Author: News Desk

ന്യൂഡൽഹി: രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് നിയമപരമായ പിന്തുണ നൽകുന്നതിനായി 1951ൽ കൊണ്ടുവന്ന ഒന്നാം ഭരണഘടനാ ഭേദഗതി അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നിയമപ്രശ്നം പരിശോധിക്കുന്നു. ആദ്യ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് ഹാനികരമാണെന്ന സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ രാധാകൃഷ്ണന്‍റെ ഹർജി ഫെബ്രുവരിയിൽ പരിഗണിക്കാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.

Read More

ഗായകൻ ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനായി. ഫാഷൻ സ്റ്റൈലിസ്റ്റും സംവിധായകൻ സേതുവിന്‍റെ മകളുമായ അശ്വതിയാണ് വധു. ശ്രീനാഥ് തന്നെയാണ് വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മെയ് 26നായിരുന്നു ശ്രീനാഥിന്‍റെയും അശ്വതിയുടെയും വിവാഹ നിശ്ചയം. ജയറാം, ടോവിനോ തോമസ്, മംമ്ത മോഹന്ദാസ്, അനു സിത്താര, സിദ്ദിഖ്, റഹ്മാൻ, രഞ്ജി പണിക്കർ, ചിപ്പി, രഞ്ജിനി ഹരിദാസ് തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. റിയാലിറ്റി ഷോയിലൂടെ പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച ശ്രീനാഥ് ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധാനത്തിലേക്കും കടന്നു. സബാഷ് ചന്ദ്രബോസ്, മേം ഹൂം മൂസ തുടങ്ങിയ ചിത്രങ്ങൾക്കും ശ്രീനാഥ് സംഗീതം നൽകിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപത പ്രതിഷേധം തുടരും. സർക്കുലർ ഞായറാഴ്ച പള്ളികളിൽ വായിക്കും. കൂടുതൽ പ്രതിഷേധ പരിപാടികളും പ്രഖ്യാപിക്കും. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ നീക്കം തിരിച്ചറിയണമെന്നും സമരസമിതി ആവശ്യപ്പെട്ടു. അതേസമയം, വിഴിഞ്ഞത്ത് ചിലർ മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. വിഴിഞ്ഞം സമരസമിതി രാജ്യത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്. സമരസമിതിയിൽ പല അഭിപ്രായങ്ങളുള്ളതിനാലാണ് പ്രശ്നത്തിന് പരിഹാരമുണ്ടാകാത്തത്. കഴിഞ്ഞ രണ്ട് ദിവസമായി ചീഫ് സെക്രട്ടറി പ്രതിഷേധക്കാരുമായി സംസാരിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ വിഴിഞ്ഞം തുറമുഖ നിർമ്മാണ സ്ഥലത്തേക്ക് നിർമ്മാണ സാമഗ്രികൾ എത്തിക്കാനുള്ള ശ്രമത്തിനിടെ വൻ സംഘർഷമുണ്ടായി. വിഴിഞ്ഞം സമരത്തെ എതിർക്കുന്നവരുമായി വിഴിഞ്ഞം സമരക്കാർ ഏറ്റുമുട്ടി. മൂന്നര മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ ഇരു ഭാഗത്തുനിന്നും കല്ലേറുണ്ടായി. പൊലീസുകാർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് പാറയുമായി എത്തിയ ലോറികള്‍ പൊലീസ് തിരിച്ചയച്ചു. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം തുടരുകയാണ്.

Read More

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ നിയമനത്തിനായി പാർട്ടി പട്ടിക ആവശ്യപ്പെട്ട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയെന്ന് പറയപ്പെടുന്ന കത്ത് വ്യാജമെന്ന് മേയർ ആര്യ രാജേന്ദ്രൻ ഓംബുഡ്സ്മാൻ വിശദീകരണം നൽകി. ഔദ്യോഗിക ലെറ്റർപാഡോ സീലോ ദുരുപയോഗം ചെയ്തിട്ടില്ലെന്നും മേയർ വ്യക്തമാക്കി. തന്‍റെ ഒപ്പ് കൃത്രിമമായി സ്കാൻ ചെയ്ത് കോർപ്പറേഷന്‍റെ ലെറ്റർ പാഡിൽ ഉൾപ്പെടുത്തിയതാകാ‍മെന്നാണ് മേയർ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിൽ ഓഫീസിലെ 2 ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. മേയറുടെ ഓഫീസ് രേഖകളോ കംപ്യൂട്ടറുകളോ ക്രൈംബ്രാഞ്ച് പരിശോധിക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോർപ്പറേഷൻ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ എന്നിവരുടെ മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.

Read More

സ്റ്റോക്ക്ഹോം: കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സ്വീഡൻ മൗനം പാലിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെ. ഗ്രെറ്റ തുൻബെ ഉൾപ്പെടെ 600 ലധികം യുവജനങ്ങള്‍ ഭരണകൂടത്തിന്‍റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ സ്റ്റോക്ക്ഹോം ജില്ലാ കോടതിയിൽ പരാതി നൽകി. രാജ്യത്ത് ആദ്യമായാണ് കാലാവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിനെതിരെ പൊതു കേസ് ഫയൽ ചെയ്യുന്നത്. സ്റ്റോക്ക്ഹോം ജില്ലാ കോടതിയിൽ പ്രതിഷേധ പ്രകടനങ്ങൾക്ക് ശേഷം പ്രതീകാത്മകമായാണ് വെള്ളിയാഴ്ച പരാതി നൽകിയത്. രാജ്യതലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ മറ്റൊരു കോടതിയിൽ ഓൺലൈനായി പരാതി നൽകിയിരുന്നു. കാലാവസ്ഥാ പ്രതിസന്ധി ആശങ്കാജനകമാണെന്നും അത് നമ്മെ ദുരന്തത്തിലേക്ക് തള്ളിവിടാൻ പ്രാപ്തമാണെന്നും പരാതിക്കാരിൽ ഒരാളായ 19-കാരി മോവ വിഡ്മാർക്ക് പറഞ്ഞു.

Read More

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി പോളണ്ട്. എതിരില്ലാത്ത 2 ഗോളിനാണ് ജയം. ദോഹയിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 39–ാം മിനിറ്റിൽ പിയോറ്റർ സെലിൻസ്കിയാണ് പോളണ്ടിനായി ആദ്യ ഗോൾ നേടിയത്. 82–ാം മിനിറ്റിൽ റോബർട്ട് ലവൻഡോസ്ക്കി രണ്ടാം ഗോൾ നേടി. ആദ്യ പകുതിയിൽ സൗദിയും പോളണ്ടും ഒപ്പത്തിനൊപ്പമുള്ള മത്സരമാണ് കാഴ്ച വച്ചത്. എന്നാൽ മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ സൗദി ആക്രമണം തുടങ്ങിയിരുന്നു. 15-ാം മിനിറ്റില്‍ യാക്കൂബ് കിവിയോറിന് മഞ്ഞകാര്‍ഡ് ലഭിച്ചു. 16-ാം മിനിറ്റില്‍ മാറ്റി കാഷിനും 19-ാം മിനിറ്റില്‍ അര്‍ക്കഡിയൂസ് മിലിക്കിനും മഞ്ഞ ലഭിച്ചു.

Read More

മുംബൈ: വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സിഇഒ അദാര്‍ പൂനവാലയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ ഏഴ് പേർ അറസ്റ്റിൽ. വെള്ളിയാഴ്ച പൂനെ സൈബർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സതീഷ് ദേശ്പാണ്ഡെയ്ക്ക് അദാര്‍ പൂനവാലയാണെന്നും ഒരു കോടി രൂപ തന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും വാട്സാപ്പ് സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പ് ആരംഭിച്ചത്. എത്രയും വേഗം പണം കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശത്തിൽ ബാങ്ക് അക്കൗണ്ടിന്‍റെ വിശദാംശങ്ങളും ഉണ്ടായിരുന്നു. പൂനവാലയാണ് സന്ദേശം അയച്ചതെന്ന് കരുതിയ കമ്പനി അധികൃതർ ഉടൻ തന്നെ 1,01,01,554 രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് തട്ടിപ്പ് മനസിലാക്കിയ പൂനവാല ബണ്ട് ഗാർഡൻ പൊലീസ് സ്റ്റേഷനിൽ അത്തരമൊരു സന്ദേശം അയച്ചിട്ടില്ലെന്ന് കാണിച്ച് പരാതി നല്‍കുകയായിരുന്നു.

Read More

മൃഗങ്ങൾക്കും പ്രാണികൾക്കും സസ്യങ്ങൾക്കും ഉള്ള വിവിധ കഴിവുകൾ നാം വിചാരിക്കുന്നതിനേക്കാൾ വളരെ കൂടുതലാണ്. ഇവയിൽ പലതും നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യും. സസ്യങ്ങൾ, ചെറിയ പ്രാണികൾ, മൃഗങ്ങൾ എന്നിവയാണ് നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം കഴിക്കുന്ന മിക്ക വസ്തുക്കളും ഉത്പാദിപ്പിക്കുന്നത്. തേൻ അത്തരം ഭക്ഷ്യയോഗ്യമായ വസ്തുക്കളിൽ ഒന്നാണ്. ആരോഗ്യകരമായ ഒരു ഭക്ഷ്യവസ്തു എന്നറിയപ്പെടുന്ന തേൻ ഒന്നിലധികം സ്പീഷീസുകളിൽ നിന്നുള്ള തേനീച്ചകളാണ് ഉത്പാദിപ്പിക്കുന്നത് എന്നത് രഹസ്യമല്ല. എന്നാൽ, തേനീച്ചകൾ ഒഴികെയുള്ള ജീവികളും തേൻ ഉൽപ്പാദിപ്പിക്കുമെന്ന് നിങ്ങൾക്കറിയാമോ? ഒരു പ്രത്യേക ഇനം ഉറുമ്പുകൾക്കും തേനീച്ചകളെപ്പോലെ തേൻ ഉത്പാദിപ്പിക്കാൻ കഴിയും. സവിശേഷമായ കഴിവുള്ള ഈ ഉറുമ്പുകൾ ഹണിപോട്ട് ഉറുമ്പുകൾ എന്നാണറിയപ്പെടുന്നത്. ശാസ്ത്രീയമായി കാംപനോട്ടസ് ഇൻഫ്ലാറ്റസ് എന്ന് നാമകരണം ചെയ്യപ്പെട്ട ഹണിപോട്ട് ഉറുമ്പുകളും തേനീച്ചകൾക്ക് സമാനമായ കോളനികളിലാണ് താമസിക്കുന്നത്. ഹണിപോട്ട് ഉറുമ്പുകൾ അവരുടെ കമ്മ്യൂണിറ്റിയുടെ ഭക്ഷണം അവരുടെ പുറകിൽ ആണ് ശേഖരിക്കുന്നത്. സമൂഹത്തിൽ ഭക്ഷണത്തിന് ക്ഷാമം ഉണ്ടാകുമ്പോൾ, അവർ മറ്റ് അയൽക്കാരിൽ നിന്ന് ഭക്ഷണം ശേഖരിക്കുന്നു. ഉറുമ്പിന്‍റെ ശരീരത്തിന്‍റെ…

Read More

പട്ന: കേരളത്തിൽ ജോൺ ജോണിന്‍റെ നേതൃത്വത്തിലുള്ള നാഷണൽ ജനതാദൾ ഡിസംബർ 15ന് ലാലു പ്രസാദ് യാദവിന്‍റെ ആർജെഡിയിൽ ലയിക്കും. ആർജെഡി ദേശീയ സെക്രട്ടറി അനു ചാക്കോയുടെ നേതൃത്വത്തിൽ ആർജെഡി പ്രതിനിധികളും ജോൺ ജോണിന്‍റെ നേതൃത്വത്തിൽ ദേശീയ ജനതാദൾ പ്രതിനിധികളും കൊച്ചിയിൽ യോഗം ചേരും. കേരളത്തിൽ ലോക്താന്ത്രിക് ജനതാദൾ യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്ക് പോയപ്പോൾ സംസ്ഥാന സെക്രട്ടറി ജോൺ ജോണിന്‍റെ നേതൃത്വത്തിൽ യു.ഡി.എഫിൽ നിലനിന്നിരുന്ന വിഭാഗമാണ് നാഷണൽ ജനതാദൾ രൂപീകരിച്ചത്. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് ജോൺ ജോണും അനു ചാക്കോയും ലാലു പ്രസാദ് യാദവിനെ ഡൽഹിയിൽ സന്ദർശിച്ച് ലയനത്തിന് അനുമതി തേടിയത്. തിരുവനന്തപുരത്ത് നടക്കുന്ന ലയന സമ്മേളനത്തിൽ ആർജെഡി ദേശീയ നേതാക്കൾ പങ്കെടുക്കും. പാർട്ടി അംഗത്വ വിതരണ പ്രക്രിയ പൂർത്തിയായ ശേഷം 2023 ഫെബ്രുവരിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പങ്കെടുക്കും.

Read More

തിരുവനന്തപുരം: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പി.ടി ഉഷ മത്സരിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് പി.ടി ഉഷ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അത്ലറ്റുകളുടെയും ദേശീയ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് ഉഷ പറഞ്ഞു.

Read More