Author: News Desk

ദോഹ: ഫിഫ വേൾഡ് കപ്പ്‌ ഗ്രൂപ്പ്‌ മത്സരത്തിൽ ജപ്പാനെതിരെ കോസ്റ്ററിക്കക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കോസ്റ്ററിക്കയുടെ ജയം. മത്സരത്തിൽ ആധിപത്യം പുലർത്താനായെങ്കിലും ഷോട്ടുകൾ ഗോളാക്കി മാറ്റാൻ സാധിക്കാത്തതാണ് ജപ്പാന് തിരിച്ചടിയായത്. കീഷർ ഫുള്ളർ ആണ് കോസ്റ്ററിക്കയ്ക്ക് വേണ്ടി വിജയ ഗോൾ നേടിയത്. 75-ആം മിനുറ്റിലായിരുന്നു ഗോൾ നേട്ടം.

Read More

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജ ഹുസൈൻ എന്ന റോബർട്ട് കാജയാണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ടിന്‍റെ മുൻ ഏരിയ റിപ്പോർട്ടറാണ് അദ്ദേഹം. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 40 ആയി. ഏപ്രിൽ 16നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ കടയ്ക്കുള്ളിൽ വെച്ച് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമാണ് ശ്രീനിവാസന്‍റെ കൊലപാതകമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന നടന്നതെന്ന് പൊലീസ് പറയുന്നു. അന്നു രാത്രി, ഒരു സംഘം മോർച്ചറിക്ക് പിന്നിലെ നിലത്ത് ഗൂഡാലോചന നടത്തി. 16ന് പുലർച്ചെ ഒരു മണിയോടെ രണ്ട് ബൈക്കുകളിലായി ആറ് പേർ മേലാമുറിയിലെ എസ്.കെ.എസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തി. തുടർന്ന് മൂന്ന് പേർ ചേർന്ന് കടയിൽ കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

Read More

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ അടൂർ പ്രകാശിനെ സിബിഐ കുറ്റവിമുക്തനാക്കി. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. പത്തനംതിട്ട പ്രമാദം സ്റ്റേഡിയത്തിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. ബെംഗളൂരുവിലേക്ക് വിമാനടിക്കറ്റ് അയച്ച് ക്ഷണിച്ചതിനും അടൂർ പ്രകാശിനെതിരെ ആരോപണമുയർന്നിരുന്നു. മന്ത്രിയായിരിക്കെ അടൂർ പ്രകാശ് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാൽ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. അടൂർ പ്രകാശ് ബെംഗളൂരുവിൽ ഹോട്ടൽ മുറിയെടുക്കുകയോ ടിക്കറ്റ് അയയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രമാദം സ്റ്റേഡിയത്തിലെ ലൈംഗിക പീഡന പരാതിക്കും തെളിവില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.

Read More

ന്യൂഡൽഹി: സ്കൂളുകളിൽ കളിപ്പാട്ട അധിഷ്ഠിത അധ്യാപന സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) പ്രഖ്യാപിച്ചു. കളിപ്പാട്ട അധിഷ്ഠിത പഠന രീതി ഒന്ന് മുതൽ ആറ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കിടയിൽ ആശയപരമായ ധാരണ ശക്തിപ്പെടുത്തുകയും സമഗ്ര വികസനത്തിന് സഹായിക്കുകയും ചെയ്യും. പഠനം കൂടുതൽ ആസ്വാദ്യകരമാക്കി കുട്ടികളിൽ സർഗ്ഗാത്മകതയും ഭാവനയും വളർത്തിയെടുക്കാനും അവരുടെ വൈകാരിക പെരുമാറ്റങ്ങളെ പരിപോഷിപ്പിക്കാനും ഇത് സഹായിക്കും. പ്രൈമറി, സെക്കൻഡറി സ്കൂളുകൾക്കായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിൽ ഇത് ഉൾപ്പെടുത്തിയേക്കുമെന്ന് എൻസിഇആർടി അറിയിച്ചു. പദ്ധതി രേഖ പ്രകാരം പാവകളിലൂടെയും പരിസ്ഥിതി സൗഹൃദ കളിപ്പാട്ടങ്ങളിലൂടെയും ഭാഷാ വിഷയങ്ങൾ പഠിപ്പിക്കും. വിവിധ ബ്ലോക്കുകൾ (ബ്ലോക്ക് ടോയ്‌സ്) ഉപയോഗിച്ച് ഗണിതശാസ്ത്രം ഫലപ്രദമായി പഠിപ്പിക്കാൻ കഴിയും. ചെസ്സ് ബോർഡ് ഉപയോഗിച്ചാണ് ചരിത്രം പഠിപ്പിക്കുക. ഡൽഹിയിലെ 50 ഓളം സ്കൂളുകൾ ഇതിനകം തന്നെ കളിപ്പാട്ട അധിഷ്ഠിത അധ്യാപന രീതി പിന്തുടരുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

Read More

തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷം സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്‍റെ ഫലമാണെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര. വൈദികർക്കെതിരെ ഗൂഡാലോചന നടക്കുന്നുണ്ടെന്നും യൂജിൻ പെരേര പറഞ്ഞു. സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപത വികാരി ജനറലുമായ ഫാ.യൂജിൻ പെരേര അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു. വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എട്ട് കേസുകളാണ് വിഴിഞ്ഞം പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. സംഘം ചേര്‍ന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ പിന്തുണയ്ക്കുന്നവർക്കെതിരെ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഴിഞ്ഞം സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയാണ് കേസിലെ ഒന്നാം പ്രതി. സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ് ഉൾപ്പെടെ അമ്പതോളം വൈദികരാണ് പ്രതിപ്പട്ടികയിലുള്ളത്. ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ ആരോപിക്കുന്നത്. രണ്ട് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.  അതേസമയം വിഴിഞ്ഞം സമരം മൂലം തുറമുഖ പദ്ധതിക്കുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന്…

Read More

തരൂരിന്റെ വാക്കുകൾക്കായി ലോകം കാതോർത്തിരിക്കുകയാണെന്ന് എറണാകുളം എംപി ഹൈബി ഈഡൻ. ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ, ആഗോള സമൂഹം ശശി തരൂരിനെയാണ് പരാമർശിക്കുന്നത്. ശശി തരൂരിനെ തിരിച്ചറിയേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. തരൂരിന്റെ പാെട്ടൻഷ്യൽ കോൺഗ്രസ് ഉപയോഗിക്കണം. ഇന്ത്യയ്ക്ക് തരൂരിനെ ആവശ്യമാണെന്നും പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ ഹൈബി ഈഡൻ പറഞ്ഞു. നെഹ്റുവിനേയും അംബേദ്കറേയും കുറിച്ച് പുസ്തകമെഴുതിയ ഏക കോൺഗ്രസുകാരൻ തരൂരാണെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥ് പറഞ്ഞു. തരൂരിന് ഈ പാർട്ടിയെ നന്നായി അറിയാമെന്നും അത് ജനത്തിനുമറിയാമെന്നും ശബരി കൂട്ടിച്ചേർത്തു.  ഫുട്ബോളിൽ ഗോൾ നേടുന്ന താരമാണ് സ്റ്റാറാകുന്നതെങ്കിലും ഗോളി കൂടി നന്നാവണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. മാറ്റങ്ങൾ ഉൾക്കാെണ്ട് കോൺഗ്രസ് മുന്നോട്ട് പോകണം. എതിരാളികൾക്ക് എതിരെയാണ് ഫൗൾ ചെയ്യേണ്ടതെന്നും കൂടെയുള്ളവരെയല്ലെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി. 

Read More

കൊച്ചി: ശശി തരൂരിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിക്കുന്നു. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നും പ്രൊഫഷണൽ കോൺഗ്രസ് കോൺ‍ക്ലേവില്‍ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ തരൂർ പറഞ്ഞു. പ്രസിഡന്‍റിന്‍റെ അസാന്നിധ്യത്തിന് വിവാദവുമായി യാതൊരു ബന്ധവുമില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് പങ്കെടുക്കാത്തതെന്നും കെ.പി.സി.സി പ്രഫഷണൽ കോൺഗ്രസ് കോൺക്ലേവിൽ ശശി തരൂർ പറഞ്ഞു. അതേസമയം, കെ സുധാകരൻ ഓൺലൈനായി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ സുധാകരനുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും തരൂർ പറഞ്ഞു. സുധാകരന്‍റെ ആരോഗ്യം മെച്ചപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്‍റെ ഭാഗത്ത് നിന്ന് ഒരു വിവാദമോ നീരസമോ ആരോപണങ്ങളോ ഉണ്ടായിട്ടില്ല. പാർട്ടി കീഴ്‌വഴക്കം ലംഘിച്ചിട്ടില്ല. തെറ്റ് ഉണ്ടെങ്കിൽ മാത്രമേ നോട്ടീസ് നല്‍കേണ്ടതുള്ളൂ. തനിക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു. വിവാദങ്ങളെക്കുറിച്ച് ഒന്നും പറയാതെയായിരുന്നു സുധാകരന്‍റെ പ്രസംഗം. മാറുന്ന രാഷ്ട്രീയത്തിൽ പ്രൊഫഷണലുകളുടെ ലോകവീക്ഷണം ആവശ്യമാണെന്ന് സുധാകരൻ പറഞ്ഞു. പ്രൊഫഷണൽ കോൺഗ്രസാണ് കോൺഗ്രസിന്‍റെ ഭൗതിക ശക്തി. പ്രൊഫഷണൽ കോൺഗ്രസിന്‍റെ…

Read More

കോഴിക്കോട്: ആവിക്കലിലെ മലിനജല പ്ലാൻ്റ് വിരുദ്ധ സമര പന്തൽ ഇന്നലെ രാത്രി പൊളിച്ചു മാറ്റി. പദ്ധതി പ്രദേശത്ത് സമരക്കാർ സ്ഥാപിച്ച പന്തലാണ് പൊളിച്ചുനീക്കിയത്. കോതിയിലെ മലിനജല പ്ലാന്‍റിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ആവിക്കലിലെ സമര പന്തൽ പൊളിച്ചത്. ഒരു വർഷം മുമ്പ് ആവിക്കലിൽ സ്ഥാപിച്ച സമര പന്തലാണ് പൊളിച്ചുനീക്കിയത്. ഇന്നലെ രാത്രി പന്തൽ ഇവിടെയുണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. രാവിലെ നടക്കാനിറങ്ങിയവരാണ് പന്തൽ തകർന്ന നിലയിൽ കണ്ടത്. ഇത്രയും കാലമായി പൊലീസ് കാവൽ നിന്ന പന്തൽ പൊലീസിന്‍റെയും കോർപ്പറേഷന്‍റെയും സഹായമില്ലാതെ പൊളിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇന്നലെ രാത്രി അർജന്‍റീന-മെക്സിക്കോ മത്സരത്തിനിടെ കോർപ്പറേഷന്‍റെ സഹായത്തോടെയാണ് പ്രതിഷേധ പന്തൽ പൊളിച്ചതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

Read More

കുവൈറ്റ്: ഇന്നത്തെ കറൻസി, ട്രേഡിംഗ് അനുസരിച്ച് യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 81.91 ആയി. ഇന്ന് ഒരു കുവൈറ്റ് ദിനാറിന്‍റെ മൂല്യം 266.03 ആണ്. അതായത്, ഇന്ന് 3.76 ദിനാർ അടച്ചാൽ, 1,000 ഇന്ത്യൻ രൂപ ലഭിക്കും.

Read More

ഇന്‍ഡോര്‍: ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ് കെ.സി വേണുഗോപാൽ എം.പിക്ക് പരുക്ക്.  മധ്യപ്രദേശിലെ ഇൻഡോറിലെ യാത്രയിലുണ്ടായ അനിയന്ത്രിതമായ  തിക്കിലും തിരക്കിലും പെട്ട് എഐസിസി ജനറൽ സെക്രട്ടറി  നിലത്ത് വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. ക്യാമ്പിലെത്തി പ്രഥമ ശുശ്രൂഷകൾ ചെയ്ത ശേഷം വേണുഗോപാൽ വീണ്ടും യാത്രയുടെ ഭാഗമായി. പരിക്കുകൾ ഗുരുതരമല്ല.

Read More