- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡൽഹി: ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച. ബവ്‌ലയിൽ മോദി പങ്കെടുത്ത റാലിക്ക് നേരെ പറന്ന ഡ്രോൺ എൻഎസ്ജി ഉദ്യോഗസ്ഥൻ വെടിവച്ചിട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഡിസംബർ 1 നും 5 നും നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനായി ഗുജറാത്തിലെത്തിയതായിരുന്നു മോദി. ഡ്രോണിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും നിരോധിത പ്രദേശത്ത് ഡ്രോൺ പറന്നത് എന്തിനാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ഗുജറാത്തിൽ വ്യാഴാഴ്ച 4 റാലികളെ മോദി അഭിസംബോധന ചെയ്തു. പാലൻപുർ, മൊഡാസ, ദാഹെഗാം, ബൽവ എന്നിവിടങ്ങളിലായിരുന്നു പര്യടനം.
ദോഹ: ഗ്രൂപ്പ് എച്ചിലെ പോർച്ചുഗലും ഘാനയും തമ്മിലുള്ള മത്സരം ഫുട്ബോൾ പ്രേമികൾക്ക് ഏറ്റവും ആവേശം നൽകിയ മത്സരങ്ങളിലൊന്നായിരുന്നു. ഇരുടീമുകളും കളിക്കളത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആക്രമണവും പ്രത്യാക്രമണവും നടന്ന മത്സരത്തിൽ പോർച്ചുഗൽ 3-2ന് വിജയിച്ചു. മത്സരത്തിൽ ഒരു ഗോൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ ലോക റെക്കോർഡും സ്ഥാപിച്ചു. അഞ്ച് ലോകകപ്പുകളിലും ഗോൾ നേടുന്ന ആദ്യ പുരുഷ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി. എന്നാൽ മത്സരത്തിന് മുമ്പ് വികാരാധീനനായ ക്രിസ്റ്റ്യാനോയെ കായിക ലോകം കണ്ടു. ലോകകപ്പിൽ രാജ്യത്തിനായി വീണ്ടും ബൂട്ട് കെട്ടുന്ന ക്രിസ്റ്റ്യാനോയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ലോകകപ്പ് മത്സരം ആരംഭിക്കുന്നതിന് മുമ്പ് ദേശീയഗാനം ആലപിക്കുന്നതിനിടെയാണ് റൊണാൾഡോ വികാരാധീനനായത്. തൻ്റെ അവസാന ലോകകപ്പിന് ഇറങ്ങിയ റൊണാൾഡോ മത്സരത്തിൽ ചരിത്ര ഗോളുമായാണ് മടങ്ങിയത്. ലോകകപ്പിൽ 18 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം കൂടിയാണ് റൊണാൾഡോ.
പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ പി കെ ശശിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. ജില്ലയിൽ വിഭാഗീയത വളർത്തുന്നതിൽ ശശിക്ക് വലിയ പങ്കുണ്ടെന്നാണ് വിമർശനം. വിഭാഗീയതയെകുറിച്ച് പഠിക്കാൻ നിയോഗിച്ച അന്വേഷണ കമ്മിഷൻ അംഗങ്ങളായ ആനാവൂർ നാഗപ്പനും കെ.കെ ജയചന്ദ്രനുമാണ് വിമർശനം ഉന്നയിച്ചത്. ജില്ലാ നേതൃത്വത്തെ മോശമായി കാണിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ആരോപണമുണ്ട്. കെ.ടി.ഡി.സി ചെയർമാനായിരുന്നിട്ടും പി.കെ ശശി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. കെ.ടി.ഡി.സി ഓഫീസ് വിഭാഗീയ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയാണെന്നും വിമർശനമുണ്ട്.
ദോഹ: ലാറ്റിനമേരിക്കൻ ശക്തികളായ അർജന്‍റീനയ്ക്കും മെക്സിക്കോയ്ക്കും ഖത്തർ ലോകകപ്പിൽ മികച്ച തുടക്കമില്ല ലഭിച്ചത്. സൗദി അറേബ്യ (2-1) അർജന്‍റീനയെ തോൽപ്പിച്ചപ്പോൾ മെക്സിക്കോ പോളണ്ട് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. നവംബർ 27 ഞായറാഴ്ച അർജന്‍റീനയും മെക്സിക്കോയും നേർക്കുനേർ വരികയാണ്. എന്നാൽ ഇരുടീമുകളുടെയും ആരാധകർ അതിനു മുമ്പ് കളിക്കളത്തിന് പുറത്ത് ഏറ്റുമുട്ടി. വിവിധ രാജ്യങ്ങൾ തമ്മിലുള്ള സാമൂഹിക ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഫിഫ രൂപകൽപ്പന ചെയ്ത ദോഹയിലെ അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ സോണിലാണ് അർജന്‍റീന മെക്സിക്കോ ആരാധകർ ഏറ്റുമുട്ടിയത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സൗദി അറേബ്യയോടുള്ള തോൽവിക്ക് ശേഷം മെക്സിക്കൻ ആരാധകർ ലയണൽ മെസിയെ മോശം പറഞ്ഞത് അർജന്‍റീന ആരാധകരെ രോഷാകുലരാക്കുകയായിരുന്നു. ഇരു ഭാഗത്തെയും ആരാധകര്‍ക്ക് അടിയും ചവിട്ടുമേറ്റു.
ഗുരുവായൂർ: സംവരണാടിസ്ഥാനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വാദ്യകലാകാരൻമാരായി രണ്ട് പേരെ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നിയമിച്ചു. ഇലത്താളം വിഭാഗത്തിൽ തൃശ്ശൂർ ചേലക്കര സ്വദേശി രമോജ്, കൊമ്പു കലാകാരൻ മൂവാറ്റുപുഴ സ്വദേശി ശ്രീരാജ് ശ്രീധർ എന്നിവരെയാണ് കഴിഞ്ഞയാഴ്ച നിയമിച്ചത്. ഇരുവരും ഈഴവ സമുദായത്തിൽ പെട്ടവരാണ്. ക്ഷേത്രത്തിലെ ഏകാദശി വിളക്ക് ഘോഷയാത്രകളിൽ വാദ്യകലാകാരൻമാരായി അവർ പങ്കെടുത്ത് തുടങ്ങി. ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിലെ പൂർവവിദ്യാർഥിയാണ് രമോജ്. ഇലത്താളത്തിലും കൊമ്പിലും കലാകാരൻമാരുടെ ഒഴിവ് വന്നപ്പോൾ റിക്രൂട്ട്മെന്‍റ് ബോർഡ് ഇത് ഈഴവസംവരണമാക്കി പരസ്യം നൽകിയിരുന്നു. ഇതനുസരിച്ച് അപേക്ഷ നൽകിയവരിൽ രണ്ടുപേരെ കൂടിക്കാഴ്‌ചയുടെയും പ്രവൃത്തിപരിചയത്തിന്‍റെയും അടിസ്ഥാനത്തിൽ ആണ് നിയമിച്ചത്.
ഖത്തർ: ഫിഫ ലോകകപ്പിൽ യുറഗ്വായും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണു നടന്നത്. യുറഗ്വായും കൊറിയയും തമ്മിലുള്ള കണക്കുകളിൽ പന്തടക്കത്തിലും പാസുകളിലും മാത്രമാണ് നേരിയ വ്യത്യാസമുള്ളത്. മത്സരത്തിന്‍റെ ആദ്യ മിനിറ്റുകളിൽ ദക്ഷിണ കൊറിയയാണ് കളി നിയന്ത്രിച്ചത്. മന്ദഗതിയിലാണ് യുറഗ്വാ മത്സരം ആരംഭിച്ചത്. 9–ാം മിനിറ്റിൽ ദക്ഷിണകൊറിയയുടെ മൂൺ ഹ്വാൻ നൽകിയ ക്രോസ് യുറഗ്വായ് പ്രതിരോധ താരം ജോസ് ജിമിനസ് ഹെഡ് ചെയ്തു തട്ടിയകറ്റി. ആദ്യ 15 മിനിറ്റിന് ശേഷം യുറഗ്വായും ആക്രമണം തുടങ്ങി. യുറഗ്വായ് താരം ഡാർവിൻ നുനെസ് ദക്ഷിണ കൊറിയൻ ബോക്സിനുള്ളിൽ മാറ്റിയാസ് വെസിനോയെ പാസ് നൽകാൻ ശ്രമിച്ചെങ്കിലും കൊറിയൻ ഗോൾകീപ്പർ സ്യൂങ് ഗ്യൂവിന് ഭീഷണി ഉയർത്താനായില്ല.
റേഷൻ വ്യാപാരികൾ കടയടപ്പ് സമരത്തിൽ നിന്നും പിന്മാറി; ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ച വിജയം
തിരുവനന്തപുരം: കമ്മിഷൻ വിഷയവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾ കടയടയ്ക്കൽ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സംസ്ഥാന ഭക്ഷ്യമന്ത്രി അനിൽ വിളിച്ചുചേർത്ത ചർച്ച വിജയം. ഇതോടെ സമരത്തിൽ നിന്ന് പിൻമാറുമെന്നും താൽപ്പര്യമില്ലെങ്കിലും പ്രശ്നം പരിഹരിക്കാനാണ് സമരം പ്രഖ്യാപിച്ചതെന്നും റേഷൻ വ്യാപാരികളുടെ സംഘടനകൾ അറിയിച്ചു. റേഷൻ വ്യാപാരികൾക്ക് കമ്മിഷൻ 49 ശതമാനമാക്കാനുള്ള സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കാമെന്ന് ചർച്ചയിൽ മന്ത്രി ഉറപ്പുനൽകി. ഫണ്ടിന്‍റെ അഭാവം മൂലമാണ് ഒക്ടോബർ കമ്മിഷൻ ഭാഗികമായി അനുവദിച്ച് ഉത്തരവായതെന്ന് മന്ത്രി പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം (2022-23) റേഷൻ ഡീലേഴ്സ് കമ്മിഷൻ ചെലവിനായി 216 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഈ ആവശ്യത്തിന് ഇത് പര്യാപ്തമായിരുന്നു. എന്നാൽ, കേന്ദ്രസർക്കാരിന്റെ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം അനുവദിച്ച ഭക്ഷ്യ ധാന്യങ്ങളുടെ വിതരണത്തിന് കമ്മിഷനായി നൽകേണ്ട തുക ബജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. റേഷൻ വ്യാപാരികൾക്ക് പ്രതിമാസം ശരാശരി 15 കോടി രൂപ കമ്മിഷനായി ആവശ്യമാണ്. പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ കമ്മിഷൻ കൂടി ചേർത്തപ്പോൾ…
പത്തനംതിട്ട: ഏറെ നാളത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ കെ.എസ്.ആർ.ടി.സിയുടെ ഗവി ടൂർ പാക്കേജിന് വനംവകുപ്പ് പച്ചക്കൊടി കാട്ടി. തിരുവനന്തപുരത്തെ ചീഫ് ഓഫീസിൽ നിന്നാണ് അനുമതി നൽകിയത്. ടിക്കറ്റ് നിരക്ക്, താമസം, ഭക്ഷണം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്ത ശേഷം ഡിസംബർ ആദ്യം മുതൽ സർവീസ് ആരംഭിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍മേഖല, എറണാകുളം ഉള്‍പ്പെടെയുള്ള മധ്യമേഖല, കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍മേഖല എന്നിങ്ങനെയുള്ള കെഎസ്ആർടിസിയുടെ 3 സോണുകളില്‍ നിന്നും ഇവിടേക്ക് ടൂര്‍ പാക്കേജ് ഉണ്ടാകും. ഒരു ദിവസം മൂന്ന് സർവീസുകളുണ്ടാകും. ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. വിദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന സർവീസുകൾക്കായി വാഗമൺ, പരുന്തുംപാറ പ്രദേശങ്ങളെ ഗവിക്കൊപ്പം ഉൾപ്പെടുത്താനും ചർച്ചകൾ നടക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽ താമസസൗകര്യങ്ങൾക്കായുള്ള പരിശോധനകൾ നടന്നുവരികയാണ്. അപേക്ഷ സമർപ്പിച്ച് ഒൻപത് മാസത്തിന് ശേഷമാണ് പാക്കേജിന് വനംവകുപ്പ് അംഗീകാരം നൽകിയത്.
തിരുവനന്തപുരം: കത്തെഴുതാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ലെറ്റർപാഡ് ദുരൂപയോഗം ചെയ്തതായും ആര്യ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും ക്രൈംബ്രാഞ്ച് സംഘം മേയറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. അത്തരമൊരു കത്ത് തയ്യാറാക്കിയിട്ടില്ലെന്ന് ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്. മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് മഹിളാ മോർച്ച തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. കോർപ്പറേഷൻ മതിൽ ചാടിക്കടന്ന പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ബിജെപി സമരപന്തലിൽ കേന്ദ്രമന്ത്രി വി മുരളീധരൻ അഭിവാദ്യം ചെയ്തു. കോൺഗ്രസ് കൗൺസിലർമാരുടെ സമരത്തിൽ പങ്കെടുത്ത ശശി തരൂർ എംപി മേയർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ജനങ്ങളെ വഞ്ചിച്ചുവെന്നും മുരളീധരൻ പറഞ്ഞു.
കൽപകഞ്ചേരി: കൽപകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും മീസിൽസ് (അഞ്ചാം പനി) പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന സംഘം സ്ഥലം സന്ദർശിച്ചു. രോഗത്തിന്‍റെ തീവ്രത വിലയിരുത്തിയ സംഘം പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുൻകരുതലുകളും നിർദ്ദേശങ്ങളും നൽകി. കൽപകഞ്ചേരിയിൽ രോഗികളുടെ എണ്ണം 28 ൽ നിന്ന് 48 ആയി ഉയർന്നു. വാക്സിനെടുക്കാത്ത കുട്ടികളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും രോഗം ബാധിക്കുന്നതായി കണ്ടുവരുന്നു. പനിയുള്ള കുട്ടികൾ സ്‌കൂൾ, മദ്രസ എന്നിവടങ്ങളിൽ പോകരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. രോഗമുള്ളവർ മാസ്ക് ധരിക്കണമെന്നും വാക്സിൻ എടുക്കാത്തവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശത്തിൽ പറയുന്നു.
