Author: News Desk

തിരുവനന്തപുരം: കഴിഞ്ഞ 4 വർഷത്തിനിടെ കേരള രാജ്ഭവനിൽ അതിഥിസല്‍ക്കാരങ്ങൾക്കായി ചിലവഴിച്ചത് 9 ലക്ഷത്തോളം രൂപ. ഓരോ വർഷവും അര ലക്ഷം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ചെലവിൽ വർദ്ധനവുണ്ട്. കോവിഡ് മഹാമാരി ലോകത്തെയാകെ നിശ്ചലമാക്കിയ 2020-21 സാമ്പത്തിക വർഷത്തിൽ, അതിഥി സ്വീകരണങ്ങൾക്കായി 2.49 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 2021-22 സാമ്പത്തിക വർഷത്തിൽ 3.71 ലക്ഷം രൂപയും ചെലവഴിച്ചു. അതിഥിസല്‍ക്കാരത്തിന് രാജ്ഭവൻ ഹോസ്പിറ്റാലിറ്റി എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍നിന്നാണ് പണം ചെലവഴിക്കുന്നത്. കഴിഞ്ഞ 4 വർഷത്തിനിടെ 8,96,494 രൂപയാണ് രാജ്ഭവൻ സല്‍ക്കാരത്തിനു വേണ്ടി ചെലവഴിച്ചത്. ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായ ശേഷം ഓരോ വർഷവും അതിഥി സല്‍ക്കാരച്ചെലവിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ 1,98,891 രൂപയായിരുന്നു ചിലവ്. 2020-21ൽ ഇത് 2,49,956 രൂപയായി. ഏകദേശം അരലക്ഷം രൂപയുടെ വർദ്ധനവുണ്ടായി. 2021-22 ൽ 3,71,273 രൂപയാണ് ചെലവഴിച്ചത്. നടപ്പുസാമ്പത്തിക വർഷം അവസാനിക്കാൻ നാലുമാസം കൂടി ബാക്കി നില്‍ക്കേ…

Read More

കൊച്ചി: എളംകുളത്ത് നേപ്പാളി യുവതിയെ കൊലപ്പെടുത്തിയതു സംശയത്തിന്‍റെ പേരിലെന്ന് സൂചന. നേപ്പാൾ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള പ്രതി റാം ബഹദൂറിന്‍റെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. റാം ബഹദൂറിനെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ കൊച്ചി സൗത്ത് പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഭാഗീരഥി ധാമിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജൂണിൽ നേപ്പാൾ സന്ദർശനം കഴിഞ്ഞ് ഭാഗീരഥി മടങ്ങിയെത്തിയതോടെയാണ് റാം ബഹദൂറിന്‍റെ സംശയങ്ങൾ ശക്തമായത്. മണിക്കൂറുകളോളം നീണ്ടുനിന്ന ഫോൺ കോളുകളും കാരണമായി. ഭാഗീരഥി ഗർഭിണിയാണെന്നും ബഹദൂറിന് സംശയമുണ്ടായിരുന്നു. സെപ്റ്റംബറിൽ കിറ്റ് ഉപയോഗിച്ച് ഗർഭ പരിശോധനയും നടത്തിയിരുന്നു. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണം.

Read More

നഗ്ഡ: മധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. ഇന്‍ഡോറില്‍ എത്തിയ രാഹുലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നഗ്ഡയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് നഗ്ഡ പൊലീസ് ഇൻഡോർ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇൻഡോർ പൊലീസ് നൽകിയ ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് നഗ്ഡ എസ്പി സത്യേന്ദ്ര കുമാർ ശുക്ല പറഞ്ഞു. പ്രതി ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിയാണെന്ന് ആധാർ കാർഡിൽ നിന്ന് വ്യക്തമായെന്നും പൊലീസ് പറഞ്ഞു.

Read More

ന്യൂഡൽഹി: ലോകമെമ്പാടും മീസിൽസ്(അഞ്ചാംപനി) കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആഗോള ആരോഗ്യത്തിന് രോഗം ഭീഷണിയായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ മീസിൽസ് വാക്സിൻ കുത്തിവയ്പ്പിൽ ഗണ്യമായ കുറവ് വന്നതാണ് രോഗവ്യാപനത്തിന് കാരണം. കേരളം, ഗുജറാത്ത്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ രോഗം വർധിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘത്തെ അയച്ചിട്ടുണ്ട്. കേരളത്തിലെ മലപ്പുറത്താണ് സംഘം എത്തിയത്. മഹാരാഷ്ട്രയിലും കേസുകളും മരണങ്ങളും കൂടുകയാണ്. “കോവിഡിനെതിരായ വാക്സിനേഷൻ ത്വരിതമാക്കുന്നതിനിടയിൽ ലോകത്ത് എല്ലായിടത്തും പതിവ് പ്രതിരോധ കുത്തിവയ്പ്പുകൾ തടസ്സപ്പെട്ടു,” ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 2021 ൽ മാത്രം 40 ദശലക്ഷം കുട്ടികൾക്ക് മീസിൽസ് വാക്സിൻ നഷ്ടമായി. രോഗപ്രതിരോധ പരിപാടികൾ ഊർജിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021 ൽ, ലോകമെമ്പാടും 9 ദശലക്ഷം ആളുകൾക്ക് രോഗം ബാധിക്കുകയും…

Read More

ന്യൂഡല്‍ഹി: ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ പിന്തുണ നൽകുമെന്നും അമിത് ഷാ പറഞ്ഞു. താൻ ചരിത്ര വിദ്യാർത്ഥിയാണെന്നും രാജ്യത്തിന്റെ ചരിത്രം ശരിയായി അവതരിപ്പിച്ചിട്ടില്ലെന്ന പരാതികൾ നിരവധി തവണ കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരം പരാതികൾ സത്യമായിരിക്കാം. ഇനി അത് തിരുത്തണം. ഡൽഹിയിൽ അസം സർക്കാർ സംഘടിപ്പിച്ച പരിപാടിയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. “യഥാർത്ഥ ചരിത്രത്തെ മഹത്തായ രീതിയിൽ അവതരിപ്പിക്കുന്നതിൽ നിന്ന് ആരാണ് നമ്മെ തടയുന്നത് എന്നതാണ് എന്‍റെ ചോദ്യം. രാജ്യത്തിന്‍റെ ചരിത്രം തെറ്റായി വ്യാഖ്യാനിച്ചെന്ന പരാതി ചരിത്ര വിദ്യാർത്ഥികളും സർവകലാശാലാ പ്രൊഫസർമാരും പരിശോധിക്കണം. 150 വര്‍ഷത്തോളം രാജ്യം ഭരിച്ച 30 രാജകുടുംബങ്ങളെക്കുറിച്ച് ഗവേഷണം നടത്തണം. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ 300 മഹാൻമാരായ വ്യക്തിത്വങ്ങളെക്കുറിച്ച് നാം പഠിക്കേണ്ടതുണ്ട്. ഇതോടെ പരാതികൾ അവസാനിക്കും. അത്തരം ഗവേഷണങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ ലഭിക്കും. മുന്നോട്ട് വരൂ, ചരിത്രം മാറ്റിയെഴുതൂ. പുതിയ തലമുറയെ…

Read More

കൊച്ചി: ടൂറിസം രംഗത്തെ താരമായ ‘ഗോൾഡൻ ചാരിയറ്റ്’ എന്ന ആഢംബര ട്രെയിൻ കേരളത്തിലെത്തി. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ടൂറിസം പാക്കേജിന്‍റെ ഭാഗമായാണ് ആഡംബര ട്രെയിൻ വ്യാഴാഴ്ച കൊച്ചിയിലെത്തിയത്. രാജകീയ സൗകര്യങ്ങളുള്ള ട്രെയിനിൽ ആഡംബര ഹോട്ടലിൽ താമസിക്കുന്ന അനുഭവം ലഭിക്കും. രണ്ട് റെസ്റ്റോറന്‍റുകൾ, വ്യായാമ സൗകര്യങ്ങൾ, ആയുർവേദ സ്പാ, ബാറുകൾ എന്നിവയുണ്ട്. ഇന്ത്യൻ, വിദേശ വിഭവങ്ങൾ റെസ്റ്റോറന്‍റിൽ വിളമ്പും. പുറത്തെ കാഴ്ച ആസ്വദിക്കാൻ ട്രെയിനിനുള്ളിൽ വലിയ ഗ്ലാസ് ജാലകങ്ങളും ഉണ്ട്. 43 പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ക്യാബിനുകളുണ്ട്. ഭിന്നശേഷിക്കാർക്കായി ഒരു പ്രത്യേക ക്യാബിനും ഉണ്ട്. വിനോദ സൗകര്യങ്ങളും ട്രെയിനിലുണ്ട്. ജുവൽസ് ഓഫ് സൗത്ത് എന്ന പാക്കേജിലാണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആറ് രാത്രിയും ഏഴ് പകലുമാണ് ഇപ്പോഴത്തെ യാത്ര. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, കുമരകം മേഖലകളിൽ പോകാൻ വിനോദ സഞ്ചാരികൾക്കായി ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് 20 സഞ്ചാരികളുമായി ട്രെയിൻ കൊച്ചിയിലെത്തിയത്. ട്രെയിൻ വെള്ളിയാഴ്ച ചേർത്തലയിലേക്ക് പുറപ്പെടും.

Read More

ചെന്നൈ: മധുര രാജാജി സർക്കാർ ആശുപത്രിയിൽ ഒരു വയസുകാരനെ നാവിന് പകരം ജനനേന്ദ്രിയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വിരുദുനഗർ ജില്ലയിലെ സത്തൂരിൽ താമസിക്കുന്ന അജിത് കുമാറിന്‍റെയും കാർത്തികയുടെയും മകനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. നാവ് വികസിക്കാത്തതിനാൽ ജനിച്ചയുടൻ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഒരു വയസ്സ് പൂർത്തിയായ ശേഷം ഒരു ശസ്ത്രക്രിയ കൂടി നടത്തണമെന്നും നിർദ്ദേശിച്ചു. ഈ ശസ്ത്രക്രിയയിലാണ് പിഴവുണ്ടായത്. ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ അബദ്ധം മനസിലാക്കി നാവിലും ശസ്ത്രക്രിയ നടത്തി. രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനായെങ്കിലും കുട്ടി ആരോഗ്യവാനാണ്. മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് ജനനേന്ദ്രിയത്തിൽ ആദ്യം ശസ്ത്രക്രിയ നടത്തിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ ഈ ശസ്ത്രക്രിയയെ കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കുട്ടിയുടെ അച്ഛൻ അജിത് കുമാർ പറഞ്ഞു.

Read More

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്ക്ക് ചെന്നൈ സിറ്റി ട്രാഫിക് പൊലീസ് പിഴ ചുമത്തി. ടിന്‍റഡ് ഗ്ലാസ് ഉപയോഗിച്ച് വാഹനമോടിച്ചതിനാണ് താരത്തിന് പിഴ ചുമത്തിയത്. 500 രൂപയാണ് പിഴ ചുമത്തിയത്. ഈസ്റ്റ് കോസ്റ്റ് റോഡിലെ പനയൂരിലെ വിജയ് മക്കൾ ഇയക്കം ഓഫീസിൽ ഞായറാഴ്ച ആരാധകരെ കാണാൻ പോയ താരത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ഉപയോഗിച്ച കാറിൽ സൺ കൺട്രോൾ ടിന്റഡ് ഗ്ലാസ് ഉണ്ടെന്നും അത് കാറുകളിൽ ഉപയോഗിക്കാൻ പാടില്ലെന്നും ചൂണ്ടിക്കാണിച്ച് ഒരാൾ രംഗത്തെത്തിയത്. ലംഘനം ചൂണ്ടിക്കാട്ടി അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്യുകയും ഗ്രേറ്റർ ചെന്നൈ ട്രാഫിക് പൊലീസിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് പിഴ ചുമത്തുകയും ടിന്റഡ് ഗ്ലാസ് നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു.

Read More

ന്യൂഡൽഹി : രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്‍റെ കണക്ക്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ നഗരപ്രദേശങ്ങളിൽ 15 വയസിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ഇക്കുറി 7.2 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 9.8 ശതമാനമായിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണമാണ് കഴിഞ്ഞ വർഷം തൊഴിലില്ലായ്മ നിരക്ക് വളരെ ഉയർന്നതെന്ന് കേന്ദ്ര സർക്കാർ പറയുന്നു. 16-ാമത് പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം, ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിൽ ഇന്ത്യൻ നഗരങ്ങളിൽ 15 വയസിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 9.4 ശതമാനമായിരുന്നു. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ രാജ്യത്തെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് മുൻ വർഷത്തെ 11.6 ശതമാനത്തിൽ നിന്ന് 9.4 ശതമാനമായി കുറഞ്ഞു. ഏപ്രിൽ-ജൂൺ പാദത്തിൽ ഇത് 9.5 ശതമാനമായിരുന്നു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ പുരുഷൻമാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമായിരുന്നു. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വർഷം ഇതേ സമയത്ത് 9.3 ശതമാനമായിരുന്നു.

Read More

മംഗളൂരു: മംഗളൂരുവിലെ നാഗൂരിയിൽ ഓട്ടോറിക്ഷയിലുണ്ടായ കുക്കർ ബോംബ് സ്ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ ശുപാർശ. ഇത് സംബന്ധിച്ച് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. തുടരന്വേഷണം ഏറ്റെടുക്കാൻ എൻഐഎയോട് ആവശ്യപ്പെട്ടതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. മംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലെ പ്രതികളെ ചോദ്യം ചെയ്യാനുള്ള നടപടികൾ എൻഐഎ ആരംഭിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് കങ്കണാടിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനം ആസൂത്രണം ചെയ്ത ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖ് (29) അറസ്റ്റിലായി. ഓട്ടോറിക്ഷാ ഡ്രൈവർ പുരുഷോത്ത, ഷാരിഖ് എന്നിവർക്ക് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. 2020 ൽ യുഎപിഎ കേസിൽ അറസ്റ്റിലായ ഷാരിഖ് ജാമ്യത്തിലിറങ്ങി മൈസൂരുവിൽ വ്യാജ വിലാസത്തിലാണ് താമസിച്ചിരുന്നത്. പ്രതിക്ക് വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു.

Read More