- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റാനുള്ള നിയമ നിയമനിര്‍മാണത്തിന് ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയേക്കും. അഞ്ചാം തീയതി ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. ഇത് ഓര്‍ഡിനന്‍സായി കൊണ്ടു വന്നത് ഗവര്‍ണര്‍ പരിശോധിക്കും മുന്‍പ് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാര്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ബില്ല് സഭ പാസാക്കിയാലും ഗവര്‍ണര്‍ അംഗീകാരം നല്‍കണം. ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് നല്‍കാനാണ് സാധ്യത. സഹകരണ സ്ഥാപനങ്ങളില്‍ കൂടുതല്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്ന സഹകരണ ഭേദഗതി ബില്ലും മന്ത്രിസഭക്ക് മുന്നില്‍വന്നേക്കും. കരുവന്നൂര്‍ ബാങ്ക് ക്രമക്കേടിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് നിയമ നിര്‍മാണം ആലോചിക്കുന്നത്. സഹകരണ ബാങ്കുകളെയും പ്രാഥമിക സഹകരണ സംഘങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് ബില്ലിലുള്ളത്. നിലവിലുള്ള ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തിക്കൊണ്ട് അന്ധവിശ്വാസം തടയുന്നതിനുള്ള ബില്ലിന്‍റെ കരട് കൂടി ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. വ്യക്തികളെ ശാരീരികമായും മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്ന പ്രാകൃത അന്ധവിശ്വാസങ്ങൾ തടയുന്നതിനുള്ള വ്യവസ്ഥകൾ ബില്ലിലുണ്ട്.
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി ഇന്ന് നടത്താനിരിക്കുന്ന മാർച്ചിന് പൊലീസ് അനുമതിയില്ല. മാർച്ച് കാരണമുണ്ടാകുമെന്ന പ്രശ്‌നങ്ങൾക്ക് ഉത്തരവാദി സംഘടനയായിരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വൈകിട്ട് നാല് മണിക്ക് മുക്കോലയ്ക്കലിലായിരുന്നു ഹിന്ദു ഐക്യവേദി ബഹുജന മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. വൈദികരുടെ നേതൃത്വത്തിലുള്ള വിഴിഞ്ഞം സമരത്തിനെതിരെയാണ് മാർച്ച്. സംഘർഷ സാധ്യത കണക്കിലെടുത്ത് 600 ഓളം പൊലീസുകാരെ വിന്യസിക്കും.
തിരുവനന്തപുരം: പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതോടെ അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ കോളേജുകളുടെ പ്രവർത്തന സമയം മാറിയേക്കും. കാമ്പസുകളിൽ രാവിലെ 8- 8.30 മുതൽ രാത്രി 8-8.30 വരെ അക്കാദമിക അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിലായിരിക്കും പുതിയ ക്രമീകരണങ്ങൾ. അതേസമയം, ക്ലാസുകളുടെ സമയത്തില്‍ നിലവിലെ പാറ്റേൺ തുടരും. ഇതിനുപുറമെ, കോളേജുകളുടെ പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ ആറ് ദിവസമായി ഉയർത്താനും ആലോചനയുണ്ട്. അധ്യാപകരുടെ ജോലി സമയം മാറ്റാതെയാണ് പുനഃക്രമീകരണം നടത്തുക. വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാനും സ്വന്തം സമയം അനുസരിച്ച് പൂർത്തിയാക്കാനും കഴിയുന്ന തരത്തിൽ ക്രെഡിറ്റിന് ഊന്നൽ നൽകിക്കൊണ്ട് പാഠ്യപദ്ധതി പുനഃസംഘടിപ്പിക്കാനാണ് ശുപാർശ. പഠനത്തിന്‍റെ ഭാഗമായുള്ള അക്കാദമിക്, സാമൂഹിക പ്രവർത്തനങ്ങൾക്ക് നിശ്ചിത ക്രെഡിറ്റ് നൽകും. വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ, സംവാദങ്ങൾ, ശിൽപശാലകൾ, സെമിനാറുകൾ എന്നിവ നടത്തുകയും അതനുസരിച്ച് ആനുപാതികമായ ക്രെഡിറ്റ് വിദ്യാർത്ഥിക്ക് നൽകുകയും ചെയ്യും. പഠനം കൂടുതൽ…
ന്യൂഡൽഹി: രാജ്യത്ത് മാതൃമരണ അനുപാതം കുറയുകയാണെന്ന് കേന്ദ്രം അറിയിച്ചു. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2018-2020 വർഷത്തെ റിപ്പോർട്ട് പ്രകാരം ലക്ഷത്തിൽ 97 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017-2019ൽ ഇത് 103 ആയിരുന്നു. രാജ്യത്തെ മാതൃമരണ നിരക്ക് 6.0 ആണ്. മുൻ വർഷങ്ങളെ പോലെ മാതൃമരണ അനുപാതം (19) ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. സംസ്ഥാനത്ത് മാതൃമരണ നിരക്ക് 0.9 ശതമാനമാണ്. 2017-2019ൽ അനുപാതം 30 ആയിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അസം (195), ഉത്തർപ്രദേശ് (167), മധ്യപ്രദേശ് (173), ഛത്തീസ്ഗഢ് (137), രാജസ്ഥാൻ (113), ഒഡീഷ (119), ബീഹാർ (118), ഉത്തരാഖണ്ഡ് (103) എന്നിവയുൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽ മാതൃമരണ അനുപാതം ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.
വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുതെന്ന് യുഎസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ചൈന. പെന്‍റഗൺ യുഎസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് യുഎസ് പ്രതിരോധ വകുപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയുമായുള്ള സംഘർഷവും പ്രതിസന്ധിയും സങ്കീർണ്ണമല്ലെന്ന് ചിത്രീകരിക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യ-ചൈന ബന്ധത്തിൽ അമേരിക്കയുടെ ഇടപെടൽ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന പ്രവർത്തിക്കുന്നതെന്ന് പെന്‍റഗൺ ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അതിർത്തിയിലെ സംഘർഷം തടയാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യയുമായുള്ള ചൈനയുടെ ബന്ധത്തിൽ ഇടപെടരുതെന്ന് ചൈനീസ് അധികൃതർ യുഎസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.” പെന്‍റഗൺ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
ഡിഐജി ആർ നിശാന്തിനി ഇന്ന് വിഴിഞ്ഞത്തെത്തും; പ്രദേശത്ത് പൊലീസിനുള്ള ജാഗ്രതാ നിർദ്ദേശം തുടരുന്നു
തിരുവനന്തപുരം: ഡിഐജി ആർ നിശാന്തിനി ഇന്ന് വിഴിഞ്ഞം സന്ദർശിക്കും. വിഴിഞ്ഞത്ത് സ്പെഷ്യൽ ഓഫീസറായി നിശാന്തിനിയെ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശത്ത് മദ്യനിരോധനവും പൊലീസിനുള്ള ജാഗ്രതയും തുടരുകയാണ്. പൊലീസ് സ്റ്റേഷൻ പോലും ആക്രമിക്കപ്പെട്ട അതീവഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് പ്രത്യേക സുരക്ഷ. പൊലീസ് സ്റ്റേഷൻ തകർത്തതിന് മൂവായിരം പേർക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോൾ നിലനിൽക്കുന്ന ക്രമസമാധാന നിലയ്ക്ക് ഭംഗം വരുത്തേണ്ടെന്ന തീരുമാനത്തിലാണ് അറസ്റ്റ് വൈകുന്നത്. സ്റ്റേഷൻ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സമരസമിതിയിലെ എട്ട് പേരെ ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. അതിനിടെ, വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.ശശികലയുടെ നേതൃത്വത്തിൽ ഹിന്ദു ഐക്യവേദി ഇന്ന് മാർച്ച് നടത്തും. വൈകീട്ട് നാല് മണിക്ക് മുക്കോല ജംങ്ഷനിൽ നിന്ന് മാർച്ച് തുടങ്ങും. അതേസമയം പ്രതിഷേധങ്ങൾ ദേശവിരുദ്ധമല്ലെന്ന് വിഴിഞ്ഞം സമരസമിതി കൺവീനർ ജോയ് ജറാൾഡ് പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ചെയുന്നത് നേതാക്കളാണെന്നും പദ്ധതി പാസാക്കുന്നവർ രാജ്യദ്രോഹികളാണെന്നും…
ദോഹ: ലോകകപ്പിൽ ബി ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടും അമേരിക്കയും പ്രീ ക്വാർട്ടറിൽ കടന്നു. വെയ്ൽസിനെ മൂന്ന് ഗോളിന് തകർത്താണ് ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലെത്തിയത്. അവസാനഘട്ടത്തില്‍ ഇറാനെ പരാജയപ്പെടുത്തിയാണ് അമേരിക്ക അടുത്ത റൗണ്ടിലേക്ക് കടന്നത്. ഒരു ഗോളിനാണ് അമേരിക്കയുടെ വിജയം. ആദ്യപകുതിയിലെ വെയ്ല്‍സിന്റെ പ്രതിരോധത്തെ രണ്ടാം പകുതിയിൽ മറികടന്നാണ് ഇംഗ്ലീഷുകാര്‍ വിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനായി മാർക്കസ് റാഷ്ഫോർഡ് ഇരട്ടഗോൾ നേടി. ഫിൽ ഫോഡനും ഇംഗ്ലണ്ടിനായി ഒരു ഗോൾ നേടി. 38-ാം മിനിറ്റിൽ സൂപ്പർതാരം ക്രിസ്റ്റ്യൻ പുലിസിച്ചാണ് അമേരിക്കയുടെ വിജയഗോൾ നേടിയത്.
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ ഡോ.സിസ തോമസിന് നൽകിയ ഗവർണറുടെ തീരുമാനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് സർക്കാർ തീരുമാനം. നിയമനം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം തള്ളിയ കോടതി സർവകലാശാലയിൽ സ്ഥിരം വി.സിയെ ഉടൻ നിയമിക്കാൻ നിർദ്ദേശിച്ചിരുന്നു. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ച് സിസ്സ തോമസിന് വി.സിയാകാൻ അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹർജി ഹൈക്കോടതി തള്ളിയത്. സിസ്സ തോമസിന്‍റെ നിയമനം ഹ്രസ്വകാലത്തേക്കാണെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. സ്ഥിരം വി.സിയെ എത്രയും വേഗം നിയമിക്കണമെന്നും ഇടക്കാല വി.സി നിയമനത്തിനായി സർക്കാർ സമർപ്പിച്ച പട്ടികയിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇല്ലെന്ന ഗവർണറുടെ വാദം അംഗീകരിച്ചു കൊണ്ട് കോടതി നിർദ്ദേശിച്ചു. നിയമനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി കെടിയു വിസിയുടെ നിയമനം സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രോ വി.സിക്ക് ആ സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ല.…
ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എയിൽ നിന്ന് സെനഗലും നെതർലൻഡ്‌സും പ്രീക്വാർട്ടറിലേക്ക് കുതിച്ചു. പ്രീക്വാർട്ടർ ഉറപ്പിക്കാൻ വിജയം അനിവാര്യമായ സെനഗൽ, ഇക്വഡോറിനെ (2-1) ആണ് തളച്ചത്. ആതിഥേയരായ ഖത്തറിനെ രണ്ട് ഗോളിന് തോൽപിച്ചാണ് (2-0) നെതർലൻഡ്‌സ് അവസാന പതിനാറിൽ സ്ഥാനംപിടിച്ചത്. ഇതോടെ രണ്ട് ജയവും ഒരു സമനിലയും നേടി ഏഴ് പോയിന്റോടെ ഡച്ചുകാർ ഗ്രൂപ്പ് ‘എ’യിൽ ഒന്നാമതെത്തി. രണ്ട് ജയവും ഒരു തോൽവിയും അടക്കം ആറ് പോയിന്റോടെ സെനെഗൽ രണ്ടാമതായി. നേരത്തെ ഖത്തറിനെ വീഴ്ത്തുകയും നെതർലൻഡ്സിനെ സമനിലയിൽ തളയ്ക്കുകയും ചെയ്ത ഇക്വഡോറിന് എന്നാൽ സെനഗലിന്റെ കരുത്തിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു. നാല് പോയിന്റ് നേടിയ ഇക്വഡോർ മൂന്നാം സ്ഥാനത്തൊതുങ്ങി. ഇസ്‌മയില സാർ (44), കാലിഡു കൂലിബാലി (70) എന്നിവരാണ് സെനഗലിനായി ഗോൾ നേടിയത്. ഇക്വഡോറിന്റെ ഗോൾ മോയ്‌സ് കയ്സെഡോ (67) നേടി. ഇക്വഡോർ സമനിലഗോൾ കണ്ടെത്തി വെറും മൂന്നു മിനിറ്റിനുള്ളിൽ തിരിച്ചടിച്ചാണ് സെനഗൽ കരുത്ത് കാട്ടിയത്. കോഡി ഗാപ്‌കോയും ഫ്രെംഗി ഡി…
കോണ്‍ഗ്രസ് റാലിക്കിടെ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി കാള; കാരണം ബിജെപിയെന്ന് ഗെഹ്ലോട്ട്
മെഹ്‌സാന: ഗുജറാത്തിലെ മെഹ്സാനയിൽ കോൺഗ്രസിന്‍റെ തിരഞ്ഞെടുപ്പ് റാലിക്കിടെ ജനക്കൂട്ടത്തിനിടയിലേക്കു കാള ഇടിച്ചുകയറി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് ഇടയിലാണ് സംഭവം. കാള ചുറ്റും ഓടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ജനക്കൂട്ടത്തോട് ശാന്തരായിരിക്കാൻ അഭ്യർത്ഥിച്ച ഗെഹ്ലോട്ട്, കാളയെ ജനക്കൂട്ടത്തിലേക്ക് അയച്ചത് ബിജെപിയാണെന്ന് കുറ്റപ്പെടുത്തി. “ഇത് ബിജെപിയുടെ ഗൂഢാലോചനയാണ്. കോൺഗ്രസ് യോഗങ്ങൾ തടസപ്പെടുത്താൻ അവർ പലപ്പോഴും ഈ തന്ത്രം സ്വീകരിക്കുന്നു.” അദ്ദേഹം പറഞ്ഞു.
