- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: ശശി തരൂർ ദേശീയ അദ്ധ്യക്ഷനായ പ്രൊഫഷണൽ കോൺഗ്രസിന്‍റെ നാളത്തെ കോൺക്ലേവിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പങ്കെടുക്കില്ല. കെ സുധാകരനും ശശി തരൂരും ഒരുമിച്ച് വേദി പങ്കിടുന്ന തരത്തിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. ശശി തരൂരും വി ഡി സതീശനും ഞായറാഴ്ച കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെങ്കിലും ഇരുവരും ഒരേ വേദിയിൽ എത്തില്ല. രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ തരൂർ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ലീഡേഴ്സ് ഫോറത്തിലാണ് വി.ഡി സതീശൻ പങ്കെടുക്കുക. സംസ്ഥാനതല കോൺഗ്രസ് വേദികളിൽ തരൂരിന്റെ സാന്നിധ്യം ചർച്ചയാകുമ്പോൾ തരൂരിനെ കൊച്ചിയിൽ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രൊഫഷണൽ കോൺഗ്രസ്. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വിവിധ സെഷനുകളിലായാണ് പരിപാടി. ഡോ.എസ്.എസ്.ലാൽ, മാത്യു കുഴൽനാടൻ എം.എൽ.എ എന്നിവരാണ് പ്രധാന സംഘാടകർ. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമൊപ്പമാണ് തരൂരിനെ ക്ഷണിച്ചത്. ‘ഡിക്കോഡ്’ എന്ന സംസ്ഥാനതല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകൻ ആയിട്ടായിരുന്നു…
ഹിന്ദി വേണ്ട; കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം, തമിഴ്നാട്ടില് കർഷകനേതാവ് തീകൊളുത്തി മരിച്ചു
ചെന്നൈ: പാഠ്യപദ്ധതിയിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ ഒരു കർഷകൻ സ്വയം തീകൊളുത്തി മരിച്ചു. സേലം സ്വദേശിയായ തങ്കവേൽ (85) ആണ് തീകൊളുത്തിയത്. തലൈയൂരിലെ ഡി.എം.കെ പാർട്ടി ഓഫീസിന് മുന്നിലാണ് സംഭവം. ഡിഎംകെയുടെ കർഷക സംഘടനയുടെ മുൻ നേതാവായിരുന്നു തങ്കവേൽ. രാവിലെ 11 മണിയോടെ ഓഫീസിന് മുന്നിൽ വച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പാഠ്യപദ്ധതിയിൽ ഹിന്ദി ഉൾപ്പെടുത്താനുള്ള കേന്ദ്രത്തിന്‍റെ നീക്കം തങ്കവേലിനെ തളർത്തിയിരുന്നു. സ്വയം തീകൊളുത്തുന്നതിനുമുമ്പ് തങ്കവേൽ ഹിന്ദി ഭാഷയ്ക്കെതിരെ ഒരു ബാനർ എഴുതിയിരുന്നു. തനിക്ക് ഹിന്ദി ഇഷ്ടമല്ലെന്നും അതൊരു കോമാളി ഭാഷയാണെന്നും അദ്ദേഹം ബാനറിൽ എഴുതി. ‘മോദി-കേന്ദ്ര സർക്കാരുകളെ, ഞങ്ങൾക്ക് ഹിന്ദി വേണ്ട. ഞങ്ങളുടെ മാതൃഭാഷ തമിഴാണ്. ഹിന്ദി ഒരു കോമാളി ഭാഷയാണ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നത് വിദ്യാർത്ഥി ജീവിതത്തെ ബാധിക്കും. ഹിന്ദിയെ അകറ്റൂ, ഹിന്ദിയെ അകറ്റൂ, ഹിന്ദിയെ അകറ്റൂ’, അദ്ദേഹം ബാനറിൽ എഴുതി.
ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങൾക്കൊപ്പമാണ് സുപ്രീം കോടതി നിലകൊള്ളുന്നതെന്ന് അഭിപ്രായപ്പെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിക്ക് ബി.ജെ.പി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് അപേക്ഷ നൽകിയത്. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ എം. എസിന്റെ നിയമനം റദ്ദാക്കികൊണ്ടുള്ള വിധിക്കെതിരായ വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്‍റെ പരാമർശങ്ങൾ സുപ്രീം കോടതിയെ അപകീർത്തിപ്പെടുത്തുന്നതും ഇകഴ്ത്തി കാണിക്കുന്നതും ആണെന്ന് അറ്റോർണി ജനറലിന് നൽകിയ ഹർജിയിൽ ആരോപിക്കുന്നു. നവംബർ 18ന് കൊച്ചിയിൽ മന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടുള്ള അപേക്ഷ. അറ്റോർണി ജനറലിന് സമർപ്പിച്ച അപേക്ഷയിൽ മന്ത്രിയുടെ അഭിപ്രായം ശരിയാണെന്ന് ജനങ്ങൾ വിശ്വസിക്കാമെന്നും പറയുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം മന്ത്രിക്ക് ലഭിക്കില്ല. ഭരണഘടനാ തത്വങ്ങളും പ്രതിജ്ഞയും പാലിക്കാൻ മന്ത്രിക്ക് ബാധ്യതയുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി മന്ത്രി തന്‍റെ പദവി ദുരുപയോഗം ചെയ്തുവെന്നും അഭിഭാഷകൻ രഞ്ജിത്ത് മാരാർ മുഖേന…
തൊടുപുഴ: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്‍റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ താനല്ലെന്ന് എം എം മണി എം.എൽ.എ. നോട്ടീസിന് പിന്നിൽ താനാണെന്ന് പറയുന്നത് അസംബന്ധമാണ്. അതെന്‍റെ ജോലിയല്ല. രാജേന്ദ്രൻ ഭൂമി കൈയേറിയോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണെന്നും മണി പറഞ്ഞു. പഴയ എം.എൽ.എ പദവി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ എന്ന് തീരുമാനിക്കേണ്ടതും റവന്യൂ വകുപ്പാണെന്ന് മണി പറഞ്ഞു. മൂന്നാർ ഇക്കനഗറിൽ 8 സെന്‍റ് സ്ഥലത്തെ വീട്ടിലാണ് രാജേന്ദ്രൻ കുടുംബസമേതം താമസിക്കുന്നത്. പുറമ്പോക്കിലാണ് വീട് നിർമ്മിച്ചതെന്നും സ്ഥലം ഒഴിയണമെന്നും ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ നോട്ടീസ് നൽകിയിരുന്നു. ഏഴ് ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ ഒഴിപ്പിക്കൽ ഉടൻ ഉണ്ടാകില്ലെന്ന് ദേവികുളം തഹസിൽദാർ അറിയിച്ചു. കുടിയൊഴിപ്പിക്കൽ നോട്ടീസിന് പിന്നിൽ എം എം മണിയാണെന്ന് രാജേന്ദ്രൻ ആരോപിച്ചിരുന്നു. എം.എം. മണിയുടെ നേതൃത്വത്തിലുള്ള വേട്ടയാടലിന്‍റെ ഭാഗമാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ്. ഒരു മാസം മുമ്പ് എം എം മണി തന്നെ മൂന്നാറിൽ നിന്ന് ഓടിക്കണമെന്ന് പരസ്യമായി…
കുവൈത്ത് സിറ്റി: കുവൈറ്റിൽ കോളറ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇറാഖിൽ നിന്നെത്തിയയാൾക്കാണ് രോഗം ബാധിച്ചത്. നിലവിൽ ഇറാഖിലും കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. രോഗി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സുഖം പ്രാപിക്കുന്നതുവരെ അദ്ദേഹത്തെ ഐസൊലേഷൻ വാർഡിൽ പാർപ്പിച്ചിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. രോഗിയുമായി സമ്പർക്കം പുലർത്തിയവരെ അംഗീകൃത പ്രോട്ടോക്കോളുകൾ പാലിച്ച് നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. പകർച്ചവ്യാധി പടരുന്ന ഏതെങ്കിലും രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ പൗരൻമാരും താമസക്കാരും മുൻകരുതലുകളും ജാഗ്രതയും പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് രോഗവ്യാപനത്തിന് സാധ്യതയില്ലെന്നും രോഗവ്യാപനം റിപ്പോർട്ട് ചെയ്ത ഏതെങ്കിലും രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ 7 ദിവസത്തിനുള്ളിൽ പനി, വയറിളക്കം തുടങ്ങിയ സംശയാസ്പദമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തണമെന്നും മന്ത്രാലയം അറിയിച്ചു.
തിരുവനന്തപുരം: ശശി തരൂരിന് കത്ത് നൽകാൻ കെ.പി.സി.സി പ്രസിഡന്‍റിനോട് കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടില്ലെന്ന് സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. അച്ചടക്ക സമിതിയുടെ പേരിൽ തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നത്. അത്തരമൊരു ശുപാർശ ചെയ്യേണ്ട ആവശ്യമില്ല. തരൂരിന്റെ മലബാർ പര്യടനത്തിനെതിരെ അച്ചടക്ക സമിതിക്ക് മുമ്പാകെ ഒരു പരാതിയുമില്ല. പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിനും അച്ചടക്കം പാലിക്കുന്നതിനുമുള്ള പൊതുവായ നിർദ്ദേശം നൽകാനാണ് അച്ചടക്ക സമിതി തീരുമാനിച്ചത്. ഇത്തരം വിവാദങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പൊതു നിർദേശം നൽകുന്നത്. കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് പരിപാടിക്ക് വിലക്കേർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സമിതിക്ക് പരാതി നൽകുമെന്ന് എം.കെ രാഘവൻ അറിയിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
പുണെ : മുതിർന്ന നടൻ വിക്രം ഗോഖലെ അന്തരിച്ചു. 77 വയസായിരുന്നു. ശനിയാഴ്ച പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ഹോസ്പിറ്റലിൽ ആണ് മരണം. മറാത്തിയിലെ പേരുകേട്ട സിനിമ, ടെലിവിഷൻ, സ്റ്റേജ് ആർട്ടിസ്റ്റായിരുന്നു. ഹിന്ദി സിനിമകളും ഷോകളും ചെയ്തിട്ടുണ്ട്. 40 വർഷത്തിലേറെ നീണ്ട കരിയറിൽ, 1990-ൽ അമിതാഭ് ബച്ചൻ അഭിനയിച്ച ‘അഗ്നീപഥ്’, 1999-ൽ സൽമാൻ ഖാൻ, ഐശ്വര്യ റായ് ബച്ചൻ എന്നിവർക്കൊപ്പം ‘ഹം ദിൽ ദേ ചുകേ സനം’ ഉൾപ്പെടെ വിവിധ മറാത്തി, ബോളിവുഡ് ചിത്രങ്ങളിൽ ഗോഖലെ അഭിനയിച്ചിട്ടുണ്ട്. ശിൽപ ഷെട്ടിക്കും അഭിമന്യു ദസ്സാനിക്കുമൊപ്പം ‘നിക്കമ്മ’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഈ വർഷം ജൂണിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന തുറന്നതും ഭാവിയെക്കരുതുന്നതും പുരോഗമനപരമായ കാഴ്ചപ്പാടുകൾക്ക് പേരുകേട്ടതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതിയിൽ ഭരണഘടനാ ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വി ദ പീപ്പിൾ’ എന്നത് കേവലം മൂന്ന് വാക്കുകൾ മാത്രമല്ല, നമ്മുടെ ഭരണഘടനയുടെ സാരാംശവും ജനാധിപത്യത്തിന്‍റെ നിർവചനവുമാണ്. അതാണ് നമ്മെ ലോകത്തിലെ എല്ലാ ജനാധിപത്യങ്ങളുടെയും ‘അമ്മ’യാക്കുന്നത്. ദ്രുതഗതിയിലുള്ള വികസനവും സാമ്പത്തിക വളർച്ചയും കൈവരിക്കുന്ന ഒരു ഇന്ത്യയ്ക്കായി ലോകം മുഴുവൻ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഉത്തരവാദിത്തങ്ങൾക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, അത് ഒരു വ്യക്തിയായാലും സ്ഥാപനമായാലും. ‘ആസാദി കാ അമൃത്കാൽ’ എന്നത് നമ്മുടെ രാജ്യത്തെ ദ്രുതഗതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും അതിനെ ഒരു ലോകനേതാവാക്കുന്നതിനുമുള്ള പ്രവർത്തനത്തിന് പ്രതിജ്ഞയെടുക്കേണ്ട സമയമാണ്. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ ജി 20 യുടെ അധ്യക്ഷപദത്തിലെത്തും. നീതി വൈകാതിരിക്കാൻ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ദരിദ്രരെ…
ചെറുതോണി: ഇടുക്കി നാരക്കക്കാനത്ത് വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കുമ്പിടിയമാക്കലിൽ ചിന്നമ്മ ആന്‍റണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസിയും പൊതുപ്രവർത്തകനുമായ തോമസ് വർഗീസ് (സജി-54) ആണ് അറസ്റ്റിലായത്. കമ്പത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. വീട്ടിൽ നിന്ന് മോഷ്ടിച്ച വളകളും മാലയും ഇയാള്‍ പണയപ്പെടുത്തി. വെട്ടുകത്തിയുടെ പിൻഭാഗം കൊണ്ട് തലയ്ക്കടിച്ച ശേഷം വെട്ടി. തുടർന്ന് ജീവനോടെ കത്തിച്ചു കൊലപ്പെടുത്തുകയും ചെയ്തു. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് ചിന്നമ്മ ആന്‍റണിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനും മരുമകളും മൂന്ന് മക്കളും ആയിരുന്നു വീട്ടിൽ താമസം. കൊച്ചുമകൾ സ്കൂളിൽ നിന്ന് വീട്ടിലേക്ക് എത്തിയപ്പോഴാണ് ചിന്നമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടർ മറിഞ്ഞ് നിലത്ത് കിടക്കുകയായിരുന്നു. അപകടമാണെന്നാണ് ആദ്യം കരുതിയത്. കവർച്ചയ്ക്കിടെ നടന്ന കുറ്റകൃത്യമാണ് സംഭവമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. വീട്ടമ്മ ധരിച്ചിരുന്ന…
ന്യൂഡൽഹി: മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമിന്‍റെ ഉപയോക്താക്കളുടെ വിവരങ്ങൾ നൽകാൻ ഡൽഹി ഹൈക്കോടതി നിർദേശം നൽകി. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന്‍റെ ഇ-പേപ്പറുകൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി അനധികൃതമായി ഷെയർ ചെയ്തവരുടെ വിശദാംശങ്ങൾ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ദൈനിക് ജാഗരണിന്‍റെ ഉടമകളായ ജാഗരൺ പ്രകാശ് ലിമിറ്റഡ് നൽകിയ ഹർജിയിലാണ് നടപടി. ദൈനിക് ജാഗരൺ ഇ-പേപ്പർ പണം നൽകിയ ശേഷം സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് മാത്രം വായിക്കാൻ ലഭ്യമാകും. എന്നാൽ, പിഡിഎഫ് ഫോമിൽ ഡൗൺലോഡ് ചെയ്യുന്ന ഇ-പേപ്പർ വിവിധ ടെലിഗ്രാം ചാനലുകളിലൂടെ പങ്കിടപ്പെട്ടു. 2020 ൽ പത്ര ഉടമകൾ ഇതിനെതിരെ നിയമനടപടികൾ ആരംഭിച്ചു. 2020 മെയ് മാസത്തിൽ, ഇ-പേപ്പർ പങ്കിട്ട ഉപയോക്താക്കളുടെ വിശദാംശങ്ങൾ നൽകാൻ കോടതി ടെലിഗ്രാമിന് നിർദ്ദേശം നൽകിയിരുന്നു. എന്നിരുന്നാലും, 2020 ഡിസംബറിൽ, ടെലഗ്രാം വിവരങ്ങൾ നൽകാത്തതിനെ തുടർന്ന് പത്ര ഉടമകൾ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
