Author: News Desk

ന്യൂഡൽഹി: അമിതാഭ് ബച്ചന്‍റെ പേരോ ചിത്രമോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. തന്‍റെ വ്യക്തിത്വ അവകാശം’ സംരക്ഷിക്കാൻ ബച്ചൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ബച്ചന് വേണ്ടി ഹാജരായത്. ജസ്റ്റിസ് നവീൻ ചാവ്‌ലയാണ് വിധി പ്രസ്താവിച്ചത്. ഇത്തരം ഉള്ളടക്കം നീക്കം ചെയ്യാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും ടെലികോം സേവന ദാതാക്കൾക്കും ഹർജിയിൽ കോടതി നിർദ്ദേശം നൽകി. പരാതിക്കാരൻ അറിയപ്പെടുന്ന വ്യക്തിയാണെന്നും നിരവധി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നയാളാണെന്നും കോടതി നിരീക്ഷിച്ചു. അനുവാദമില്ലാതെ മറ്റുള്ളവർ അദ്ദേഹത്തിന്‍റെ സ്റ്റാർഡം ഉപയോഗിക്കുന്നത് അവകാശങ്ങളുടെ ലംഘനമാണ്. ഇത് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു. അനുവാദമില്ലാതെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കുന്നത് നടനെ അപകീർത്തിപ്പെടുത്തും. ഇത് തടയാനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Read More

ടൊയോട്ട ഇന്ത്യ ഇന്നോവയുടെ പുതിയ മോഡലായ ഹൈക്രോസിന്‍റെ ആദ്യ പ്രദർശനം നടത്തി. ഇന്തോനേഷ്യൻ വിപണിയിൽ നേരത്തെ അവതരിപ്പിച്ച ഇന്നോവ സെനിക്സിൽ നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് പുതിയ വാഹനം എത്തിയിരിക്കുന്നത്. ഹൈബ്രിഡ് എഞ്ചിൻ, മോണോകോക്ക് ബോഡി, പനോരമിക് സൺറൂഫ് തുടങ്ങിയ പുതിയ സവിശേഷതകളുമായാണ് ഇന്നോവ ഹൈക്രോസ് എത്തുന്നത്. ഇന്ധനക്ഷമത ലിറ്ററിന് 21.1 കിലോമീറ്ററാണ്. ജനുവരിയിൽ വില പ്രഖ്യാപിക്കുമെന്ന് ടൊയോട്ട പറഞ്ഞു. പുതിയ ഇന്നോവ ഹൈക്രോസ് എത്തുമ്പോൾ ക്രിസ്റ്റയുടെ ഉൽപാദനം നിർത്തില്ലെന്ന് ടൊയോട്ട പ്രഖ്യാപിച്ചു. എംപിവിയേക്കാൾ വളരെ അധികം, ക്രോസ് ഓവർ ലുക്കാണ് പുതിയ ഹൈക്രോസിന്. ടൊയോട്ടയുടെ ടിഎൻജി-എജിഎ-സി മോഡുലാർ പ്ലാറ്റ്ഫോമിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.  ഇന്നോവ ക്രിസ്റ്റയെക്കാൾ വലിയ വാഹനമാണ് ഹൈക്രോസ്. ഇതിന് 4755 എംഎം നീളവും 1850 എം എം വീതിയുമുണ്ട്. ക്രിസ്റ്റയുടെ നീളം 4735 എംഎമ്മും വീതി 1830 എംഎമ്മുമാണ്. രണ്ട് വാഹനങ്ങളുടെയും ഉയരം 1795 എംഎം ആണ്. വീൽബേസിന്‍റെ കാര്യത്തിൽ, ഹൈക്രോസ് 2850 എംഎം ഓടെ ക്രിസ്റ്റയേക്കാൾ 100 എംഎം…

Read More

ന്യൂ ഡൽഹി: അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂവിന് മാർക്ക് നൽകുന്നതിന് പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് എംജി സർവകലാശാല സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ അനുവദിച്ചത്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കാദമിക് വിഷയമാണെന്നും അതിൽ കോടതി ഇടപെടൽ പാടില്ലെന്നും സർവകലാശാല ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സർവകലാശാലയ്ക്കാണ് അധികാരമെന്നും ഹർജിയിൽ പറയുന്നു. ഹിന്ദി അസിസ്റ്റന്‍റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാർക്ക് നിശ്ചയിച്ച എംജി സർവകലാശാലയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിന്‍റെയാണ് നടപടി.

Read More

ബ്രിട്ടൻ: ബ്രിട്ടനിലെ ഫ്ലോസി ഇനി ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പൂച്ച. തെക്കുകിഴക്കൻ ലണ്ടൻ നഗരമായ ഓർപിംഗ്ടണിലെ താമസക്കാരിയാണ് 26 കാരിയായ ഫ്ലോസി. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം ഏറ്റവും പ്രായം കൂടിയ പൂച്ച എന്ന പട്ടം ഫ്ലോസിക്ക് ലഭിച്ചു. ഒരു മനുഷ്യന്‍റെ 120 വയസിന് തുല്യമായ പ്രായമാണിതെന്ന് സംഘാടകർ പറഞ്ഞു. പൂച്ചകളുടെ പുനരധിവാസ പദ്ധതി പ്രകാരം പുനരധിവസിപ്പിച്ചതിന് ശേഷം ഫ്ലോസിയെ “അത്ഭുതകരമായ പൂച്ച” എന്നാണ് ഉടമ വിക്കി ഗ്രീൻ വിശേഷിപ്പിച്ചത്. പ്രായാധിക്യം കാരണം ഫ്ലോസിക്ക് ഇപ്പോൾ കാഴ്ച കുറവാണ്. കേൾവിയും കുറവാണ്. എന്നാൽ അവൾ എല്ലായ്പ്പോഴും കളിച്ചു ചിരിച്ചാണ് ഇരിക്കുന്നതെന്ന് വിക്കി കൂട്ടിച്ചേർത്തു.  “ഫ്ലോസി ഒരു പ്രത്യേക പൂച്ചയാണെന്ന് എനിക്ക് തുടക്കം മുതലേ അറിയാമായിരുന്നു,” തന്‍റെ വളർത്തു പൂച്ചയോടുള്ള ഇഷ്ടം മറച്ചുവെക്കാതെ ഗ്രീൻ പറഞ്ഞു. ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയായി അവൾ എന്‍റെ വീട് പങ്കിടുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും ഗ്രീൻ കൂട്ടിച്ചേർത്തു. ഇത്രയേറെ വയസ്സായെന്ന് ഓർക്കുമ്പോൾ, അവളോട് ഒരു…

Read More

സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യൻസാറ്റ്-3 ഉപഗ്രഹം ശനിയാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ആദ്യ വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 11.56നാണ് വിക്ഷേപണം. പിഎസ്എൽവി-സി 54 റോക്കറ്റാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. ഓഷ്യൻസാറ്റ്-3 യ്ക്കൊപ്പം എട്ട് ചെറു ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തും. പി.എസ്.എൽ.വിയുടെ 56-ാമതും പി.എസ്.എൽ.വി.യുടെ എക്സ്.എൽ പതിപ്പിന്‍റെ 24-ാമത്തെ ദൗത്യവുമാണ് ഇത്. 1999 മെയ് 26നാണ് സമുദ്രത്തെയും സമുദ്രത്തിന് മുകളിലുള്ള അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ചെടുത്ത ഓഷ്യൻസാറ്റ് ശ്രേണിയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. 2009 സെപ്റ്റംബർ 9ന് വിക്ഷേപിച്ച രണ്ടാമത്തെ ഉപഗ്രഹ കാലാവധി 2014 ൽ അവസാനിച്ചെങ്കിലും ഇപ്പോഴും പ്രവർത്തിക്കുന്നു. കാലാവസ്ഥാ പ്രവചനം, മത്സ്യബന്ധനം, തീരദേശ നിരീക്ഷണം എന്നിവ ഓഷ്യൻസാറ്റ് -3 വഴി തുടരും. ഭൂട്ടാന്‍റെ ഐഎൻഎസ് 2-ബി, ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിലെ ആനന്ദ്, ഹൈദരാബാദിലെ ധ്രുവ സ്പേസിന്റെ അസ്‌ട്രോകാസ്റ്റ് (4 ഉപഗ്രഹങ്ങൾ), അമേരിക്കയിൽ നിന്നുള്ള ഡൈബോൾട്ട് (2) എന്നിവയാണ് ഓഷ്യൻസാറ്റിനൊപ്പം വിക്ഷേപിക്കുന്ന ചെറിയ ഉപഗ്രഹങ്ങൾ.

Read More

ഹജ്ജിനായി മക്കയിലേക്കുള്ള കാല്‍നടയാത്രക്കിടെ പാകിസ്ഥാൻ തനിക്ക് വിസ നിഷേധിച്ചെന്ന വാർത്തകൾ ശിഹാബ് ചോറ്റൂര്‍ നിഷേധിച്ചു. ട്വിറ്ററിലൂടെയാണ് ശിഹാബ് ഇക്കാര്യം വ്യക്തമാക്കിയത്. വിസ ആവശ്യപ്പെട്ട് ഇതുവരെ പാകിസ്ഥാൻ കോടതിയെ സമീപിച്ചിട്ടില്ല. ശിഹാബിന് വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു പാക് പൗരനാണ് കോടതിയെ സമീപിച്ചത്. ഇതാണ് കോടതി തള്ളിയത്. ഇത്തരം വ്യാജ വാർത്തകളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും ശിഹാബ് അഭ്യർത്ഥിച്ചു. എത്രയും വേഗം യാത്ര പുനരാരംഭിക്കുമെന്ന് ശിഹാബ് പറഞ്ഞു. കേരളത്തിൽ നിന്ന് 3000 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് പഞ്ചാബിലെ വാഗാ അതിർത്തിയിൽ എത്തിയ ശിഹാബിന് വിസയില്ലാത്തതിനാൽ പാക് ഇമിഗ്രേഷൻ അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു. തുടർന്ന് ഒരു പാക് പൗരൻ ശിഹാബിനായി ലാഹോർ ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്ത്യൻ പൗരനായ ശിഹാബുമായി പരാതിക്കാരനു യാതൊരു ബന്ധവുമില്ലെന്നും ഹർജി സമര്‍പ്പിക്കാനുള്ള പവർ ഓഫ് അറ്റോർണി ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. മലപ്പുറം പുത്തനത്താണി സ്വദേശിയായ ശിഹാബ് ജൂൺ രണ്ടിനാണ് കാൽനടയായി ഹജ്ജിന് പുറപ്പെട്ടത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ കാൽനടയായി…

Read More

കോഴിക്കോട്: ഫുട്ബോൾ ആരാധനയ്ക്കെതിരെ ബോധവൽക്കരണം നടത്താൻ സമസ്തയ്ക്ക് അവകാശമുള്ളതുപോലെ താരാരാധന നടത്താൻ ജനങ്ങൾക്കും അവകാശമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. താര ആരാധന ഇസ്ലാം വിരുദ്ധമാണെന്ന സമസ്തയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഴ്ചവട്ടം ഗവ. എച്ച്.എസ്.എസിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. താരാരാധന വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ വ്യക്തികൾക്ക് അവകാശമുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിൽ ആരും ഇടപെടണ്ട. സംഗീതം കേൾക്കണോ ഫുട്ബോൾ കാണണോ അതോ രാവിലെ നടക്കാൻ പോകണോ എന്ന് തീരുമാനിക്കേണ്ടത് വ്യക്തികളാണ്, മതസംഘടനകളല്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ലോട്ടറി വിൽപ്പനയിൽ ആശയക്കുഴപ്പം. ഗസറ്റ് വിജ്ഞാപനത്തിലും ലോട്ടറിയിലും നൽകിയിരിക്കുന്ന സമ്മാന ഘടന വ്യത്യസ്തമാണ്. വിൽപ്പനക്കാർക്ക് നൽകുന്ന കമ്മിഷൻ തുകയും കുറച്ചിട്ടുണ്ട്. ആശയക്കുഴപ്പം പരിഹരിച്ച ശേഷം ടിക്കറ്റ് വിറ്റാൽ മതിയെന്നാണ് ലോട്ടറി തൊഴിലാളികളുടെ നിലപാട്. വൻ വിജയമായ ഓണം ബമ്പർ ലോട്ടറിക്ക് പിന്നാലെയാണ് ക്രിസ്മസ് – ന്യൂ ഇയര്‍ ബമ്പർ വിപണിയിലെത്തിക്കുന്നത്. 400 രൂപയാണ് വില. ഒന്നാം സമ്മാനം 16 കോടി രൂപയാണ്. തൊണ്ണൂറ് ലക്ഷം ടിക്കറ്റുകൾ ആണ് ഇറക്കുക. മൊത്തം 281 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. 500 രൂപയ്ക്ക് വിറ്റ ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം 25 കോടി രൂപയായിരുന്നു. എന്നാൽ വെറും 100 രൂപ കുറവുള്ള ക്രിസ്മസ്-പുതുവത്സര ബമ്പറിന് 16 കോടി രൂപ മാത്രമാണ് സമ്മാനം. ഗസറ്റ് വിജ്ഞാപനത്തിൽ ആറ് സീരീസ് എന്നാണ് പറയുന്നതെങ്കിലും ടിക്കറ്റ് 10 സീരീസിലുണ്ട്. വിജ്ഞാപനം അനുസരിച്ച്, ഓരോ സീരീസിലും രണ്ടുവീതം രണ്ടാം…

Read More

ന്യൂഡല്‍ഹി: പതാകകളിലും പേരിലും മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളാൻ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ആവശ്യപ്പെടും. ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഈ ആവശ്യം ഇന്ന് ഉന്നയിക്കും. ജനപ്രാതിനിധ്യ നിയമപ്രകാരം രാഷ്ട്രീയ പാർട്ടികൾക്ക് ഇത്തരത്തിൽ ഒരു നിരോധനവും ഏർപ്പെടുത്തിയിട്ടില്ലെന്നും ലീഗ് കോടതിയെ അറിയിക്കും. മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന മുസ്ലിം ലീഗ്, ഹിന്ദു ഏകതാദൾ, അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം. എന്നീ രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അഭിപ്രായം തേടിയിരുന്നു. മുസ്ലിം ലീഗിനെയും ഹിന്ദു ഏകതാ ദളിനെയും കേസിൽ കക്ഷിയാക്കാൻ പൊതുതാൽപര്യ ഹർജി നല്‍കിയിരുന്ന വാസിം റിസ്വിയോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ജസ്റ്റിസ് എം.ആർ. ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിർദേശം നൽകിയത്. എന്നാൽ റിസ്വി കേസിൽ ലീഗിനെ കക്ഷിയാക്കിയില്ല. ഇതേതുടർന്നാണ് മുസ്ലിം ലീഗ് സ്വന്തം നിലയ്ക്ക് കോടതിയിൽ ഹാജരായി ഹർജി തള്ളണമെന്ന് ആവശ്യപ്പെടാൻ തീരുമാനിച്ചത്. ലീഗിന് വേണ്ടി…

Read More

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷൻ കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണത്തിന് നിലവിൽ പ്രസക്തിയില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തന്‍റെ പേരിലുള്ള കത്ത് വ്യാജമെന്ന് ആര്യാ രാജേന്ദ്രൻ കോടതിയിൽ വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് സർക്കാരും മേയറും നിലപാട് അറിയിച്ചത്. തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലറായ ശ്രീകുമാറാണ് ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.  ഇപ്പോഴുള്ളത് ആരോപണമാണെന്നും ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും സർക്കാർ വാദിച്ചു. മേയർക്ക് നോട്ടീസ് നൽകുന്നതിനെ സർക്കാർ എതിർത്തിരുന്നുവെങ്കിലും ആരോപണം മേയർക്ക് എതിരായതിനാൽ വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. മേയർക്കും പാർലമെന്‍ററി പാർട്ടി നേതാവ് ഡി ആർ അനിലിനും നോട്ടീസ് നൽകാൻ കോടതി തീരുമാനിച്ചു.  സി.ബി.ഐ ഉൾപ്പെടെയുള്ളവർ കേസിൽ എതിർ കക്ഷികളാണ്. തിരുവനന്തപുരം നഗരസഭയിൽ നടന്നത് സ്വജനപക്ഷപാതവും ഭരണഘടനാ ലംഘനവുമാണെന്ന് ശ്രീകുമാർ ആരോപിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 2,000 പേരെ നഗരസഭയിൽ ഉൾപ്പെടുത്തിയതായി ശ്രീകുമാർ ഹർജിയിൽ ആരോപിച്ചു.  കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്…

Read More