- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ കെസിബിസി. മന്ത്രി വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. മറ്റു മതസ്ഥർക്കെതിരെ സഭ ഒരു തരത്തിലുമുള്ള പ്രതികരണവും നടത്തിയിട്ടില്ല. മന്ത്രിയുടെ പ്രസ്താവന പ്രശ്നം പരിഹരിക്കാൻ സഹായിക്കുമോ എന്ന് ചിന്തിക്കണം. വിഴിഞ്ഞം സമരത്തെ സി.പി.എം നേതാക്കൾ മോശമായി കാണുകയാണെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാദർ ജേക്കബ് പാലയ്ക്കാപിള്ളിൽ പറഞ്ഞു. വിഴിഞ്ഞത്ത് മറ്റ് മതവിഭാഗങ്ങളുടെ വീടുകൾ ആക്രമിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും മതസൗഹാർദ്ദം തകർക്കാൻ അനുവദിക്കില്ലെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെങ്കിൽ ലത്തീൻ അതിരൂപത കോടതി ഉത്തരവ് ലംഘിക്കില്ലെന്നും മന്ത്രി കോഴിക്കോട്ട് വിമർശിച്ചു.
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തെ സർക്കാർ ശക്തമായി നേരിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വിഴിഞ്ഞം മേഖലയിൽ കലാപമുണ്ടാക്കാൻ ചില ഗൂഢശക്തികൾ ശ്രമിക്കുന്നുണ്ട്. അക്രമം ഇളക്കിവിട്ട് തീരപ്രദേശങ്ങളിൽ സംഘർഷം സൃഷ്ടിക്കാനാണ് നീക്കം. ജനങ്ങൾക്കിടയിലെ ഐക്യം തകർക്കാൻ ഇറങ്ങിയ ശക്തികൾ ആണ് കലാപം ലക്ഷ്യമിട്ട് അക്രമത്തിൽ ഏർപ്പെടുന്നത്. ഇതിന്‍റെ ഭാഗമാണ് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം. നിയമം കൈയിലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ സർക്കാർ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. കേരളത്തിന്‍റെ വികസനത്തിന് പ്രാധാന്യമുള്ള പദ്ധതികൾ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുമ്പോൾ അവയെ തകർക്കാനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നതെന്ന് സെക്രട്ടേറിയറ്റ് ആരോപിച്ചു. കേരളത്തിന്‍റെ വളർച്ചയ്ക്ക് വിഴിഞ്ഞം തുറമുഖം അത്യാവശ്യമാണ്. ഒരു ചെറിയ വിഭാഗം മാത്രമാണ് ഇപ്പോൾ സമരത്തിലുള്ളത്. ചില നിക്ഷിപ്ത താൽപ്പര്യമുള്ളവരാണ് അവരുമായി ചർച്ച ചെയ്യുന്നതിന് തടസം നിൽക്കുന്നത്. രാഷ്ട്രീയ ഇടപെടലുകളും സംഘർഷത്തിന് പിന്നിലുണ്ട്. ഇത്തരക്കാരെ തുറന്നുകാട്ടും. വിഴിഞ്ഞം പദ്ധതി നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താൻ ശക്തമായ പ്രചാരണം നടത്തണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു.
കൊച്ചി എയർപോർട്ട് ബിസിനസ് ജെറ്റ് ടെര്‍മിനൽ ഉദ്ഘാടനം ഡിസംബർ 10ന്; മുഖ്യമന്ത്രി നിർവഹിക്കും
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ബിസിനസ് ജെറ്റ് ടെർമിനലിന്‍റെ ഉദ്ഘാടനം ഡിസംബർ 10ന്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണ് കൊച്ചിയിലേതെന്നാണ് സിയാൽ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ബിസിനസ് ജെറ്റ് ടെർമിനലിന് 40,000 ചതുരശ്രയടി വിസ്തീർണമുണ്ട്. അഞ്ച് ആഡംബര ലോഞ്ചുകൾ, വിശാലമായ ബിസിനസ് സെന്‍റർ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിൻ എക്സ്ചേഞ്ച് കൗണ്ടർ, അത്യാധുനിക വീഡിയോ കോൺഫറൻസിംഗ് റൂം, വിവിഐപികൾക്കായി സേഫ്‍ഹൗസ് സംവിധാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മണിക്കൂറിൽ 20 യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ടെര്‍മിനലിന്‍റെ നിര്‍മ്മാണം. കേരളത്തിലേക്ക് വരുന്ന ബിസിനസ്, സ്വകാര്യ ജെറ്റുകളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്നാണ് ചാർട്ടർ ഫ്ലൈറ്റ് മേഖലയിലേക്ക് പ്രവേശിക്കാൻ സിയാൽ തീരുമാനിച്ചത്. വെറും 10 മാസം കൊണ്ടാണ് 30 കോടി രൂപ ചെലവഴിച്ച് ടെർമിനൽ നിർമ്മിച്ചത്. ബിസിനസ് ജെറ്റ് ടെർമിനലിന് ആഭ്യന്തര, അന്തർദ്ദേശീയ സര്‍വീസുകള്‍ കൈകാര്യം ചെയ്യാൻ കഴിയും. നിലവിൽ കൊച്ചി വിമാനത്താവളത്തിൽ രണ്ട് ടെർമിനലുകളാണുള്ളത്.…
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സർവീസിൽ പുതിയ പരിഷ്കാരം. അങ്കമാലിയെ ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റുന്ന പരിഷ്കാരമാണ് നടപ്പാക്കാൻ പോകുന്നത്. കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കുന്ന സിംഗിൾ ഡ്യൂട്ടി ദീർഘദൂര സർവീസുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. വടക്കൻ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് അങ്കമാലിയിൽ ഇറങ്ങി മറ്റൊരു ബസിൽ യാത്ര തുടരാൻ കഴിയുന്ന തരത്തിൽ ട്രാൻസിറ്റ് സംവിധാനമാണ് നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് വടക്കൻ ജില്ലകളിലേക്കുള്ള സർവീസുകൾ ദേശീയപാത വഴിയും എം.സി. റോഡ് വഴിയുമാണ് നടക്കുന്നത്. ഈ രണ്ട് റൂട്ടുകളുടെയും സംഗമസ്ഥാനമായതിനാലാണ് അങ്കമാലിയെ ട്രാൻസിറ്റ് ഹബ്ബായി തിരഞ്ഞെടുത്തതെന്ന് കെ.എസ്.ആർ.ടി.സി. സിഎംഡി പറഞ്ഞു. ഇത് ഡ്രൈവർമാരുടെ അമിത ജോലിഭാരം കുറയ്ക്കും. നിലവിൽ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് എത്താനുള്ള സമയം 13 മുതൽ 14 മണിക്കൂർ വരെയാണ്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് ഓരോ മണിക്കൂറിലും ഒരു ദീർഘദൂര ബസുണ്ടാവുകയും, ആ ബസ് അങ്കമാലിയിൽ എത്തി ചേഞ്ച് നടത്തുകയോ അല്ലെങ്കിൽ അവരെ മറ്റൊരു ബസിലേക്ക് മാറ്റുകയോ ചെയ്ത് യാത്ര തുടരുന്ന രീതി ആണിത്. ബസ് മാറേണ്ടി വന്നാൽ…
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് പറയാനുള്ള ജാള്യത മൂലമാണ് സർക്കാർ അത് തുറന്ന് പറയാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ പ്രതിപക്ഷം ഇനിയും സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിൽവർലൈൻ പദ്ധതി പിൻവലിച്ചതായി സർക്കാർ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സിൽവർലൈൻ വിരുദ്ധ സമരസമിതി ആവശ്യപ്പെട്ടു. ഭൂമിയിടപാട് മാറ്റാൻ നടപടി സ്വീകരിക്കണമെന്നും സമിതി ജില്ലാ രക്ഷാധികാരി മിനി കെ. ഫിലിപ്പ് പറഞ്ഞു. സിൽവർലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ട 205 ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ റവന്യൂ വകുപ്പ് നിർദേശം നൽകി. ഇത് സംബന്ധിച്ച് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മീഷണർ, 11 ജില്ലാ കളക്ടർമാർ, കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ എംഡി എന്നിവർക്ക് കത്തയച്ചു. പദ്ധതിക്കായി സാമൂഹിക ആഘാത പഠനം നടത്താൻ പുതിയ വിജ്ഞാപനം ഇറക്കുന്നത് റെയിൽവേ ബോർഡിന്റെ അനുമതിക്കു ശേഷം മാത്രം മതിയെന്നും കത്തിൽ വിശദീകരിക്കുന്നു. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.…
ആലപ്പുഴ: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കാനാവില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. വിഴിഞ്ഞത്ത് കലാപമുണ്ടാക്കുന്നതിൽ നിന്ന് സമരക്കാർ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഷംസീർ പറഞ്ഞു. തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള ബൃഹത്തായ പദ്ധതി നിർത്തിവയ്ക്കാൻ കഴിയില്ല. സമരക്കാർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണം സർക്കാർ അംഗീകരിച്ചതായി തുറമുഖ മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തെ പ്രധാനപ്പെട്ട പദ്ധതിയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും പറഞ്ഞിരുന്നു. പദ്ധതി ഫിനിഷിംഗ് പോയിന്‍റിൽ എത്തുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നു. എല്ലാവരെയും ബോധ്യപ്പെടുത്താനും പദ്ധതി പൂർത്തിയാക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ചർച്ചകൾ നടക്കുകയാണ്. കൂടുതലൊന്നും പറയാനില്ലെന്ന് മന്ത്രി പറഞ്ഞു.
ദോഹ: നെയ്മറുടെ അഭാവത്തിൽ ലോകകപ്പിൽ നിർണായക മത്സരത്തിനിറങ്ങാൻ ബ്രസീൽ. തിങ്കളാഴ്ച രാത്രി 9.30ന് സ്വിറ്റ്സർലൻഡിനെയാണ് മഞ്ഞപ്പട നേരിടുന്നത്. വിജയിക്കുന്ന ടീമിന് നോക്കൗട്ടിനുള്ള സാധ്യത കൂടുതലായിരിക്കും. ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തിൽ കാമറൂണ്‍ സെർബിയയെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം. ആദ്യ മത്സരത്തിൽ സെർബിയയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്രസീൽ. സ്ട്രൈക്കര്‍ റിച്ചാലിസന്‍റെ ഇരട്ട ഗോൾ പരിശീലകൻ ടിറ്റെയ്ക്ക് ആത്മവിശ്വാസം നൽകുന്നു. നെയ്മറിന് പകരക്കാരനായി ആരെത്തുമെന്ന് വ്യക്തമല്ല. റോഡ്രിഗോയോ ലൂക്കാസ് പാക്വിറ്റോയോ ടീമിലെത്താനാണ് സാധ്യത. പരിക്കേറ്റ ഡിഫൻഡർ ഡാനിലോയ്ക്ക് പകരക്കാരനായി ഡാനി ആൽവസ് അല്ലെങ്കിൽ എഡർ മിലിറ്റാവോയോ ടീമിലെത്തും. ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡ് കാമറൂണിനെ തോൽപ്പിച്ചിരുന്നു. ഗ്രാനിറ്റ് ഷാക്കയും ഷെര്‍ഡാന്‍ ഷാക്കീരിയുമുള്ള മധ്യനിര ശക്തമാണ്. ജയിക്കുന്ന ടീമിന് പ്രീ ക്വാർട്ടർ ഫൈനലിലെത്താനുള്ള സാധ്യത സജീവമാകും. ഇന്ത്യൻ സമയം രാത്രി 12.30ന് ഗ്രൂപ്പ് എച്ചിൽ പോർച്ചുഗൽ യുറഗ്വായെ നേരിടും. 6.30ന് ദക്ഷിണ കൊറിയ ഘാനയെ നേരിടും.
തെന്നിന്ത്യൻ നടി മഞ്ജിമ മോഹൻ വിവാഹിതയായി. തമിഴ് നടൻ ഗൗതം കാർത്തിക് ആണ് വരൻ. മഞ്ജിമയും ഗൗതം കാർത്തികും ഏറെ നാളായി പ്രണയത്തിലായിരുന്നു. താൻ എത്രമാത്രം അനുഗ്രഹീതയായിരിക്കുന്നുവെന്ന് തിരിച്ചറിയാൻ ഗൗതം സഹായിച്ചുവെന്നായിരുന്നു പ്രണയം വെളിപ്പെടുത്തി മഞ്‍ജിമ മോഹൻ എഴുതിയിരുന്നത്. ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്‍ചപ്പാട് മാറ്റി എന്നും മഞ്‍ജിമ എഴുതിയിരുന്നു. ഗൗതം വാസുദേവ് മേനോൻ, മണിരത്നം തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം.
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സമരക്കാരിൽ നിന്ന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിച്ചു. സമരക്കാർക്ക് അവരുടേതായ നിയമങ്ങളാണ്. സർക്കാരിനും കോടതിക്കും പൊലീസിനുമെതിരെയാണ് യുദ്ധം നടത്തുന്നത്. പോലീസ് നിഷ്ക്രിയമാണ്. വിഴിഞ്ഞത്തെ സംഘർഷാവസ്ഥ അദാനി ഗ്രൂപ്പ് കോടതിയിൽ വിശദീകരിച്ചു. മൂവായിരം പ്രക്ഷോഭകർ പോലീസ് സ്റ്റേഷൻ വളഞ്ഞതായും പൊലീസുകാർക്ക് പരിക്കേറ്റതായും എഫ്ഐആർ രജിസ്റ്റർ ചെയ്തതായും സർക്കാർ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. സ്വീകരിച്ച നടപടികൾ വെള്ളിയാഴ്ച അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതിയായ കൊല്ലം സ്വദേശി സെന്തിൽകുമാർ പൊലീസിന് മുന്നിൽ ഹാജരായി. പ്രതിയോട് ഇന്ന് വൈകിട്ട് അഞ്ചിനകം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ മുമ്പാകെ ഹാജരാകാൻ തിരുവനന്തപുരം ജില്ലാ കോടതി നിർദ്ദേശിച്ചിരുന്നു. സെന്തിൽകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയക്കും. അതേസമയം, വയറ്റിൽ ചവിട്ടേറ്റ വനിതാ പിജി ഡോക്ടർ അവധിയിലാണ്. കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും തൽക്കാലം വിട്ടുനിൽക്കുകയാണെന്നും ഡോക്ടർ സഹപ്രവർത്തകരെയും ഡോക്ടർമാരുടെ അസോസിയേഷനെയും അറിയിച്ചിരുന്നു. അവധിയിലുള്ള ഡോക്ടർ ഇന്ന് യു.എ.ഇയിലേക്ക് തിരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോ സർജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെയാണ് സെന്തിൽ കുമാർ ഇക്കഴിഞ്ഞ ബുധനാഴ്ച ചവിട്ടിയത്. ഭാര്യയുടെ മരണവിവരം അറിയിച്ചപ്പോഴാണ് ഡോക്ടറെ ഇയാൾ മർദ്ദിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരാതി നൽകിയിട്ടും പൊലീസ്…
