- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡൽഹി: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ‘ദി കശ്മീർ ഫയൽസ്’ ഉൾപ്പെടുത്തിയതിനെ വിമർശിച്ച ഇസ്രായേൽ ചലച്ചിത്രകാരൻ നാദവ് ലാപിഡിനെ വിമർശിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നാഒർ ഗിലോൺ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഗിലോൺ ഇന്ത്യയോട് ക്ഷമാപണം നടത്തി. കശ്മീർ ഫയൽസിനെ പ്രചാരണാധിഷ്ഠിത സിനിമയും അശ്ലീലവും എന്ന് വിശേഷിപ്പിച്ച ലാപിഡ് ചലച്ചിത്ര മേളയുടെ ജൂറി പാനലിലേക്ക് അദ്ദേഹത്തെ ക്ഷണിച്ച ഇന്ത്യയെ അപമാനിച്ചുവെന്ന് ജിലോൺ ആരോപിച്ചു. ആഴത്തിൽ പഠിക്കാതെ ചരിത്രസംഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നത് പരുഷവും വിവേകശൂന്യവുമാണ്. അത് ഇപ്പോഴും ഇന്ത്യയ്ക്ക് ഒരു മുറിവാണ്. കാരണം ബാധിക്കപ്പെട്ടവർ ഇപ്പോഴും ഇവിടെയുണ്ട്. അതിനുള്ള വില അവർ ഇപ്പോഴും നൽകുന്നുണ്ട്. ജൂതവംശഹത്യയെയും അതു പ്രമേയമായ സിനിമ ‘ഷിൻഡ്‌ലേഴ്സ് ലിസ്റ്റി’നെയും ലാപിഡ് സംശയിക്കുന്നു എന്ന മട്ടിൽ ഇന്ത്യയിൽ പ്രതികരണങ്ങളുണ്ടാകുന്നുണ്ട്. അതെന്നെ വേദനിപ്പിക്കുന്നു. ലാപിഡിന്‍റെ വാക്കുകൾക്ക് ന്യായീകരണമില്ല. ഞാൻ അതിനെ അപലപിക്കുന്നു. ഒരു മനുഷ്യനെന്ന നിലയിൽ, ലാപിഡിന്‍റെ മോശം പെരുമാറ്റത്തിന് ഞാൻ ലജ്ജിക്കുകയും ഇന്ത്യയോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു,” ഗിലോൺ പറഞ്ഞു. ലാപിഡിന്‍റെ…
ധാക്ക: ലോക ജനസംഖ്യയിൽ നൂറുകോടിയിലേറെപ്പേർ അല്ലെങ്കിൽ എട്ടിലൊരാൾ കുടിയേറ്റക്കാരെന്ന് ലോകാരോഗ്യസംഘടന.അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം 28.1 കോടിയിലേറെയാണ്. കോടിക്കണക്കിന് ആളുകൾക്ക് സ്വന്തമെന്ന് പറയാൻ ഒരു രാജ്യമില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, വർദ്ധിച്ചുവരുന്ന അസമത്വം, സംഘർഷങ്ങൾ, മനുഷ്യക്കടത്ത്, ജനസംഖ്യാ വർദ്ധനവ് എന്നിവ കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ധാക്കയിൽ നടക്കുന്ന ഗ്ലോബൽ സ്കൂൾ ഓൺ റെഫ്യൂജി ആൻഡ് മൈഗ്രന്‍റ് ഹെൽത്തിന്‍റെ മൂന്നാം പതിപ്പിന്‍റെ ഭാഗമായാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വിശദീകരിച്ചത്. അഭയാർഥികൾക്കും കുടിയേറ്റക്കാർക്കും ആരോഗ്യത്തിനുള്ള അവകാശം ഉറപ്പാക്കാൻ ആഗോള ആരോഗ്യ പ്രവർത്തകർക്ക് കഴിയണമെന്നും പറയുന്നു. “കുടിയേറ്റവും പലായനവും മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. സാംസ്കാരികവും ഭാഷാപരവുമായ വ്യത്യാസങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, വിവേചനം എന്നിവ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ലഭിക്കുന്നത് തടസ്സപ്പെടുത്തുന്നു,” ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ആപ്പിൾ ആപ്പ് സ്റ്റോറിലെ നിയന്ത്രണങ്ങൾക്കെതിരെ ട്വിറ്റർ ഉടമ ഇലോൺ മസ്ക്. ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്യുമെന്ന് ആപ്പിൾ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇലോൺ മസ്കിന്‍റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് മസ്കിന്‍റെ പ്രതികരണം. ആപ്പിൾ ട്വിറ്ററിൽ പരസ്യം ചെയ്യുന്നത് നിർത്തിയതും മസ്കിനെ പ്രകോപിപ്പിച്ചു. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനോട് ചോദിച്ച മസ്ക്, അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ ആപ്പിൾ വെറുക്കുന്നുണ്ടോയെന്നും ചോദിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നല്‍കുകയെന്ന പ്രഖ്യാപനത്തോടെ ആപ്പിൾ ആപ്പ് സ്റ്റോറിൽ കർശന നിയന്ത്രണങ്ങൾ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ ആപ്പ് ഡെവലപ്പർമാർ ഈ നിയന്ത്രണങ്ങൾക്കെതിരെ വളരെക്കാലമായി പ്രതിഷേധിക്കുകയാണ്. ഇതിനുപുറമെ, ആപ്പ് സ്റ്റോർ വഴിയുള്ള പണമിടപാടുകൾക്ക് 30 ശതമാനം ഫീസ് ഈടാക്കുന്നതിനെതിരെയും വലിയ പ്രതിഷേധമുണ്ട്. ട്വിറ്ററിന്‍റെ പുതിയ ഉടമ മസ്കിന്‍റെ എൻട്രിയും ഇക്കൂട്ടത്തിലേക്കാണ്.
മോഹൻലാലിന്‍റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് ‘സ്ഫടികം’. ഭദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. 1995 മാർച്ച് 30 നാണ് സ്ഫടികം മലയാളികൾക്ക് മുന്നിൽ പ്രദർശനത്തിനെത്തിയത്. ഇപ്പോഴിതാ പുതിയ കാലത്തെ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ‘സ്ഫടികം’ എന്ന തന്‍റെ ചിത്രം വീണ്ടും റിലീസ് ചെയ്യുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് മോഹൻലാൽ. നിങ്ങൾ എല്ലായ്പ്പോഴും ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്ന എന്‍റെ ‘ആടു തോമ’ നിങ്ങൾ ആഗ്രഹിച്ചതുപോലെ പുതിയ യുഗത്തിന്‍റെ എല്ലാ സാങ്കേതിക മികവോടും കൂടി വീണ്ടും റിലീസ് ചെയ്യുകയാണ്. സ്ഫടികം 2023 ഫെബ്രുവരി 9 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 4 കെ അറ്റ്മോസ് സ്ക്രീനുകളിൽ എത്തും. ഓർക്കുക. 28 വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു വ്യാഴാഴ്ചയാണ് നിങ്ങൾ ആടുതോമയെ സ്വീകരിച്ചത്. “അപ്പോൾ എങ്ങനാ.. ഉറപ്പിക്കാവോ?” മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘സ്ഫടിക’ത്തിന്‍റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ചിത്രം വീണ്ടും റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് കാരണം റീ-റിലീസ് വൈകുകയായിരുന്നു. ചിത്രത്തിന്‍റെ റീ-റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചതായും ഭദ്രൻ…
കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. ബിരുദ വിദ്യാർഥികളായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമാണ് മർദ്ദനമേറ്റത്. സ്കൂട്ടറിൽ പോകുകയായിരുന്ന വിദ്യാർത്ഥികളെ ഒരു സംഘം ആളുകൾ കാറിൽ പിന്തുടർന്ന് വാഹനം തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം താഴത്തങ്ങാടി സ്വദേശികളായ മൂന്ന് പേരെ കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ വിദ്യാർത്ഥികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. റോഡപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സഹപാഠിക്ക് വസ്ത്രം നൽകാനാണ് രണ്ട് വിദ്യാർത്ഥികളും നഗരത്തിലെത്തിയത്. തുടർന്ന് ഇരുവരും ഭക്ഷണം കഴിക്കാൻ കയറി. ഇതിനിടെ മൂന്നംഗ സംഘം ഇരുവർക്കുമെതിരെ അശ്ലീല പരാമർശം നടത്താൻ തുടങ്ങി. സംഘം വിദ്യാർത്ഥികളെ അസഭ്യം പറയുകയും പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സ്കൂട്ടറിൽ മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെ കാറിലെത്തിയ മൂന്നംഗ സംഘം പിന്തുടർന്ന് വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മൂന്ന് പ്രതികളും ചേർന്ന് വിദ്യാർത്ഥികളെ റോഡിൽ വച്ച് മർദ്ദിച്ചു. റോഡിൽ വീണ…
തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനം മുഴുവൻ ജാഗ്രത നിർദേശം. എല്ലാ ജില്ലകളിലും പൊലീസിനെ വിന്യസിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദേശം നൽകി. അവധിയിലുള്ള പൊലീസുകാരോടും മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശ സ്റ്റേഷനുകൾ അതീവ ജാഗ്രത പാലിക്കണമെന്നും എല്ലാ പൊലീസുകാരും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണമെന്നും എ.ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്. ഡി.ഐ.ജിമാരും ഐ.ജിമാരും നേരിട്ട് കാര്യങ്ങൾ നിരീക്ഷിക്കണമെന്നാണ് എ.ഡി.ജി.പിയുടെ നിർദേശം. അതേസമയം, വിഴിഞ്ഞത്ത് കനത്ത പൊലീസ് സുരക്ഷയാണ് തുടരുന്നത്.
ന്യൂഡൽഹി: അനാവശ്യ ഫോൺ വിളികളും സന്ദേശങ്ങളും തടയാൻ കർശന നടപടികളിലേക്ക് കടക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്ററുകളിൽ നിന്നുള്ള സ്പാം സന്ദേശങ്ങളും കോളുകളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നതോടെയാണ് നടപടി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ), മെഷീൻ ലേണിംഗ് ടെക്നോളജി, സ്പാം ഡിറ്റക്റ്റ് സിസ്റ്റം എന്നിവയുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റർമാരിൽ നിന്നുള്ള അനാവശ്യ കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതിനാണ് നടപടി.ഇവ സാമ്പത്തിക തട്ടിപ്പിലേക്ക് നയിക്കുന്നതിനാൽ തടയുന്നതിനായി ട്രായ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഉപഭോക്തൃകാര്യ മന്ത്രാലയം എന്നിവ സംയുക്തമായി കർമ്മ പദ്ധതി ആവിഷ്കരിക്കാൻ തീരുമാനമായി. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ‘ഡിസ്റ്റർബ്ഡ് ലെഡ്ജർ ടെക്നോളജി’ (ഡിഎൽടി) സംവിധാനം 2018 ലെ റെഗുലേഷൻ റൂളുകളുടെ ഭാഗമായി കർശനമാക്കും. എല്ലാ വാണിജ്യ സ്ഥാപനങ്ങളും ടെലിമാർക്കറ്റർമാരും ഡിഎൽടിയിൽ രജിസ്റ്റർ ചെയ്യുകയും ഫോൺ കോളുകളും മെസേജിംഗും നടത്താൻ ഉപഭോക്താവിന്‍റെ അനുമതി വാങ്ങുകയും വേണം. ഉപഭോക്താവിന്…
കെഎസ്ആർടിസി ഗവി ടൂർ പാക്കേജിന് ഡിസംബർ ഒന്നിന് തുടക്കം; ആദ്യ സർവീസ് പത്തനംതിട്ട ഡിപ്പോയിൽ നിന്ന്
പത്തനംതിട്ട: കെഎസ്ആർടിസിയുടെ ഗവി ടൂർ പാക്കേജുകൾ ഡിസംബർ 1 മുതൽ ആരംഭിക്കും. ഒരു ദിവസത്തെ പാക്കേജാണ് ഒരുക്കുന്നത്. പത്തനംതിട്ട ഡിപ്പോയിൽ നിന്നാണ് ആദ്യ സർവീസ്. രാവിലെ 6.30നാണ് സർവീസ്. 70 കിലോമീറ്ററിലധികം ദൈർഘ്യമുള്ള വനയാത്രയാണ് കെ.എസ്.ആർ.ടി.സി. ഒരുക്കുന്നത്. വ്യൂ പോയിന്റുകളും, കെ.എസ്.ഇ.ബിയുടെ ഡാമുകളായ മൂഴിയാര്‍, കക്കി-ആനത്തോട്, കൊച്ചുപമ്പ, ഗവി തുടങ്ങിയ സ്ഥലങ്ങളും കാണാം. കൊച്ചുപമ്പയില്‍ ബോട്ടിംഗും ക്രമീകരിച്ചിട്ടുണ്ട്. വള്ളക്കടവ് വണ്ടിപ്പെരിയാർ വഴി പാഞ്ചാലിമേട് സന്ദർശിച്ച് രാത്രിയോടെ പത്തനംതിട്ടയിലേക്ക് മടങ്ങാം. 36 സീറ്റുള്ള പ്രത്യേക ബസാണ് കെ.എസ്.ആര്‍.ടി.സി. ക്രമീകരിക്കുന്നത്. തിരുവല്ലയിൽ നിന്ന് നാലിന് പുലർച്ചെ 6 നാണ് രണ്ടാമത്തെ സർവീസ്. അതിനുശേഷം അടുത്ത ദിവസം അടൂരിൽ നിന്ന് സർവീസ് ഉണ്ടാകും. തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ മേഖല, എറണാകുളം ഉൾപ്പെടെയുള്ള മധ്യമേഖല, കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻ മേഖല ഉൾപ്പെടെ കെ.എസ്.ആർ.ടി.സിയുടെ മൂന്ന് സോണുകളിൽ നിന്ന് വരും ദിവസങ്ങളിൽ ടൂർ പാക്കേജ് ഉണ്ടാകും. ഒരു ദിവസം മൂന്ന് സർവീസുകളുണ്ടാകും.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കാനാവില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ഡോ.ടി.എം.തോമസ് ഐസക്. ഇതിനകം 6,000 കോടി രൂപ ചെലവഴിച്ച പദ്ധതി ഇനി ഉപേക്ഷിക്കാനാവില്ലെന്നും ഐസക് പറഞ്ഞു. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിൽ തലസ്ഥാന മേഖലാ വികസന പദ്ധതിക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്. രണ്ട് പദ്ധതികളുമായും മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകണമെന്നാണ് എല്ലാവരുടെയും ആവശ്യം. തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ഈ മേഖലയിൽ വികസനം നടക്കും. ഇതിനകം 6,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതിന്റെ അടിസ്ഥാനത്തില്‍ 60,000 കോടി രൂപ ചെലവിൽ ക്യാപിറ്റൽ സിറ്റി റീജിയൻ ഡെവലപ്മെന്‍റ് പ്രോഗ്രാമിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്. തുറമുഖങ്ങളുമായി ബന്ധപ്പെട്ട സാഗർ മാല പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്തുനിന്ന് ആരംഭിച്ച് ഇന്നത്തെ എം.സി. റോഡിന്റെ കിഴക്കന്‍ മേഖലയിലൂടെ 70 കിലോമീറ്റര്‍ കടന്ന് ദേശീയപാതയില്‍ വന്നുചേരുന്ന നാലുവരിപ്പാതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇത് പിന്നീട് ആറുവരിപ്പാതയാക്കി…
ദില്ലി: സാങ്കേതിക സർവകലാശാല (കെ.ടി.യു) വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനവും പുനഃപരിശോധനാ ഹർജി നൽകി. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. സംസ്ഥാനത്തിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് പുനഃപരിശോധനാ ഹർജി നൽകിയത്. നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ ഹർജി നൽകിയത്. നേരത്തെ മുൻ വിസി ഡോ രാജശ്രീയും പുനഃപരിശോധനാ ഹർജി നൽകിയിരുന്നു. സെലക്ഷൻ കമ്മിറ്റിയുടെ പിഴവിന്‍റെ ഇരയാണ് താനെന്ന് രാജശ്രീ ഹർജിയിൽ പറയുന്നു. യുജിസി ചട്ടങ്ങൾ പാലിക്കാതെയാണ് രാജശ്രീയുടെ നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കെടിയു വിസിയുടെ നിയമനം കോടതി റദ്ദാക്കിയത്. വിസി നിയമനങ്ങളിലടക്കം യുജിസി നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. എന്നാൽ പുനഃപരിശോധനാ ഹർജിയിൽ രാജശ്രീ സാങ്കേതിക പ്രശ്നങ്ങൾ ആണ് ചൂണ്ടിക്കാട്ടുന്നത്. വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രമാണ് സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്തത്. സെലക്ഷൻ കമ്മിറ്റി രൂപീകരണമോ ഒരാളുടെ പേര് മാത്രം ശുപാർശ ചെയ്തതോ മാനദണ്ഡങ്ങൾക്ക്…
