- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഡൽഹി: ഷാഹി ഇമാം ബുഖാരി ഡൽഹി ജമാ മസ്ജിദിലെ സ്ത്രീകളുടെ പ്രവേശനം വിലക്കുന്ന ഉത്തരവ് പിൻവലിച്ചു. ഡൽഹി ജമാ മസ്ജിദിൽ ഒറ്റപ്പെട്ട സ്ത്രീകളുടെ പ്രവേശനം നിരോധിച്ചുകൊണ്ട് നവംബർ 24 വ്യാഴാഴ്ച ഉത്തരവ് പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ഇമാം തന്റെ നിലപാട് മാറ്റുകയായിരുന്നു. സ്ത്രീകൾക്ക് അത്തരം നിയന്ത്രണങ്ങളൊന്നുമില്ല എന്ന് പറയുകയും ചെയ്തു. സ്വയം പള്ളിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ അവർ ഇവിടെ പ്രാർത്ഥിക്കാൻ മാത്രമാണ് വരുന്നതെന്ന് ഉറപ്പുവരുത്താൻ സൂക്ഷ്മപരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പള്ളിയെ ഒരു പാർക്ക് പോലെ കാണുന്നവർക്ക് അവരുടെ കാമുകന്മാരെ കാണാനും അവരോടൊപ്പം ടിക് ടോക്കുകൾ നിർമ്മിക്കാനും ഉള്ള സ്ഥലമായി ജുമാ മസ്ജിദിനെ മാറ്റുന്നത് തടയാനുള്ള ഒരു നടപടി മാത്രമാണിതെന്നും ജുമാ മസ്ജിദിന്റെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു.
പരസ്പരസമ്മത ലൈംഗികബന്ധത്തിന് ശേഷം വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറൽ; ബലാത്സംഗ കേസെടുക്കാനാകില്ലെന്ന് കോടതി
കൊച്ചി: ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് ശേഷം വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറിയാൽ പുരുഷനെതിരെ ബലാത്സംഗക്കുറ്റം ചുമത്താൻ കഴിയില്ലെന്ന് ഹൈക്കോടതി. മനഃപൂര്‍വം വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗമായി കണക്കാക്കാനാകൂവെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഉത്തരവിൽ പറയുന്നു. കൊല്ലം പുനലൂർ സ്വദേശിയായ യുവാവിനെതിരെയുള്ള വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് പരാമർശം. കഴിഞ്ഞ ജൂണിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചും ജാമ്യാപേക്ഷയിൽ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സച്ചിൻ പൈലറ്റ് ചതിയനാണെന്നും 10 എംഎൽഎമാരുടെ പോലും പിന്തുണയില്ലാത്ത അദ്ദേഹത്തെ ഹൈക്കമാൻഡിന് മുഖ്യമന്ത്രിയാക്കാൻ കഴിയില്ലെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗെഹ്ലോട്ട് പറഞ്ഞു. ‘ഒരു ചതിയന് ഒരിക്കലും മുഖ്യമന്ത്രിയാകാൻ കഴിയില്ല. പത്ത് എംഎൽഎമാരുടെ പോലും പിന്തുണയില്ലാത്ത സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡിന് കഴിയില്ല. അദ്ദേഹം ഒരു ചതിയനാണ്. അദ്ദേഹമാണ് നേതൃത്വത്തിനെതിരെ ലഹളയുണ്ടാക്കിയത്.’ പാര്‍ട്ടിയെ വഞ്ചിച്ചയാളാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. ആറ് തവണയാണ് ഗെഹ്ലോട്ട് പൈലറ്റിനെ ചതിയനെന്ന് വിശേഷിപ്പിച്ചത്. 2020 ൽ എം.എൽ.എമാരുമായി പൈലറ്റ് പക്ഷം നടത്തിയ വിമത നീക്കത്തെക്കുറിച്ച് പരാമർശിച്ച ഗെഹ്ലോട്ട്, സ്വന്തം സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്ന പാർട്ടി സംസ്ഥാന പ്രസിഡന്റിനെ ഇന്ത്യ ആദ്യമായി കാണുകയാകുമെന്നും പറഞ്ഞു. ഇതിന് പിന്നിൽ ബിജെപിയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവരാണ് ഇത് നടപ്പാക്കിയതെന്നും ഗെഹ്ലോട്ട് ആരോപിച്ചു.
തിരുവനന്തപുരം: 30-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. 2021 ലെ അവാർഡുകൾ ആണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. സാംസ്കാരിക സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഇത്തവണയും മികച്ച എൻട്രികൾ ഇല്ലാത്തതിനാൽ മികച്ച ടെലിസീരിയൽ വിഭാഗത്തിൽ അവാർഡുകളൊന്നും നല്‍കിയില്ല. ഈ വർഷം മികച്ച സംവിധായകനുള്ള പുരസ്കാരവുമില്ല. സ്റ്റോറി വിഭാഗത്തിൽ 52 എൻട്രികളും നോൺ സ്റ്റോറി വിഭാഗത്തിൽ 138 എൻട്രികളുമാണ് സമർപ്പിച്ചത്. രചനാവിഭാഗത്തില്‍ 13 എൻട്രികൾ ഉണ്ടായിരുന്നു. മികച്ച ലേഖനത്തിനുള്ള മികച്ച എൻട്രികൾ ഇല്ലാത്തതിനാൽ അവാർഡ് നൽകേണ്ടെന്ന് ജൂറി തീരുമാനിച്ചു. മികച്ച ടെലിസീരിയലിനും മികച്ച രണ്ടാമത്തെ ടെലിസീരിയലിനും അർഹിക്കുന്ന എൻട്രികൾ ഇല്ലാത്തതിനാൽ മൂന്നാമത്തെ മികച്ച ടെലിഫിലിമായി പിറ തിരഞ്ഞെടുക്കപ്പെട്ടു. കാതറിൻ ആണ് മികച്ച നടി. ഫ്ളവേഴ്സ് ടിവിയിലെ ടെലിസീരിയൽ അന്ന കരീനയിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. കൊമ്പലിലെ അഭിനയത്തിന് ജോളി ചിറയത്ത് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം നേടി. പിറയിലെ പ്രകടനവുമായി ഇഷക് കെ. മികച്ച നടനുള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ‘വാരിസ്’ എന്ന സിനിമയ്ക്ക് മൃഗസംരക്ഷണ വകുപ്പ് നോട്ടീസ് നൽകി. അനുവാദമില്ലാതെ അഞ്ച് ആനകളെ ഷൂട്ടിംഗിന് ഉപയോഗിച്ചതിനാണ് നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വാരിസ്. വംശ പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് സംഭവം.
ഹെറാത്ത്: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതു മുതൽ വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ രാജ്യത്ത് നടക്കുകയാണ്. ഇപ്പോഴിതാ അവിടെ നിന്ന് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ബിബിസി പുറത്ത് വിട്ടിരിക്കുന്നത്. പട്ടിണി കിടന്ന് കരയുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ മാർഗമില്ലാത്തതിനാൽ, മാതാപിതാക്കൾ ഉറങ്ങാൻ വിവിധ ഗുളികകൾ നൽകുന്നുവെന്നാണ് റിപ്പോർട്ട്. “കുഞ്ഞുങ്ങൾ കരഞ്ഞു കൊണ്ടേയിരിക്കുകയാണ്. അവർ ഉറങ്ങുന്നില്ല. ഞങ്ങൾക്ക് ഭക്ഷണമില്ല. ഞങ്ങൾ നേരെ ഫാർമസിയിലേക്ക് പോകുന്നു. അവിടെ നിന്നാണ് ഗുളികകൾ വാങ്ങി കുഞ്ഞുങ്ങൾക്ക് നൽകുന്നത്. അവർ അത് കഴിച്ച് ഉറങ്ങുന്നു,” അബ്ദുൾ വഹാബ് എന്ന പിതാവ് ബിബിസിയോട് പറഞ്ഞു. വഹാബ് ഹെറാത്തിന് പുറത്താണ് താമസിക്കുന്നത്. രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമാണ് ഹെറാത്ത്. ദശാബ്ദങ്ങൾ നീണ്ട യുദ്ധത്തിലും പ്രകൃതിദുരന്തങ്ങളിലും കുടിയൊഴിക്കപ്പെട്ടവരും എല്ലാം നഷ്ടപ്പെട്ടവരുമായ മനുഷ്യരാണ് ഇവിടത്തെ മൺകുടിലുകളിൽ ജീവിക്കുന്നത്. വഹാബ് അവരിലൊരാളാണ്.
തിരുവനന്തപുരം: നിയമന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരായ പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയർ നൽകിയ ഹർജി കോടതി തള്ളി. പി എഫ് ഐ നേരത്തെ നടത്തിയ സംസ്ഥാന ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരാനായിരുന്നു ഡെപ്യൂട്ടി മേയർ ഹർജി നൽകിയത്. സമരം പാടില്ലെന്ന് പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. പ്രതിഷേധക്കാർ മേയറുടെ ഓഫീസിന്‍റെ പ്രവർത്തനം തടയുകയും കോർപ്പറേഷന്‍റെ പൊതുമുതൽ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ഹർജിയിലെ ആരോപണം. പൊതുമുതൽ നശിപ്പിച്ചാൽ പ്രത്യേക ഹർജി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോടതി ഹർജി തള്ളിയത്. കോർപ്പറേഷനിലെ ശുപാർശ കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. സോഷ്യൽ മീഡിയ വഴി പ്രചരിച്ച കത്ത് കോർപ്പറേഷനിൽ തന്നെ തയ്യാറാക്കിയതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നത്. വാട്ട്സ്ആപ്പ് വഴി ആരാണ് ഇത് തയ്യാറാക്കി അയച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിക്കേണ്ടിവരും. കേസ് രജിസ്റ്റർ…
പ്രശസ്ത എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു; ഫ്ലാറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സതീഷ് ബാബുവിനെ പയ്യന്നൂർ വഞ്ചിയൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതൃഭൂമി റോഡിന് സമീപത്തെ ഫ്ളാറ്റിലാണ് സതീഷ് ബാബുവും ഭാര്യയും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യ നാട്ടില്‍ പോയിരുന്നതിനാല്‍ സതീഷ് ബാബു വീട്ടിൽ തനിച്ചായിരുന്നു. ഇന്നലെ രാത്രി ഏഴ് മണി മുതൽ ഇദ്ദേഹത്തെ പുറത്ത് കണ്ടിട്ടില്ലെന്ന് സമീപത്ത് താമസിക്കുന്നവർ പറഞ്ഞു. ഫ്ലാറ്റിനു മുന്നിലിട്ട പത്രം എടുത്തിട്ടില്ല. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. രാവിലെ മുതൽ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്നാണ് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സഹായത്തോടെ ഫ്ലാറ്റിന്‍റെ വാതിൽ തുറന്നപ്പോഴാണ് സതീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. പുറത്തുനിന്ന് അതിക്രമിച്ച് കടക്കുകയോ ആക്രമിക്കുകയോ ചെയ്തതിന്‍റെ ലക്ഷണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വൈകിട്ട് ആറ് മണിക്കുള്ളിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഫ്ലാറ്റിലെ മുറിക്കുള്ളിൽ തറയിലാണ് മൃതദേഹം കണ്ടെത്തിയത്.…
തിരുവനന്തപുരം: തലസ്ഥാനത്ത് പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ. വഞ്ചിയൂർ കോടതിക്ക് സമീപം വ്യാഴാഴ്ച പുലർച്ചെയാണ് കേന്ദ്ര സർക്കാർ ജീവനക്കാരിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കരുമം സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്‍റെ നമ്പർ കണ്ടെത്തുകയും വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു. പൊലീസ് തിരഞ്ഞെത്തുമെന്ന് പ്രതീക്ഷിക്കാതെ പ്രതി വീട്ടിൽ തന്നെ തുടരുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കോടതിക്ക് മുന്നിലെ ഇടവഴിയിലൂടെ നടക്കുകയായിരുന്ന യുവതിയെ പിന്നാലെ സ്‌കൂട്ടറിലെത്തി ആക്രമിക്കുകയായിരുന്നു. യുവതിക്കു നിലത്തുവീണ് പരിക്കേൽക്കുകയും ചെയ്തു. യുവതി നിലവിളിച്ചതോടെ സമീപത്തെ വീടുകളിൽ നിന്ന് ആളുകൾ ഓടിയെത്തുകയും ഇയാൾ രക്ഷപ്പെടുകയുമായിരുന്നു. യുവതി ഉടൻ തന്നെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
ബെയ്ജിങ്: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലോക്ക്ഡൗൺ തുടരുന്ന ചൈനയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു. ബുധനാഴ്ച മാത്രം 31,527 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 27,517 പേർക്ക് രോഗലക്ഷണങ്ങളില്ലായിരുന്നെന്ന് നാഷണൽ ഹെൽത്ത് ബ്യൂറോ അറിയിച്ചു. ഏപ്രിൽ 13നു ശേഷം ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം ബാധിക്കുന്നത്. ഏപ്രിൽ 13ന് 28,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡിന്‍റെ കെടുതികളെ മറികടക്കാൻ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുകയും സമ്പൂർണ്ണ ലോക്ക്ഡൗൺ ഉൾപ്പെടെ സീറോ-കോവിഡ് നയം കർശനമായി പാലിക്കുകയും ചെയ്ത ചൈനയെ സംബന്ധിച്ചിടത്തോളം, ഒറ്റയടിക്ക് കേസുകളുടെ വർദ്ധനവ് വലിയ തിരിച്ചടിയാണ്. സീറോ-കോവിഡ് നയത്തിൽ ഇളവ് വരുത്താൻ ചൈന തയ്യാറെടുക്കുന്നതിനിടെയാണ് കേസുകളുടെ കുത്തനെയുള്ള വർദ്ധനവ്. സർക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജുകളുടെ ബലത്തിൽ മാന്ദ്യത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ചൈനീസ് സമ്പദ്ഘടനയ്ക്ക് പുതിയ സാഹചര്യം വലിയ ആഘാതമായിരിക്കുകയാണ്. ഓഹരി വിപണി ഇന്ന് കുത്തനെ ഇടിഞ്ഞു. നിക്ഷേപകർ പിന്മാറ്റസൂചനകള്‍ നല്‍കിത്തുടങ്ങി. വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ റിസര്‍വ് റിക്വയര്‍മെന്റ്…
