- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഇരുവരുടെയും ജാമ്യഹര്‍ജി തള്ളിയത്. സിന്ധു, വിജയകുമാരൻ നായർ എന്നിവർ ഷാരോണ്‍ കൊലക്കേസിലെ രണ്ടും മൂന്നും പ്രതികളാണ്. ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് പുറമേ തെളിവ് നശിപ്പിച്ചെന്ന കുറ്റവും ചുമത്തിയിരുന്നു. ഷാരോണിന്റെ കാമുകിയായിരുന്ന ഗ്രീഷ്മയാണ് കേസിലെ ഒന്നാംപ്രതി. ഷാരോണുമായി ഗ്രീഷ്മയ്ക്കുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് ഇരുവരുടെയും ഹര്‍ജിയില്‍ പറയുന്നത്. ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞത്. തങ്ങളെ കേസിൽ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മർദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാൻ വേണ്ടിയാണെന്നും ഹർജിയില്‍ ആരോപിച്ചു. വിഷക്കുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും പ്രതികള്‍ പറയുന്നു. കോളേജ് വിദ്യാര്‍ഥിയായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കൊലപ്പെടുത്തിയത്. ഷാരോണുമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മ മറ്റൊരു വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് ഷാരോണിനോടു പിന്‍മാറാന്‍ ആവശ്യപ്പെട്ടു. ഇതിനു തയ്യാറാകാതെ വന്നതോടെ ഷാരോണിനെ…
തിരുവനന്തപുരം: രണ്ട് മാസത്തിലേറെയായി മുടങ്ങിക്കിടന്ന ക്ഷേമപെൻഷൻ വിതരണം പുനരാരംഭിച്ചു. ധനവകുപ്പിന്‍റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും. മൂന്നോ നാലോ മാസത്തെ ക്ഷേമപെൻഷൻ ഓണത്തിനോ ക്രിസ്മസിനോ ഒരുമിച്ച് ഒന്നാം പിണറായി സര്‍ക്കാര്‍ നൽകിയിരുന്നു. അതേസമയം, സംസ്ഥാനത്തെ ക്ഷേമ പെൻഷൻകാരുടെ പട്ടികയിൽ യോഗ്യതയില്ലാത്ത നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇക്കാര്യത്തിൽ കർശന പരിശോധന നടത്തുമെന്നും അനർഹരായവരെ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1,600 രൂപയുടെ ക്ഷേമ പെൻഷൻ നൽകുന്നു. യോഗ്യതയില്ലാത്തവരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ അത് സംസ്ഥാനത്തിന് വലിയ ഭാരമാകുമെന്നും സംസ്ഥാന ബജറ്റിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു. സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കാൻ അർഹതയുള്ളവരെ തിരിച്ചറിയുന്നതിനും 2019 ഡിസംബർ 31ന് മുമ്പ് പെൻഷൻ ലഭിച്ചവർക്കും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസങ്ങളിൽ ബിൽ അവതരിപ്പിക്കും. ബിൽ അനുസരിച്ച്, ചാൻസലറുടെ അനൂകൂല്യങ്ങളും മറ്റ് ചിലവുകളും സർവകലാശാലകളുടെ സ്വന്തം ഫണ്ടിൽ നിന്ന് അനുവദിക്കും. ഡിസംബർ അഞ്ച് മുതൽ കേരള നിയമസഭാ സമ്മേളനം ചേരാൻ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിന് ഗവർണറും അനുമതി നൽകിയിരുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുക എന്നതാണ് ഈ സമ്മേളനത്തിന്‍റെ പ്രധാന അജണ്ട.
റഷ്യ: കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം ഹിമാനികൾ ഉരുകാൻ ആരംഭിച്ചതോടെ, മനുഷ്യരാശിക്ക് ഭീഷണിയായേക്കാവുന്ന വൈറസുകൾ മഞ്ഞുപാളികൾക്കിടയിൽ നിന്ന് പുറത്ത് വരുന്നതായി റിപ്പോർട്ട്. റഷ്യയിലെ സൈബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കടിയിൽ നിന്ന് വേർതിരിച്ചെടുത്ത മണ്ണിൽ നിന്ന് 13 വൈറസുകൾ യൂറോപ്യൻ ഗവേഷകർ കണ്ടെത്തി. ഒന്നിന് 48,500 വർഷം പഴക്കമുണ്ട്. സൈബീരിയയിലെ ഒരു തടാകത്തിന്‍റെ അടിയിലാണ് ഇവ കാണപ്പെട്ടത്. നിർജ്ജീവമായിരുന്ന വൈറസുകളെ ഗവേഷകർ പുനരുജ്ജീവിപ്പിച്ചു. രോഗകാരികളായ ഈ വൈറസുകൾക്ക് ‘സോംബി വൈറസുകൾ’ എന്നാണ് പേരിട്ടത്. മീഥെയ്ൻ പോലുള്ള ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്നത് പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഘനീഭവിച്ച ഹിമാനികൾ ഉരുകുന്നതിനും രോഗകാരികളായ ഇത്തരം വൈറസുകൾ ഉൾപ്പെടെ പുറത്തുവരുന്നതിനും കാരണമാകും. അതേസമയം, റഷ്യ, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ സംഘം അവർ പഠിച്ച വൈറസുകൾ സ്വാഭാവികമായി പുനരുജ്ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പറഞ്ഞു.
ദോഹ: ഖത്തർ ലോകകപ്പിൽ അർജന്‍റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. പോളണ്ടിനെതിരെ ജയം നേടിയാൽ മാത്രമേ ടീമിന് അടുത്ത റൗണ്ടിലേക്ക് കടക്കാനാവൂ. സമനില വഴങ്ങിയാൽ സൗദി അറേബ്യ-മെക്സിക്കോ മത്സരത്തിന്‍റെ ഫലത്തെ ആശ്രയിക്കേണ്ടി വരും. ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തുള്ള പോളണ്ടിന് സമനിലയായാലും അടുത്ത റൗണ്ടിലേക്ക് മുന്നേറാം. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക. സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ആദ്യ മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തിൽ ഒരു ഗോൾ നേടിയ ശേഷം ഫോമിലേക്ക് തിരിച്ചെത്തി. പോളണ്ടിന്‍റെ പ്രതീക്ഷകളെല്ലാം ലെവൻഡോസ്കിയിലാണ്.
തിരുവനന്തപുരം: കിഴക്കൻ കാറ്റിന്‍റെ സ്വാധീനത്തിന്‍റെ ഫലമായി അടുത്ത 4-5 ദിവസത്തേക്ക് കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ നാലിനുള്ളിൽ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാനും സാധ്യതയുണ്ട്.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം എൻഐഎ അന്വേഷിക്കും. ഇത് സംബന്ധിച്ച് എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തും. സംഭവത്തിൽ വിഴിഞ്ഞം പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടോ എന്ന് കണ്ടെത്താനാണ് അന്വേഷണം.
തായ്ലാൻഡ്: മഠാധിപതി ഉൾപ്പെടെ നാലു സന്യാസിമാരും മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെ കർമത്തിന് ആളില്ലാതെ തായ്ലൻഡിലെ ബുദ്ധ സന്യാസിമഠം. ഫെച്ചാബൻ പ്രവിശ്യയിലെ തിൻതാപ്തായിയിലാണ് സംഭവം. മയക്കുമരുന്ന് ഉപയോഗിക്കാത്ത ഒരു സന്യാസി പോലും അവിടെ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഇതോടെ ഇവരെയെല്ലാം പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. വടക്കൻ പ്രവിശ്യയായ ഫെറ്റ്‌ചാബണിലാണ് സംഭവം. സന്യാസികളെ മയക്കുമരുന്ന് ചികിത്സാകേന്ദ്രത്തിൽ അയച്ചതായി അധികൃതർ വ്യക്തമാക്കി. മയക്കുമരുന്ന് കടത്ത് കണ്ടെത്താനുള്ള ദേശീയ കാമ്പയിന്‍റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.
പാലക്കാട്: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സിആർപിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി അബ്ദുൾ ഹക്കീം (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് മാവോയിസ്റ്റുകൾ സിആർപിഎഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്. രണ്ട് മാസം മുമ്പാണ് ഹക്കീം ഛത്തീസ്ഗഡിലെത്തിയത്. മൃതദേഹം ഇന്ന് വൈകിട്ട് കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിച്ച് നാട്ടിലേക്ക് കൊണ്ടുപോകും.
ലണ്ടൻ: ബ്രിട്ടനിലെ ഔദ്യോഗിക മതമായ ക്രിസ്തുമതം ഇംഗ്ലണ്ടിലും വെയിൽസിലും ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നുവെന്ന് പുതിയ കണക്കുകൾ. ഇതാദ്യമായാണ് ഇവിടെ ക്രൈസ്തവരുടെ എണ്ണം ഇത്രയധികം കുറയുന്നത്. ഇംഗ്ലണ്ടിലും വെയിൽസിലും, ക്രൈസ്തവർ ജനസംഖ്യയുടെ പകുതിയിൽ താഴെയാണ്. ബ്രിട്ടീഷുകാർക്കിടയിൽ മതപരമായ ചായ്‌വ് കുറയുന്നതിന്‍റെ സൂചനയായാണ് ഇതിനെ കാണുന്നത്. 2021ലെ സെൻസസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത് രാജ്യത്തെ വെള്ളക്കാരുടെ എണ്ണത്തിലും കുറവുണ്ടെന്നാണ്. 86 ശതമാനത്തിൽ നിന്ന് 82 ശതമാനമായാണ് ഇത് കുറഞ്ഞത്. വംശീയത കുറയുന്നു എന്നതിന്‍റെ തെളിവാണിത് എന്ന കാഴ്ചപ്പാടും ഉണ്ട്. പത്ത് വർഷം മുമ്പ് സെൻസസ് നടക്കുമ്പോൾ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജനസംഖ്യയുടെ 59.3 ശതമാനം ക്രൈസ്തവരായിരുന്നു. ഇത് 46.2 ശതമാനമായി കുറഞ്ഞു. മറുവശത്ത്, ഇസ്ലാം മതവിശ്വാസികൾ 4.9 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി ഉയർന്നു. ജനസംഖ്യയുടെ 1.5 ശതമാനമായിരുന്ന ഹിന്ദുക്കൾ 1.7 ശതമാനത്തിലേക്ക് ഉയർന്നു. മൂന്നിൽ ഒരാളെന്ന കണക്കിൽ ജനസംഖ്യയുടെ 37 ശതമാനം മതമില്ലാത്തവരാണ്.
