- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മംഗളൂരു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ച കോളേജ് അധ്യാപകനെ സസ്പെൻഡ് ചെയ്തു. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസിസ്റ്റന്‍റ് പ്രൊഫസർ രവീന്ദ്രനാഥ് റാവുവിനെയാണ് സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽസ് ഡിപ്പാർട്ട്മെന്‍റിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ ഹംസയെ കസബ് എന്ന് വിളിച്ച് രവീന്ദ്രനാഥ് റാവു അധിക്ഷേപിച്ചിരുന്നു. ഇക്കാര്യം ചോദ്യം ചെയ്യുന്ന വിദ്യാർത്ഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി. ഹംസയോട് പേരു ചോദിക്കുകയും, പേരുകേട്ടപ്പോൾ നീ കസബിനെ പോലെയാണ് എന്നുപറയുകയും ചെയ്തതോടെയാണ് വിദ്യാർത്ഥി പ്രതികരിച്ചത്. “ഒരു മുസ്ലിമായതിനാൽ, ഈ രാജ്യത്ത് എല്ലാ ദിവസവും ഇത്തരം കാര്യങ്ങൾ കേൾക്കുന്നത് തമാശയല്ല സാർ” എന്ന് വിദ്യാർത്ഥി പറഞ്ഞു. ‘നീ എന്‍റെ മകനെപ്പോലെയാണ്’ എന്ന് പറഞ്ഞ് ടീച്ചർ ക്ഷമാപണം നടത്തുന്നത് വീഡിയോയിൽ കാണാം. എന്നാൽ നിങ്ങളുടെ മകനോട് ഇങ്ങനെ സംസാരിക്കുമോ, മകനെ കസബിന്റെ പേര് വിളിക്കുമോ എന്നും നിങ്ങളൊരു പ്രൊഫഷണലാണ്, അധ്യാപകനാണ്, നിങ്ങൾ ഇത് ചെയ്യരുത്, ക്ഷമ ചോദിക്കുന്നത് നിങ്ങളുടെ…
ഓച്ചിറ: ഗവർണർക്ക് രാഷ്ട്രീയം പാടില്ല, രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്ന് ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. ഓച്ചിറയിൽ വൃശ്ചികോത്സവത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവയിലെ 426 ഗ്രാമങ്ങൾ സന്ദർശിച്ച അദ്ദേഹം അവിടെ 31 വൃക്ഷങ്ങളെക്കുറിച്ചു പഠനം നടത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഗോവയുടെ പാരമ്പര്യ വൃക്ഷങ്ങള്‍ (Heritage Trees of Goa) എന്നപേരിൽ ഇംഗ്ലീഷില്‍ എഴുതുന്ന പുസ്തകം ഗോവൻ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. വൃക്ഷങ്ങളിൽ ദൈവത്തെ കാണുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്‍റെ സങ്കൽപ്പം അതിശയകരമാണ്. തന്റെ വിശ്വാസവും അതുതന്നെയാണ്. അതിനാൽ, പുസ്തക പ്രകാശന വേളയിൽ വൃക്ഷപൂജ നടത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, കെ.പി.എം.എസ് സംസ്ഥാന ട്രഷറർ ബൈജു കലാശാല, വീരശൈവ മഹാസഭ പ്രസിഡന്‍റ് ടി.കുഞ്ഞുമോൻ, ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റ് ജി.സത്യൻ, സെക്രട്ടറി കെ.ഗോപിനാഥൻ, ട്രഷറർ ജി.പ്രകാശൻ വലിയഴീക്കൽ തുടങ്ങിയവർ…
വിഴിഞ്ഞം: വിഴിഞ്ഞം ഇടവകയിലെ 173 പേർക്ക് പൊലീസ് ലാത്തിച്ചാർജിലും കണ്ണീർ വാതക ഷെല്‍, ഗ്രനേഡ് പ്രയോഗത്തിലും പരിക്കേറ്റതായി തുറമുഖ വിരുദ്ധ സമരസമിതി. പുരോഹിതൻമാർക്ക് ഉൾപ്പടെ പരിക്കേറ്റു. തലയ്ക്കും മുഖത്തിനും പരിക്കേറ്റവർ വീടുകളിലും നഗരത്തിലെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്. മെഡിക്കൽ കോളേജിൽ 23ഉം പാളയത്തെ സ്വകാര്യ ആശുപത്രിയിൽ വിഴിഞ്ഞം ഇടവക വികാരി ഫാ.മെൽക്കണും സഹവികാരികളും ഉൾപ്പെടെ 24 പേരുമാണ് ചികിത്സയിലുള്ളത്. ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റ് പതിമൂന്ന് പേർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ സ്ത്രീകളും പ്രായമായവരുമടക്കം 113 പേർ ചികിത്സ തേടി വീടുകളിലുണ്ട്. പൊലീസിന്‍റെ നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
മണ്ണാർക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റായിരുന്ന ഇപ്പോഴത്തെ തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനെ ഡിസംബർ ഒന്നിന് വിസ്തരിക്കും. ജെറോമിക് ജോർജിനെ വിസ്തരിക്കാൻ പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനെതിരെ ഒന്നാം പ്രതി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയതോടെയാണ് കളക്ടറെ വിസ്തരിക്കുന്നത്. ഒന്നാം തീയതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് സമൻസ് അയയ്ക്കാനാണ് കോടതിയുടെ തീരുമാനം. വിഴിഞ്ഞത്ത് പ്രതിഷേധങ്ങളും സംഘർഷങ്ങളും നടക്കുന്നതിനാൽ എത്താൻ കഴിയുമോയെന്ന് കോടതിയെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മധു കേസിലെ എഴുപത്തിയെട്ടാം സാക്ഷി ജെറോമിക് ജോർജിനെ നേരത്തെയും വിസ്തരിച്ചിരുന്നു. മധു കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയെ ഡിസംബർ അഞ്ചിന് വിസ്തരിക്കും. ഇൻക്വസ്റ്റ് റിപ്പോർട്ട് ആവശ്യപ്പെട്ട് പ്രതിഭാഗം ഹർജി നൽകി.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപത ഇന്ന് മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുകയാണ്. മുല്ലൂരിലെ ഉപരോധ സമരസ്ഥലത്ത് പൊതുയോഗവും നടക്കും. ഇടവകാംഗങ്ങൾ സമരവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച പള്ളികളിൽ സർക്കുലർ വായിച്ചിരുന്നു. ഇന്ന് അതിരൂപതയ്ക്ക് കീഴിലെ വീടുകളിൽ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി മെഴുകുതിരികൾ കത്തിക്കും. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ തൽക്കാലം കൂടുതൽ അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. ഇന്നലെ ചേർന്ന സർവകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട് അതേസമയം, വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആവശ്യകത ഉയർത്തിക്കാട്ടാൻ എക്സ്പെർട്ട് സമ്മിറ്റ് പരിപാടി ഇന്ന് തിരുവനന്തപുരത്ത് നടക്കും. വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
പനജി: ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്ഐ) ‘ദി കശ്മീർ ഫയൽസ്’ ഉൾപ്പെടുത്തിയതിനെതിരെ അന്താരാഷ്ട്ര ചലച്ചിത്ര മത്സര വിഭാഗത്തിന്‍റെ ജൂറി ഹെഡ് നാദവ് ലാപിഡ്. 53-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപനച്ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം പരസ്യ വിമർശനം ഉന്നയിച്ചത്. രാജ്യാന്തര സിനിമാ വിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. ഇതിൽ 14 ചിത്രങ്ങൾ മികച്ച നിലവാരമുള്ളതും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. ഇത് വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ 15-ാമത്തെ സിനിമ കണ്ട ശേഷമാണ് ഞങ്ങളെല്ലാവരും ഞെട്ടുകയും അസ്വസ്ഥരാവുകയും ചെയ്തത് – ദി കശ്മീർ ഫയൽസ്. അത് ഒരു പ്രോപ്പഗൻഡ (ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള പ്രചാരണം) പോലെ തോന്നി. ഇത്തരത്തിൽ അഭിമാനകരമായ ഫിലിം ഫെസ്റ്റിവലിന്‍റെ മത്സര വിഭാഗത്തിൽ, ഇത് അനുചിതവും അപരിഷ്കൃതവുമായ ഒരു ചിത്രമാണെന്ന് തോന്നി,” അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുത്ത പരിപാടിയിലായിരുന്നു ലാപിഡിന്‍റെ പരാമർശം. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘കശ്മീരി ഫയൽസ്’ 1990 കളിൽ…
തിരുവനന്തപുരം: സരിതയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച കേസ് കെട്ടിച്ചമച്ചതാണെന്ന് കേസിലെ പ്രതി വിനു കുമാർ. സരിത എസ് നായരുടെ മുൻ സഹായിയാണ് വിനു കുമാർ. തൊഴിൽ തട്ടിപ്പ് കേസിൽ നിന്ന് രക്ഷപ്പെടാനാണ് നാടകം കളിച്ചത്. മുടി കൊഴിഞ്ഞതല്ലെന്നും ബാർബർ ഷോപ്പിൽ കൊണ്ടുപോയി ഷേവ് ചെയ്യുകയായിരുന്നെന്നും വിനു കുമാർ പറഞ്ഞു. പല രഹസ്യങ്ങളും അറിയാവുന്നതുകൊണ്ടാണ് കേസിൽ കുടുക്കാൻ ശ്രമിക്കുന്നത്. സരിതയ്ക്ക് ന്യൂറോ സംബന്ധമായ രോഗം മാത്രമേ ഉള്ളൂ. സോളാർ കേസ് അന്വേഷണം നടക്കുമ്പോള്‍ പ്രതികൾക്ക് വിവരം നൽകുകയും പണം കൈപ്പറ്റുകയും ചെയ്തിരുന്നു. തന്‍റെ പക്കൽ തെളിവുകൾ ഉണ്ടെന്നും വിനു കുമാർ പറഞ്ഞു. കുണ്ടറ ബോംബേറ് കേസിലെ ഗൂഡാലോചനയ്ക്ക് പിന്നിലും സരിതയാണെന്ന് വിനു കുമാർ ആരോപിച്ചു.
സ്വിറ്റ്സർലൻഡിനെ 1: ഉറുഗ്വേയെ 2-0ന് പരാജയപ്പെടുത്തി പോർച്ചുഗലും സ്വിറ്റ്സർലൻഡിനെ ഒന്നേ പൂജ്യത്തിന് കീഴടക്കി ബ്രസീലും ഖത്തർ ലോകകപ്പിന്‍റെ പ്രീക്വാർട്ടറിൽ കടന്നു. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന് ശേഷം ബ്രസീലും പോർച്ചുഗലും മാത്രമാണ് പ്രീക്വാർട്ടറിലെത്തുന്നത്. ബ്രൂണോ ഫെർണാണ്ടസാണ് ഉറുഗ്വേയ്ക്കെതിരെ പോർച്ചുഗലിന്‍റെ രണ്ട് ഗോളുകളും നേടിയത്. സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ കാസെമിറോയാണ് ബ്രസീലിനായി ഗോൾ നേടിയത്. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ കാമറൂണും സെർബിയയും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിൽ അവസാനിച്ചപോൾ ഘാന 3-2ന് ദക്ഷിണ കൊറിയയെ തോൽപ്പിച്ചു. കാമറൂണിനായി ജീൻ കാസ്റ്റെലെറ്റോ, വിൻസെന്‍റ് അബൂബക്കർ, എറിക് മാക്സിം മോട്ടിംഗ് എന്നിവർ ഗോൾ നേടിയപ്പോൾ സെർബിയയുടെ ഗോളുകൾ സ്ട്രഹിനിയ പാവ്ലോവിച്ച് നേടി. ഘാനയ്ക്കായി മുഹമ്മദ് ഖുദ്ദൂസ് (2 ഗോളുകൾ), മുഹമ്മദ് സാലിസ് എന്നിവർ സ്കോർ ചെയ്തു. കൊറിയയ്ക്കായി ചോ ക്യു സങ് രണ്ട് ഗോളുകൾ നേടി. ജയത്തോടെ ഘാനയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമായി.
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 28 ശതമാനവും കോടീശ്വരൻമാർ. ആകെയുള്ള 1,621 സ്ഥാനാർത്ഥികളിൽ 456 പേർ ഒരു കോടിയിലധികം രൂപയുടെ ആസ്തിയുള്ളവരാണ്. ഇതിൽ 154 കോടിപതികളുമായി, ഏറ്റവും കൂടുതൽ കോടീശ്വരൻമാർ ഉള്ള പാർട്ടി ബി.ജെ.പിയാണ്. കോൺഗ്രസിന്‍റെ 142 സ്ഥാനാർത്ഥികളും ആം ആദ്മി പാർട്ടിയുടെ 62 സ്ഥാനാർത്ഥികളും കോടീശ്വരൻമാരാണ്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്‍റെ റിപ്പോർട്ട് പ്രകാരം മത്സരരംഗത്തുള്ള സ്ഥാനാർത്ഥികളുടെ ശരാശരി ആസ്തി 2.56 കോടി രൂപയാണ്. ഗാന്ധിനഗറിലെ മൻസ സീറ്റിൽ നിന്ന് മത്സരിക്കുന്ന ബി.ജെ.പിയുടെ ജയന്തി പട്ടേലാണ് ഏറ്റവും വലിയ ധനികൻ. 661 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. സിദ്ധ്പൂരിൽ നിന്ന് മത്സരിക്കുന്ന ബി.ജെ.പിയുടെ ബൽവന്ത് രജ്പുത്താണ് രണ്ടാം സ്ഥാനത്ത്. 372 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. 342 കോടി രൂപയുടെ ആസ്തിയുമായി ദബോയിയിൽ നിന്ന് മത്സരിക്കുന്ന എഎപിയുടെ അജിത് സിംഗ് ഠാക്കൂർ മൂന്നാമത്തെ ധനികനാണ്.
ന്യൂഡൽഹി: ഭാരത് ബയോടെക്കിന്‍റെ ആദ്യ നേസൽ വാക്സിന് കേന്ദ്രം അംഗീകാരം നൽകി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) 18 വയസിന് മുകളിലുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാനാണ് അനുമതി നൽകിയത്. മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് ശേഷം ബിബിവി 154 അല്ലെങ്കിൽ ഇൻകോവാക് സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി ഭാരത് ബയോടെക് അറിയിച്ചു. ചിമ്പാൻസി കോൾഡ് വൈറസാണ് ഈ വാക്സിനിൽ ഉപയോഗിക്കുന്നത്. അമേരിക്കയിലെ മിസോറിയിലുള്ള സെന്‍റ് ലൂയിയിലെ വാഷിങ്ടൻ സർവകലാശാലയുമായി സഹകരിച്ചാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്.
