിൽ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വിശദീകരണം തേടി ഹൈക്കോടതി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും സതേൺ റെയിൽവേ മാനേജർ അടക്കമുള്ളവർക്കാണ് നോട്ടീസ് അയച്ചത്. മാധ്യമ വാർത്തയെ തുടർന്നായിരുന്നു കോടതിയുടെ ഇടപെടൽ. അധിക നിരക്ക് ഈടാക്കുന്നതിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വിഷയത്തിൽ സ്വമേധയാ കേസ് എടുത്ത ഹൈക്കോടതി, കേസിൽ റെയിൽവേയെ കക്ഷി ചേർക്കാനും നിർദേശിച്ചു. ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് റെയില്‍വേ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നുവെന്ന് കേരളം ആരോപിച്ചിരുന്നു. അമിതവില ഈടാക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അബ്ദുറഹിമാൻ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്യാനുള്ള നീക്കം അനുവദിക്കാനാവില്ലെന്നും കത്തിൽ പറയുന്നു. ഹൈദരാബാദ്-കോട്ടയം യാത്രയുടെ സാധാരണ സ്ലീപ്പർ നിരക്ക് 590 രൂപയാണ്. എന്നാൽ ശബരി സ്പെഷ്യൽ ട്രെയിനിൽ ഇത് 795 രൂപയാണ്. അതായത് 205 രൂപ അധിക ചാർജ് ഈടാക്കുന്നു.
ന്യൂയോർക്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്‍റെ പഴയ കടങ്ങളും ബില്ലുകളും ഏറ്റെടുക്കില്ലെന്ന് ലോക സമ്പന്നൻ എലോൺ മസ്ക്. ജീവനക്കാർക്കും പുറത്തും നൽകാനുള്ള ദശലക്ഷക്കണക്കിന് ഡോളറിന്റെ ബാധ്യത ഏറ്റെടുക്കില്ലെന്ന് മസ്ക് വ്യക്തമാക്കി. യാത്രാച്ചെലവ്, കമ്പ്യൂട്ടിംഗ്, സോഫ്റ്റ് വെയർ സേവനങ്ങൾ എന്നീ ഇനങ്ങളിലാണ് കുടിശ്ശിക ഉള്ളത്. മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നടത്തിയ കൂട്ടപ്പിരിച്ച് വിടൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായുള്ള പുതിയ നീക്കം.
തിരുവനന്തപുരം: സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 12 ന് ആരംഭിക്കും. ഡിസംബർ 23 മുതൽ ജനുവരി 2 വരെയാണ് ക്രിസ്മസ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 3 സ്കൂളിന്‍റെ പ്രവൃത്തി ദിനമായിരുന്നത് ജനുവരി 7 ലേക്ക് പുനഃക്രമീകരിച്ചു. ആറാം പ്രവൃത്തി ദിവസമായതിനാൽ ഡിസംബർ 3 ഒഴിവാക്കണമെന്ന പൊതു ആവശ്യത്തെ തുടർന്നാണ് നടപടി. സ്കൂൾ പച്ചക്കറിത്തോട്ട പദ്ധതി നടപ്പാക്കാൻ മതിയായ സമയം അനുവദിക്കും. സംരക്ഷിത അധ്യാപകരെ മാതൃവിദ്യാലയത്തിൽ നിന്ന് സ്ഥലം മാറ്റുന്നതുവരെയുള്ള കാലയളവ് അംഗീകൃത അവധിയായി കണക്കാക്കാൻ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
ന്യൂഡൽഹി: രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കുട്ടികൾക്കിടയിൽ മീസിൽസ് പടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സമിതിയെ നിയോഗിച്ചു. റാഞ്ചി, അഹമ്മദാബാദ്, മലപ്പുറം എന്നിവിടങ്ങളിൽ മീസിൽസ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മൂന്നംഗ ഉന്നതതല സമിതിയെയാണ് നിയോഗിച്ചത്. രോഗം പടരുന്ന സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പരിശോധിക്കുന്നതിനും ആവശ്യമായ നിയന്ത്രണ നടപടികൾ സുഗമമാക്കുന്നതിനും സമിതി സംസ്ഥാന ആരോഗ്യ അധികാരികളെ സഹായിക്കും. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ, ന്യൂഡൽഹിയിലെ റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് റാഞ്ചി സംഘത്തിലുള്ളത്. ന്യൂഡൽഹിയിലെ കലാവതി ശരൺ ചിൽഡ്രൻസ് ഹോസ്പിറ്റൽ, കേന്ദ്ര ആരോഗ്യ സാമൂഹിക ക്ഷേമ മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് അഹമ്മദാബാദ് സംഘത്തിലുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ തിരുവനന്തപുരത്തെ റീജിയണൽ ഓഫീസ്, പുതുച്ചേരിയിലെ ജിപ്മർ, ന്യൂഡൽഹിയിലെ എൽഎച്ച്എംസി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരെയാണ് മലപ്പുറത്തേക്ക് നിയോഗിച്ചത്. സമിതിയിലെ അംഗങ്ങൾ രോഗവ്യാപനമുള്ള സ്ഥലങ്ങൾ സന്ദർശിച്ച് രോഗവ്യാപനം തടയാൻ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന്…
ദോഹ: മൊബൈൽ ഡാറ്റയുടെ ഉപയോഗത്തിൽ ആഗോള റെക്കോർഡ് സ്ഥാപിച്ച് ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടനം. ലോകകപ്പിന്‍റെ ഔദ്യോഗിക മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക ടെലികമ്യൂണിക്കേഷൻസ് ഓപ്പറേറ്ററായ ഉരീദു പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉരീദുവിന്റെ 5 ജി നെറ്റ്‌വർക്കും അത്യാധുനിക ഫൈബർ സൂപ്പർഫാസ്റ്റ് കണക്റ്റിവിറ്റിയുടെ മികവും 36 ടിബി മൊബൈൽ ഡാറ്റാ ട്രാഫിക്ക് റെക്കോർഡ് ചെയ്തു. 5 ജി സാങ്കേതികവിദ്യ രണ്ട് ജിബിപിഎസ് വേഗതയിലാണ് പ്രവർത്തിച്ചത്. ഇതിന് പുറമെ, ആരാധകർ 99.8 ശതമാനത്തിലധികം ആക്സസബിലിറ്റിയുള്ള 620,000 വോയ്സ് കോളുകളും നടത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച ആപ്ലിക്കേഷൻ സ്നാപ്ചാറ്റ് ആണ്. ഇൻസ്റ്റഗ്രാം രണ്ടാം സ്ഥാനത്തും, വാട്ട്സ്ആപ്പ് മൂന്നാം സ്ഥാനത്തുമാണ്. ഈ സുപ്രധാന ടൂർണമെന്‍റിന്‍റെ ഉദ്ഘാടന ചടങ്ങ് ഖത്തറിനും ഉരീദുവിനും ഇതിലും മികച്ചതായിരിക്കാൻ കഴിയില്ലെന്ന് ഉരീദു സിഇഒ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽതാനി പറഞ്ഞു.
ഖത്തര്‍: ജർമ്മനിക്കെതിരെ ജപ്പാന് തകർപ്പൻ ജയം. നാല് തവണ ലോകകിരീടമുയർത്തിയ ചരിത്രമുള്ള ജർമ്മനിയെ 2-1നാണ് ജപ്പാൻ വീഴ്ത്തിയത്. പന്തടക്കത്തിലും ആക്രമണത്തിലുമൊക്കെ ജർമ്മനി മേധാവിത്വം പുലർത്തിയ മത്സരത്തിലാണ് ജപ്പാന്റെ അട്ടിമറി വിജയം. 33-ാം മിനിറ്റിൽ ഇൽക്കെ ഗുൺഡോഗനിലൂടെ ജർമ്മനിയാണ് ലീഡെടുത്തത്. പെനാൽറ്റി വലയിലെത്തിച്ചാണ് മാഞ്ചസ്റ്റർ സിറ്റി താരമായ ഗുൺഡോഗൻ ജർമ്മനിക്ക് ലീഡ് നൽകിയത്. ലീഡിന്റെ ആവശത്തിൽ രണ്ടാം പകുതിയിലിറങ്ങിയ ജർമ്മനിയെ അവസാന 15 മിനിറ്റിലാണ് ജപ്പാൻ തകർത്തത്. 75-ാം മിനിറ്റിൽ റിറ്റ്സു ഡോവനിലൂടെ ജപ്പാൻ ഒപ്പമെത്തി. ആറ് മിനിറ്റിന് ശേഷം താകുമാ അസാനോയിലൂടെ ജപ്പാൻ ജർമ്മനിക്ക് മേൽ ലീഡ് എടുത്തു. അവസാന നിമിഷങ്ങളിൽ സമനിലഗോളിനായി ജർമ്മനി പൊരുതിയെങ്കിലും ജപ്പാൻ പട ചെറുത്ത് നിന്നു.
ജറുസലേം: ജറുസലേമിൽ നടന്ന ബോംബ് ആക്രമണത്തിൽ ഒരു കൗമാരക്കാരൻ കൊല്ലപ്പെട്ടു. രണ്ട് ബസ് സ്റ്റോപ്പുകളിലായി നടന്ന സ്ഫോടനത്തിൽ 14 പേർക്ക് പരിക്കേറ്റു. ജറുസലേം നഗരത്തിന് പുറത്തുള്ള തിരക്കേറിയ പ്രദേശത്ത് ആളുകൾ ജോലിക്ക് പോകുന്ന സമയത്തായിരുന്നു സ്ഫോടനം. ആദ്യ സ്ഫോടനത്തിലാണ് കൗമാരക്കാരൻ കൊല്ലപ്പെട്ടത്. ആദ്യ സ്ഫോടനത്തിൽ ഇയാളടക്കം 12 പേർക്ക് പരിക്കേറ്റിരുന്നു. രണ്ടാമത്തെ സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ദീർഘകാലത്തിനിടയിലെ ഏറ്റവും ഗുരുതരമായ ആക്രമണമെന്നാണ് ഇസ്രായേൽ ആഭ്യന്തര മന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇസ്രായേലികൾക്കെതിരായ വെടിവെയ്പ്പുകളും കത്തി ആക്രമണങ്ങളും നടക്കുന്നതിനിടെയാണ് ജറുസലേമിൽ സ്ഫോടനം നടന്നത്. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തിയതിന് ശേഷം നിരവധി ആക്രമണങ്ങൾ ഇസ്രായേൽ സൈന്യം നേരിട്ടിട്ടുണ്ട്. ജറുസലേം പട്ടണത്തിന്‍റെ പ്രവേശന കവാടത്തിനടുത്തുള്ള ഗിവാത് ഷാവുളിലാണ് ആദ്യത്തെ സ്ഫോടനം നടന്നത്. പ്രാദേശിക സമയം രാത്രി 7 മണിയോടെയായിരുന്നു സംഭവം. രണ്ടാമത്തെ സ്ഫോടനം നടന്നത് 30 മിനിറ്റിന് ശേഷമാണ്. റാമോത്ത് ജംഗ്ഷനിലായിരുന്നു അത്. ജറുസലേം നഗരത്തിലേക്കുള്ള പ്രവേശന…
