- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
‘മെസേജ് യുവർസെൽഫ്’ എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളിൽ തന്നെ സ്വയം പങ്കിടാൻ കഴിയും. കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ഈ ഫീച്ചർ സഹായിക്കും. ഐഫോൺ, ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് മെസേജ് യുവർസെൽഫ് ഫീച്ചർ ലഭ്യമാവും. കൂടാതെ വരും ആഴ്ചകളിൽ ഈ ഫീച്ചർ എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.
ന്യൂഡല്‍ഹി: രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ രൂപ പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഡിസംബർ 1 മുതലാണ് പുറത്തിറക്കുക. ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റൽ രൂപയെന്ന് ആർബിഐ അറിയിച്ചു. മൊത്തവിപണിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നവംബർ ഒന്ന് മുതൽ ആർബിഐ ഡിജിറ്റൽ കറൻസി അവതരിപ്പിച്ചിരുന്നു. നിലവിൽ, കറൻസിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യത്തിൽ തന്നെയാണ് ഡിജിറ്റൽ രൂപയും പുറത്തിറക്കുന്നത്. ഇവ രാജ്യത്തെ തിരഞ്ഞെടുത്ത ബാങ്കുകൾ വഴി വിതരണം ചെയ്യും. പങ്കെടുക്കുന്ന ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതും മൊബൈൽ ഫോണുകൾ/ഉപകരണങ്ങളിൽ സംഭരിച്ചിരിക്കുന്നതുമായ ഡിജിറ്റൽ വാലറ്റ് വഴി ഉപയോക്താക്കൾക്ക് ഡിജിറ്റൽ രൂപ ഉപയോഗിച്ച് ഇടപാട് നടത്താൻ കഴിയുമെന്നും ആർബിഐ അറിയിച്ചു.
യഥാര്‍ത്ഥ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ജാതി രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ‘ജയ് ഭീം’. സൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുകയും മികച്ച നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് രാജശേഖര്‍. ജയ്ഭീമിന് രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്നും സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാജശേഖർ ഇക്കാര്യം വെളിപ്പെടുത്തിയത്. ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ജയ് ഭീം പ്രദര്‍ശിപ്പിച്ചിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം ഊരൂട്ടമ്പലത്ത് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകം. ഊരൂട്ടമ്പലം സ്വദേശിനി വിദ്യ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്. വിദ്യയുടെ കാമുകൻ മാഹിൻ കണ്ണ് ആണ് ഇരുവരേയും കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയത് താനാണെന്ന് മാഹിൻ കണ്ണ് പൊലീസിനോട് സമ്മതിച്ചു. ഇവരെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ മൊഴി. 2011 ഓഗസ്റ്റ് 18നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം പുറത്തറിഞ്ഞത്. മാഹിന്‍റെ ഭാര്യ റുഖിയയ്ക്കും കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നെന്ന് പൊലീസ് കണ്ടെത്തി. വിദ്യയെയും കുഞ്ഞിനെയും പിന്നിൽ നിന്ന് തള്ളിയിട്ട് കടലിലേക്ക് വീഴ്ത്തുകയായിരുന്നു എന്ന് മാഹിൻ കണ്ണ് പൊലീസിനോട് പറഞ്ഞു.
കെടിയുവിൽ താത്കാലിക വിസിയെ നിയമിച്ച ഗവര്‍ണറുടെ നടപടി; സർക്കാരിൻ്റെ ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വി.സി നിയമനം ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. ചാൻസലർ ആയിരിക്കെ ഗവർണർ യുജിസി മാനദണ്ഡങ്ങൾക്ക് വിധേയനാണെന്ന് കോടതി വ്യക്തമാക്കി. വി.സിക്ക് ചട്ടപ്രകാരമുള്ള യോഗ്യത വേണമെന്ന യു.ജി.സിയുടെ വാദങ്ങൾ അംഗീകരിക്കുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് വിസിയാകാനുള്ള യോഗ്യതയില്ല. ഡിജിറ്റൽ സർവകലാശാല വി.സിയെ സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വി.സിയാക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ തള്ളിയതിൽ തെറ്റില്ല എന്നും കോടതി പറഞ്ഞു. ഡയറകടര്‍ ഓഫ് ദി ടെക്നിക്കൽ എഡ്യുക്കേഷനിൽ നിന്ന് 10 വർഷത്തിലധികം യോഗ്യത നേടിയവരുടെ പട്ടിക ഗവർണർ ആവശ്യപ്പെടുകയും സാധ്യമായ എല്ലാ ഓപ്ഷനുകളും തേടുകയും ചെയ്തിരുന്നു. സിസ തോമസ് ഇടക്കാല വി.സിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ അവരെ തൽസ്ഥാനത്ത് നിന്ന് നീക്കാം. വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രധാനമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറയുക. തങ്ങൾ നൽകിയ പട്ടിക തളളിക്കളഞ്ഞ് ഡോ. സിസ തോമസിനെ ഗവർണർ താൽക്കാലിക വിസിയാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സർക്കാർ വാദം.
അവതാർ 2-ന്റെ കേരളത്തിലെ റിലീസ് പ്രതിസന്ധിയിൽ. സിനിമയുടെ റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്ററുടമകൾ അറിയിച്ചു. തിയേറ്റർ കളക്ഷന്റെ 60 ശതമാനമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചോദിക്കുന്നതെന്നതാണ് ഇതിന് കാരണം. തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കാണ് അവതാർ 2-ന്റെ റിലീസുമായി സഹകരിക്കേണ്ടെന്ന് നിലപാടെടുത്തത്. 50-55 ശതമാനമാണ് സാധാരണഗതിയിൽ അന്യഭാഷാ ചിത്രങ്ങൾക്ക് നൽകുന്നതെന്ന് ഫിയോക് അറിയിച്ചു. റിലീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി അറിയിക്കാതെ തിയേറ്ററുകൾക്ക് നേരിട്ട് എഗ്രിമെന്റ് അയയ്ക്കുകയായിരുന്നുവെന്നും ഉടമകൾ അറിയിച്ചു.
കാബൂള്‍: പാകിസ്ഥാനിലുടനീളം ആക്രമണത്തിന് ആഹ്വാനം ചെയ്ത് പാക് താലിബാന്‍. താലിബാൻ ഭരണകൂടം നിലവിൽ വന്നതിന് ശേഷം ജൂണിൽ പാക് താലിബാനും പാകിസ്ഥാൻ സർക്കാരും തമ്മിലുള്ള ചർച്ചകൾക്ക് താലിബാൻ മധ്യസ്ഥത വഹിച്ചിരുന്നു. എന്നാല്‍, വെടിനിർത്തൽ കരാർ അവസാനിപ്പിച്ചുവെന്നും പാക് താലിബാൻ അവരുടെ പോരാളികളോട് രാജ്യത്തുടനീളം ആക്രമണം നടത്താൻ ഉത്തരവിട്ടതായുമാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 2007ലാണ് തെഹ്‍രികെ താലിബാന്‍ പാകിസ്ഥാൻ (ടിടിപി) രൂപീകരിച്ചത്. അതിന് ശേഷം പാകിസ്ഥാനിൽ നടന്ന നൂറുകണക്കിന് ആക്രമണങ്ങൾക്ക് ടിടിപിയാണ് ഉത്തരവാദികൾ. അഫ്ഗാനിസ്ഥാനിൽ രണ്ടാം തവണയും അധികാരത്തിൽ തിരിച്ചെത്തിയ താലിബാൻ ഭരണാധികാരികൾ ടിടിപിയുമായുള്ള സമാധാന ചർച്ചകൾക്ക് മധ്യസ്ഥരായി പ്രവർത്തിച്ചു. ഇതിന്‍റെ ഫലമായി വെടിനിർത്തൽ കരാർ ഈ വർഷം ആദ്യം അംഗീകരിക്കപ്പെട്ടു. എന്നിരുന്നാലും, അതിനുശേഷം ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായില്ല. പാകിസ്ഥാൻ സൈന്യവും പാക് താലിബാനും പലപ്പോഴും വെടിനിർത്തൽ കരാർ ലംഘനവും നടത്തി. വെടിനിർത്തൽ അവസാനിപ്പിച്ചതായി അവകാശപ്പെടുന്ന പാക് താലിബാൻ ഇതാദ്യമായാണ് രാജ്യവ്യാപകമായി അക്രമത്തിന് ഉത്തരവിടുന്നത്.
കോഴിക്കോട്: കേരളത്തിന്‍റെ സാമ്പത്തിക വികസനത്തോടുള്ള ഉത്തരവാദിത്ത ബോധം രാഷ്ട്രീയ നേതൃത്വം കാണിക്കണമെന്ന് ശശി തരൂർ എം.പി. ഫെബ്രുവരി 2 മുതൽ 5 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്‍റെ നാലാം പതിപ്പിന് മുന്നോടിയായുള്ള 100 പ്രഭാഷണങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് കള്‍ച്ചറല്‍ ബീച്ചില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. “സംസ്ഥാന ആസൂത്രണ ബോർഡിന്റെ കണക്കനുസരിച്ച് വിദേശത്ത് നിന്നുള്ള മലയാളികൾ ഒരു ലക്ഷം കോടി രൂപ ഇവിടേക്ക് അയയ്ക്കുന്നതിനാലാണ് കേരളം ജീവിക്കുന്നത്. ആ വരവ് നിലച്ചാൽ കേരളത്തിന്‍റെ വികസനം അവസാനിക്കും. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഇന്ത്യയുടെ മൂന്നിരട്ടിയാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നതിന് മുമ്പ് മലയാളികൾ തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാറുണ്ടായിരുന്നു. ഇന്ന് അത് സംഭവിക്കില്ല. ഗൾഫിന്‍റെ വാതിലുകൾ അടച്ചാൽ വികസനം സ്തംഭിക്കുമെന്ന സാഹചര്യം ഇപ്പോഴത്തെ സർക്കാർ ഗൗരവമായി എടുക്കുന്നില്ല. ഈ അവസ്ഥയ്ക്ക് കേരളത്തിൽ തന്നെ പരിഹാരം കാണണം.” അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണ കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘം. തിരുവനന്തപുരം ഡി.സി.പി കെ ലാൽജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാല് അസിസ്റ്റന്‍റ് കമ്മീഷണർമാരും സംഘത്തിലുണ്ട്. വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും പൊലീസിനെ വിന്യസിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്. അവധിയിലുള്ള പൊലീസുകാരോടും മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശ സ്റ്റേഷനുകൾ അതീവ ജാഗ്രത പാലിക്കണമെന്നും എല്ലാ പൊലീസുകാരും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണമെന്നും എ.ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്. ഡി.ഐ.ജിമാരും ഐ.ജിമാരും നേരിട്ട് കാര്യങ്ങൾ നിരീക്ഷിക്കണമെന്നാണ് നിർദേശം. അതേസമയം, വിഴിഞ്ഞത്ത് കനത്ത പൊലീസ് സുരക്ഷയാണ് തുടരുന്നത്. ഡി.ഐ.ജി ആർ നിശാന്തിനിയെ വിഴിഞ്ഞം സ്പെഷ്യൽ പൊലീസ് ഓഫീസറായി നിയമിച്ചിരുന്നു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഡി.ഐ.ജിയുടെ കീഴിൽ സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. നാല് എസ്.പിമാരും ഡി.വൈ.എസ്.പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തിനൊപ്പം വിഴിഞ്ഞം സംഘർഷത്തിൽ അന്വേഷണവും നടത്തും. ഡി.സി.പി അജിത്കുമാർ, കെ.ഇ ബൈജു, മധുസൂദനൻ എന്നിവരാണ് സംഘത്തിലുള്ളത്.
റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാള ചിത്രം ‘ഫാമിലി’
വിനയ് ഫോർട്ട്, ദിവ്യപ്രഭ, നില്‍ജ കെ. ബേബി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’ 52-ാമത് റോട്ടര്‍ഡാം ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ന്യൂട്ടണ്‍ സിനിമയുടെ ബാനറിൽ സനിറ്റ ചിറ്റിലപ്പിള്ളിയാണ് ചിത്രം നിർമ്മിച്ചത്. ജനുവരി 26 മുതൽ ഫെബ്രുവരി 6 വരെ നെതര്‍ലന്‍ഡ്സിലാണ് ചലച്ചിത്ര മേള നടക്കുന്നത്. ഡോൺ പാലത്തറയുടെ ആറാമത്തെ ചിത്രമായ ‘ഫാമിലി’യിൽ കുടുംബങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ ഒരു മാഫിയയെപ്പോലെ അവരുടെ ഉള്ളിൽ എങ്ങനെ വിദഗ്ധമായി കൈകാര്യം ചെയ്യപ്പെടുന്നു എന്നാണ് ചർച്ച ചെയ്യുന്നത്. മതവും കുടുംബവും എങ്ങനെ ഇഴുകിച്ചേർന്നിരിക്കുന്നു എന്ന ചോദ്യവും ചിത്രം ഉയർത്തുന്നു. “മധ്യകേരളത്തിന്റെ ദൃശ്യഭംഗിയും സിനിമയിലെ കഥാപാത്രങ്ങളുടെ ജീവിതങ്ങളും തമ്മിലുള്ള വൈരുധ്യത്തെയും സ്‌ക്രീനില്‍ ചിത്രീകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രം വ്യത്യസ്തമായ ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്ന് കരുതുന്നു. എന്റെ നിര്‍മ്മാതാവ് ന്യൂട്ടണ്‍ സിനിമയോടും ഈ സിനിമ യാഥാര്‍ഥ്യമാക്കുവാന്‍ എന്റെയൊപ്പം നിന്ന എല്ലാ സഹപ്രവര്‍ത്തകരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. സിനിമയെ അംഗീകരിച്ച് തിരഞ്ഞെടുത്ത ഐ.എഫ്.എഫ്.ആറിനോടും ഞാന്‍ എന്റെ…
