Author: News Desk

തിരുവനന്തപുരം: വിഴിഞ്ഞം സർവകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. സർവകക്ഷിയോഗത്തിൽ പാർട്ടികൾ അക്രമത്തെ അപലപിച്ചു. സമാധാനാന്തരീക്ഷം ഉണ്ടാകണമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തുറമുഖത്തിന്‍റെ നിർമ്മാണം പുനരാരംഭിക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എന്നാൽ സമരസമിതി ഇതിനെ എതിർത്തു. ഇന്നലെ സ്വാഭാവിക പ്രതികരണമാണ് ഉണ്ടായതെന്ന് സമരസമിതി യോഗത്തിൽ പറഞ്ഞു. പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സമരസമിതി ആവശ്യപ്പെട്ടു. അക്രമം അനുവദിക്കാനാവില്ലെന്ന് സർക്കാർ യോഗത്തിൽ വ്യക്തമാക്കി.

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും അക്രമസംഭവങ്ങളിലും സംസ്ഥാന സർക്കാരിനെതിരെ കേരള കോൺ‍ഗ്രസ് (എം). സമരക്കാർക്ക് സർക്കാർ നൽകിയ ഉറപ്പ് പൂർണമായും പാലിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളെ ആസൂത്രിതമായി കണക്കാക്കാനാവില്ലെന്നും കേരള കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാ എം.പിയുമായ ജോസ് കെ.മാണി പറഞ്ഞു. എടുത്ത അഞ്ച് തീരുമാനങ്ങളും നടപ്പാക്കുന്നതിൽ വേഗത ഉണ്ടായിരുന്നില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തത് ദൗർഭാഗ്യകരമാണെന്നും ജോസ് കെ മാണി പറഞ്ഞു. വിഴിഞ്ഞം മേഖലയിൽ കലാപമുണ്ടാക്കാൻ ചില ശക്തികളുടെ ഗൂഢശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് സി.പി.എം ആരോപിക്കുന്നത്. തൊട്ടുപിന്നാലെയാണ് കേരള കോൺഗ്രസ് (എം) ഭിന്നാഭിപ്രായവുമായി പരസ്യമായി രംഗത്തുവന്നത്.

Read More

ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തെക്കുറിച്ചുള്ള കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്‍റെ പരാമർശത്തെ ശക്തമായി എതിർത്ത് സുപ്രീം കോടതി. ഉന്നത പദവി വഹിക്കുന്ന ഒരാളിൽ നിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, മന്ത്രിയുടെ പേര് പരാമർശിക്കാതെയാണ് കോടതി വിമർശനം ഉന്നയിച്ചത്. ഒരു ദേശീയ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു കൊളീജിയം സംവിധാനത്തെ വിമർശിച്ചത്. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാർശകളിൽ കേന്ദ്രം അടയിരിക്കുകയാണെന്ന് ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് കിരൺ റിജിജു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൊളീജിയം അയച്ച എല്ലാ ശുപാർശകളിലും സർക്കാർ ഒപ്പിടുമെന്ന് കരുതരുത്. വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ ഇവ അംഗീകരിക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1991 വരെ സർക്കാർ ആണ് ജഡ്ജിമാരെ നിയമിച്ചത്. പിന്നീട്, സുപ്രീം കോടതി കൊളീജിയം സംവിധാനം സൃഷ്ടിക്കുകയും നിയമനം അങ്ങനെയാക്കുകയുമായിരുന്നുവെന്ന് കിരൺ റിജിജു പറഞ്ഞു. അതേസമയം, മന്ത്രിയുടെ വാക്കുകൾ…

Read More

മുംബൈ ആസ്ഥാനമായുള്ള മ്യൂസിയം ഛത്രപതി ശിവജി മഹാരാജ് വാസ്തുസംഗ്രഹാലയത്തിന് യുനെസ്കോ ഏഷ്യ പസഫിക് പുരസ്കാരം. സാംസ്കാരിക പൈതൃക സംരക്ഷണത്തിനാണ് പുരസ്കാരം. ഹിന്ദു, ഇസ്ലാമിക, ബ്രിട്ടീഷ് വാസ്തുവിദ്യയുടെ സംയോജനമാണ് വാസ്തുസംഗ്രഹാലയം. യുനെസ്കോയുടെ അവാര്‍ഡ് ഓഫ് മെറിറ്റ് ബൈക്കുള റെയിൽവേ സ്റ്റേഷന് ലഭിച്ചു. ഛത്രപതി ശിവജി മഹാരാജ് വാസ്തുസംഗ്രഹാലയം ഇന്ത്യക്ക് പുറത്തും ശ്രദ്ധേയമായ സ്ഥലമാണെന്ന് അവാർഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

Read More

മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ഭീകരർ പിടിച്ചെടുത്ത ഹോട്ടലിന്‍റെ നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ മരണസംഖ്യ നാലായി. സൈന്യവും തീവ്രവാദികളും തമ്മിലുള്ള പോരാട്ടം തുടരുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 12 മണിക്കൂറിലധികം നീണ്ടുനിന്ന ഉപരോധത്തിൽ കുറഞ്ഞത് 4 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രസിഡൻഷ്യൽ കൊട്ടാരത്തിന് സമീപമുള്ള പ്രശസ്തമായ വില്ല റോസ് ഹോട്ടൽ ഇന്നലെ വൈകിട്ടോടെയാണ് ഭീകരർ പിടിച്ചെടുത്തത്. നിരവധി സ്ഫോടനങ്ങളും കനത്ത വെടിവയ്പുകളും ഇവിടെ നിന്ന് കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. അതേസമയം, ഹോട്ടൽ പിടിച്ചടക്കാന്‍ നേതൃത്വം നൽകിയത് തങ്ങളാണെന്ന് അൽ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ അൽ-ഷബാബ് അവകാശപ്പെട്ടു. വില്ല റോസ് ഗസ്റ്റ് ഹോട്ടൽ രാജ്യത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥാനങ്ങളിലൊന്നാണ്. ഭീകരർ ഹോട്ടൽ ഏറ്റെടുക്കുമ്പോൾ നിരവധി മന്ത്രിമാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ ഹോട്ടലിൽ ഉണ്ടായിരുന്നതായും അവരെ രക്ഷപ്പെടുത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേസമയം, മന്ത്രി മുഹമ്മദ് അഹമ്മദിന് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിസ്ഥിതി മന്ത്രി ആദം അവ്…

Read More

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ ഇടക്കാല വിസി നിയമനം ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ഉച്ചയ്ക്ക് ശേഷം വിധി പറയും. തങ്ങൾ നൽകിയ പട്ടിക തള്ളിക്കളഞ്ഞ് ഡോ.സിസ തോമസിനെ ഇടക്കാല വി.സിയായി ഗവർണർ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് സർക്കാർ വാദിച്ചു. എന്നാൽ സർക്കാർ സമർപ്പിച്ച പട്ടികയിൽ ഉൾപ്പെടെ മതിയായ യോഗ്യതയുള്ളവർ ഇല്ലായിരുന്നെന്നും അതിനാലാണ് സ്വന്തം നിലയിൽ കണ്ടെത്തിയതെന്നുമാണ് ഗവർണറുടെ നിലപാട്. വി.സി നിയമനത്തെച്ചൊല്ലിയുള്ള സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ അനാവശ്യമായിപ്പോയെന്ന് ഇന്ന് വാദം കേൾക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു.

Read More

ദോഹ: ഫിഫ ലോകകപ്പിൽ സെർബിയ, കാമറൂൺ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും 3 ഗോളുകൾ വീതമാണ് നേടിയത് 29–ാം മിനിറ്റിൽ ജീൻ ചാൾസ് കാസ്റ്റെലേറ്റൊ ആണ് കാമറൂണിന് വേണ്ടി ആദ്യ ഗോൾ നേടിയത്. കളിയുടെ ആദ്യ പകുതിയിൽ 29–ാം മിനിറ്റിൽ ഒരു ഗോൾ വഴങ്ങിയശേഷമായിരുന്നു സെർബിയയുടെ തിരിച്ചടി. ആദ്യ പകുതിയിൽ സെർബിയയ്ക്ക് ഒരു ഗോളിന്റെ ലീഡ് ഉണ്ടായിരുന്നു.

Read More

ദോഹ: നവീകരണത്തിനുശേഷം അൽഖോർ ഫാമിലി പാർക്കും 8 ബീച്ചുകളും പൊതുജനങ്ങൾക്കായി തുറന്നു. നഗരസഭ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവൽക്കരണത്തിനായി സൂപ്പർവൈസറി കമ്മിറ്റിയാണ് ബീച്ചുകളും പാർക്കുകളും നവീകരിച്ചത്. സന്ദർശകർക്ക് ലഘുഭക്ഷണങ്ങളും പാനീയങ്ങളും നൽകുന്നതിനായി 5 ഫുഡ് കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. അൽഖോർ പാർക്കിലെ മിനി മൃഗശാലയും നവീകരിച്ചിട്ടുണ്ട്. സിംഹങ്ങളുടെയും കുരങ്ങുകളുടെയും കൂടുകൾക്ക് ചുറ്റും വലിയ കുടകൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കളിസ്ഥലങ്ങളുടെ മൈതാനവും മാറ്റിസ്ഥാപിച്ചു. ആഴ്ചയിൽ 7 ദിവസവും രാവിലെ 8 മുതൽ രാത്രി 11 വരെ ഇത് തുറന്നിരിക്കും. നഗരസഭ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയോ ഔൻ ആപ്പ് വഴിയോ എൻട്രി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സന്ദർശകർക്ക് അൽമത്താർ, ഹയാത്ത് പ്ലാസ, ഗൾഫ് മാൾ, മൻസൂറ, അൽവക്ര, അൽഖോർ, അൽദഖീറ, അൽഷമാൽ എന്നിവിടങ്ങളിലെ അൽമിറ ബ്രാഞ്ചുകളിൽ നിന്നും ടിക്കറ്റുകൾ വാങ്ങാം.  വാരാന്ത്യങ്ങളിൽ മാത്രം 4,000 ലധികം ആളുകൾ ഇവിടെ എത്താറുണ്ട്.  വോളിബോൾ, ഫുട്ബോൾ തുടങ്ങിയ വിവിധ കായിക ഇനങ്ങൾക്കുള്ള അവസരവുമുണ്ട്.

Read More

തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഭവങ്ങൾ ഞെട്ടിക്കുന്നതാണെന്നും വൈദികർ കലാപത്തിന് പ്രേരിപ്പിക്കുന്നത് ഗൗരവമുള്ളതാണെന്നും കെ.ടി ജലീൽ എം.എൽ.എ. കേരളത്തിൽ ആദ്യമായാണ് നിയന്ത്രണം വിട്ട ജനക്കൂട്ടം നിയമം ലംഘിച്ച് പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തത്. ഓരോ മതസമുദായത്തിലെയും പുരോഹിതൻമാർ വിവിധ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ആരാധനാലയങ്ങളെ സമരകേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്താൽ, ഇന്ത്യ പോലൊരു ബഹുമതരാജ്യത്തുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വങ്ങൾ ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ തകർത്തത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. പുരോഹിതൻമാർ ആളുകളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് കാര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. എല്ലാവരും നിയമത്തിന് വിധേയരാണ്. പത്ര-ദൃശ്യ മാധ്യമങ്ങള്‍ ലഘൂകരിക്കാന്‍ കഴിയുന്നതിന്റെ പരമാവധി ലഘൂകരിച്ചാണ് വിഴിഞ്ഞം സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർക്കാർ വിരുദ്ധരോടുള്ള അവരുടെ ‘കരുതൽ’ അപാരമെന്നും അദ്ദേഹം കുറിച്ചു.

Read More

അഹമ്മദാബാദ്: ബിജെപി വിട്ട ഗുജറാത്ത് മുൻ മന്ത്രി ജയ് നാരായണ്‍ വ്യാസ് കോൺഗ്രസിൽ ചേർന്നു. ഈ മാസമാദ്യം അദ്ദേഹം ബി.ജെ.പിയിൽ നിന്ന് രാജിവെച്ചിരുന്നു. അഹമ്മദാബാദിൽ കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയിൽ നിന്നാണ് ജയ് നാരായൺ വ്യാസ് പാർട്ടി അംഗത്വം സ്വീകരിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും സന്നിഹിതരായിരുന്നു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മന്ത്രിസഭയുടെ ഭാഗമായിരുന്നു അദ്ദേഹം. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഈ നീക്കം. മകൻ സമീർ വ്യാസും കോൺഗ്രസിൽ ചേർന്നു. ഡിസംബർ 1, 5 തീയതികളിലാണ് ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

Read More