Author: News Desk

കരിയറിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ലോകകപ്പിൽ വീണ്ടും പരിക്കേൽക്കുന്നത് വേദനാജനകമാണെന്നും ബ്രസീൽ താരം നെയ്മർ. അതിരുകളില്ലാത്ത ദൈവത്തിന്റെ പുത്രനാണ് താനെന്നും തന്‍റെ വിശ്വാസം അനന്തമാണെന്നും നെയ്മർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് താരം ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. ബ്രസീലിന്‍റെ അടുത്ത രണ്ട് മത്സരങ്ങളിൽ നെയ്മറിന് കളിക്കാൻ സാധിക്കില്ല. “ഈ കുപ്പായം (ബ്രസീൽ ജേഴ്സി) ധരിക്കുമ്പോൾ ഞാന്‍ അനുഭവിക്കുന്ന അഭിമാനവും സ്നേഹവും വിവരണാതീതമാണ്. ഏതെങ്കിലും രാജ്യത്ത് വീണ്ടും ജനിക്കാൻ ദൈവം അവസരം നൽകുകയാണെങ്കിൽ, അത് ബ്രസീൽ ആയിരിക്കും. എന്‍റെ ജീവിതത്തിൽ ഒന്നും ഔദാര്യത്തിൽ നിന്നോ എളുപ്പത്തിലോ ലഭിച്ചിട്ടില്ല. എന്‍റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കാൻ ഞാൻ നിരന്തരം പരിശ്രമിച്ചു. ആരെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ഞാൻ ആവശ്യക്കാരെ സഹായിക്കുക മാത്രമാണ് ചെയ്തത്. എന്‍റെ കരിയറിലെ ഏറ്റവും കഠിനമായ ചില ദിവസങ്ങളിലൂടെയാണ് ഞാൻ ഇപ്പോൾ കടന്നുപോകുന്നത്”, അദ്ദേഹം കുറിച്ചു.

Read More

മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണ തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്ത ‘മോണ്‍സ്റ്റര്‍’ ഡിസംബർ 2 മുതൽ ഒ.ടി.ടിയിൽ എത്തുമെന്ന് ഹോട്ട്സ്റ്റാർ അറിയിച്ചു. ബോക്സ് ഓഫീസിൽ വലിയ തിരിച്ചടി നേരിട്ട ചിത്രം ആഗോളതലത്തിൽ 6.5 കോടി രൂപയിൽ താഴെയാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന്‍റെ ടീം വീണ്ടും ഒന്നിച്ച ചിത്രത്തിൽ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ആശിർവാദ് ഫിലിംസ് നിർമ്മിച്ച ചിത്രത്തിന്‍റെ ഷൂട്ടിംഗ് കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെയാണ് പൂർത്തിയായത്. ഹണി റോസും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

Read More

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഒഴിവാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. 3,000 പേജുള്ള കുറ്റപത്രമാണ് ഇൻഡോസ്പിരിറ്റ് എംഡി സമീർ മഹേന്ദ്രുവിനെ മാത്രം പ്രതിചേർത്ത് സമർപ്പിച്ചിരിക്കുന്നത്. മനീഷ് സിസോദിയയെ ഒഴിവാക്കി ഏഴ് പേരെ പ്രതിചേർത്ത് സിബിഐയും വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചിരുന്നു. ആകെ 15 പേരുടെ പേരുകളാണ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 17നാണ് സമീർ മഹേന്ദ്രുവിനെ അറസ്റ്റ് ചെയ്തത്. സമീർ അറസ്റ്റിലായി 60 ദിവസം തികയുന്നതിനാല്‍ കുറ്റപത്രം സമർപ്പിക്കേണ്ടത് അന്വേഷണ ഏജൻസിക്ക് അനിവാര്യമായിരുന്നു. അല്ലാത്തപക്ഷം, സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്. ഇസിഐആറിലെ (എൻഫോഴ്സ്മെന്‍റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) മറ്റുള്ളവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നും അറസ്റ്റിലായവരുടെ പേര് ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.

Read More

തിരുവനന്തപുരം: രാജ്ഭവനിലേക്കുള്ള നിയമനത്തിന് പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കാനുള്ള കരട് നിർദ്ദേശങ്ങളോട് എതിർപ്പ് രേഖപ്പെടുത്തി സർക്കാർ. കരട് നിർദ്ദേശങ്ങളിൽ പലതും നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് സർക്കാർ മറുപടി നൽകി. രാജ്ഭവനിലേക്കുള്ള ഏത് തസ്തികയിലും ഗവർണർക്ക് കോ-ടെർമിനസ് അടിസ്ഥാനത്തിൽ ആളുകളെ നിയമിക്കാമെന്ന കരടിലെ നിർദ്ദേശവും സർക്കാർ തള്ളി. കരട് നിർദ്ദേശങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് ഫയൽ രാജ്ഭവനിലേക്ക് അയച്ചിട്ടുണ്ട്. രാജ്ഭവൻ മറുപടി നൽകിയിട്ടില്ല. രാജ്ഭവൻ സർവീസിനായി പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കുന്നതിനുള്ള കരട് നിർദ്ദേശങ്ങൾക്ക് സർക്കാർ കഴിഞ്ഞ മാസമാണ് മറുപടി നൽകിയത്. കരട് പ്രകാരം രാജ്ഭവനിലെ എല്ലാ തസ്തികകളും രാജ്ഭവൻ സർവീസിലെ ലാസ്റ്റ് ഗ്രേഡ് സർവീസുകാരുടെ പ്രമോഷൻ തസ്തികകളാണെന്നും അവരുടെ അഭാവത്തിൽ മാത്രമേ നേരിട്ടുള്ള നിയമനവും ഡെപ്യൂട്ടേഷൻ നിയമനവും നടത്താവൂ എന്നും പറയുന്നു. ഇക്കാര്യത്തിൽ സർക്കാർ വിയോജിച്ചു. ഗവർണറുടെ അധികാര കാലയളവിൽ ആർക്കും ഏത് തസ്തികയിലും നിയമനം നൽകാമെന്ന കരടിലെ നിർദ്ദേശം കേരള പബ്ലിക് സർവീസ് ആക്ടിന് വിരുദ്ധമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കരട് നിർദ്ദേശങ്ങളിൽ ഉടനടി…

Read More

കൊച്ചി: റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഡിസംബർ 23നകം നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ഈ വർഷത്തെ ഓണക്കിറ്റ് വിതരണത്തിനുള്ള കമ്മീഷൻ ഉൾപ്പെടെ വ്യാപാരികൾക്ക് നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കുടിശ്ശിക തീർക്കാൻ വൈകിയാൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറിക്കും സിവിൽ സപ്ലൈസ് കമ്മീഷണർക്കും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. റേഷൻ വ്യാപാരികൾ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കഴിഞ്ഞ ഫെബ്രുവരിയിൽ കുടിശ്ശിക കമ്മീഷൻ നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഇത് നടക്കാതെ വന്നതോടെയാണ് വ്യാപാരികൾ കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Read More

ഖത്തർ ലോകകപ്പിൽ ആദ്യ വിജയം നേടി ഓസ്ട്രേലിയ. ടുണീഷ്യയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. ഇരുപത്തി മൂന്നാം മിനിറ്റിൽ മിച്ചൽ ഡുക്ക് ആണ് ഗോൾ നേടിയത്. ഗ്രൂപ്പ് ഡിയിൽ ഇരുടീമുകളുടേയും രണ്ടാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തിൽ ഡെൻമാർക്കിനെ ഗോൾരഹിത സമനിലയിൽ തളച്ച ടുണീഷ്യ ഓസ്ട്രേലിയയെ തോൽപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇറങ്ങിയത്. മറുവശത്ത്, ഫ്രാന്‍സിനോട് നാല് ഗോള്‍ വഴങ്ങി തോല്‍വി ഏറ്റുവാങ്ങിയാണ് ഓസ്ട്രേലിയ എത്തിയത്.

Read More

കോഴിക്കോട്: കോഴിക്കോട് നിന്ന് മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ ബീഹാറിൽ ആക്രമണം. ജബൽപൂരിൽ നിന്ന് വാരണാസിയിലേക്കുള്ള റോഡിൽ ആംബുലൻസിന് മുന്നിൽ നിന്ന് എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. നവംബർ 23ന് രാത്രി ഏഴ് മണിയോടെയാണ് കോഴിക്കോട് ട്രെയിൻ തട്ടിയ ബീഹാർ സ്വദേശിയുടെ മൃതദേഹവുമായി ആംബുലൻസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പുറപ്പെട്ടത്. കോഴിക്കോട് സ്വദേശികളായ ഫഹദ്, രാഹുൽ എന്നിവരാണ് ഡ്രൈവർമാർ. ബീഹാർ സ്വദേശികളായ രണ്ടുപേരും ഇവർക്കൊപ്പം ആംബുലൻസിൽ ഉണ്ടായിരുന്നു. ബീഹാർ പൊലീസിനോട് സഹായം അഭ്യർത്ഥിച്ചെങ്കിലും സഹായിച്ചില്ലെന്ന് ഡ്രൈവർ ഫഹദ് പറഞ്ഞു. ഇപ്പോൾ ആംബുലൻസും മൃതദേഹവും ബീഹാറിൽ കുടുങ്ങിക്കിടക്കുകയാണ്. ഇനിയും 700 കിലോമീറ്റർ കൂടി സഞ്ചരിക്കാനുണ്ടെന്നും കേരള പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഫഹദ് പറഞ്ഞു.

Read More

തിരുവനന്തപുരം: പ്രളയകാലത്ത് സംസ്ഥാനത്തിന് സൗജന്യമായി നൽകിയ അരിക്ക് പണം വേണമെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പി രാജീവ്. 205.81 കോടി രൂപ എത്രയും വേഗം അടച്ചില്ലെങ്കിൽ കേരളത്തിന് നൽകേണ്ട ഭക്ഷ്യ സബ്സിഡിയിൽ നിന്ന് കുറയ്ക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയെ വരിഞ്ഞുമുറുക്കാനും വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് തടയിടാനുമുള്ള മറ്റൊരു ശ്രമമായി മാത്രമേ ഈ നീക്കത്തെ കാണാൻ കഴിയൂവെന്ന് പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പ്രളയകാലത്ത് സൗജന്യമായി വിതരണം ചെയ്ത അരിയുടെ വില കേന്ദ്രസർക്കാർ പിടിച്ചുവാങ്ങുകയാണെന്ന് പി രാജീവ് പറയുന്നു. 205.81 കോടി രൂപ എത്രയും വേഗം അടച്ചില്ലെങ്കിൽ കേരളത്തിന് നൽകേണ്ട ഭക്ഷ്യ സബ്സിഡിയിൽ നിന്ന് അത് കുറയ്ക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തിലെ ജനങ്ങൾക്ക് ഭക്ഷ്യധാന്യത്തിന്റെ ലഭ്യതക്കുറവ് ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ ഉത്തരവ് അനുസരിക്കേണ്ടിവന്നു. അല്ലാത്ത പക്ഷം സംസ്ഥാനത്തിന്‍റെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഈ പണം പിടിക്കുമെന്നും കേന്ദ്ര സർക്കാർ ഭീഷണി മുഴക്കിയിരുന്നു. …

Read More

മൂന്നാര്‍: വീട് ഒഴിയണമെന്ന റവന്യൂ വകുപ്പിന്‍റെ നടപടിക്കെതിരേ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ കോടതിയെ സമീപിച്ചു. രാജേന്ദ്രന്‍റെ ഹർജിയിൽ റവന്യൂ വകുപ്പിന്‍റെ നടപടികൾ കോടതി തൽക്കാലം സ്റ്റേ ചെയ്തു. മൂന്നാർ ഇക്കാനഗറിലെ വീട് പുറമ്പോക്ക് ഭൂമിയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴു ദിവസത്തിനകം വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് രാജേന്ദ്രന് നോട്ടീസ് നൽകിയിരുന്നു. ദേവികുളം സബ് കളക്ടറുടെ നിർദേശപ്രകാരം മൂന്നാർ വില്ലേജ് ഓഫീസറാണ് നോട്ടീസ് നൽകിയത്. സ്വമേധയാ ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുമെന്നും നോട്ടീസിൽ പറയുന്നു. എന്നാൽ വീട് ഒഴിയാൻ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി രാജേന്ദ്രൻ കോടതിയെ സമീപിക്കുകയായിരുന്നു. കുടിയൊഴിപ്പിക്കാന്‍ ആരൊക്കെ ശ്രമിച്ചാലും അതിജീവിക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു. ജനിച്ച മണ്ണിൽ ജീവിക്കാൻ തനിക്ക് അവകാശമുണ്ടെന്നും ആ അവകാശം എങ്ങനെ നിലനിർത്തണമെന്ന് തനിക്കറിയാമെന്നും രാജേന്ദ്രൻ പറഞ്ഞു. അതേസമയം രാജേന്ദ്രനെ പിന്തുണച്ച് സിപിഐയും രംഗത്തെത്തി. ഇക്കാനഗറിൽ നിന്ന് ആരെയും കുടിയൊഴിപ്പിക്കരുതെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി ചന്ദ്രപാൽ പറഞ്ഞു. എന്നാൽ രാജേന്ദ്രന്‍റെ പ്രസ്താവനകൾ മാധ്യമ വാർത്തകൾക്ക്…

Read More

തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ് നായരെ പലതവണ ഭക്ഷണത്തിൽ രാസവസ്തുക്കൾ ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഡ്രൈവർ വിനു കുമാറിന്‍റെ ഫോൺ രേഖകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു തുടങ്ങി. ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനു കുമാറിന് നോട്ടീസ് നൽകിയിട്ടുണ്ട്. സരിത നൽകിയ പീഡനക്കേസിലെ പ്രതികളുമായി വിനുകുമാർ ഗൂഢാലോചന നടത്തി ഭക്ഷണത്തിൽ രാസവസ്തുക്കൾ കലർത്തിയെന്നാണ് സരിതയുടെ പരാതി. ഫോൺ രേഖകൾ പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സരിതയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതോടെയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിനു കുമാറിന്‍റെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും അന്വേഷണത്തിന് സഹായകമായ വിവരങ്ങളൊന്നും ലഭിച്ചില്ല. രാസവസ്തു കഴിച്ച ശേഷം തനിക്ക് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്നും ഇടത് കണ്ണിലെ കാഴ്ച കുറഞ്ഞുവെന്നും സരിത പറയുന്നു. ഇടത് കാലും ദുർബലമായിരുന്നു. രോഗം ബാധിച്ച് ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. അമിതമായ അളവിൽ ആർസെനിക്, മെർക്കുറി, ഈയം എന്നിവ രക്തത്തിൽ…

Read More