- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡല്‍ഹി: ഇന്ത്യയുൾപ്പെടെ 84 രാജ്യങ്ങളിൽ സ്ഥിരമായി വാട്സ്ആപ്പ് ഉപയോഗിക്കുന്ന 487 ദശലക്ഷം ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടെന്നാണ് വിവരം. യുഎസ്, യുകെ, ഈജിപ്ത്, ഇറ്റലി, ഇന്ത്യ എന്നിവിടങ്ങളിലെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഹാക്കിംഗ് കമ്മ്യൂണിറ്റി ഫോറത്തിൽ അജ്ഞാതനായ ഒരാൾ വിൽപ്പനയ്ക്ക് വച്ചതായാണ് റിപ്പോർട്ട്. ഹാക്കറുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ചോർന്ന യുഎസ്, യുകെ നമ്പറുകൾ സജീവ ഉപയോക്താക്കളുടേതാണെന്ന് കണ്ടെത്തി. 60 ലക്ഷം വാട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങളാണ് ഇന്ത്യയിൽ നിന്ന് ചോർന്നത്. യുഎസിൽ 3.20 കോടി, യുകെ 1.15 കോടി, ഈജിപ്ത് 4.5 കോടി, ഇറ്റലി 3.5 കോടി, റഷ്യയിൽ 10 ദശലക്ഷം എന്നിങ്ങനെയാണ് വില്പനയ്ക്ക് വച്ചിരിക്കുന്ന ഉപയോക്താക്കളുടെ കണക്കുകൾ. ബോട്ടുകൾ പോലുള്ള സോഫ്റ്റ് വെയർ പ്രോഗ്രാമുകൾ ഉപയോഗിച്ച് നമ്പറുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ രഹസ്യമായി ചോർത്തിയതായി സംശയിക്കുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് ഹാക്കർമാർ സൈബർ ആക്രമണങ്ങൾ നടത്താൻ സാധ്യതയുള്ളതിനാൽ സുരക്ഷാ…
വിഴിഞ്ഞം സമരക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ. സമരത്തിനിടെ ഉണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ ഈടാക്കാനാണ് തീരുമാനം. ഇത് ഹൈക്കോടതിയെ അറിയിക്കും. 200 കോടിക്ക് മുകളിലാണ് ആകെ നഷ്ടം. അതിനിടെ വിഴിഞ്ഞം തുറമുഖ സമരം തുടരണമെന്ന് ആഹ്വാനം ചെയ്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്നും സർക്കുലർ വായിച്ചു. സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ഒന്നിൽ പോലും സർക്കാർ ന്യായമായ പരിഹാരം കണ്ടിട്ടില്ല എന്ന് സർക്കുലറിൽ കുറ്റപ്പെടുത്തുന്നു. ഇത് ഏഴാം തവണയാണ് വിഴിഞ്ഞം സമരത്തോട് അനുബന്ധിച്ച് പള്ളികളിൽ സർക്കുലർ വായിക്കുന്നത്. ഉപരോധ സമരം ഇന്ന് 104-ാം ദിനമാണ്. ഇന്നലെ തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികൾ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ശക്തമായ കല്ലേറും ഉണ്ടായി. നിർമാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. എതിർപ്പ് ശക്തമായതോടെ നിർമാണ സാമഗ്രികളുമായി എത്തിയ ലോറികൾക്ക് പദ്ധതി പ്രദേശത്തേക്ക് കടക്കാൻ…
കൊച്ചി: ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രതിഷേധം. ഏകീകൃത കുർബാന തർക്കത്തിനിടെ കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ബസിലിക്കക്ക് മുന്നിൽ വിമത വിഭാഗം തടഞ്ഞു. ആറ് മണിയോടെ കൊച്ചി സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക മുന്നിൽ എത്തിയ ബിഷപ്പിനെ ഗേറ്റിന് മുന്നിൽ തടയുകയായിരുന്നു. ഗേറ്റ് പൂട്ടിയിട്ട് ആണ് തടഞ്ഞത്. വൻ പൊലീസ് സുരക്ഷ അടക്കം ഉണ്ടായിട്ടും അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. ബസിലിക്കക്ക് അകത്ത് വിമതപക്ഷം തമ്പടിച്ചിരിക്കുകയാണ്. ഏകീകൃത കുർബാന ഒരു തരത്തിലും അനുവദിക്കില്ലെന്ന നിലപാടിലാണ് ഇവർ. ഇതിനിടെ ബസലിക്കയിലെ കസേരകൾ ഒരു വിഭാഗം വലിച്ചെറിഞ്ഞു. മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും നശിപ്പിച്ചു. ഇതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് കുർബാന ഉപേക്ഷിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് മടങ്ങി. വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഏകീകൃത കുർബാനയെ ചൊല്ലിയുള്ള എറണാകുളം അങ്കമാലി രൂപതയിലെ പ്രശ്ന പരിഹാരത്തിന് ഇന്നലെ മെത്രാൻ സമിതി ചർച്ച നടത്തിയിരുന്നു. എന്നാൽ…
രണ്ടാം പകുതിയിൽ ഉജ്ജ്വല തിരിച്ചുവരവുമായി നിർണായക മത്സരത്തിൽ ജയം നേടി അർജന്‍റീന. ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും ടീമിനെ ലയണൽ മെസി മുന്നിൽ നിന്ന് നയിച്ചപ്പോൾ, ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മെക്സിക്കോയെ അർജന്‍റീന കീഴടക്കിയത്. 64-ാം മിനിറ്റിൽ മെസിയും 88-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസുമാണ് അർജന്‍റീനയുടെ ഗോളുകൾ നേടിയത്. ഈ ജയത്തോടെ ഗ്രൂപ്പ് സിയിൽ മൂന്ന് പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് അർജന്‍റീന. പോളണ്ട് 4 പോയിന്‍റുമായി ഒന്നാമതാണ്. മൂന്ന് പോയിന്‍റുള്ള സൌദി മൂന്നാമതും ഒരു പോയിന്‍റുള്ള മെക്സിക്കോ നാലാം സ്ഥാനത്തുമാണ്. പോളണ്ടുമായാണ് അർജന്‍റീനയുടെ അവസാന ഗ്രൂപ്പ് മത്സരം.
ദോഹ: ഡെന്മാർക്കിനെ 2–1നു തോൽപിച്ച്, നിലവിലെ ചാംപ്യന്മാർ കൂടിയായ ഫ്രാൻസ് ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി. ഗ്രൂപ്പ് ഡിയിൽ 2 വിജയങ്ങളോടെ ഫ്രാൻസിന് 6 പോയിന്റായി. കിലിയൻ എംബപെ ഫ്രാൻസിന്റെ 2 ഗോളുകളും നേടിയപ്പോൾ ഡെന്മാർക്കിന്റെ ആശ്വാസഗോൾ ഡിഫൻഡർ ആന്ദ്രേസ് ക്രിസ്റ്റൻസൺ വകയായിരുന്നു. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസ് പുറത്താകുമോ എന്നറിയാനാണു എല്ലാവരും കാത്തിരുന്നത്. കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിലവിലെ ചാമ്പ്യൻമാർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിപ്പോകുന്ന പതിവുണ്ട്. 2002ലെ ലോകകപ്പ് മുതലാണ് ചാമ്പ്യന്‍ശാപം തുടങ്ങിയത്. 1998ൽ ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് അടുത്ത ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. 2006ൽ ലോകകപ്പ് നേടിയ ഇറ്റലിയും 2010ൽ ആദ്യ പാദത്തിൽ തന്നെ പുറത്തായി. 2014 ലും 2018 ലും ഇതിന് മാറ്റമുണ്ടായില്ല. 2010 ലോകകപ്പ് നേടിയ സ്പെയിൻ 2014 ലോകകപ്പിൽ നോക്കൗട്ട് റൗണ്ടിൽ എത്താനായില്ല. 2014 ലെ ജേതാക്കളായ ജർമ്മനിയും 2018 ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ തോറ്റ് മടങ്ങിയിരുന്നു.
സോൾ: ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ ഡ്രൈവറില്ലാ ബസ് സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. 42 ഡോട്ട് എന്ന സ്റ്റാർട്ടപ്പ് രൂപകൽപ്പന ചെയ്ത ഈ സാങ്കേതികവിദ്യ പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് സ്വന്തമാക്കി. പേരിന് ഒരു ഡ്രൈവർ ഉണ്ടായിരുന്നെങ്കിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആയിരുന്നു ബസ് നിയന്ത്രിച്ചിരുന്നത്. ബസ് സ്റ്റോപ്പിൽ നിർത്തുന്നതും വാഹനങ്ങൾക്ക് വഴിയൊരുക്കുന്നതും വാതിൽ തുറന്ന് അടയ്ക്കുന്നതും ഡ്രൈവർക്ക് കണ്ടിരിക്കേണ്ട ആവശ്യമേ ഉള്ളൂ. ആപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് ഒരു സീറ്റ് ബുക്ക് ചെയ്യാനും കഴിയും. ഭാവി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റേതാണെന്നും ഡ്രൈവറില്ലാ വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വ്യാപകമായി പ്രവർത്തിക്കുന്ന കാലം വിദൂരമല്ലെന്നും കമ്പനി അധികൃതർ പറഞ്ഞു.
അഹമ്മദാബാദ്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ രണ്ട് സിആര്‍പിഎഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊലപ്പെടുത്തി. രണ്ട് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ പോര്‍ബന്തറിലുള്ള ഒരു ഗ്രാമത്തില്‍ വച്ചാണ് ശനിയാഴ്ച വൈകിട്ട് ഉണ്ടായ വഴക്കിനിടെ വെടിവെയ്പ്പ് നടന്നത്. പോര്‍ബന്തറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ തുക്ഡ ഗോസ ഗ്രാമത്തിലെ കേന്ദ്രത്തിലാണ് സിആര്‍പിഎഫ് ജവാന്മാര്‍ താമസിച്ചിരുന്നത്. അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കും സുരക്ഷയ്ക്കുമായി മണിപ്പൂരിലെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ നിന്നാണ് ജവാന്മാരെ ഗുജറാത്തിലേക്ക് ഡ്യൂട്ടിക്ക് നിയോഗിച്ചത് എന്ന് പോർബന്തർ കലക്ടറും തിരഞ്ഞെടുപ്പ് ഓഫിസറുമായ എ.എം.ശർമ പറഞ്ഞു. വാക് തര്‍ക്കത്തിനിടെ ഒരു ജവാന്‍ എകെ-47 റൈഫിള്‍ ഉപയോഗിച്ച് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഘർഷത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ പോലീസിനോട് സജ്ജരായിരിക്കാൻ ആവശ്യപ്പെട്ടു. തുറമുഖ നിർമ്മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്‍റെ ശ്രമം തീരദേശവാസികൾ തടഞ്ഞതിനെ തുടർന്ന് വിഴിഞ്ഞം യുദ്ധക്കളമായി മാറിയ സാഹചര്യത്തിൽ പോലീസിന് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അവധിയിലുള്ളവർ തിരികെ വരണം. വിഴിഞ്ഞത്തിന് പുറമെ മറ്റ് തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സമരത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന കാരണത്താലാണ് അദാനി തുറമുഖ അധികൃതർ നിർമ്മാണ സാമഗ്രികൾ വിഴിഞ്ഞത്ത് എത്തിച്ചത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പൊലീസ് ആണ് സൗകര്യം ഒരുക്കേണ്ടത്. വിവരമറിഞ്ഞ് രാവിലെ മുതൽ സമരക്കാർ പ്രദേശത്ത് നിലയുറപ്പിച്ചു. തുറമുഖത്തെ പിന്തുണയ്ക്കുന്ന നാട്ടുകാരും തടിച്ചുകൂടിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. കനത്ത പൊലീസ് സന്നാഹത്തോടെ 27 ലോറികളിലായാണ് നിർമ്മാണ സാമഗ്രികൾ എത്തിച്ചത്. എന്നാൽ വാഹനങ്ങൾക്ക് സമര പന്തൽ കടന്ന് പദ്ധതി പ്രദേശത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇത് ഇരുവിഭാഗങ്ങളും തമ്മിലുള്ള…
ന്യൂഡല്‍ഹി: പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനായ മലയാളിയായ ഡോ.സി.വി.ആനന്ദബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ന്യൂഡൽഹിയിലെ മോദിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഭാര്യ ലക്ഷ്മി ആനന്ദ ബോസ്, മകൻ വാസുദേവ് ആനന്ദ ബോസ്, ചെറുമകൻ അദ്വൈര്‍ നായർ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ആനന്ദബോസിനെയും കുടുംബത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ബംഗാളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം മോദിയുമായി ചർച്ച നടത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് പശ്ചിമബംഗാളിന്റെ പുതിയ ഗവര്‍ണറായി മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സി.വി. ആനന്ദബോസ് ചുമതലയേറ്റത്. കോട്ടയം മാന്നാനം സ്വദേശിയാണ് പ്രമുഖ ഭരണതന്ത്രജ്ഞനും എഴുത്തുകാരനും പ്രഭാഷകനുമായ ആനന്ദബോസ്. മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവായി ജോലി ചെയ്യുന്നതിനിടെയാണ് പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനായത്.
ബെംഗളൂരു: ഹിമാചൽ പ്രദേശിനും ഗുജറാത്തിനും പിന്നാലെ കർണാടകയിലും ഏക വ്യക്തി നിയമം ബിജെപി ചർച്ചയാക്കുന്നു. പാർട്ടിയുടെ പ്രകടനപത്രികയിൽ പരാമർശിച്ചിട്ടുള്ള ‘ഏക വ്യക്തി നിയമം’ സംസ്ഥാനത്ത് നടപ്പാക്കുന്നത് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ശിവമോഗ ജില്ലയിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “വിവിധ സംസ്ഥാനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. സംസ്ഥാനത്തും അതേ പറ്റി പഠനം നടന്നുകൊണ്ടിരിക്കുന്നു. നിയമം നടപ്പിലാക്കൽ പ്രധാനമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിൽ ഏക വ്യക്തി നിയമം നടപ്പാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിരുന്നു. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഏക വ്യക്തി നിയമം പ്രധാന ആയുധമായി ബി.ജെ.പി ഉപയോഗിച്ചു. 2023 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ഏക വ്യക്തിനിയമം പ്രചാരണ വിഷയമാക്കാനാണ് ബിജെപിയുടെ നീക്കം.
