Author: News Desk

പാലക്കാട്: പാലക്കാട് റവന്യു ജില്ലാ കലോത്സവത്തിൽ‍ സംഘർഷം. കലോത്സവത്തിന്റെ പ്രധാന വേദിക്കരികെ ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിന്റെ വിധിനിർണയത്തെ ചൊല്ലിയാണ് പ്രതിഷേധം നടന്നത്. 5 പേരെ കസ്റ്റഡിയിലെടുത്തു. കലോത്സവത്തിന്റെ പ്രധാന വേദിക്കരികെ യുപി വിഭാഗം ഭരതനാട്യ മത്സരത്തിന്റെ വിധിനിർണയത്തെ ചൊല്ലിയും പ്രതിഷേധം നടന്നിരുന്നു. ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സര വേദിയിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വേദിക്കുള്ളിൽ കയറിയ പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ടാണു നീക്കിയത്. തുടർന്നു വേദിക്കു മുന്നിലായിരുന്നു പ്രതിഷേധം. വിധിനിർണയം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്.

Read More

ദെഹ്റാദൂൺ: ശത്രു ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യൻ സൈന്യം പരുന്തുകളെ പരിശീലിപ്പിക്കുന്നു. ഉത്തരാഖണ്ഡിൽ നടന്ന സംയുക്ത യുദ്ധ് അഭ്യാസ പരിശീലനത്തിൽ അവയുടെ പ്രകടനത്തിന്‍റെ പ്രദർശനവും നടന്നു. എല്ലാ വർഷവും ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് ഈ പരിശീലനം നടത്തുന്നത്. സേന തന്നെ സൃഷ്ടിച്ച കൃത്രിമ സാഹചര്യങ്ങളിൽ പരിശീലനം ലഭിച്ച അർജുൻ എന്ന പരുന്ത് ഡ്രോണുകൾ നശിപ്പിച്ചു. പരുന്തുകൾക്ക് മാത്രമല്ല, നായ്ക്കൾക്കും ഡ്രോണുകൾ നശിപ്പിക്കാൻ പരിശീലനം നൽകുന്നുണ്ട്. പാകിസ്ഥാനിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന ഡ്രോണുകളുടെ സ്ഥാനം കണ്ടെത്തി നശിപ്പിക്കാനാണ് ഇവർക്ക് പരിശീലനം നൽകുന്നത്. നായകൾ ഡ്രോണുകളുടെ ശബ്ദം കേൾക്കുകയും സേനയ്ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. അതേസമയം, ഡ്രോണിന്‍റെ സ്ഥാനം കണ്ടെത്തി വായുവിൽ വച്ച് നശിപ്പിക്കുക എന്നതാണ് പരുന്തുകളുടെ ജോലി. ഇന്ത്യൻ സൈന്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് പരുന്തുകളെ ഉപയോഗിച്ച് ഇത്തരത്തിലൊരു അഭ്യാസമെന്ന് സൈനിക ഉദ്യോഗസ്ഥർ പറയുന്നു. പാകിസ്ഥാനിൽ നിന്ന് പഞ്ചാബ്, കശ്മീർ മേഖലകളിലേക്ക് ഡ്രോണുകൾ വഴി തോക്കുകളും മയക്കുമരുന്നുകളും പണവും രാജ്യത്ത് എത്തിച്ച നിരവധി…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ മുഴുവൻ കമ്മീഷൻ തുകയും അനുവദിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി. ഒക്ടോബർ മാസത്തെ കമ്മീഷൻ തുകയിൽ 49 ശതമാനം മാത്രം അനുവദിച്ച് നേരത്തെ ഇറങ്ങിയ ഉത്തരവ് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് സമരം പ്രഖ്യാപിച്ച റേഷൻ വ്യാപാരികൾ പിന്നീട് അത് പിൻവലിക്കുകയായിരുന്നു.  റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഡിസംബർ 23നകം കൊടുത്ത് തീർക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വർഷത്തെ ഓണക്കിറ്റ് വിതരണത്തിലേതടക്കമുള്ള കമ്മീഷൻ വ്യാപാരികൾക്ക് നൽകണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. കുടിശ്ശിക തീർക്കാൻ വൈകുന്ന പക്ഷം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.   ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറിക്കും സിവിൽ സപ്ലൈസ് കമ്മീഷണർക്കുമാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നി‍ർദേശം നൽകിയത്. റേഷൻ ഡീലർമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കുടിശ്ശിക കമ്മീഷൻ വിതരണം ചെയ്യാൻ കഴിഞ്ഞ ഫെബ്രുവരിയിൽ കോടതി ഉത്തരവിട്ടിരുന്നു. ഇത് നടക്കാതെ വന്നതോടെയാണ് കോടതിയലക്ഷ്യ ഹ‍ർജിയുമായി റേഷൻ…

Read More

അവതാറിന് വിലക്കില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ഫെഡറേഷന്‍റെ കീഴിലുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. ചിത്രം പ്രദർശിപ്പിക്കില്ലെന്ന ഫിയോക്കിന്‍റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ചിത്രം പ്രദർശിപ്പിക്കുമെന്ന് പറഞ്ഞ് ലിബർട്ടി ബഷീർ രംഗത്തെത്തിയത്. അവതാറിന്‍റെ നിർമ്മാതാക്കൾ തിയേറ്റർ കളക്ഷന്‍റെ 60 ശതമാനം ആവശ്യപ്പെട്ടെന്ന കാരണത്താലാണ് ഫിയോക്ക് അധികൃതർ ചിത്രത്തിനെതിരെ രംഗത്ത് വന്നത്. റിലീസ് സംബന്ധിച്ച് മുൻകൂട്ടി അറിയിക്കാതെയാണ് കരാർ നേരിട്ട് തിയേറ്ററുകൾക്ക് അയച്ചതെന്ന് ഫിയോക്കിന് കീഴിലുള്ള തിയേറ്റർ ഉടമകൾ അറിയിച്ചു. ഇതിന് പിന്നാലെ അടുത്ത മാസം റിലീസ് ചെയ്യാനിരുന്ന ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നതിൽ ആശങ്കയുണ്ടായി. ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ‘അവതാർ; ദ് വേ ഓഫ് വാട്ടർ’ ഇന്ത്യയിലെ ആറ് ഭാഷകളിൽ റിലീസ് ചെയ്യും. ഇംഗ്ലീഷിന് പുറമെ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്താണ് ചിത്രം എത്തുക.

Read More

സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഹിഗ്വിറ്റ’. ഹേമന്ത് ജി.നായർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത്. രാഷ്ട്രീയക്കാരന്റെ ലുക്കിൽ സുരാജ് എത്തിയ ഈ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ അവസരത്തിൽ സിനിമയ്ക്ക് എതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ.എസ് മാധവൻ. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിന് മേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു. “മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകൾ അവരുടെ സ്‌കൂൾ തലത്തിൽ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്ന് കൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്,” എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു. എന്നാൽ പുറത്ത് വരുന്ന…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഐസിയുവിലുള്ള രോഗിക്ക് ഐസിയുവിന് പുറത്തും വാര്‍ഡിലുള്ള രോഗിക്ക് വാര്‍ഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ. കൂടുതല്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം ഒരാളെക്കൂടി പ്രത്യേക പാസ് വഴി അനുവദിക്കും. വൈകുന്നേരം 3.30 മുതല്‍ 5.30 വരെയാണ് ആശുപത്രി സന്ദര്‍ശന സമയം. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി പൊലീസ് എയ്ഡ് പോസ്റ്റിലുള്ള പൊലീസിന്റേയും സെക്യൂരിറ്റി ചീഫിന്റേയും നമ്പരുകള്‍ എല്ലാ ജീവനക്കാര്‍ക്കും ലഭ്യമാക്കും. അലാം സംവിധാനവും നടപ്പിലാക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സംഭവത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വിളിച്ച് ചേര്‍ത്ത പൊലീസിന്റേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റേയും പിജി ഡോക്ടര്‍മാരുടേയും യോഗത്തിലാണ് തീരുമാനം.

Read More

കൊച്ചി: സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് കേരള ഹൈക്കോടതി. അത്തരം നിയന്ത്രണങ്ങൾ ആണധികാര വ്യവസ്ഥയുടെ ഭാഗമാണ്. ഹോസ്റ്റലിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥിനികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികൾ ക്യാമ്പസിന് അകത്ത് പോലും ഇറങ്ങരുത് എന്ന് ഭരണകൂടം പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. മെഡിക്കൽ കോളേജ് ക്യാമ്പസിൽ പോലും വിദ്യാർഥിനികളുടെ ജീവൻ സംരക്ഷിക്കാൻ കഴിയുന്നില്ലേയെന്നും കോടതി ചോദിച്ചു. പെൺകുട്ടികൾക്ക് ഹോസ്റ്റലുകളിൽ പ്രവേശിക്കാൻ രാത്രി 9.30 എന്ന സമയപരിധി നിശ്ചയിച്ചതിന്‍റെ കാരണം വിശദീകരിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ഹോസ്റ്റലുകളിലെ പ്രവേശന നിയന്ത്രണം കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥിനികൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രിൻസിപ്പലുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടർന്ന് പ്രശ്നം പരിഹരിക്കാൻ വിദ്യാർഥികൾ, രക്ഷിതാക്കൾ, കോളേജ് അധികൃതർ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. ലിംഗവിവേചനമല്ല, സർക്കാർ നിയമമനുസരിച്ചാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നതെന്ന് വിശദീകരിച്ച് മെഡിക്കൽ കോളേജ് അധികൃതർ രംഗത്തെത്തിയിരുന്നു. നിലവിലുള്ള…

Read More

വിഖ്യാത ഫ്രഞ്ച് ഫുട്‌ബോൾ പരിശീലകൻ ആഴ്സെൻ വെം​ഗർ ഇന്ത്യയിലെത്തുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നടക്കുന്ന വിവിധ യൂത്ത് ഡെവലപ്മെന്റ് പ്രോ​ഗ്രാമുകളിൽ നിർദ്ദേശങ്ങൾ നൽകാനാണ് അദ്ദേഹം വരുന്നതെന്നാണ് റിപ്പോർട്ട്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് ഡൽഹിയിൽ ഐ-ലീ​ഗ് ക്ലബ് പ്രതിനിധികളുമായി എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ നടത്തിയ ചർച്ചയ്ക്കിടെയാണ് വെംഗർ ഇന്ത്യയിലേക്ക് എത്തിയേക്കുമെന്ന സൂചന നൽകിയത്. നിലവിൽ ഫിഫയുടെ ​ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റിന്റെ മേധാവിയാണ് വെംഗർ. ഇംഗ്ലീഷ് സൂപ്പർ ക്ലബ് ആഴ്സണലിന്‍റെ പരിശീലകനായാണ് വെംഗർ ശ്രദ്ധേയനായത്. 1996 മുതൽ 2018 വരെ ആഴ്സണലിന്‍റെ പരിശീലകനായിരുന്നു വെംഗർ. വെംഗറിന് കീഴിൽ ആഴ്സണൽ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും ഏഴ് എഫ്എ കപ്പുകളും നേടിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് ഉത്സവം പ്രമാണിച്ച് കെ.എസ്.ആർ.ടി.സി വിവിധ ക്ഷേത്രങ്ങളിൽ നിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസുകൾ ആരംഭിച്ചു. ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെയാണ് അധികവരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് ആരംഭിച്ചത്. ശബരിമല മണ്ഡലകാലത്ത് ഭക്തരുടെ തിരക്ക് കൂടിയതോടെ കെ.എസ്.ആർ.ടി.സി കഴിഞ്ഞ ദിവസം ശബരിമലയിൽ നിന്ന് അന്തർ സംസ്ഥാനങ്ങളിലേക്ക് സർവീസ് ആരംഭിച്ചിരുന്നു. തുടക്കത്തിൽ പഴനി, തെങ്കാശി, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലേക്കാണ് സർവീസ് ആരംഭിച്ചത്. പമ്പയിൽ നിന്ന് തമിഴ്നാട്ടിലേക്കും ബസ് സർവീസ് ആരംഭിച്ചു.

Read More

മുംബൈ: ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യയും വിസ്താരയും ലയിപ്പിക്കും. ലയനം 2024 മാർച്ചോടെ പൂർത്തിയാകും. ഇതോടെ 218 വിമാനങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമായി എയർ ഇന്ത്യ മാറും. ടാറ്റാ സൺസിന്‍റെ അനുബന്ധ സ്ഥാപനമായ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് എയർ ഇന്ത്യ. 2013ൽ സ്ഥാപിതമായ വിസ്താര ടാറ്റ സൺസിന്റെയും സിംഗപ്പുർ എയർലൈൻസ് ലിമിറ്റഡിന്റെയും പങ്കാളിത്തത്തിലുള്ളതാണ്. ലയനത്തിന്‍റെ ഭാഗമായി സിംഗപ്പൂർ എയർലൈൻസ് എയർ ഇന്ത്യയിൽ 2,059 കോടി രൂപ നിക്ഷേപിക്കും. ഇതോടെ സിംഗപ്പൂർ എയർലൈൻസിന് എയർ ഇന്ത്യയിൽ 25.1 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.

Read More