Author: News Desk

അഹമ്മദാബാദ്‌: വിജയ് ഹസാരെ ട്രോഫിയിൽ സ്റ്റാറായി മഹാരാഷ്ട്രയുടെ ഋതുരാജ് ഗെയ്ക്ക്‌വാദ്. ഉത്തർപ്രദേശിനെതിരായ ക്വാർട്ടർ ഫൈനലിൽ ഗെയ്ക്ക്‌വാദ് ഒരോവറിൽ ഏഴ് സിക്സറുകളാണ് അടിച്ചത്. മത്സരത്തിൽ അദ്ദേഹം ഇരട്ട സെഞ്ച്വറിയും (220) നേടി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇതാദ്യമായാണ് ഒരു താരം ഒരു ഓവറിൽ തുടർച്ചയായി ഏഴ് സിക്സറുകൾ പറത്തുന്നത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും അദ്ദേഹത്തിന്‍റെ പേരിലാണ്. 2013ൽ ധാക്ക പ്രീമിയർ ഡിവിഷൻ മത്സരത്തിൽ ഒരോവറിൽ 39 റൺസ് നേടിയ സിംബാബ്‌വേയുടെ എല്‍ട്ടണ്‍ ചിഗുംബരയുടെ പേരിലായിരുന്നു ഇതുവരെ റെക്കോർഡ്. ശിവ സിംഗ് എറിഞ്ഞ 49-ാം ഓവറിലായിരുന്നു ഋതുരാജിന്‍റെ ക്ലാസ് പ്രകടനം. ഈ ഓവറിൽ ഒരു നോ ബോൾ ഉൾപ്പെടെ 43 റൺസ് ആണ് നേടിയത്. ഋതുരാജിന്‍റെ പ്രകടനത്തോടെ മഹാരാഷ്ട്ര 330 റൺസ് ആണ് നേടിയത്.

Read More

ന്യൂ ഡൽഹി: യു.എ.പി.എ കേസിൽ അലൻ ഷുഹൈബിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എയും. കൊച്ചിയിലെ എൻഐഎ കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന പൊലീസും കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെയാണ് എൻഐഎയുടെ നീക്കം. പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിന് എൻഐഎ കോടതി ജാമ്യം അനുവദിച്ചത് മറ്റൊരു കേസിലും ഉൾപ്പെടരുതെന്നതുൾപ്പടെയുള്ള കർശന ഉപാധികളോടെയാണ്. കണ്ണൂർ പാലയാട് ലോ കോളേജ് കാമ്പസിൽ വിദ്യാർത്ഥികളെ മർദ്ദിച്ചെന്നാരോപിച്ച് അലൻ ഷുഹൈബിനെതിരെ ഈ മാസം ആദ്യം എസ്എഫ്ഐ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അലനെതിരെ ധർമ്മടം പൊലീസ് കേസെടുത്തിരുന്നു.  ഈ കേസ് ചൂണ്ടിക്കാണിച്ച് പന്നിയങ്കര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ.ഐ.എ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അലന്‍റെ വീട് പന്നിയങ്കര പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ജാമ്യവ്യവസ്ഥകൾ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല പന്നിയങ്കര എസ്.എച്ച്.ഒയ്ക്കായിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അലന്‍റെ ജാമ്യം റദ്ദാക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്…

Read More

ഡൽഹി: സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അനുമതി നൽകാത്തത് കേന്ദ്ര സർക്കാരാണെന്നും കേരളത്തിന് മെച്ചപ്പെട്ട പദ്ധതി വരേണ്ടെന്ന കേന്ദ്ര നിലപാടാണ് പ്രശ്നമെന്നുമായിരുന്നു ബാലഗോപാലിന്‍റെ പ്രതികരണം. ഉദ്യോഗസ്ഥരെ ഉടൻ തിരിച്ചുവിളിച്ച റവന്യൂ വകുപ്പിന്‍റെ ഉത്തരവിനോട് പ്രതികരിച്ച ധനമന്ത്രി ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുന്ന രീതിയില്ലെന്നും അവരുടെ ജോലി കഴിഞ്ഞതിനാലാകും തിരികെ വിളിച്ചതെന്നും പറഞ്ഞു. അതേസമയം സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരത്തിൽ പങ്കെടുത്തവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കണം. പ്രതിഷേധക്കാരെ പൊലീസും സി.പി.എം ഗുണ്ടകളും മർദ്ദിച്ചതിന് നഷ്ടപരിഹാരം നൽകണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.

Read More

നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ പാറക്കെട്ടുകളോട് ചേർന്നുള്ള പുൽമേടുകൾ നിറഞ്ഞ പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന വരയാടുകളുടെ (നീലഗിരി താർ) എണ്ണം വർദ്ധിക്കുന്നു. വനമേഖലയോട് ചേർന്നുള്ള തോട്ടം പ്രദേശത്തും വിനോദസഞ്ചാരികൾ എത്തുന്ന വ്യൂപോയിന്‍റുകളിലും മേയുന്ന വരയാടുകൾ സഞ്ചാരികളെയും ആകർഷിക്കുന്നു. ഒന്നര വർഷം മുമ്പ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ നെല്ലിയാമ്പതിയിലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നെല്ലിയാമ്പതി ഹിൽടോപ്പിന് സമീപത്തെ നിരീക്ഷണ ക്യാമറയിലാണ് ആടുകളുടെ ചിത്രം ആദ്യം പതിഞ്ഞത്. പിന്നീട് സീതാർകുണ്ട്, കേശവൻപാറ, കുരിശുമല, ഗോവിന്ദമല, വരയാട്ടുമല തുടങ്ങിയ പ്രദേശങ്ങളിലും പിന്നീട് വനംവകുപ്പിന്‍റെ പതിവ് പരിശോധനകളിലും ഇവയെ കണ്ടെത്തി. ഇന്‍റർനാഷണൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് നേച്ചർ കൺസർവേഷന്‍റെ വംശനാശഭീഷണി നേരിടുന്ന ഇനങ്ങളുടെ പട്ടികയിൽ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ സമുദ്രനിരപ്പിൽ നിന്ന് 600 മുതൽ 1,500 മീറ്റർ വരെ ഉയരമുള്ള നീലഗിരി ബയോസ്ഫിയറിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്.

Read More

പാലക്കാട്: പാലക്കാട് മേലാമുറിയിൽ പോർച്ചുഗൽ ഫുട്ബോൾ ടീം ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് ഉയർത്തുന്നതിനിടെ 4 പേർക്ക് ഷോക്കേറ്റു. ഇതിൽ മൂന്നുപേർക്ക് പരിക്കേറ്റു. കോഴിപ്പറമ്പ് സ്വദേശികളായ ശ്രീനിവാസൻ, ജഗദീഷ്, സന്ദീപ് എന്നിവർക്കാണ് പരിക്കേറ്റത്. ലിഫ്റ്റ് ചെയ്യുന്നതിനിടെ കട്ടൗട്ട് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ന്യൂഡല്‍ഹി: ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമായ മതസ്വാതന്ത്ര്യം ഉപയോഗിച്ച് നിർബന്ധിത മതപരിവർത്തനം നടത്താൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽപ്പെട്ടവരെ നിർബന്ധിത മതപരിവർത്തനം ചെയ്യുന്നത് തടയാൻ നിയമം കൊണ്ടുവരേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. നിർബന്ധിത മതപരിവർത്തനം തടയാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി പി. വേണുക്കുട്ടൻ നായരാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. മതസ്വാതന്ത്ര്യം മൗലികാവകാശമാണെന്ന് ഭരണഘടന പറയുന്നു. എന്നാൽ, ഭീഷണി, വഞ്ചന, തട്ടിപ്പ്, പ്രലോഭനം എന്നിവയിലൂടെ മറ്റൊരാളെ മതപരിവർത്തനം ചെയ്യുന്നതിന് ഈ സ്വാതന്ത്ര്യം വിനിയോഗിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം പൗരൻമാർക്ക് മതം പ്രചരിപ്പിക്കാൻ അവകാശമുണ്ട്. എന്നാൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നിർബന്ധിത മതപരിവർത്തനത്തിന് അധികാരമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Read More

ഇന്ത്യൻ സമ്പന്നർ രാജ്യം വിടുന്ന പ്രവണത കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് മാത്രമാണ് സമ്പന്നരുടെ കൊഴിഞ്ഞുപോക്ക് നിരക്കിൽ നേരിയ കുറവുണ്ടായത്. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഹെൻലി ആൻഡ് പാർട്ണേഴ്സിന്‍റെ റിപ്പോർട്ട് പ്രകാരം റഷ്യയും ചൈനയും കഴിഞ്ഞാൽ സമ്പന്നരെ നഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 2022 ൽ ഇതുവരെ സമ്പന്ന വിഭാഗത്തിലുള്ള 8,000 പേരാണ് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയത്. റഷ്യയിലും ചൈനയിലും ഇത് യഥാക്രമം 15,000 ഉം 10,000 ഉം ആണ്. ഒരു മില്യണ്‍ ഡോളറോ അതിന് മുകളിലോ ആസ്തിയുള്ളവരെയാണ് സമ്പന്ന വിഭാഗമായി കണക്കാക്കുന്നത്. ഓരോ വർഷവും ഇന്ത്യ സൃഷ്ടിക്കുന്ന സമ്പന്നരുടെ എണ്ണം രാജ്യം വിടുന്നവരേക്കാൾ കൂടുതലാണ്. അതിനാൽ, ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം ആശങ്കാജനകമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സമ്പന്നരായ വ്യക്തികൾ ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവണതയുമുണ്ട്. രാജ്യത്തെ ജീവിതനിലവാരം മെച്ചപ്പെടുന്നതോടെ മടങ്ങിയെത്തുന്നവരുടെ എണ്ണം വർധിക്കുമെന്നും ഹെൻലി റിപ്പോർട്ടിൽ പറയുന്നു. 2031 ആകുമ്പോഴേക്കും…

Read More

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും മലക്കം മറിഞ്ഞസ്ഥിതിക്ക് സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കലിനായി പ്രഖ്യാപിച്ച വിജ്ഞാപനം പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിന്‍വലിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം നിലനില്‍ക്കുന്നത് മൂലം പലര്‍ക്കും ഭൂമി ക്രയവിക്രയം ചെയ്യാനോ അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ ബാങ്ക് വായ്പ ലഭിക്കുന്നതിനോ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ജനവിരുദ്ധവും രാജ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയുയർത്തുന്നതുമായ കെ റെയിൽ പദ്ധതി മരവിപ്പിച്ച് സര്‍ക്കാര്‍ യുടേണ്‍ എടുത്തത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതിഷേധം ഫലം കണ്ടത് കൊണ്ടാണ്. ഭൂമി ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനുള്ള റവന്യൂ വകുപ്പിന്‍റെ ഉത്തരവ് അതിന്റെ ആദ്യഘട്ടവിജയമായിരുന്നു. പാരിസ്ഥിതിക പഠനം, സാമൂഹികാഘാത പഠനം, ഡി.പി.ആർ തുടങ്ങി വ്യക്തമായ തയ്യാറെടുപ്പുകളൊന്നുമില്ലാതെയാണ് സിൽവർ ലൈൻ പദ്ധതിക്കായി സർക്കാർ എടുത്ത് ചാടിയതെന്നും സുധാകരൻ പറഞ്ഞു. 56.69 കോടി രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് സിൽവർ ലൈൻ പദ്ധതിക്കായി ചെലവഴിച്ചത്. കൈപ്പുസ്തകങ്ങൾ, സംവാദങ്ങൾ, പ്രചാരണം, ശമ്പളം തുടങ്ങിയവയ്ക്കായി കോടിക്കണക്കിന് രൂപ…

Read More

കൊച്ചി: കെ.ടി.യു. താല്‍ക്കാലിക വിസിയായി ഡോ. സിസാ തോമസിന്‍റെ നിയമനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടരുന്നു. വിസി തസ്തികയിലേക്ക് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തവരിൽ യോഗ്യരായവർ ഉണ്ടായിരുന്നില്ലെന്നും നല്ല ഉദ്ദേശത്തോടെയാണ് സിസ തോമസിനെ നിയമിച്ചതെന്നും ഗവർണർ ഹൈക്കോടതിയെ അറിയിച്ചു. എന്തടിസ്ഥാനത്തിലാണ് ഡോ.സിസയെ നിയമിച്ചതെന്ന് കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ കോടതി ഗവർണറോട് ചോദിച്ചിരുന്നു. സിസ തോമസിന്‍റെ സീനിയോറിറ്റിയാണ് കോടതി പരിശോധിക്കേണ്ടതെന്നും യോഗ്യതയുണ്ടോ എന്നല്ലയെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കോടതി ഇന്ന് ചൂണ്ടിക്കാട്ടി. സീനിയോറിറ്റി പ്രകാരം നാലാമതായിരുന്നു ഡോ. സിസ തോമസെന്ന് ഗവർണർ പറഞ്ഞു. വൈസ് ചാൻസലറെ നിയമിക്കാതെ സർവകലാശാലയുടെ പ്രവർത്തനങ്ങൾ സ്തംഭിക്കരുതെന്ന സദുദ്ദേശ്യത്തോടെയാണ് സിസ തോമസിന്റെ നിയമനം നടത്തിയതെന്നും ഗവർണർ പറഞ്ഞു. പ്രോ-വി.സിക്ക് അധ്യാപന പരിചയമുണ്ടോയെന്ന് കോടതി സർവകലാശാലയോട് ചോദിച്ചു. 10 വർഷത്തെ അധ്യാപന പരിചയമുണ്ടെന്നായിരുന്നു രജിസ്ട്രാറുടെ മറുപടി. ചാൻസലർ സംസ്ഥാനത്തിന്‍റെ ഗവർണർ കൂടിയാണ്. ഗവർണർക്ക് എക്സിക്യൂട്ടീവ് അധികാരങ്ങളുണ്ടെന്നും ഗവർണറുടെ അഭിഭാഷകൻ പറഞ്ഞു. 

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കരിക്കുലം പരിഷ്ക്കരണത്തിനൊരുങ്ങി സർക്കാർ. അടുത്ത വർഷം മുതൽ ബിരുദ പഠനം 4 വർഷമാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു. സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ കമ്മിഷനെ നിയമിച്ചിരുന്നു. കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരിക്കുലം കമ്മിറ്റി പരിഷ്ക്കരിക്കാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രിയും ഇതു സംബന്ധിച്ച നിർദേശം നൽകി.

Read More