Author: News Desk

തിരുവനന്തപുരം: പാറശ്ശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ കാമുകി ഗ്രീഷ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ കേരള പൊലീസ് അന്വേഷണം നടത്തും. കേസ് തമിഴ്നാടിന് കൈമാറില്ല. കേരളത്തിൽ കേസന്വേഷിക്കുന്നതിന് തടസമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറുടെയും എജിയുടെയും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കാൻ തീരുമാനിച്ചത്. കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ശാസ്ത്രീയ തെളിവുകൾ 90 ദിവസത്തിനകം ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന രാമവർമ്മൻചിറ തമിഴ്നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് ഷാരോൺ മരിച്ചതെങ്കിലും ഗ്രീഷ്മയുടെ വീട്ടിൽ വച്ചാണ് കഷായം നൽകിയത്. ഷാരോണിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ പാറശ്ശാല പൊലീസാണ് കേസെടുത്തത്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ കേസ് തമിഴ്നാട് പൊലീസിന് കൈമാറണമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്ന സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.

Read More

തിരുവനന്തപുരം: ശുപാർശ കത്ത് വിവാദത്തിൽ ഓംബുഡ്സ്മാൻ അന്വേഷണം ആവശ്യമില്ലെന്ന് തിരുവനന്തപുരം നഗരസഭ. ഓംബുഡ്സ്മാൻ അയച്ച നോട്ടീസിന് നഗരസഭ മറുപടി നൽകിയിരുന്നു. പരാതി തള്ളണമെന്ന് നഗരസഭാ സെക്രട്ടറി ആവശ്യപ്പെട്ടു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്നും അതിനാൽ പരാതി ഓംബുഡ്സ്മാന്‍റെ പരിധിയിൽ വരില്ലെന്നും നഗരസഭാ സെക്രട്ടറി മറുപടി നൽകി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് സുധീർ ഷാ പാലോട് നൽകിയ പരാതിയിലാണ് ഓംബുഡ്സ്മാൻ നഗരസഭയ്ക്ക് നോട്ടീസ് അയച്ചത്. അതേസമയം തിരുവനന്തപുരം നഗരസഭയുടെ ശുപാർശ കത്ത് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നാളെ മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുക്കും. മേയറുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സമയം തേടിയിട്ടുണ്ട്. പരാതിക്കാരിയായ ആര്യ രാജേന്ദ്രന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും അന്വേഷണം ആരംഭിക്കുക. പ്രാഥമികാന്വേഷണം നടത്തിയപ്പോൾ ക്രൈംബ്രാഞ്ച് ആര്യ രാജേന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Read More

തിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര നടനും വോളിബോൾ ദേശീയ താരവുമായിരുന്ന മിഗ്ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. 1982 ൽ ‘ആ ദിവസം’ എന്ന ചിത്രത്തിലൂടെയാണ് മിഗ്ദാദ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാൽ സംവിധായകൻ സിബി മലയിലിന്‍റെ ആദ്യ ചിത്രമായ ‘മുത്താരംകുന്ന് പി.ഒ’യിലെ രാജൻ പിള്ള എന്ന ഫയൽവൻ കഥാപാത്രമാണ് മിഗ്ദാദിനെ പ്രശസ്തനാക്കിയത്. ആനയ്ക്കൊരുമ്മ, പൊന്നും കുടത്തിനും പൊട്ട്, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, അദ്ദേഹം എന്ന ഇദ്ദേഹം, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2010 ൽ പോസ്‌റ്റൽ ആൻഡ് ടെലഗ്രാഫ് വകുപ്പിൽ നിന്ന് വിരമിച്ചു.

Read More

കൊച്ചി: എറണാകുളം സബ് കോടതിയിൽ കൈഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിയ്യൂർ ജയിലിൽ നിന്ന് കൊണ്ടുവന്ന പ്രതി തൻസീറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 2020 ൽ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ കോടതിയിൽ എത്തിച്ചത്. വൈപ്പിൻ സ്വദേശിയായ തൻസീർ മറ്റ് നിരവധി കേസുകളിലും പ്രതിയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വിചാരണയ്ക്കായാണ് തൻസീറിനെ കോടതിയിൽ ഹാജരാക്കിയത്. വരാന്തയിൽ നിന്ന് കോടതിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ഇയാൾ ബ്ലേഡ് കൊണ്ട് കൈഞരമ്പ് മുറിക്കുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ വായ്ക്കുള്ളിൽ ബ്ലേഡ് വെച്ചിരുന്നെന്നാണ് പൊലീസ് കരുതുന്നത്. തൻസീറിനെ കാണാൻ ചിലർ കോടതി വളപ്പിൽ എത്തിയിരുന്നെങ്കിലും പൊലീസ് അനുമതി നൽകിയില്ല. ഇതിൽ പ്രകോപിതനായാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

Read More

ബോബ് ഡിലന്‍റെ ഏറ്റവും പുതിയ പുസ്തകം പ്രസാധകർ വായനക്കാരിൽ നിന്ന് റീഫണ്ടോടെ തിരിച്ചെടുത്തു. അമേരിക്കൻ ഗായകനും ഗാനരചയിതാവും നൊബേൽ സമ്മാന ജേതാവുമായ ബോബ് ഡിലന്‍റെ പുസ്തകത്തിൽ പ്രസാധകർ വാഗ്ദാനം ചെയ്ത രചയിതാവിന്‍റെ ഒപ്പ് ഇല്ലെന്ന ആരോപണത്തെ തുടർന്നാണ് തിരിച്ചെടുത്തത്. പ്രസാധകരായ സൈമൺ & ഷൂസ്റ്റർ 600 ഡോളർ തിരികെ നൽകിയാണ് വായനക്കാരിൽ നിന്ന് പുസ്തകം തിരികെ വാങ്ങിയത്. ‘ദി ഫിലോസഫി ഓഫ് മോഡേൺ സോങ്’ എന്ന പുസ്തകം ഒപ്പിനെച്ചൊല്ലി വിവാദത്തിൽ അകപ്പെട്ടിരുന്നു. പുസ്തകം മുൻകൂട്ടി ഓർഡർ ചെയ്തവർക്ക് രചയിതാവിന്‍റെ ഒപ്പോട് കൂടിയ ഒരു പുസ്തകം എന്ന വാഗ്ദാനത്തിന് പകരം, പ്രസാധകർ ഓരോ പുസ്തകത്തിലും ബോബ് ഡിലന്‍റെ ഒപ്പിന്‍റെ ഒരു പകർപ്പ് ചേർത്ത് ആവശ്യക്കാർക്ക് അയച്ചുകൊടുത്തു. പുസ്തകം ലഭിച്ചവർ തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കിടാൻ തുടങ്ങി. ഗ്രന്ഥകാരന്‍റെ ഒപ്പിന്‍റെ പകർപ്പ് ആവശ്യമില്ലെന്നും അദ്ദേഹത്തിന്‍റെ ഒപ്പ് മാത്രമാണ് വേണ്ടതെന്നും വിശദീകരിച്ചു. ഇതോടെ പ്രസാധകർ പണം തിരികെ നൽകി പുസ്തകം തിരിച്ചെടുക്കാൻ…

Read More

തിരുവനന്തപുരം: കുഫോസ് ആക്ടിംഗ് വി.സിയായി ഡോ. എം റോസലിന്‍ഡ് ജോർജിനെ നിയമിച്ചു. റിജി ജോണിന്‍റെ നിയമനം റദ്ദാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഉത്തരവ്. പുറത്താക്കപ്പെട്ട വി.സി റിജി ജോണിന്‍റെ ഭാര്യയാണ് റോസലിന്‍ഡ് ജോർജ്. ഫിഷറീസ് സർവകലാശാലയിലെ ഫിഷറീസ് ഫാക്കൽറ്റി ഡീനും ഏറ്റവും മുതിർന്ന പ്രൊഫസറുമാണ് അവർ. ചാൻസലർ എന്ന നിലയിൽ യുജിസി മാർഗ്ഗനിർദ്ദേശങ്ങളും യൂണിവേഴ്സിറ്റി ആക്ടും പാലിച്ചാണ് ഉത്തരവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കുഫോസ് വി.സിയുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ വി.സി കെ.റിജി ജോൺ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും സ്റ്റേ ലഭിച്ചില്ല. കാർഷിക വിദ്യാഭ്യാസം സംസ്ഥാന പട്ടികയിൽ ഉൾപ്പെടുന്നതാണ്. അതിനാൽ യു.ജി.സി ചട്ടങ്ങൾ ബാധകമല്ലെന്നും എന്നാൽ ഹൈക്കോടതി അത് കണക്കിലെടുത്തില്ലെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. റിജി ജോണിന് വേണ്ടി അഭിഭാഷക ആനി മാത്യുവാണ് ഹർജി നൽകിയത്. റിജി ജോണിന്‍റെ നിയമനം യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി വിധിച്ചു. യു.ജി.സി ചട്ടങ്ങൾ പാലിച്ച് പുതിയ വി.സിയെ നിയമിക്കണമെന്നും…

Read More

ന്യൂ ഡല്‍ഹി: വിരമിച്ച പഞ്ചാബ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും നിയമന പ്രക്രിയയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. നിയമനം ഒഴിവാക്കാമായിരുന്നെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. അരുൺ ഗോയലിന്‍റെ നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വ്യാഴാഴ്ച ഹാജരാക്കണമെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നിർദേശം. നിയമന പ്രക്രിയ എങ്ങനെ പോകുന്നുവെന്ന് മനസിലാക്കാനാണ് ഫയലുകൾ പരിശോധിക്കുന്നതെന്നും ബെഞ്ച് പറഞ്ഞു. സർക്കാർ അവകാശപ്പെടുന്നതുപോലെ നിയമന പ്രക്രിയ ശരിയായ രീതിയിലാണെങ്കിൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന് ഭരണഘടനാ ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു. നിയമനത്തിന് കോടതി വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് അറ്റോർണി ജനറൽ ആർ.വെങ്കിട്ട രമണി വാദിച്ചു. ഗോയലിന്‍റെ നിയമനം ശരിയായ രീതിയിലല്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. സാധാരണയായി, വിരമിച്ച ഉദ്യോഗസ്ഥരെ…

Read More

കൊല്ലം: അഷ്ടമുടി കായലിലും കൊല്ലത്തെ മറ്റ് ജലാശയങ്ങളിലും അനധികൃതമായി പ്രവർത്തിക്കുന്ന പുരവഞ്ചികൾക്കെതിരെ കർശന നടപടി സ്വീകരിച്ച് തുറമുഖ വകുപ്പ്. അഷ്ടമുടി കായലിൽ 23 പുരവഞ്ചികളുണ്ടെങ്കിലും പത്തിൽ താഴെ എണ്ണത്തിന് മാത്രമാണ് രജിസ്ട്രേഷനും ഫിറ്റ്നസും ഉള്ളത്. ബോട്ടുകൾ ഓടിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും ലൈസൻസ് ഇല്ല. 60 പേർക്ക് കയറാവുന്ന പുരവഞ്ചിയുടെ മുകളിൽ 10 പേർക്ക് മാത്രമേ ഇരിക്കാൻ കഴിയൂ. എന്നിരുന്നാലും, വഞ്ചിയിലെ എല്ലാ യാത്രക്കാരും ഒരേ സമയം കാഴ്ച കാണാൻ മുകളിലേക്ക് കയറുന്നുണ്ടെന്നും ഇത് അപകടത്തിലേക്ക് നയിച്ചേക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മതിയായ വെളിച്ചമില്ലാതെ ഉല്ലാസയാത്ര നടത്തുകയും ബോട്ടിൽ അനധികൃതമായി കസേരകൾ ക്രമീകരിക്കുകയും ചെയ്യുന്ന ബോട്ടുകളുടെ ഉടമകളും കുടുങ്ങും. അനധികൃത ബോട്ട് സർവീസ് മൂന്ന് വർഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഫിറ്റ്നസില്ലാതെ പ്രവർത്തിക്കുക, ലൈസൻസ് ഇല്ലാതെ ബോട്ട് ഓടിക്കുക, ബോട്ടുകളുടെ രൂപത്തിൽ മാറ്റം വരുത്തുക എന്നിവ ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാവുന്ന കുറ്റങ്ങളാണ്.

Read More

ഖത്തര്‍: ഫിഫ ലോകകപ്പില്‍ ക്രോയേഷ്യ-മൊറോക്കോ മത്സരം ഗോള്‍രഹിത സമനിലയില്‍. അവസരങ്ങള്‍ ഒട്ടേറെ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ക്രോയേഷ്യക്കോ മൊറോക്കോക്കോ ആയില്ല. കളിയുടെ തുടക്കത്തില്‍ ക്രോയേഷ്യക്കായിരുന്നു ആധിപത്യമെങ്കിലും പതുക്കെ മൊറോക്കോ കൗണ്ടര്‍ അറ്റാക്കുകളുമായി ക്രോയേഷ്യയെ വിറപ്പിച്ചു. ആറാം മിനിറ്റില്‍ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ക്രോയേഷ്യ കോര്‍ണര്‍ നേടിയെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. ഒമ്പതാം മിനിറ്റിലാണ് മൊറോക്കോ ക്രോയേഷ്യന്‍ ഗോള്‍മുഖത്തേക്ക് ആദ്യം പന്തെത്തിച്ചത്. പിന്നീട് തുടര്‍ച്ചയായി ആക്രമിച്ച മൊറോക്കോ ക്രോയേഷ്യന്‍ നീക്കങ്ങളുടെ മുനയൊടിച്ചു. 22ാം മിനിറ്റില്‍ ബോക്സിന് പുറത്ത് ലൂക്ക മോഡ്രിച്ചിന്‍റെ ഫൗളില്‍ നിന്ന് മൊറോക്കോക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ മൊറോക്കോയ്ക്ക് കഴിഞ്ഞില്ല.

Read More

മംഗളൂരു: മംഗളൂരു സ്ഫോടനക്കേസിലെ പ്രതികൾക്ക് കേരളവുമായി ബന്ധമുണ്ടെന്ന് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. കേരളത്തിലും തമിഴ്നാട്ടിലുമാണ് പ്രതികൾ സ്ഫോടനത്തിനുള്ള ഗൂഡാലോചന നടത്തിയത്. കൊച്ചിയിലും മധുരയിലുമായാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് കർണാടക ഡിജിപി പ്രവീൺ സൂദ് പറഞ്ഞു. പ്രതികളുടെ തീവ്രവാദ ബന്ധം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം കേരളത്തിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചതായും ആഭ്യന്തരമന്ത്രി പറഞ്ഞു. എൻഐഎയും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മംഗളൂരു സ്ഫോടനക്കേസിലെ പ്രതി ഷാരിഖിന് കോയമ്പത്തൂർ സ്ഫോടനത്തിൽ പങ്കുണ്ടെന്ന് കർണാടക പൊലീസ് നേരത്തെ അവകാശപ്പെട്ടിരുന്നു. ദുബായിലിരുന്നാണ് സ്ഫോടനത്തിന്‍റെ സൂത്രധാരൻ അബ്ദുൾ മദീൻ താഹ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. സ്ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗ് ഷാരിഖ് കൈവശം വെച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സെപ്റ്റംബറിൽ കോയമ്പത്തൂർ സ്ഫോടനക്കേസിലെ ചാവേറായിരുന്ന ജമേഷ മുബീനുമായി ഷാരിഖ് കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിലെ സിംഗനല്ലൂരിലെ ഒരു ലോഡ്ജിൽ ദിവസങ്ങളോളം താമസിച്ചു. കോയമ്പത്തൂർ സ്ഫോടനത്തിന് മുമ്പുള്ള ദിവസങ്ങളിൽ ഇരുവരും വാട്സാപ്പ് സന്ദേശങ്ങൾ കൈമാറിയിരുന്നു. മംഗളൂരുവിലെ നാഗൂരി ബസ്…

Read More