Author: News Desk

ബെംഗളൂരു: ഹ്യൂലറ്റ്-പാക്കാർഡ് കമ്പനി (എച്ച്പി) അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 6,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കും. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി കമ്പനി 10 % ജീവനക്കാരെ ഉടൻ പിരിച്ചുവിടാനാണ് സാധ്യത. ഏറ്റവും കൂടുതൽ വരുമാനമുള്ള പേഴ്സണൽ കമ്പ്യൂട്ടർ വിപണിയിലെ തുടർച്ചയായ ഇടിവ് എച്ച്പിയുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: കോൺഗ്രസിലെ ഒരു നേതാവിനെയും ആരും ഭയപ്പെടേണ്ട കാര്യമില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ നേതാക്കൾക്കും സംസ്ഥാനത്തുടനീളം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അത് പാർട്ടി ചട്ടക്കൂടിലൂടെയായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. താനടക്കം എല്ലാവരും പാർട്ടിയുടെ സ്ഥാപിത മാര്‍ഗങ്ങളിലൂടെ പ്രവർത്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു. വിവിധ ജില്ലകളിലെ ശശി തരൂരിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ പോരാട്ടമാണ് ഇപ്പോൾ പ്രധാനം. പാർട്ടിയിൽ പിളർപ്പുണ്ടെന്ന വാർത്തയ്ക്ക് കാരണക്കാരാകുന്നത് ശരിയല്ല. ഓരോ നേതാവിനും പാർട്ടിയിൽ പ്രവർത്തിക്കാനുള്ള ഇടവും അവസരവുമുണ്ട്. പാർട്ടിയിൽ ഐക്യം ഉറപ്പാക്കേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ബലൂണ്‍ പരാമർശം ശശി തരൂരിന് എതിരല്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. “നേതാക്കള്‍ ഊതി വീര്‍പ്പിച്ച ബലൂണല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് അദ്ദേഹം ശശി തരൂരിന് എതിരായി പറഞ്ഞതാണെന്ന് വിശ്വസിക്കുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസ് ഇതിനേക്കാള്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന്…

Read More

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യ ക്രൈംബ്രാഞ്ചിന് മുന്നിൽ. നവ്യയ്ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന നിർദ്ദേശപ്രകാരമാണ് നവ്യ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക നവ്യ ടി എന്നിവരാണ് എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതികൾ. എ.കെ.ജി സെന്‍ററിലെ ആക്രമണത്തിന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറുടേതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്കൂട്ടർ ഉടമ സുധീഷ് വിദേശത്തേക്ക് കടന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. സ്കൂട്ടർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവ ദിവസം രാത്രി 10.30 ഓടെയാണ് ഗൗരിശപട്ടത്തെത്തിച്ച് ആറ്റിപ്ര സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായി നവ്യ ജിതിന് സ്കൂട്ടർ കൈമാറിയെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.   സുഹൃത്ത് നവ്യ കൊണ്ടുവന്ന സ്കൂട്ടർ ഓടിച്ച് ജിതിൻ എ.കെ.ജി സെന്‍ററിൽ സ്ഫോടകവസ്തു എറിഞ്ഞ് ഗൗരിശപട്ടത്തേക്ക് മടങ്ങി.…

Read More

ആഗ്ര (യു. പി): വിവിധ കേസുകളിലായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന അഞ്ഞൂറു കിലോയിലേറെ കഞ്ചാവ് എലി തിന്നതായി ഉത്തര്‍പ്രദേശ് പൊലീസ്. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ്, മഥുര പൊലീസ് ഇക്കാര്യം അറിയിച്ചത്. മഥുരയിലെ ഷെല്‍ഗഢ്, ഹൈവേ പൊലീസ് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 581 കിലോ കഞ്ചാവ് എലി തിന്നെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. അതിനാല്‍ തൊണ്ടിമുതല്‍ ഹാജരാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിച്ചെടുത്ത കഞ്ചാവ് ഹാജരാക്കാന്‍ ഈ വര്‍ഷം ആദ്യം കോടതി പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് എലി ശല്യം ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനു തെളിവു ഹാജരാക്കാന്‍ അഡീഷനല്‍ ജില്ലാ ജഡ്ജി മഥുര എസ്എസ്പിക്കു നിര്‍ദേശം നല്‍കി. നേരത്തെ ഇറ്റാവ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1400 കാര്‍ട്ടണ്‍ മദ്യം എലികള്‍ കുടിച്ചു തീര്‍ത്തെന്നാണ് അന്നു പൊലീസ് കോടതിയെ അറിയിച്ചത്. ഇത് അന്വേഷിക്കാന്‍ കോടതി ഉത്തരവിടുകയും തുടര്‍ന്ന് പൊലീസുകാര്‍ മദ്യം മറിച്ചുവിറ്റതായി കണ്ടെത്തുകയും ചെയ്തിരുന്നു.

Read More

ന്യൂഡൽഹി: റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പു കമ്മിഷണറായി തിരക്കിട്ട് നിയമിച്ച നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതി. നാല് പേരിൽ നിന്ന് എങ്ങനെയാണ് ഈ പേരിലേക്ക് എത്തിയത് എന്നും ഒഴിവ് വന്ന മേയ് 15 മുതൽ നവംബർ 18 വരെ എന്തു ചെയ്തുവെന്നു പറയാമോ എന്നും കോടതി ആരാഞ്ഞു. അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള കേന്ദ്ര നീക്കം പരിശോധിക്കവെ ജസ്റ്റിസ് കെ.എം ജോസഫ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആണ് കേന്ദ്ര സർക്കാരിനോട് ഈ നിർണായക ചോദ്യങ്ങൾ ചോദിച്ചത്. “നിയമ മന്ത്രാലയം നാലു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി, ഫയൽ നീക്കിയത് നവംബർ 18ന്. അന്നു തന്നെയാണ് പ്രധാനമന്ത്രിയും പേര് നിർദേശിച്ചത്. ഇതിൽ ഏറ്റുമുട്ടലിനല്ല ഞങ്ങൾ ഉദ്ദേശിക്കുന്നത്. നടപടി തുടങ്ങിയതും പൂർത്തിയായതും ഒരേ ദിവസം. 24 മണിക്കൂർ പോലും വേണ്ടിവന്നില്ല. എന്തിനായിരുന്നു ഇത്ര ധൃതി?” കോടതി ചോദിച്ചു. എന്നാൽ അരുൺ ഗോയലിന്‍റെ യോഗ്യതയെയല്ല, നിയമന പ്രക്രിയയെയാണ് ചോദ്യം ചെയ്യുന്നതെന്നും സുപ്രീം…

Read More

മുതിർന്ന സി പി എം നേതാവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ.പി ജയരാജൻ അവധി നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ. അദ്ദേഹം അനിശ്ചിത കാല അവധിയിൽ പ്രവേശിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. നിലവിൽ ആരോഗ്യകാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇ.പി ജയരാജൻ അവധിയിൽ കഴിയുന്നത്. എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതിലും പിബിയിലേക്ക് പ്രവേശനം ലഭിക്കാത്തതിലും ഇ.പിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചനകൾ. രാജ്ഭവന് മുന്നിൽ ഗവർണർക്കെതിരെ എൽ.ഡി.എഫ് നടത്തിയ സമരത്തിൽ ഇ.പി. പങ്കെടുക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു. തുടർന്ന്, ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു വിശദീകരണം. കണ്ണൂരിലെ സി.പി.എമ്മിനകത്തെ വിഭാഗീയതയാണിതിനു പിന്നിലെന്നും ആക്ഷേപമുണ്ട്.

Read More

തിരുവനന്തപുരം: സമര പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്ന ആരോപണങ്ങൾക്കിടെ കോൺഗ്രസ് നേതാവ് ശശി തരൂർ തലസ്ഥാനത്ത്. കോർപ്പറേഷൻ വിഷയത്തിൽ കോൺഗ്രസിന്‍റെ പ്രതിഷേധ വേദിയിലാണ് തരൂർ എത്തിയത്. വേദിയിൽ തന്നെ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാൻ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. “എല്ലാ കാര്യത്തിലും ആലോചിച്ച് വിഷയം മനസ്സിലാക്കിയിട്ടാണ് തീരുമാനം എടുക്കുന്നത്. തിരുവനന്തപുരത്തെ കോർപ്പറേഷൻ സമരവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മേയറുടെ രാജി ആവശ്യപ്പെട്ടിരുന്നു. തിരക്ക് കാരണമാണ് തിരുവനന്തപുരത്ത് എത്താൻ സാധിക്കാത്തത്” അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ആദ്യം ഇടപെട്ടത് താനാണെന്ന് പറഞ്ഞാണ് അദ്ദേഹം സമരവേദിയിൽ പ്രസംഗം ആരംഭിച്ചത്. ജില്ലയിലെ എല്ലാ പ്രധാന നേതാക്കളെയും വേദിയിലെത്തിക്കാനും തരൂരിന് സാധിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ ശശി തരൂർ രൂക്ഷവിമർശനമാണ് ഉയർത്തിയത്. കെ-റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തരൂർ സർക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന് കോൺഗ്രസിനുള്ളിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് തെറ്റ് പറ്റിയാൽ മുഖ്യമന്ത്രിയെയും വിമർശിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

Read More

തിരുവനന്തപുരം: വിശേഷ ദിവസങ്ങളിൽ സർക്കാർ ചെലവിൽ ആശംസകൾ അച്ചടിക്കുന്നതിന് പൊതുഭരണ വകുപ്പ് വിലക്കേര്‍പ്പെടുത്തി. വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള രീതികൾ നിലവിലുള്ളപ്പോൾ അച്ചടിച്ച് ആശംസകൾ അയയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഇറക്കിയ ഉത്തരവിൽ പറയുന്നു. സർക്കാർ പ്രതിനിധികളും സ്ഥാപനങ്ങളും ആശംസാ കാർഡുകൾ അച്ചടിച്ച് വിശേഷ ദിവസങ്ങളിൽ ഓഫീസ് വിഭാഗങ്ങൾ വഴി അയയ്ക്കുന്നത് തുടരുന്നതിനിടെയാണ് ഈ നീക്കം. ഇതുമൂലമുണ്ടായ സാമ്പത്തിക നഷ്ടവും പാരിസ്ഥിതിക നാശനഷ്ടങ്ങളും കണക്കിലെടുത്ത് കൊണ്ടാണ് സർക്കാർ ചെലവിൽ ആശംസാ കാർഡുകൾ അച്ചടിച്ച് നൽകരുതെന്ന് നിർദേശം നൽകിയിരിക്കുന്നത്. എന്‍ഐസി ഐഡി ഉള്ളവര്‍ക്ക് egreetings.gov.in എന്ന പോര്‍ട്ടല്‍ വഴി ആശംസാ സന്ദേശങ്ങള്‍ കൈമാറാമെന്നും എല്ലാ വകുപ്പ് മേധാവിമാര്‍ക്കും അയച്ച ഉത്തരവില്‍ പറയുന്നു.

Read More

ദില്ലി: പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയായി അഞ്ചാംപനി വീണ്ടും രാജ്യത്ത് പടരുകയാണ്. മുംബൈയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 13 പേരാണ് അഞ്ചാംപനി ബാധിച്ച് മരിച്ചത്. കൊവിഡ് കാലത്ത് വാക്സിനേഷൻ നിലച്ചതാണ് രോഗം വീണ്ടും വരാൻ കാരണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മീസിൽസ് വൈറസ് മൂലമാണ് അഞ്ചാംപനി ഉണ്ടാകുന്നത്. ഇത് വളരെ വ്യാപന ശേഷിയുള്ളതാണ്. ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗം കൂടുതലും കുട്ടികളിലാണ് കാണപ്പെടുന്നത്. മുംബൈ, റാഞ്ചി, അഹമ്മദാബാദ് എന്നിവയ്ക്ക് പുറമെ കേരളത്തിലെ മലപ്പുറത്തും രോഗവ്യാപനം കുത്തനെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ മുംബൈയിൽ മാത്രം 13 പേരാണ് മരിച്ചത്.  അഞ്ചാംപനിക്ക് ഒമ്പതാം മാസത്തിൽ ഒന്നാം ഡോസ് വാക്സിനും, പതിനെട്ട് മാസത്തിനുള്ളിൽ രണ്ടാമത്തെ ഡോസുമാണ് നിലവിൽ നൽകുന്നത്. രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ ഒമ്പത് മാസത്തിനും അഞ്ച് വയസിനും ഇടയിലുള്ള കുട്ടികൾക്ക് മൂന്നാമതൊരു അധിക ഡോസ് വാക്സിൻ കൂടി നൽകാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. 

Read More

കൊച്ചി: ശബരിമലയിൽ അരവണ ടിൻ വിതരണം ചെയ്യുന്ന കമ്പനിക്ക് ഹൈക്കോടതിയുടെ താക്കീത്. ആവശ്യാനുസരണം വിതരണം ചെയ്യാൻ കഴിയുമെങ്കിൽ മാത്രമേ കരാർ എടുക്കാവൂ എന്ന് കോടതി നിർദ്ദേശിച്ചു. ആവശ്യമായ അരവണ ടിൻ നൽകുന്നില്ലെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ വിഷയത്തിലാണ് കോടതിയുടെ ഇടപെടൽ. സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ കരാറുകാരനും ദേവസ്വം ബോർഡിനും സമയം നൽകി. കേസിൽ വാദം കേൾക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

Read More