- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: പീഡനക്കേസിൽ ആരോപണ വിധേയനായ എൽദോസ് കുന്നപ്പിള്ളില്‍ എം.എൽ.എയെ മുഖ്യപ്രഭാഷണത്തിന് ക്ഷണിച്ച് പെരുമ്പാവൂരിലെ കോൺഗ്രസ് നേതാക്കൾ. പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്‍റ് ഷാജി സലിമിന്‍റെ നേതൃത്വത്തിൽ നടക്കുന്ന വാഹന പ്രചാരണ ജാഥയുടെ പോസ്റ്ററിലാണ് എൽദോസിന്‍റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ എൽദോസിന്‍റെ ചിത്രമുള്ള പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയ കെ.പി വര്‍ഗീസ് നയിക്കുന്ന തെരുവ് വിചാരണ യാത്രയുടെ പോസ്റ്ററിലാണ് എല്‍ദോസിന്റെ ചിത്രമുള്ളത്. പീഡനക്കേസിന്‍റെ പശ്ചാത്തലത്തിൽ എൽദോസിനെ ആറ് മാസത്തേക്ക് കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഡി.സി.സിയുടെയും കെ.പി.സി.സിയുടെയും ഭാരവാഹിത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നു എന്നറിയിച്ചത് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനായിരുന്നു. എന്നാൽ സസ്പെൻഷൻ മണ്ഡലത്തിൽ നടക്കുന്ന പരിപാടികൾക്ക് ബാധകമല്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്‍റെ ന്യായീകരണം.
ദോഹ: ആറാം കിരീടത്തിനായി കരുത്തരായ ടീമിനൊപ്പം ഖത്തറിലെത്തിയ ബ്രസീൽ വ്യാഴാഴ്ച ആദ്യ മത്സരം കളിക്കും. ഗ്രൂപ്പ് ജിയിൽ സെർബിയയെയാണ് ബ്രസീൽ നേരിടുക. രാത്രി 12.30നാണ് മത്സരം. നെയ്മറിന്‍റെ മികവിൽ ബ്രസീൽ വീണ്ടും പ്രതീക്ഷയിലാണ്. മൂർച്ചയേറിയ അറ്റാക്കിംഗ് ലൈനപ്പ് കാരണം നെയ്മറിന് അമിതഭാരവും ഉണ്ടാകില്ല. 4-2-3-1 ശൈലിയിലാണ് ടിറ്റെ ബ്രസീലിനെ കളത്തിൽ ഇറക്കുക. റിച്ചാലിസന്‍ മാത്രമായിരിക്കും ഏക സ്ട്രൈക്കർ. വിനീഷ്യസ്-നെയ്മര്‍-റഫീന്യ ത്രയം തൊട്ടുതാഴെ കളിക്കും. കാസെമിറോ-ലൂക്കാസ് പാക്വിറ്റ സഖ്യം ഡിഫൻസീവ് മിഡ്ഫീൽഡിൽ കളിക്കും. അലക്സ് സാന്‍ഡ്രോ-തിയാഗോ സില്‍വ-മാര്‍ക്വിന്യോസ്-ഡാനിലോ സഖ്യം പ്രതിരോധത്തിലുണ്ട്. തിയാഗോ സിൽവയാണ് ടീമിനെ നയിക്കുക.
തിയറ്ററുകളിലും ബോക്സ് ഓഫീസിലും മികച്ച വിജയം സ്വന്തമാക്കിയ ‘കാന്താര’ ഇന്ന് മുതൽ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് സ്ട്രീംമിഗ്. ചിത്രത്തിലെ ‘വരാഹ രൂപം’ പാട്ടില്ലാതെയാണ് കാന്താര സ്ട്രീമിങ്ങിന് എത്തിയിരിക്കുന്നത്. ഇതേ തുടർന്ന് തൈക്കുടം ബ്രിഡ്ജ് സോഷ്യൽമീഡിയയിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. ഇത് നീതിയുടെ വിജയമാണെന്നാണ് തൈക്കുടം ബ്രിഡ്ജ് അതിന്‍റെ സോഷ്യൽ മീഡിയ പേജുകളിൽ എഴുതിയത്. “ആമസോൺ പ്രൈം, കാന്താര എന്ന സിനിമയിൽ നിന്ന് ഞങ്ങളുടെ ‘നവരസം’ എന്ന ഗാനത്തിന്റെ കോപ്പിയടിച്ച പതിപ്പ് നീക്കം ചെയ്തു. നീതി ജയിക്കുന്നു! അവകാശങ്ങൾക്കായി പോരാടുന്നതിന് ഹൃദയപൂർവമായ പിന്തുണ നൽകിയ ഞങ്ങളുടെ സംഗീത സാഹോദര്യത്തിനും ആരാധകർക്കും മാധ്യമങ്ങൾക്കും നന്ദി.” എന്നാണ് തൈക്കുടം ബ്രിഡ്ജ് കുറിച്ചിരിക്കുന്നത്. അജനീഷ് ലോകേഷ് സംഗീതം നൽകിയ ’വരാഹ രൂപം’ തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നായിരുന്നു ആരോപണം.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎഫ്) ചേരുന്നതിനുള്ള ഉയർന്ന ശമ്പള പരിധി വർദ്ധിപ്പിച്ചേക്കും. നിലവിലുള്ള 15,000 രൂപയിൽ നിന്ന് 21,000 രൂപയായി ഉയർത്താനാണ് ഇപിഎഫ്ഒ ആലോചിക്കുന്നത്. ഇതോടെ കൂടുതൽ ജീവനക്കാർക്ക് സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയിൽ ചേരാൻ കഴിയും. ഈ തീരുമാനം ജീവനക്കാരുടെയും തൊഴിലുടമകളുടെയും നിർബന്ധിത നിക്ഷേപങ്ങളുടെ വിഹിതം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. കാലാകാലങ്ങളിൽ ഉയർന്ന വേതന പരിധി നിശ്ചയിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പണപ്പെരുപ്പ നിരക്കിലെ വർദ്ധനവിന് അനുസൃതമായി മിനിമം ശമ്പള പരിധി കാലാകാലങ്ങളിൽ അവലോകനം ചെയ്യുകയും പരിഷ്കരിക്കുകയും ചെയ്യാനാണ് ഇപിഎഫ്ഒയുടെ പദ്ധതി.
ഒറ്റപ്പാലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പ് വരുന്നു. കെ-സ്മാർട്ട് (കേരള സൊലൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ) എന്നാണ് ആപ്പിന്‍റെ പേര്. നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും സേവനങ്ങൾ ആദ്യം ലഭ്യമാക്കുന്ന തരത്തിലാണ് ഇൻഫർമേഷൻ കേരള മിഷൻ ആപ്പ് തയ്യാറാക്കുന്നത്. നിലവിൽ പത്തിലധികം ആപ്ലിക്കേഷനുകളാണ് വിവിധ സേവനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത്. ഒരേ സേവനത്തിനായി ഇപ്പോൾ ഒന്നിലധികം ആപ്ലിക്കേഷനുകൾ ഉണ്ട്. ഇതെല്ലാം ഒരൊറ്റ ആപ്ലിക്കേഷനാക്കി മാറ്റുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ട്രേഡ് ലൈസൻസ്, പൊതുജനങ്ങൾ പരാതികളയക്കുന്ന സംവിധാനം, ഇ-ഓഫീസ് പ്രവർത്തനങ്ങൾ എന്നിവ ലഭ്യമാകും. തുടർന്ന് എല്ലാ സേവനങ്ങളും ഘട്ടം ഘട്ടമായി ലഭ്യമാക്കും. ഓഫീസർക്കും പൊതുജനങ്ങൾക്കും വെവ്വേറെ ലോഗിൻ ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യം ആപ്ലിക്കേഷനിൽ ഉണ്ടായിരിക്കും. അപേക്ഷകളുടെ നിലവിലെ അവസ്ഥ അറിയാൻ കഴിയുമെന്നതിനാൽ ഓഫീസിലേക്ക് പോകേണ്ട ആവശ്യമില്ലെന്നതാണ് നേട്ടം. സേവനങ്ങളുടെ വിവരങ്ങളെല്ലാം സംഭരിച്ചു വെക്കാനും സംവിധാനമുണ്ട്.
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ശൈശവ വിവാഹം നടത്തി. ഈ മാസം 18നാണ് 17 വയസുള്ള പെൺകുട്ടിയുടെ വിവാഹം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ, വരൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളേജ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശൈശവ വിവാഹവും ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1098 എന്ന ചൈൽഡ് ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക.
തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9ന് ആരംഭിച്ച് മാര്‍ച്ച് 29ന് അവസാനിക്കും. മാതൃകാ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് 3ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നാലരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 10നുള്ളില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. 70 മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഉണ്ടാകും. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്ന് വരെയാണ് മാതൃകാപരീക്ഷകള്‍. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മെയ് 25നകം ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ഫെബ്രുവരി ഒന്നിനും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ജനുവരി 25നും ആരംഭിക്കും. ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികളായി ഒന്‍പത് ലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതുക. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 60000 പേര്‍ പരീക്ഷ എഴുതുമെന്നും മന്ത്രി പറഞ്ഞു.
ചെന്നൈ: നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ സെന്‍റർ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഖാണ്ഡവ: മധ്യപ്രദേശിൽ രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നു. സെപ്റ്റംബർ ഏഴിന് ആരംഭിച്ച രാഹുലിന്‍റെ യാത്ര, മഹാരാഷ്ട്ര പര്യടനം പൂർത്തിയാക്കി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലേക്ക് കടന്നിരിക്കുകയാണ്. അഴിമതിക്കാരായ എം.എൽ.എമാർക്ക് 20-25 കോടി രൂപ നൽകി കമൽനാഥിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ ബി.ജെ.പി അട്ടിമറിച്ചുവെന്ന് രാഹുൽ ആരോപിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് കീഴിൽ എല്ലാ ജനാധിപത്യ വാതിലുകളും അടഞ്ഞതോടെയാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത് എന്നും രാഹുൽ കൂട്ടിച്ചേർത്തു. വിദ്വേഷം, അക്രമം, രാജ്യത്ത് പടരുന്ന ഭയം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയ്ക്കെതിരെയാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു. ഇന്ന്, രാഹുലും പ്രിയങ്കയും ഖാണ്ഡവയിലെ ബൊര്‍ഗോണില്‍ നിന്ന് യാത്ര ആരംഭിച്ചു. സ്വാതന്ത്ര്യസമര സേനാനിയും ഗോത്ര നേതാവുമായ താന്തിയ ഭീലിന്റെ ജന്മസ്ഥലവും അവർ സന്ദർശിക്കും. ഗോത്രവിഭാഗത്തിന്റെ പിന്തുണ നേടാനുള്ള കോൺഗ്രസിൻ്റെ ശ്രമങ്ങൾ തടയാൻ ബിജെപി ശ്രമിക്കുന്നുണ്ട്. താന്തിയ ഭീലിന്റെ ജന്മസ്ഥലത്തുനിന്ന് ബിജെപി ഇന്നലെ ജന്‍ജാതീയ ഗൗരവ് യാത്ര ആരംഭിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ്…
കോതി: കോതിയില്‍ അമൃത് പദ്ധതിയിൽ കോർപറേഷൻ നടപ്പാക്കുന്ന മലിനജല സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധം ശക്തമാകുന്നു. റോഡ് ഉപരോധിച്ച സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയാണിപ്പോൾ. ചിലരെ അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീകൾ പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഉപരോധിക്കുകയാണ്. ഈ റോഡിലൂടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധനങ്ങളുമായി വാഹനങ്ങള്‍ പോകേണ്ടത്. ലോറി കടത്തിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. അതേസമയം പ്രതിഷേധത്തിൽ പങ്കെടുത്ത കുട്ടിക്ക് നേരെ പൊലീസ് മർദ്ദനം ഉണ്ടായെന്ന പരാതിയും ഉയരുന്നുണ്ട്. യുഡിഎഫ് നേതാക്കൾ സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
