- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഇടുക്കി: നാരകക്കാനത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയം. നാരകക്കാനം കുമ്പിടിയാമ്മാക്കല്‍ ചിന്നമ്മ ആന്‍റണിയുടെ മരണത്തിലാണ് കൊലപാതകത്തിന്‍റെ സൂചനകൾ പുറത്തുവന്നത്. അതേസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ചിന്നമ്മയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മറ്റ് ചില സംശയങ്ങൾ ഉയർന്നത്. ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. മാത്രമല്ല, വീടിന്‍റെ ചില ഭാഗങ്ങളിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. വീടിന്‍റെ മറ്റൊരു ഭാഗത്ത് വസ്ത്രങ്ങൾ കത്തിയ നിലയിൽ കണ്ടെത്തിയതും സംശയം ജനിപ്പിച്ചു.
ദുൽഖർ സൽമാന് നിക്ഷേപമുള്ള ഇലക്ട്രിക് ബൈക്ക് കമ്പനിയായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവിന്‍റെ ആദ്യ ബൈക്ക് എഫ് 77 വിപണിയിൽ അവതരിപ്പിച്ചു. ഒറിജിനൽ, റെക്കോൺ വേരിയന്‍റുകളിൽ ലഭ്യമായ ഈ ബൈക്കിനു യഥാക്രമം 3.80 ലക്ഷം രൂപയും 4.55 ലക്ഷം രൂപയുമാണ് വില. ഇതിനുപുറമെ, എഫ് 77 ന്‍റെ ഒരു പ്രത്യേക പതിപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 77 എണ്ണം മാത്രം നിർമ്മിക്കുന്ന സ്പെഷ്യൽ എഡിഷന് 5.5 ലക്ഷം രൂപയാണ് വില. ബൈക്കിന്‍റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ജനുവരി ആദ്യം തന്നെ ബൈക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എയർ സ്ട്രൈക്ക്, ഷാഡോ, ലേസർ തുടങ്ങിയ നിറങ്ങളിൽ വാഹനം ലഭ്യമാകും. ലേസർ എൽഇഡി ലാമ്പ്, ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ, ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ എന്നിവ ബൈക്കിലുണ്ട്. ഒർജിനലിൽ 7.1 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 207 കിലോമീറ്ററാണ് ദൂരപരിധി. 27 കിലോവാട്ട് പവറും 85 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഇതിന് കരുത്തേകുന്നത്. 39 ബിഎച്ച്പി പവറും…
കെജിഎഫ് സീരീസിന് ശേഷം കന്നഡ സിനിമാ മേഖലയിൽ നിന്ന് വൻ ഹിറ്റായി മാറിയ ‘കാന്താര’ അതിന്‍റെ ഒടിടി പ്രദർശനം ആമസോൺ പ്രൈമിൽ ആരംഭിച്ചു. ആഗോള ബോക്സ് ഓഫീസിൽ 400 കോടിയിലധികം രൂപ നേടിയ ചിത്രം കേരളത്തിൽ നിന്ന് 20 കോടിയോളം രൂപ കളക്ട് ചെയ്തു. ആദ്യം കന്നഡയിൽ മാത്രം റിലീസ് ചെയ്ത ഈ ചിത്രം കർണാടകയിൽ കെജിഎഫ് 2 നേക്കാൾ കൂടുതൽ കളക്ഷൻ നേടി. റിഷബ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് മലയാളത്തിലെത്തിച്ചത്. ‘കെജിഎഫ്’ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിച്ച് സെപ്റ്റംബർ 30നു റിലീസ് ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ തരംഗങ്ങൾ സൃഷ്ടിക്കുകയും വിവിധ സംവിധായകരിൽ നിന്നും നിരൂപകരിൽ നിന്നും പ്രശംസ നേടുകയും ചെയ്തു. തുളുനാടിന്‍റെ തെയ്യം പാരമ്പര്യത്തിന്‍റെ പശ്ചാത്തലത്തിൽ ഐതിഹ്യവും ആക്ഷനും സംയോജിപ്പിക്കുന്ന ചിത്രമാണ് കാന്താര. ചിത്രത്തിലെ ‘വരാഹരൂപം’ എന്ന ഗാനം കേസിനെ തുടർന്ന് വിലക്കിയപ്പോഴും കാന്താര വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈണത്തില്‍ മാറ്റംവരുത്തിയും…
അഹമ്മദാബാദ്: ഗുജറാത്തിൽ വിദേശികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറക്കിയ ബി.ജെ.പി നീക്കം വിവാദത്തിൽ. ഗുജറാത്ത് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ബി.ജെ.പിക്ക് വേണ്ടി വിദേശികൾ പ്രചാരണം നടത്തുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെയും ഇന്ത്യൻ വിസ നിയമത്തിന്‍റെയും ലംഘനമാണ് വിദേശികളെ ഇറക്കിയുള്ള പ്രചാരണമെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ പറഞ്ഞു.വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് സാകേത് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. “നിങ്ങൾക്ക് മഹാനായ ഒരു നേതാവുണ്ട്, നിങ്ങളുടെ നേതാവിനെ വിശ്വസിക്കൂ” എന്ന് കുറിച്ചാണ് ബിജെപി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബി.ജെ.പിയുടെ ചിഹ്നമായ താമര ആലേഖനം ചെയ്ത ഷാളുകൾ ധരിച്ചാണ് വിദേശികൾ പ്രചാരണം നടത്തിയത്. അവരിലൊരാൾ പറഞ്ഞ വാചകമാണ് ബി.ജെ.പി പുറത്തുവിട്ട വീഡിയോയുടെ തലക്കെട്ട്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ വീണ്ടും ആക്രമണം. ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയാണ് ആക്രമിക്കപ്പെട്ടത്. വഞ്ചിയൂരിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ പ്രതി സ്ത്രീയെ ആക്രമിച്ച് നിലത്തേക്ക് തള്ളിയിടുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
കണ്ണൂർ: തലശേരിയിൽ ലഹരി മാഫിയ നടത്തിയ ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി പാറായി ബാബു അറസ്റ്റിൽ. ബാബുവിനെ ഒളിവിൽ പോകാൻ സഹായിച്ച 2 പേരെയും കസ്റ്റഡിയിലെടുത്തു. തലശേരി എസിപി നിഥിൽ രാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. തലശേരി സ്വദേശികളായ ജാക്സൺ, ഫർഹാൻ, നവീൻ എന്നിവരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂർ തലശേരിയിലുണ്ടായ സംഘർഷത്തിനിടെ സിപിഎം പ്രവർത്തകനും ബന്ധുവും കുത്തേറ്റ് മരിച്ചിരുന്നു. തലശേരി നിട്ടൂർ സ്വദേശികളായ ഖാലിദ് (52), ഷമീർ എന്നിവരാണ് മരിച്ചത്. ലഹരി വിൽപ്പനയെ ചോദ്യം ചെയ്തതും ചില സാമ്പത്തിക തർക്കങ്ങളുമാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ബാബുവും ജാക്സണും ചേർന്നാണ് തന്നെ കുത്തിയതെന്ന് ഖാലിദിന്‍റെ മരണമൊഴിയിൽ പറയുന്നു. ഇന്നലെ വൈകിട്ട് നാലുമണിയോടെ തലശേരി സിറ്റി സെന്‍ററിനടുത്തുവച്ചാണ് ഇവർക്ക് കുത്തേറ്റത്. ഇല്ലിക്കുന്ന് ത്രിവർണഹൗസിൽ കെ.ഖാലിദ്, ഖാലിദിന്‍റെ സഹോദരി ഭർത്താവും സി.പി.എം നെട്ടൂർ ബ്രാഞ്ച് അംഗവുമായ പൂവനാഴി ഷമീർ എന്നിവരാണ് മരിച്ചത്.
കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണം പ്രതിസന്ധിയിൽ; ഫ്രഞ്ച് ബാങ്ക് പദ്ധതിയിൽ നിന്ന് പിന്മാറി
കൊച്ചി: കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണം പ്രതിസന്ധിയിൽ. വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്ന ഫ്രഞ്ച് ഡെവലപ്മെന്‍റ് ബാങ്ക് പദ്ധതിയിൽ നിന്ന് പിൻവാങ്ങി. പ്രതീക്ഷിച്ച തുകയ്ക്ക് പദ്ധതി പൂർത്തിയാകില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി. നിർമ്മാണം നിർത്തില്ലെന്നും മറ്റൊരു ഏജൻസിയെ കണ്ടെത്തി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കെഎംആർഎൽ അറിയിച്ചു. മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടം കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് കൊച്ചിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഫ്രഞ്ച് ഡെവലപ്മെന്‍റ് ബാങ്കായ എഎഫ്ഡിയുടെ വായ്പയിലായിരുന്നു കെഎംആർഎല്ലിന്‍റെ എല്ലാ പ്രതീക്ഷകളും. എന്നാൽ, മെട്രോ ഒന്നാം ഘട്ട നിർമ്മാണ വേളയിൽ സമർപ്പിച്ച റിപ്പോർട്ട് ഊതിപ്പെരുപ്പിച്ചതാണെന്ന് എഎഫ്ഡി കണ്ടെത്തി. മെട്രോയുടെ ആദ്യ ഘട്ട നിർമ്മാണത്തിന് 5,181 കോടിയാണ് കണക്കാക്കിയിരുന്നത്. എന്നാൽ 7,100 കോടി ചെലവഴിച്ചാണ് ഇത് പൂർത്തിയാക്കിയത്. ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായാൽ പ്രതിദിനം 4.5 ലക്ഷം പേർ മെട്രോ യാത്രക്കാരാകുമെന്നും കണക്കാക്കിയിരുന്നു. നിലവിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 70,000 ആണ്.
മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ‘ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍’
മംഗളൂരു: പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടായിരുന്നു മംഗളൂരുവിലെ നാഗൂരിയിൽ ഓട്ടോറിക്ഷയിൽ ഉണ്ടായ കുക്കർ ബോംബ് സ്ഫോടനമെന്ന കത്ത് ലഭിച്ചതായി പൊലീസ്. ‘ഇസ്ലാമിക് റെസിസ്റ്റൻസ് കൗണ്‍സില്‍’ എന്ന സംഘടനയിൽ നിന്ന് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കത്ത് ലഭിച്ചിട്ടുണ്ടെന്നും ഈ സംഘടനയെക്കുറിച്ച് നേരത്തെ അറിവില്ലെന്നും പൊലീസ് പറഞ്ഞു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അലോക് കുമാറിനെതിരെയുള്ള ഭീഷണിയും കത്തിലുണ്ട്. കത്ത് എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. സംഘടനയുടെ പേര് ആദ്യം കേള്‍ക്കുകയാണെന്നും കത്തിന്‍റെ ആധികാരികതയെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇംഗ്ലീഷിലുള്ള കത്തിൽ ഷാരിഖിന്‍റെ ചിത്രവും ഉണ്ട്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുകയും അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതിനെതിരായ തിരിച്ചടിയാണ് ഉദ്ദേശിക്കുന്നത് എന്ന് കത്തിൽ പറയുന്നു. സ്ഫോടനം ആസൂത്രണം ചെയ്ത ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖ് (29) അറസ്റ്റിലായിരുന്നു. ഇയാൾ നേരത്തെ കേരളത്തിൽ എത്തിയപ്പോൾ താമസിച്ചിരുന്ന ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ നാലംഗ സംഘം പരിശോധന നടത്തിയിരുന്നു.…
തിരുവനന്തപുരം: തലശ്ശേരിയിൽ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ടക്കൊലപാതകം നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സമഗ്രമായ അന്വേഷണത്തിലൂടെയും പൊലീസ്, എക്സൈസ് വകുപ്പുകളുടെ ഇടപെടലിലൂടെയും ഇത്തരം സംഘങ്ങളെ തുരത്തുമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്‍ലാമാബാദ്: പാകിസ്താന്‍റെ പുതിയ സൈനിക മേധാവിയായി ലഫ്റ്റനന്‍റ് ജനറൽ അസീം മുനീർ. ട്വിറ്ററിലൂടെയാണ് പുതിയ മേധാവിയുടെ നിയമനം ഇൻഫർമേഷൻ മിനിസ്റ്റർ അറിയിച്ചത്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്‍റർ സർവീസസ് ഇന്‍റലിജൻസിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറ് വർഷത്തെ സേവനത്തിന് ശേഷം ഖമർ ജാവേദ് ബജ്വ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് പുതിയ സേനാ മേധാവിയെ നിയമിച്ചിരിക്കുന്നത്. നവംബർ 29നാണ് ഖമർ ജാവേദ് ബജ്വയുടെ കാലാവധി അവസാനിക്കുന്നത്. അദ്ദേഹത്തിന്‍റെ കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടിയിരുന്നു. അതിനുശേഷമാണ് വിരമിക്കൽ. കാലാവധി ഒരു തവണ കൂടി നീട്ടണമെന്ന ആവശ്യം നിരസിക്കപ്പെട്ടു. അതേസമയം, ലഫ്റ്റനന്‍റ് ജനറൽ സാഹിർ ഷംഷാദ് മിർസയെ ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാനായി തിരഞ്ഞെടുത്തു. കഴിഞ്ഞ ആറ് വർഷത്തിനിടെ പാക് സൈനിക മേധാവിയും കുടുംബവും കോടീശ്വരൻമാരായി മാറിയെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പാക് കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയുടെ അടുത്ത കുടുംബാംഗങ്ങളുടെ ആസ്തിയിലും വൻ വർദ്ധനവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ജനറൽ ഖമർ ജാവേദ്…
