- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മർദ്ദനം സ്റ്റേഷനിൽ വെച്ച്, മർദ്ദിച്ചത് ആരാണെന്നറിയില്ല; കിളികൊല്ലൂർ കേസിൽ പൊലീസിനെ സംരക്ഷിച്ച് റിപ്പോർട്ട്
കൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനേയും പൊലീസ് മർദിച്ച സംഭവത്തിൽ പൊലീസുകാരെ സംരക്ഷിച്ച് കമ്മീഷണറുടെ റിപ്പോർട്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നത്. സൈനികൻ വിഷ്ണുവിനും സഹോദരനും വിഘ്നേഷിനും മർദ്ദനമേറ്റത് സ്റ്റേഷനിൽ വെച്ച് തന്നെയാണെങ്കിലും മർദ്ദിച്ചതാരാണെന്നതിൽ വ്യക്തയില്ലെന്നാണ് പൊലീസ് നൽകിയ റിപ്പോർട്ടിലുള്ളത്. പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്ന് സഹോദരങ്ങൾ മൊഴി നൽകിയെങ്കിലും തെളിവുകളില്ല. അതിനാൽ മർദ്ദിച്ചതാരാണെന്ന് അറിയില്ല. സ്റ്റേഷന് പുറത്തുവച്ചാണ് ഇരുവർക്കും മർദ്ദനമേറ്റതെന്ന പൊലീസ് വാദവും റിപ്പോർട്ട് തളളി. സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവ് കണ്ടെത്താൻ ആയില്ലെന്നും റിപ്പോർട്ടിലുണ്ട്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ പരാമർശങ്ങളുള്ളത്.
കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ചതിന് നടൻ ശ്രീനാഥ് ഭാസിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത്. രണ്ട് മാസം മുമ്പ് അഭിമുഖത്തിനിടെ ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ചതിന് സംഘടന താരത്തെ വിലക്കിയിരുന്നു. പിന്നീട് കേസ് ഒത്തുതീർപ്പാക്കിയെങ്കിലും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് തുടർന്നിരുന്നു.
റാവല്‍പിണ്ടി: പാകിസ്താനിൽ തന്‍റെ പാര്‍ട്ടിയിലെ മുഴുവന്‍ ജനപ്രതിനിധികളും രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. റാവൽപിണ്ടിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു തെഹ്‌രീകെ ഇൻസാഫ് നേതാവ്. ഇസ്ലാമാബാദിലേക്കുള്ള ലോങ് മാർച്ചിനിടെ വെടിയേറ്റതിന് ശേഷം നടത്തുന്ന ആദ്യ പൊതുപരിപാടിയാണ് ഇത്. ഷെഹ്ബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന് വേഗത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സമ്മർദ്ദം ചെലുത്തുവാനായി ഇസ്ലാമാബാദിലേക്ക് മാർച്ച് നടത്തുന്നതിന് പകരം പ്രവിശ്യാ അസംബ്ലികളിൽ നിന്ന് രാജിവയ്ക്കാൻ തന്‍റെ പാർട്ടി തീരുമാനിച്ചതായി ഇമ്രാൻ ഖാൻ ശനിയാഴ്ച പറഞ്ഞിരുന്നു. സൈന്യത്തിന്‍റെ ശക്തമായ സാന്നിധ്യമുള്ള ഗാരിസൺ സിറ്റിയിൽ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ കൂറ്റൻ റാലിയെ അഭിസംബോധന ചെയ്യവെയാണ് ഇമ്രാൻ ഖാൻ ഇക്കാര്യം അറിയിച്ചത്. ഈ മാസം ആദ്യം തനിക്ക് നേരെ നടന്ന വധശ്രമത്തിന് പിന്നിൽ “മൂന്ന് കുറ്റവാളികൾ” ഉണ്ടെന്നും ഇമ്രാന്‍ ആരോപിച്ചു. അവര്‍ വീണ്ടും തന്നെ ലക്ഷ്യമിടുന്നുണ്ടെന്നും ഇമ്രാന്‍ സൂചിപ്പിച്ചു.
റോഡുകളിലെ ബ്ലാക്ക് സ്പോട്ടുകളിലെ അപകടങ്ങൾ കുറയ്ക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ സൃഷ്ടിക്കും. ആപ്പിന് പേര് തീരുമാനിച്ചിട്ടില്ല. സ്ഥിരം അപകടസ്ഥലത്ത് വാഹനം എത്തുമ്പോഴാണ് അലാറം മുഴങ്ങുക. ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്. വഴിയിലെ മറ്റ് ബ്ലാക്ക് സ്പോട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തും. പതിവായി അപകടങ്ങൾ ഉണ്ടാകുന്ന ഇടങ്ങളാണ് ബ്ലാക്ക് സ്പോട്ടുകൾ. കേരള റോഡ് സേഫ്റ്റി അതോറിറ്റി സംസ്ഥാനത്തെ ബ്ലാക്ക് സ്പോട്ടുകളുടെ എണ്ണം, ഓരോന്നിന്‍റെയും സ്ഥലപരിധി എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആപ്പ് തയ്യാറാക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തെ വിവിധ റോഡുകളിൽ നടന്ന 1,10,000 അപകടങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്ലാക്ക് സ്പോട്ടുകൾ തിരിച്ചറിഞ്ഞത്. അമിത വേഗതയും അശ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും കാരണമെന്നും കണ്ടെത്തി.
തിരുവനനന്തപുരം: വിഴിഞ്ഞത്ത് കല്ലുകളുമായെത്തിയ ലോറികൾ തടഞ്ഞതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ വൈദികരടക്കമുള്ളവർക്കെതിരെ കേസ്. സമരം വീണ്ടും സംഘർഷത്തിലേക്ക് പോയ സാഹചര്യത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ പോലീസ് ചുമത്തുമെന്നാണ് വിവരം. സമരസമിതിക്ക് നേതൃത്വം നല്‍കുന്ന ഫാ.യൂജിൻ പെരേര അടക്കം വൈദികരും കേസില്‍ പ്രതികളാണ്. തുറമുഖ അനുകൂല സമിതി പ്രവർത്തകനെ ദേഹോപദ്രവം ചെയ്തതിനാണ് കേസ്. അതേസമയം വിഴിഞ്ഞം ഉപരോധ സമരത്തിൽ നിർണായക നിലപാടുമായി സർക്കാർ രംഗത്തെത്തി. തുറമുഖ നിർമ്മാണം വൈകുന്നതു മൂലമുണ്ടാകുന്ന നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്നു തന്നെ ഈടാക്കും. ഈ നിലപാട് ഹൈക്കോടതിയെ അറിയിക്കും. വിഴിഞ്ഞം തുറമുഖ സമരം തുടരണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇന്ന് സർക്കുലർ വായിച്ചു. സമരസമിതി ഉന്നയിച്ച ഒരു ആവശ്യത്തിനും സർക്കാർ യുക്തിസഹമായ പരിഹാരം കണ്ടെത്തിയില്ലെന്നും സർക്കുലറിൽ കുറ്റപ്പെടുത്തുന്നു. ഓഖി വാർഷികമായ 29ന് വീടുകളിൽ മെഴുകുതിരി കത്തിക്കണം എന്നും വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കണം എന്നും സർക്കുലറിൽ ആഹ്വാനം ഉണ്ട്.
കണ്ണൂര്‍: സംസ്ഥാനത്ത് 30 വയസിന് മുകളിലുള്ളവരിൽ 25% പേരും ജീവിതശൈലീ രോഗങ്ങൾ ബാധിച്ചവരെന്ന് റിപ്പോർട്ട്. അഞ്ചിൽ ഒരാൾക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്. ആരോഗ്യവകുപ്പിന്റെ ജീവിതശൈലീരോഗനിര്‍ണയപരിശോധന 46.25 ലക്ഷം ആളുകളില്‍ പൂർത്തിയാക്കിയപ്പോഴാണ് ഈ വിവരങ്ങൾ ലഭിച്ചത്. സംസ്ഥാനത്ത് 1.69 കോടി ജനങ്ങളാണ് 30 വയസ്സ് കഴിഞ്ഞവർ. 140 പഞ്ചായത്തുകളിൽ പ്രാഥമിക പഠനമായി ആരംഭിച്ച പദ്ധതി ഇപ്പോൾ 540 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു. സർവേയിൽ പങ്കെടുത്തവരിൽ 26 ശതമാനം പേർക്ക് അമിത ബിപി, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉണ്ടെന്ന് കണ്ടെത്തുകയോ ചികിത്സിക്കുകയോ ചെയ്തിട്ടുണ്ട്. ഏകദേശം 19 ശതമാനം ആളുകളും ജീവിതശൈലീ രോഗങ്ങളുടെ വക്കിലാണ്.
ന്യൂഡല്‍ഹി: പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്തതിന് കോണ്‍ഗ്രസ് നേതാവും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ മുന്‍ എം എല്‍ എ കൂടിയാണ് ആസിഫ് മുഹമ്മദ് ഖാന്‍. ആസിഫ് മുഹമ്മദ് ഖാനെതിരെ ഡൽഹി ജാമിയ നഗറില്‍ പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡിസംബര്‍ നാലിന് ഡൽഹി കോര്‍പ്പറേഷനിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആസിഫ് മുഹമ്മദ് ഖാന്റെ മകള്‍ ആരിബ ഖാന്‍ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഷഹീന്‍ബാഗില്‍ നിന്നാണ് ആസിഫ് മുഹമ്മദ് ഖാന്റെ മകള്‍ ആരിബ ഖാന്‍ ജനവിധി തേടുന്നത്. പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ആം ആദ്മി പ്രവര്‍ത്തകരുടെ ശ്രമം തടയാനാണ് താന്‍ എത്തിയത് എന്നാണ് ആസിഫ് മുഹമ്മദ് ഖാന്‍ പറയുന്നു.
ദുൽഖർ സൽമാനും സണ്ണി ഡിയോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഛുപ്’. ദുൽഖറിന്‍റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രമെന്ന വിശേഷണവും ഛുപ്പിന് സ്വന്തമാണ്. അതുകൊണ്ട് തന്നെ ഈ ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. നിരൂപക പ്രശംസ നേടിയ ചിത്രം നവംബർ 25ന് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. സീ ഫൈവിലൂടെ ആയിരുന്നു സ്ട്രീമിംഗ്. ഇപ്പോഴിതാ സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെട്ട ചിത്രം ഒടിടിയിലും നേട്ടം കൊയ്ത വിവരമാണ് പുറത്തു വരുന്നത്. സ്ട്രീമിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ 30 ദശലക്ഷത്തിലധികം ആളുകൾ ഛുപ് കണ്ടു. ദുൽഖർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. “പ്രേക്ഷകർ അഭിനന്ദിക്കുന്ന ഒരു സിനിമ എല്ലാ നാഴികക്കല്ലുകളും മറികടക്കും,” ദുൽഖർ കുറിച്ചു. സെപ്റ്റംബർ 23നാണ് ‘ഛുപ്’ റിലീസ് ചെയ്തത്. ആർ ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റേത് തന്നെയാണ് രചനയും. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ്…
ഷാങ്ഹായി: ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം. ഷാങ്ഹായിലെ തെരുവുകളിൽ ഞായറാഴ്ച പുലർച്ചെ പ്രതിഷേധം നടക്കുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെയും ചൈനീസ് സർക്കാരിനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ കാണാം. ഉറുംഖിയിലെ ഒരു അപ്പാർട്ട്മെന്‍റിലുണ്ടായ തീപിടുത്തത്തിൽ 10 പേർ പൊള്ളലേറ്റ് മരിച്ചതാണ് പ്രക്ഷോഭം പെട്ടെന്ന് പൊട്ടിപ്പുറപ്പെടാൻ കാരണം. സംഭവത്തിൽ ഒൻപത് പേർക്ക് പൊള്ളലേറ്റു. കൊവിഡ് നിയന്ത്രണങ്ങൾ മരണങ്ങൾ വർധിപ്പിച്ചെന്നാണ് ആക്ഷേപം. കൊവിഡ് നിയന്ത്രണത്തിന്‍റെ പേരിൽ, രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ കർഫ്യൂ നിലനില്‍ക്കുന്ന പ്രദേശമാണ് ഉറുംഖി. രാജ്യത്ത് 40 ലക്ഷത്തോളം പേർ 100 ദിവസമായി വീടുകളിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഷാങ്ഹായ് നഗരത്തിൽ 200 ഓളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
കൊച്ചി: വലിയ കപ്പലുകൾക്ക് കൊച്ചി തുറമുഖത്തെത്താൻ കഴിയുന്ന തരത്തിൽ കപ്പല്‍ച്ചാലിന്റെ ആഴം വർദ്ധിപ്പിക്കുന്നു. സാഗർമാല പദ്ധതിയിൽ 380 കോടി രൂപയുടെ നിക്ഷേപമാണ് കേന്ദ്ര സർക്കാർ ഇതിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബായി ഉയർത്താൻ ലക്ഷ്യമിട്ട് നടത്തുന്ന ഈ പദ്ധതി രാജ്യത്തെ ബിസിനസ് മേഖലയ്ക്ക് ഗുണം ചെയ്യും. നിലവിൽ 14.5 മീറ്ററാണ് കപ്പല്‍ച്ചാലിന് ആഴം. പദ്ധതി പ്രകാരം ഇത് 16 മീറ്ററായി ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തും. ഇതോടെ വല്ലാര്‍പാടം ടെര്‍മിനലിന്റെ കണ്ടെയ്നര്‍ കൈകാര്യ ശേഷി നിലവിലെ 10 ലക്ഷം ടി.ഇ.യു. കണ്ടെയ്‌നറുകളില്‍നിന്ന് 20 ലക്ഷം കണ്ടെയ്‌നറുകളായി ഉയര്‍ത്താനുമാകും. ഇതോടെ കൊളംബോ തുറമുഖത്തിന് തിരിച്ചടിയാകും. നിലവിൽ, പ്രധാന അന്താരാഷ്ട്ര ചരക്ക് കപ്പലുകളിൽ ഭൂരിഭാഗവും കൊളംബോ തുറമുഖത്ത് നിന്ന് കൊച്ചിയിലേക്ക് സാധനങ്ങൾ കൊണ്ടുപോകുകയാണ്. ആഴം കൂടുന്നതോടെ കൊളംബോ തുറഖത്ത് എത്തുന്ന അന്താരാഷ്ട്ര ചരക്കുകപ്പലുകൾ കൊച്ചിയിലെത്തും. കൊളംബോ തുറമുഖത്തിന്‍റെ ആഴം 18 മീറ്ററാണ്. പദ്ധതിച്ചെലവിന്‍റെ പകുതിയും തുറമുഖ ട്രസ്റ്റിന് സ്വന്തമായി കണ്ടെത്തേണ്ടിവരുമെന്ന് കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവൽ…
