- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ.സിസ തോമസിനെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി നിയമിച്ചതിനെതിരെയുള്ള സർക്കാർ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. ചാൻസലറുടെ നടപടി ചട്ടങ്ങൾക്ക് എതിരാണെന്ന സർക്കാർ വാദത്തിൽ കഴമ്പുണ്ട്. സർക്കാരിന്റെ ഹർജി അപൂർവമായ നീക്കമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡോ.സിസ തോമസിന് താൽക്കാലിക ചുമതല നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ വിധി.
ന്യൂഡല്‍ഹി: ‘ദ കശ്മീർ ഫയൽ’സിനെതിരെയുളള ഇസ്രയേലി സംവിധായകൻ നാദവ് ലാപിഡിന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി നടൻ അനുപം ഖേർ. നുണ എത്ര തവണ പറഞ്ഞാലും അത് സത്യമാകില്ലെന്ന് നടൻ ട്വിറ്ററിൽ കുറിച്ചു. “സുഹൃത്തുക്കളെ, ചിലയാളുകള്‍ക്ക് സത്യം ഉള്ളതുപോലെ കാണിക്കുന്ന ശീലമില്ല. അവര്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് നിറം നല്‍കുകയും കെട്ടിചമയ്ക്കുകയും ചെയ്യും. കശ്മീരിലെ സത്യങ്ങള്‍ ഇക്കൂട്ടര്‍ക്ക് നന്നായി ദഹിക്കില്ല. അവര്‍ കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടായി കശ്മീരിനെ വേറെ രീതിയില്‍ കാണിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ സത്യമെന്താണെന്ന് കശ്മീര്‍ ഫയല്‍സ് തുറന്ന് കാട്ടിയതോടെ ഇക്കൂട്ടര്‍ക്ക് വിഷമമായി. അപ്പോള്‍ അവരതിനെ സാധ്യമായ വിധത്തിലൊക്കെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുകയാണ്. സത്യം കാണാന്‍ കഴിയില്ലെങ്കില്‍ കണ്ണും വായും പൂട്ടിയിരിക്കണം. കാരണം കശ്മീരിനെ സംബന്ധിച്ച യാഥാര്‍ഥ്യമെന്നത് ഇതാണ്.” വീഡിയോ സന്ദേശത്തില്‍ അനുപം ഖേര്‍ പറഞ്ഞു. നവംബർ 22നാണ് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിച്ചത്. മേളയിൽ ഇത്തരത്തിലൊരു അപരിഷ്കൃതമായ സിനിമ ഉൾപ്പെടുത്തിയത് ഞെട്ടിച്ചെന്നായിരുന്നു സമാപന ചടങ്ങിൽ ജൂറി ചെയർമാൻ നാദവ്…
ന്യൂഡല്‍ഹി: യുപിഐ ഇടപാടുകൾക്ക് പരിധി സൃഷ്ടിക്കാൻ ആർബിഐ. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ ആപ്ലിക്കേഷനുകളെ ഇത് ബാധിക്കും. ഈ ആപ്ലിക്കേഷനുകളിൽ ഉപഭോക്താക്കൾക്ക് ദിവസേന പരിമിതമായ ഇടപാടുകൾ മാത്രമേ നടത്താൻ കഴിയൂ. ഇതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യുമായി ചർച്ചകൾ നടത്തി വരികയാണെന്നാണ് റിപ്പോർട്ട്. ഡിജിറ്റൽ യുപിഐ പൈപ്പ് ലൈനുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് എൻപിസിഐയാണ്. ഡിസംബർ 31 ഓടെ പ്ലേയർ വോളിയം 30 ശതമാനമായി കുറയ്ക്കാനാണ് എൻപിസിഐ ലക്ഷ്യമിടുന്നത്. ഐഎൻഎസിന്‍റെ കണക്കനുസരിച്ച് വിപണി വിഹിതത്തിന്‍റെ 80 ശതമാനവും വഹിക്കുന്നത് ഫോൺപേയും ഗൂഗിൾ പേയുമാണ്. ഇത് 30 ശതമാനമായി കുറയ്ക്കാനാണ് എൻപിസിഐയുടെ തീരുമാനം.
കോഴിക്കോട്: കേരള ഹൈക്കോടതിയുടെ തന്നെ നിർദ്ദേശങ്ങൾ ഉണ്ടായിട്ടും പല ഫിലിം പ്രൊഡക്ഷൻ യൂണിറ്റുകളിലും ഐസിസി (ആഭ്യന്തര പരാതി പരിഹാരസമിതി) ഇല്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി.സതീദേവി. വനിതാ കമ്മീഷൻ ഒരു സിനിമാ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഐ.സി.സിയുടെ തലപ്പത്ത് ഒരു പുരുഷനെയാണ് നിയമിച്ചിരുന്നതെന്നും പലയിടത്തും പേരിന് മാത്രമാണ് ഐ.സി.സി പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയെന്ന് സതിദേവി പറഞ്ഞു. ഐസിസി രൂപീകരിച്ച് ശരിയായി പ്രവർത്തിച്ചാൽ മാത്രമേ ചിത്രത്തിന്‍റെ നിർമ്മാണത്തിന് അനുമതി നൽകാനാകൂ. സാംസ്കാരിക പ്രബുദ്ധമായ കേരളത്തിൽ പോലും നിലവിലുള്ള സ്ത്രീസുരക്ഷാ നിയമം ഉറപ്പാക്കുന്ന സാഹചര്യം ഇല്ലെന്നത് ആശങ്കാജനകമാണെന്നും വനിതാ കമ്മീഷൻ പറഞ്ഞു.
ബീജിങ്: ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തി സർക്കാർ. പ്രധാന നഗരങ്ങളെല്ലാം പോലീസ് നിരീക്ഷണത്തിലായിരുന്നതിനാൽ ഇന്ന് പലയിടത്തും പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. രാജ്യത്ത് നൂറുകണക്കിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും കർശനമായ സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഒരാഴ്ചയായി പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞിരുന്ന എല്ലാ നഗരങ്ങളും പോലീസ് നിയന്ത്രണത്തിലാക്കി. മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളും നിറഞ്ഞ പ്രദേശങ്ങൾ നിശ്ശബ്ദമായി. ഇന്നലെ രാത്രി മാത്രം നൂറുകണക്കിന് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെയ്ജിംഗ്, ഷാങ്ഹായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാരിക്കേഡുകൾ സ്ഥാപിക്കുകയും പ്രതിഷേധക്കാരെത്താനിടയുള്ള എല്ലാ റോഡുകളും അടയ്ക്കുകയും ചെയ്തു. സർവ്വകലാശാലകൾ അടച്ചുപൂട്ടി. തെരുവുകളിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും നിയന്ത്രണങ്ങളുണ്ട്. അറസ്റ്റിലായവരുടെ ഫോണുകളിൽ നിന്ന് പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ നീക്കം ചെയ്തു. ദൃശ്യങ്ങൾ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രതിഷേധത്തിന്‍റെ വാർത്ത നൽകരുതെന്ന് ഏജൻസികൾക്കും മാധ്യമങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
തൃശ്ശൂര്‍: രാത്രി വിലക്കിനെതിരെ തൃശൂര്‍ മെഡിക്കല്‍ കോളേജിൽ പ്രതിഷേധവുമായി വിദ്യാര്‍ഥികൾ. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന പേരിലാണ് സമരം. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രാത്രി 9.30ന് മുന്‍പ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ കയറണമെന്നാണ് നിബന്ധന. മുന്‍കാലങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും രാത്രി നിരോധനം മാറ്റാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല. ഇത്തരത്തിലുള്ള വിലക്കുകള്‍ ഇനിയും അംഗീകരിക്കാനാകില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. വനിതാ ഹോസ്റ്റലിന് മുന്നിലെ മതിലില്‍ ചിത്രം വരച്ചും മുദ്രാവാക്യങ്ങള്‍ എഴുതിയുമാണ് സമരത്തിന് തുടക്കമായത്. വരും ദിവസങ്ങളിലും പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
തിരുവനന്തപുരം: വിഴിഞ്ഞം സെമിനാർ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്ക് തൊണ്ടവേദനയുള്ളതിനാലാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് ധനമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി പങ്കെടുക്കേണ്ടതായിരുന്നുവെന്നും എന്നാൽ ഇവിടെയെത്താൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടായി എന്നും വിശദീകരിച്ച അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുകയാണെന്നും കൂട്ടിച്ചേർത്തു. എല്ലാവരേയും ഒരുമിച്ച് കൊണ്ടുവന്ന് വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകണമെന്നും ധനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ അകറ്റണമെന്നും എന്നാൽ സ്പർദ്ധ ഉണ്ടാകരുതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ചുണ്ടിനും കപ്പിനും ഇടയിൽ കാര്യങ്ങൾ എത്തി നിൽക്കുമ്പോൾ എന്തിനാണ് ഇങ്ങനെ പ്രശ്നം ഉണ്ടാക്കുന്നത് എന്നായിരുന്നു ധനമന്ത്രിയുടെ ചോദ്യം. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആവശ്യകത അറിയിക്കുന്നതിനായി വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ എൻ ബാലഗോപാൽ. ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ധനമന്ത്രിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കോൺഗ്രസ് എംപി ശശി തരൂരും പരിപാടിയിൽ പങ്കെടുത്തില്ല. തരൂരിനെ ഔദ്യോഗികമായി…
കാസർകോട്: വിഴിഞ്ഞത്തെ സമരം കലാപ ശ്രമമാണെന്ന് ആവർത്തിച്ച് മന്ത്രി വി ശിവൻകുട്ടി. സമരക്കാർ തന്നെ രണ്ട് വിഭാഗങ്ങളായി മാറിയിരിക്കുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വിവിധ കാരണങ്ങൾ പറഞ്ഞ് സമരത്തിന് പോകാൻ പുരോഹിതർ നിർബന്ധിക്കുകയാണ്. കേസ് വരുമ്പോൾ ദുരിതമനുഭവിക്കുന്നത് മത്സ്യത്തൊഴിലാളികളാണ്. കേസ് നടത്താൻ പുരോഹിതർ ഉണ്ടാകുമോ എന്നും മന്ത്രി ചോദിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയുന്ന ശക്തികളാണ് അവരെ നയിക്കുന്നത്. സർക്കാരിനെതിരെ പ്രവർത്തിക്കാൻ ചില ബാഹ്യ ഏജൻസികൾ സഹായിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായും വി ശിവൻകുട്ടി കാസർകോട് പറഞ്ഞു.
അബുദാബി: പ്ലാസ്റ്റിക്കിനെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിൽ അബുദാബി വിജയത്തിന്‍റെ പാതയിൽ. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം 90% കുറഞ്ഞു. ഉപയോഗത്തിൽ പ്രതിദിനം 5 ലക്ഷത്തിൻ്റെ കുറവ് രേഖപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി ജൂൺ ഒന്നുമുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ അബുദാബി നിരോധിച്ചിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 8.7 കോടി പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറച്ചതായി പരിസ്ഥിതി ഏജൻസി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആഗോള ശരാശരിയേക്കാൾ നാലിരട്ടി കൂടുതലുണ്ടായിരുന്ന പ്ലാസ്റ്റിക്കിന്‍റെ ഉപയോഗമാണ് റെക്കോർഡ് സമയത്തിനുള്ളിൽ കുറച്ചത്. 2019 ലെ കണക്കനുസരിച്ച്, എമിറേറ്റ്സിൽ പ്രതിവർഷം 1100 കോടി പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതാണ് നിരോധനത്തിലേക്ക് നയിച്ചത്. അബുദാബിക്ക് പിന്നാലെ ദുബായ്, ഷാർജ എമിറേറ്റുകളും നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: പാർട്ടി വ്യക്തിയേക്കാൾ വലുതാണെന്ന് എല്ലാവരും മനസിലാക്കിയാൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ഇല്ലാതാകുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർട്ടിയുടെ നൻമയ്ക്കായി എല്ലാവരും പ്രവർത്തിക്കണമെന്നും ചെന്നിത്തല അഭ്യർത്ഥിച്ചു. കോൺഗ്രസ് എല്ലാവർക്കും അവസരം നല്‍കുന്നുണ്ടന്നും തരൂർ മൂന്ന് തവണ എംപിയും കേന്ദ്രമന്ത്രിയുമായത് അദ്ദേഹത്തിന് അവസരം നൽകിയത് കൊണ്ടാണെന്നും ചെന്നിത്തല ഗുജറാത്തിൽ പറഞ്ഞു. ഏത് നേതാവിനാണ് പാർട്ടിയിൽ അവസരം ലഭിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. “ഈ പാർട്ടി എല്ലാ നേതാക്കൾക്കും അവസരങ്ങൾ നൽകുന്നു. വ്യത്യാസം അത് കൂടിയും കുറഞ്ഞും ഇരിക്കുമെന്നതാണ്. ഏത് നേതാവിനാണ് പാർട്ടിയിൽ അവസരം ലഭിക്കാത്തത്? ശശി തരൂർ മൂന്ന് തവണ എം.പിയും കേന്ദ്രമന്ത്രിയുമായി. അദ്ദേഹത്തിന് പാർട്ടിയിൽ എല്ലാ അവസരങ്ങളും നൽകിയിട്ടുണ്ട്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പാർട്ടിയുടെ നൻമയ്ക്കായി എല്ലാവരും പ്രവർത്തിക്കണം. വ്യക്തിയല്ല, പാർട്ടിയാണ് വലുത്. എല്ലാവരും ഇത് മനസിലാക്കി പ്രവർത്തിച്ചാൽ പ്രശ്നങ്ങൾ ഇല്ലാതാകുമെന്നും ചെന്നിത്തല പറഞ്ഞു.
