- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡൽഹി: തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും മൂന്ന് വയസുള്ള കുട്ടി ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിനോട് അപ്പീൽ വേഗത്തിൽ കേൾക്കാമോ എന്ന് ബിൽക്കിസ് ബാനുവിന്‍റെ അഭിഭാഷകൻ ചോദിച്ചു. പ്രതികളെ മോചിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന സുപ്രീം കോടതി വിധിക്കെതിരെ ബിൽക്കിസ് ബാനു പുനഃപരിശോധനാ ഹർജിയും നൽകി. ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിനെതിരെ നിരവധി ഹർജികൾ സുപ്രീം കോടതിയിൽ നിലവിലുണ്ട്. ഇതിനിടെയാണ് ബിൽക്കിസ് ബാനു നേരിട്ട് കോടതിയെ സമീപിച്ചത്. കേസിന്‍റെ വിചാരണ നടന്നത് മഹാരാഷ്ട്രയിലാണെന്നും, ഗുജറാത്തല്ല മഹാരാഷ്ട്രയാണ് പ്രതികളെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ബിൽക്കിസ് ബാനു ഹർജിയിൽ പറയുന്നു. 15 വർഷത്തോളം ജയിലിൽ കഴിഞ്ഞ പ്രതികളെ ഓഗസ്റ്റ് 15നാണ് ഹർജി പരിഗണിച്ച് വിട്ടയച്ചത്. എന്നാൽ ഗുജറാത്ത് സർക്കാരിന്റെ…
ആലപ്പുഴ: എസ്എൻഡിപി ഭാരവാഹിയായിരുന്ന കെ.കെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാൻ പൊലീസിന് കോടതി നിർദ്ദേശം. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളി, കെ.എൽ അശോകൻ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മൂവർക്കുമെതിരെ കേസെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കെ.കെ മഹേശന്‍റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി. കെ.കെ മഹേശന്‍റെ ആത്മഹത്യ കൊലപാതകത്തിന് സമാനമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ എസ്എൻഡിപിയുടെ ശത്രുക്കളായ സുഭാഷ് വാസു ഉൾപ്പെടെയുള്ളവരാണ് മഹേശനെ മാനസികമായി പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വെള്ളാപ്പള്ളി നടേശൻ ന്യായീകരിച്ചു.
ആലപ്പുഴ: വർഗീയതയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. “അംബാനിയും അദാനിയും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിലേക്ക് വരുന്നു. ഇന്ത്യയുടെ എല്ലാ സമ്പത്തും കോർപ്പറേറ്റുകൾക്ക് കൈമാറി. ലോകത്തിലെ ഏറ്റവും വലിയ ബൂർഷ്വാസിയായി അദാനിയെ രൂപപ്പെടുത്തി. ധനികർ വീണ്ടും സമ്പന്നരാകുകയും ദരിദ്രർ വീണ്ടും ദരിദ്രരാകുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു. “രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടം വർഗീയതയാണ്. 2024 ലെ പാർലമെന്‍റ് തിരഞ്ഞെടുപ്പ് ഇന്ത്യ നിലനിൽക്കണോ വേണ്ടയോ എന്ന ചോദ്യമാണ് ഉയർത്തുന്നത്. ബിജെപി മൂന്നാം തവണയും അധികാരത്തിലെത്തിയാൽ 2025 ൽ ആർഎസ്എസിന്‍റെ നൂറാം വാർഷികത്തിൽ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്ന സ്ഥാപക മുദ്രാവാക്യമായിരിക്കും നടപ്പിലാക്കുക. എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് പരമാവധി നടപ്പാക്കുമെന്ന് ബിജെപി അധ്യക്ഷൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമവും നടപ്പാക്കും. 2025 ൽ ഹിന്ദു രാഷ്ട്രം നടപ്പാക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു. ചെങ്ങന്നൂരിൽ എ.കെ.പി.സി.ടി.എ അവാർഡ് സമ്മാനിച്ച…
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിലെ പ്രതികളെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചതായി സ്പെഷ്യൽ ഓഫീസർ ആർ.നിശാന്തിനി ഐപിഎസ് അറിയിച്ചു. നിയമനടപടികൾ മുന്നോട്ട് കൊണ്ടുപോകും. 164 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഡിഐജിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ കേസ് വിലയിരുത്തി. വിഴിഞ്ഞം മുല്ലൂരിലേക്ക് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചതായി ആർ.നിശാന്തിനി പറഞ്ഞു. വിഴിഞ്ഞത്ത് എത്തുന്നതിന് മുമ്പ് മാർച്ച് തടയും. 750 ഓളം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. “നിലവിൽ വിഴിഞ്ഞം അക്രമത്തിൽ തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടെന്ന് പറയാനാവില്ല. താൻ പങ്കെടുത്ത യോഗത്തിൽ എൻ.ഐ.എ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നില്ല. അക്രമത്തെക്കുറിച്ചുള്ള വിവരങ്ങൾ എൻ.ഐ.എ തേടിയിട്ടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ല,”നിശാന്തിനി ഐപിഎസ് പറഞ്ഞു.
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷൻ നിയമനത്തിന് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ അയച്ച കത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ മേയറെ ന്യായീകരിച്ച് സംസ്ഥാന സർക്കാർ രംഗത്ത്. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചിട്ടില്ലെന്നും, പുറത്ത് വന്ന കത്ത് തന്‍റേതല്ലെന്നും മേയർ മൊഴി നൽകിയെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സർക്കാരിന്റെ പ്രതികരണം. കത്തിന്‍റെ ഉറവിടം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തന്നെ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് സമയം നൽകണം. വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള എഫ്.ഐ.ആർ. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. ഈ സമയത്ത് കോടതി ഇടപെടലോ അന്വേഷണ ഏജൻസിയെ മാറ്റുകയോ വേണ്ടെന്ന് സർക്കാർ വ്യക്തമാക്കി. മേയർ ഹാജരാകാത്ത സമയത്താണ് കത്ത് തയ്യാറാക്കിയതെന്നാണ് സർക്കാർ പറയുന്നത്. ഈ കേസിൽ പരാതി നൽകിയ ഉടൻ തന്നെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി…
തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സംസ്ഥാന ഇന്‍റലിജൻസിന്റെ റിപ്പോര്‍ട്ട്. സമരസമിതിയിലെ ചില നേതാക്കളും തീവ്രവാദ ബന്ധമുള്ളവരും തമ്മിൽ രഹസ്യയോഗം നടത്തിയെന്നാണ് കണ്ടെത്തൽ. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറിയെന്ന അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നു. നേരത്തെ തന്നെ വിഴിഞ്ഞത്തെ അക്രമത്തിൽ ഭീകരർക്ക് പങ്കുണ്ടെന്ന് സംശയിച്ചിരുന്നു. ഇന്നലെ വിഴിഞ്ഞം കോട്ടപ്പുറം സ്‌കൂളിലാണ് യോഗം ചേർന്നത്. അക്രമത്തിന് ശേഷമുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായി ചേർന്ന യോഗം രാത്രി വൈകും വരെ നീണ്ടു. പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവർ, തീവ്ര ഇടത് സംഘടനയില്‍പെട്ടവർ, കര്‍ഷക സമരത്തില്‍ പങ്കെടുത്തവർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പോലീസ് സ്‌റ്റേഷനില്‍ അക്രമണം നടത്തിയത് സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയവരാണ് എന്ന് പ്രചരിപ്പിക്കണം. അറസ്റ്റിന് വഴങ്ങരുത്, അറസ്റ്റിനെ പ്രതിരോധിക്കണം, ഒരു സമ്മര്‍ദ്ദ ഗ്രൂപ്പായി തുടരണം എന്നുള്ള നിര്‍ദേശങ്ങളാണ് യോഗത്തിലുണ്ടായത്. അതേസമയം, അക്രമസംഭവങ്ങളിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് വിഴിഞ്ഞത്ത് സ്പെഷ്യൽ ഓഫീസറായി നിയമിതയായ തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിലെ സമയക്രമത്തിൽ നിയന്ത്രണം പാടില്ലെന്ന് വനിതാ കമ്മീഷൻ. ലിംഗ ഭേദമന്യേ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതേ നിയമം ബാധകമാക്കണം. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി കോഴിക്കോട്ട് പറഞ്ഞു. സുരക്ഷയുടെ പേരിൽ ഹോസ്റ്റലുകളിൽ പെൺകുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും പുരുഷമേധാവിത്വ സംവിധാനത്തിന്‍റെ ഭാഗമാണിതെന്നും ഹൈക്കോടതി ഇന്നലെ വിമർശിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവനുസരിച്ച് രാത്രി 9.30നുശേഷം വിദ്യാർഥിനികൾ ഹോസ്റ്റലിൽനിന്ന് പുറത്തിറങ്ങുന്നതിനു വിലക്ക് ഏർപ്പെടുത്തിയതിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇങ്ങനെ വിലയിരുത്തിയത്. നിരോധനം ഏർപ്പെടുത്തിയതിന്‍റെ കാരണം അറിയിക്കാൻ സർക്കാരിന് നിർദേശം നൽകിയ കോടതി സംസ്ഥാന വനിതാ കമ്മീഷനും അഭിപ്രായം പറയാമെന്ന് വ്യക്തമാക്കി. മെഡിക്കൽ കോളേജ് കാമ്പസിൽ പോലും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലേയെന്നും കോടതി ചോദിച്ചു.
കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകൾ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ഫയലിൽ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. നിയമസഭ പാസാക്കിയ നിയമനിർമ്മാണങ്ങളിൽ ഗവർണർ ഒപ്പിടാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നായിരുന്നു ഹർജിയിലെ പ്രധാന എതിർപ്പ്. അതേസമയം, സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമസഭയിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസങ്ങളിൽ ബിൽ അവതരിപ്പിക്കും. ഓരോ സർവകലാശാലയ്ക്കും വെവ്വേറെ ഭേദഗതികൾ ആവശ്യമുള്ളതിനാൽ ആകെ അഞ്ച് ബില്ലുകൾ തയ്യാറാക്കിയിട്ടുണ്ട്. സർവകലാശാലയുടെ സ്വന്തം ഫണ്ടിൽ നിന്ന് ചാൻസലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും ഉപയോഗിക്കാനാണ് തീരുമാനം. സ്വന്തം ഫണ്ട് ഉപയോഗിക്കുന്നതിനാൽ ബില്ലിന് ഗവർണറുടെ മുൻകൂർ അനുമതി ആവശ്യമില്ല. നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകൾക്ക് മുൻഗണനാക്രമം നിശ്ചയിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ നാളെ രാവിലെ മന്ത്രിസഭ…
കോഴിക്കോട്: വാവ സുരേഷിനെതിരെ കേസെടുത്ത് വനംവകുപ്പ്. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന സെമിനാറിൽ വിഷപ്പാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് കേസ്. വാവ സുരേഷിനെതിരെ കേസെടുക്കാൻ ഡി.എഫ്.ഒ നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പരിപാടിയിൽ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചാണ് വാവ സുരേഷ് സംസാരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ മൈക്ക് തകരാറിലായി. പിന്നീട് മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചാണ് വാവ സുരേഷ് ക്ലാസെടുത്തതെന്ന് പരിപാടിയിൽ പങ്കെടുത്തവർ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വാവ സുരേഷ് ജീവനുള്ള വിഷപ്പാമ്പുകളെ ക്ലാസ് എടുക്കാൻ കൊണ്ടുവന്നിരുന്നു. ഇതും മെഡിക്കൽ കോളേജ് പോലൊരു സ്ഥാപനത്തിൽ പാമ്പ് പിടുത്തത്തിൽ ശാസ്ത്രീയ രീതികൾ സ്വീകരിക്കാത്ത സുരേഷിനെ ക്ലാസെടുക്കാൻ കൊണ്ടുവരികയും ചെയ്തത് വിമർശനത്തിന് ഇടയാക്കി.
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവി പുതുക്കിപ്പണിയാനുള്ള കരാര്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ധാരാവി പുനരുജ്ജീവന പദ്ധതിയുടെ കരാറിനായി അദാനി 5070 കോടി രൂപയുടെ ബിഡ് സമർപ്പിച്ചിരുന്നു. അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയ ഡിഎൽഎഫ് പദ്ധതിക്കായി 2,205 കോടി രൂപയുടെ ബിഡ് ആണ് നല്കിയത്. ഉയർന്ന ബിഡ് സമർപ്പിച്ച അദാനി ഗ്രൂപ്പിനാണ് കരാർ ലഭിച്ചത്. 20,000 കോടി രൂപയുടെ ധാരാവി പുനരുജ്ജീവന പദ്ധതിയാണിത്. ആദ്യ ഘട്ടത്തിൽ ഏറ്റവും കൂടുതൽ തുക നിക്ഷേപിക്കാൻ തയ്യാറുള്ള കമ്പനിക്ക് കരാർ നൽകാനാണ് മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്‌മെന്റ് തീരുമാനിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ അദാനി ഗ്രൂപ്പിന് പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കാനാകും. അടിസ്ഥാന സൗകര്യ വികസനം, പുനരധിവാസം, പുനർ നിർമ്മാണം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. അദാനി ഗ്രൂപ്പിന് പദ്ധതി പൂർത്തിയാക്കാൻ ഏഴ് വർഷമെടുക്കും. പദ്ധതിക്കായി ഒരു പ്രത്യേക ഉപസ്ഥാപനവും അദാനി ഗ്രൂപ്പ് രൂപീകരിക്കണം. 2019ലും അദാനി ഗ്രൂപ്പ് പദ്ധതിക്ക് ശ്രമിച്ചിരുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന…
