- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ വധക്കേസിലെ പ്രതി അഫ്താബ് പൂനവാലയുമായി സഞ്ചരിച്ച പൊലീസ് വാനിന് നേരെ ആക്രമണം. വാളുകളുമായി ആയുധധാരികളായ ഒരു കൂട്ടം ആളുകളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹിന്ദുസേന ഏറ്റെടുത്തിട്ടുണ്ട്. പശ്ചിമ ഡൽഹിയിലെ രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് (എഫ്എസ്എൽ) മുന്നിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. രണ്ടാമത്തെ പോളിഗ്രാഫ് പരിശോധനയ്ക്ക് ശേഷം അഫ്താബിനെ ഫോറൻസിക് ലബോറട്ടറിയിൽ നിന്ന് ജയിലിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെയാണ് വാൻ ആക്രമിക്കപ്പെട്ടത്.
മെക്‌സികോ സിറ്റി: അർജന്‍റീന-മെക്സിക്കോ മത്സരത്തിന് പിന്നാലെ ലയണൽ മെസിക്ക് ഭീഷണിയുമായി മെക്സിക്കോയുടെ ബോക്സിംഗ് ലോകചാമ്പ്യൻ കാനെലോ അൽവാരസ്. മെക്സിക്കോയ്ക്കെതിരായ മത്സരം ജയിച്ചതിന് ശേഷം മെസിയും സംഘവും ഡ്രസിംഗ് റൂമിൽ ആഘോഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഈ സമയത്ത് മെസി മെക്സിക്കോയുടെ ജേഴ്സിയും പതാകയും നിലത്തിട്ട് ചവിട്ടിയെന്നാണ് ആരോപണം. ആഘോഷത്തിന്‍റെ വീഡിയോ പങ്കുവച്ചാണ് കനെലോ അൽവാരെസ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. “ഞങ്ങളുടെ പതാകയും ജേഴ്സിയും ഉപയോഗിച്ച് മെസി നിലം വൃത്തിയാക്കുന്നത് കാണുക,” അൽവാരെസ് ട്വീറ്റ് ചെയ്തു. “എന്നെ കാണാതിരിക്കാൻ അയാൾ ദൈവത്തോട് പ്രാർത്ഥിക്കട്ടെ. അർജന്‍റീനയെ ഞാൻ ബഹുമാനിക്കുന്നതുപോലെ നിങ്ങൾ മെക്സിക്കോയെയും ബഹുമാനിക്കണം. ഞാൻ അർജന്‍റീനയെ കുറിച്ചല്ല സംസാരിക്കുന്നത്, മെസിയെക്കുറിച്ചാണ് സംസാരിക്കുന്നത്,” അൽവാരെസ് പറഞ്ഞു. പച്ച നിറത്തിലുള്ള ജെഴ്‌സി മെസി ബൂട്ട്‌കൊണ്ട് തട്ടുന്നത് വീഡിയോയിൽ കാണാം. ഇത് മെക്സിക്കൻ ജേഴ്സിയാണെന്നാണ് ആരോപണം. എന്നാല്‍ വീഡിയോയില്‍ മെസിയുടെ കാലിന് സമീപം ഒരു മെക്‌സിക്കോ ജെഴ്‌സി കിടക്കുന്നത് കാണാമെങ്കിലും മെക്സിക്കൻ പതാകയിൽ ചവിട്ടുന്നത് കാണാനില്ലെന്നായിരുന്നു ആരാധകരുടെ മറുപടി.…
ലണ്ടൻ: രോഗവ്യാപനം വർദ്ധിച്ചതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗമാണ് മങ്കിപോക്സ്. രോഗത്തിന് മങ്കിപോക്സ് എന്ന പേര് തുടരുന്നതിൽ വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. മങ്കിപോക്സ് ഇനി എംപോക്സ് എന്ന് അറിയപ്പെടുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിച്ചു. മങ്കിപോക്സ് എന്ന പേരിന് പിന്നിൽ വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയും ഉണ്ടെന്ന് വാദങ്ങൾ വന്നതോടെയാണ് ലോകാരോഗ്യ സംഘടന പേര് മാറ്റുന്നതിനെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചത്. ഒടുവിൽ, തിങ്കളാഴ്ച, പേര് മാറ്റം പരസ്യമാക്കുകയും ചെയ്തു. പതിറ്റാണ്ടുകൾ പഴക്കമുള്ള രോഗത്തിന്‍റെ പേരുമാറ്റാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ് വിദഗ്ധർ ചൂണ്ടിക്കാണിച്ചത്. ഒന്ന്, കറുത്തവരെ അപമാനിക്കാൻ മങ്കിപോക്സ് എന്ന പേര് ഉപയോഗിക്കുന്നു എന്നതാണ്. മറ്റൊന്ന് കുരങ്ങുകൾ മാത്രമാണ് രോഗത്തിന് കാരണക്കാർ എന്ന തെറ്റിദ്ധാരണ ഉണ്ടാകും എന്നതാണ്.
ദോഹ: ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ഘാന. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ജയം. മത്സരത്തിൽ 10 മിനിറ്റിനിടെ രണ്ടു ഗോളടിച്ചാണ് ആദ്യ പകുതിയിൽ ഘാന ലീഡ് നേടിയത്. മത്സരത്തിന്റെ 24–ാം മിനിറ്റിൽ മുഹമ്മദ് സാലിസു, 34–ാം മിനിറ്റിലും 68–ാം മിനിറ്റിലും മുഹമ്മദ് കുഡൂസ് എന്നിവരാണ് ഘാനയ്‌ക്കായി ഗോൾ നേടിയത്. 58–ാം മിനിറ്റിലും 61–ാം മിനിറ്റിലും ചോ ഗെ സോങ്ങ് ആണ് ദക്ഷിണ കൊറിയയ്ക്കായി ഗോൾ നേടിയത്. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ചാണ് ഘാന കീഴടങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമിനോട് രണ്ടിനെതിരെ മൂന്ന് ഗോള്‍ വഴങ്ങിയാണ് ആഫ്രിക്കന്‍ കരുത്തര്‍ തോല്‍വി സമ്മതിച്ചത്. മറുവശത്ത് യുറഗ്വായ്‌ക്കെതിരെ ഗോള്‍നില സമനില വഴങ്ങിയാണ് ദക്ഷിണകൊറിയന്‍ സംഘം എത്തിയത്.
കോഴിക്കോട്: റവന്യൂ ജില്ലാ കലോൽസവം പ്രമാണിച്ച് കോഴിക്കോട് റവന്യൂ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകൾക്കും നാളെ (ചൊവ്വ-നവംബർ 29) അവധിയായിരിക്കും. ഡി.ഡി.ഇ. സി. മനോജ് കുമാര്‍ ആണ് ഇത് അറിയിച്ചത്. ഹയർ സെക്കൻഡറി വിഭാഗത്തിന് അവധിയായിരിക്കുമെന്ന് ആർ.ഡി.ഡിയും വി.എച്ച്.എസ്.ഇ വിഭാഗത്തിന് അവധിയായിരിക്കുമെന്ന് എ.ഡിയും അറിയിച്ചു.
തൃശൂർ: കെ റെയിലിന് ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത് പദ്ധതിയിൽ നിന്നുള്ള പിൻമാറ്റമല്ലെന്ന് മന്ത്രി കെ. രാജൻ. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അടിയന്തിരമായി പൂർത്തിയാക്കേണ്ട മറ്റ് പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാൻ അവരെ ചുമതലപ്പെടുത്തിയതാണ്. റെയിൽവേ ബോർഡിന്‍റെ അനുമതി ലഭിച്ചാലുടൻ ഇവരെ വീണ്ടും നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അംഗീകാരം ലഭിക്കുന്നത് വരെ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കുന്നതിനായി വിട്ടുനൽകിയ ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ തീരുമാനിച്ചത്.
ചില സാഹചര്യങ്ങളിൽ പൗരന്മാരുടെ വ്യക്തിവിവരങ്ങൾ സർക്കാരിന് പരിശോധിക്കേണ്ടി വരും: കേന്ദ്രമന്ത്രി
ന്യൂഡൽഹി: ഇന്ത്യയിൽ കൊണ്ടുവരാനൊരുങ്ങുന്ന ഡാറ്റാ പരിരക്ഷാ ബിൽ വ്യക്തികളുടെ വ്യക്തിഗത വിവരങ്ങൾക്ക് ഉചിതമായ പരിരക്ഷ നൽകുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡാറ്റാ പരിരക്ഷാ ബിൽ സുരക്ഷയുടെ കാര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷ, പകർച്ചവ്യാധികളുടെ വ്യാപനം, പ്രകൃതി ദുരന്ത സാഹചര്യങ്ങൾ എന്നിവയിൽ പൗരൻമാരുടെ വ്യക്തിഗത വിവരങ്ങൾ സർക്കാർ പരിശോധിക്കേണ്ടി വരുമെന്നും അല്ലാത്തപക്ഷം വിവരാവകാശ അപേക്ഷയിലൂടെ പോലും വ്യക്തിഗത വിവരങ്ങൾ ലഭ്യമല്ലെന്നും പൗരൻമാരുടെ സ്വകാര്യത സർക്കാർ ലംഘിക്കില്ലെന്നും ചന്ദ്രശേഖർ പറഞ്ഞു. ഈ നിയമം ഉപയോഗിച്ച് പൗരൻമാരുടെ സ്വകാര്യത ലംഘിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ടോ എന്ന ചോദ്യത്തിന് അല്ല എന്ന് അദ്ദേഹം മറുപടി നൽകി. അഭിപ്രായസ്വാതന്ത്ര്യം പോലെ, ഡാറ്റാ പരിരക്ഷയ്ക്കുള്ള അവകാശവും പരമമലെന്നും അതും ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പട്ന: ബിഹാറിലെ പട്നയ്ക്കടുത്തുള്ള യാർപൂർ രജപുത്താനിയിലുള്ള മൊബൈൽ ടവർ കുറച്ച് കാലമായി പ്രവർത്തിക്കുന്നില്ല. പരാതികൾ ലഭിച്ചതോടെ മൊബൈൽ കമ്പനി അധികൃതർ സ്ഥലത്തെത്തി. അവിടെയെത്തിയപ്പോൾ അവർ ഞെട്ടിപ്പോയി! അവരുടെ മൊബൈൽ ടവർ അവിടെ ഉണ്ടായിരുന്നില്ല. സ്ഥലമുടമയോട് അന്വേഷിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കഥ അറിഞ്ഞത്. രണ്ടാഴ്ച മുമ്പ് മൊബൈൽ ടവർ ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ടോ മൂന്നോ പേർ സ്ഥലത്തെത്തി. അവർ ഭൂവുടമയെ കണ്ട് മൊബൈൽ ടവറിനായുള്ള കരാർ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. അടുത്ത ദിവസം തന്നെ, അവരുടെ ജീവനക്കാർ വന്ന് ടവർ അഴിച്ചു കൊണ്ടുപോവുമെന്നും പറഞ്ഞു. അത് അതുപോലെ തന്നെ സംഭവിച്ചു. പത്തിരുപത്തഞ്ച് പേർ അടുത്ത ദിവസം സ്ഥലത്തെത്തി. അവരുടെ കയ്യിൽ ആവശ്യത്തിനുള്ള ഉപകരണങ്ങളും ഉണ്ടായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ അവർ മൊബൈൽ ടവർ ഭാഗങ്ങൾ ഓരോന്നായി അഴിച്ചു മാറ്റി. അതിനുശേഷം, ആ സാധനങ്ങളെല്ലാം ഒരു ട്രക്കിൽ കയറ്റി കൊണ്ടുപോയി. കമ്പനി ഉദ്യോഗസ്ഥരാണെന്ന് കരുതി മറ്റാരോടും ഇക്കാര്യം പറഞ്ഞില്ലെന്നും ഉടമ പറഞ്ഞു.
തിരുവനന്തപുരം: സമരസമിതി ഒഴികെയുള്ളവരെല്ലാം വിഴിഞ്ഞം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതായി മന്ത്രി ജി.ആർ.അനിൽ. സമരസമിതി ഒഴികെ മറ്റെല്ലാവരും പദ്ധതി നിർത്തിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടു. സർവകക്ഷി യോഗത്തിന്‍റെ സ്പിരിറ്റ് പ്രതിഷേധക്കാർ ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സർവകക്ഷി യോഗത്തിന്‍റെ ഫലം എന്തെന്ന് അറിയില്ലെന്ന് മോണ്‍. യൂജിന്‍ പെരേര പറഞ്ഞു. സർവകക്ഷി യോഗത്തിൽ വിഴിഞ്ഞത്തെ സംഭവങ്ങളെ എല്ലാവരും അപലപിച്ചതായി സി.പി.എം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ഉറപ്പ് നൽകി. സമരം അവസാനിക്കുമോ എന്ന് അറിയില്ലെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു.
തിരുവനന്തപുരം: ചട്ടവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സർക്കാരിൽ നിന്ന് സമ്മർദ്ദം ഉണ്ടായെന്ന് ഗവർണർ ആരിഫ് മുഹമ്മദ്. “സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം താങ്ങാൻ കഴിയാതെ വന്നതോടെയാണ് ഗവർണർ എന്ന നിലയിൽ സ്വയം തിരുത്താൻ തുടങ്ങിയത്. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും തന്റെ നിലപാട് ശരിവച്ചു. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തുവെന്ന് തെളിഞ്ഞാൽ രാജിവയ്ക്കാൻ തയ്യാറാണ്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലോ നയത്തിലോ ഇടപെട്ടതിന് എന്തെങ്കിലും തെളിവുകൾ ഉണ്ടോ? തെളിവുണ്ടെങ്കിൽ രാജിവയ്ക്കാം. സർവകലാശാലയുടെ സ്വതന്ത്രാധികാരത്തിൽ സംസ്ഥാന സർക്കാർ ഇടപെടാൻ ശ്രമിക്കുകയാണ്. ഗവർണർ പറഞ്ഞു.
